For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനസ്സിന് ആരോഗ്യവും സന്തോഷവും നല്‍കാം; ഈ 8 കാര്യങ്ങള്‍ ദിനവും പിന്തുടരൂ

|

ഇന്നത്തെക്കാലത്ത് മനുഷ്യര്‍ക്കിടയില്‍ മാനസികാരോഗ്യം ഒരു പ്രധാന പ്രശ്‌നമായി വളര്‍ന്നുവന്നിട്ടുണ്ട്. തിരക്കിട്ട ജീവിതശൈലിയും സമ്മര്‍ദ്ദവും കാരണം പലരും അസന്തുഷ്ടരായി ജീവിതം ജീവിച്ചുതീര്‍ക്കുന്നു. നല്ല ആരോഗ്യത്തിന് നിങ്ങളുടെ മനസിന്റെ സന്തോഷവും പ്രധാനമാണ്.

Also read: കൊഴുപ്പ് കത്തും, തടി കുറയും; ഈ ജ്യൂസ് ശരിയായ രീതിയില്‍ കുടിച്ചാല്‍ ഫലം ഉറപ്പ്Also read: കൊഴുപ്പ് കത്തും, തടി കുറയും; ഈ ജ്യൂസ് ശരിയായ രീതിയില്‍ കുടിച്ചാല്‍ ഫലം ഉറപ്പ്

അതിനാല്‍ നല്ലൊരു ജീവിതത്തിനായി നിങ്ങളുടെ മാനസികാരോഗ്യവും നിങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. ജീവിതശൈലിയില്‍ ചില ലളിതമായ കാര്യങ്ങള്‍ നടപ്പാക്കുന്നതിലൂടെ നിങ്ങള്‍ക്കിത് നേടിയെടുക്കാനാകും. നിങ്ങളുടെ മനസ്സിനെ ശാന്തമായും പോസിറ്റീവായും നിലനിര്‍ത്താന്‍ ഈ 8 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

മാനസികാരോഗ്യവും ശാരീരിക ക്ഷേമവും ചേര്‍ന്നാല്‍ നിങ്ങള്‍ക്ക് സന്തോഷമുള്ള മനസോടെ ദീര്‍ഘകാലം ജീവിക്കാന്‍ സാധിക്കും. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള മനസ്സിനെ ഉണ്ടാക്കുന്നു. അതിനാല്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിക്കാന്‍ സൗകര്യപ്രദമായ നിരവധി പെട്ടെന്നുള്ള ഭക്ഷണങ്ങള്‍ ലഭ്യമായതിനാല്‍, ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കാന്‍ ഇപ്പോള്‍ എളുപ്പമാണ്. എന്നാല്‍ ദിവസം മുഴുവന്‍ നിങ്ങള്‍ സജീവമായിരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. സ്വയം ജലാംശം നിലനിര്‍ത്താനും നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്താനും ധാരാളം വെള്ളം കുടിക്കുക.

മദ്യം, കാപ്പി എന്നിവ ഒഴിവാക്കുക

മദ്യം, കാപ്പി എന്നിവ ഒഴിവാക്കുക

പല ആളുകളും അവരുടെ മാനസികാവസ്ഥ മാറ്റാന്‍ മദ്യവും കഫീന്‍ അടങ്ങിയ കാപ്പിയും കുടിക്കുന്നു, പക്ഷേ അവയുടെ ഫലം താല്‍ക്കാലികം മാത്രമാണ്. ഇതിന്റെ ഊര്‍ജ്ജം മങ്ങുമ്പോള്‍ നിങ്ങള്‍ക്ക് വളരെ മോശമായി അനുഭവപ്പെടും, അത് നിങ്ങളുടെ മാനസിക ക്ഷേമത്തില്‍ വലിയ സ്വാധീനം ചെലുത്തും. അതിനാല്‍ മാനസികാവസ്ഥ മോശമായാല്‍ ഉടനെ മദ്യം കുടിക്കുന്നത് ഒഴിവാക്കുക. രാത്രി ഏഴ് മണിക്ക് ശേഷം കഫീന്‍ പാനീയങ്ങള്‍ കുടിക്കാതിരിക്കാന്‍ ശ്രമിക്കുക.

Also read:ബ്ലഡ് പ്രഷര്‍ ഉള്ളവര്‍ക്ക് കോവിഡ് വന്നാല്‍ ജീവന്‍ തന്നെ ആപത്ത്‌; രക്ഷാമാര്‍ഗം ഈ ചിട്ടകള്‍Also read:ബ്ലഡ് പ്രഷര്‍ ഉള്ളവര്‍ക്ക് കോവിഡ് വന്നാല്‍ ജീവന്‍ തന്നെ ആപത്ത്‌; രക്ഷാമാര്‍ഗം ഈ ചിട്ടകള്‍

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

ദിവസവും അല്‍പം വ്യായാമം ചെയ്യുന്നത് കൊണ്ട് ശരീരത്തിനും മനസിനും നിരവധി ഗുണങ്ങളുണ്ട്. നിങ്ങള്‍ വ്യായാമം ചെയ്യുമ്പോള്‍, നിങ്ങളുടെ ശരീരം എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടുന്നു. ഇത് നിങ്ങളുടെ മാനസികാവസ്ഥയെ വളരെയധികം മെച്ചപ്പെടുത്തും. ലഘുവായ വ്യായാമങ്ങള്‍ പോലും നിങ്ങളുടെ മാനസികാവസ്ഥയില്‍ നല്ല മാറ്റം വരുത്തുന്നതായിരിക്കും.

മറ്റുള്ളവരോട് സംസാരിക്കുക

മറ്റുള്ളവരോട് സംസാരിക്കുക

ഇന്നത്തെക്കാലത്ത് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് അത്ര എളുപ്പമല്ല. മൊബൈല്‍ ഫോണുകള്‍ എല്ലാവരെയും തന്നിലേക്ക് തന്നെ ചുരുക്കി. മറ്റ് ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതും അവരോട് സംസാരിക്കുന്നതും നമ്മെ മനുഷ്യരാക്കുന്നതിനുള്ള ഒരു പ്രധാന ഭാഗമാണ്. ഇത് അവഗണിക്കുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. പല മാനസികാരോഗ്യ പ്രശ്നങ്ങളുടെയും തുടക്കം ആശയവിനിമയത്തിന്റെ കുറവിലൂടെയാണ് സംഭവിക്കുന്നത്. മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയും ശക്തമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലൂടെയും നിങ്ങളുടെ മാനസിക നില മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. മൊബൈല്‍ ഫോണ്‍ അകറ്റിവച്ച് സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടൊപ്പമോ നിങ്ങളുടെ ഒഴിവുസമയം ചെലവഴിക്കുക.

Also read:തണുപ്പുകാലത്ത് കൈകളിലും കൈത്തണ്ടയിലും കോച്ചിപ്പിടിത്തവും മരവിപ്പുമുണ്ടോ? അല്‍പം അപകടമാണ്Also read:തണുപ്പുകാലത്ത് കൈകളിലും കൈത്തണ്ടയിലും കോച്ചിപ്പിടിത്തവും മരവിപ്പുമുണ്ടോ? അല്‍പം അപകടമാണ്

യാത്രകള്‍ ചെയ്യുക

യാത്രകള്‍ ചെയ്യുക

ചിലപ്പോഴൊക്കെ നിങ്ങള്‍ക്കും തിരക്കിട്ട ജീവിതത്തില്‍ നിന്ന് ഒരു ബ്രേക്ക് വേണമെന്ന് തോന്നാറില്ലേ? അതെ, വിശ്രമിക്കാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ലോകത്തെ കൂടുതല്‍ കാണാനുമുള്ള ഒരു മികച്ച മാര്‍ഗമാണ് യാത്രകള്‍. നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് യാത്രകള്‍ വളരെയധികം സഹായിക്കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് സമയം കിട്ടുമ്പോഴെല്ലാം പുതിയ പുതിയ സ്ഥലങ്ങളിലേക്ക് യാത്രകള്‍ ചെയ്യുക.

ഒരു ഹോബി തിരഞ്ഞെടുക്കുക

ഒരു ഹോബി തിരഞ്ഞെടുക്കുക

ഇന്നത്തെക്കാലത്ത് നമ്മുടെ ജീവിതത്തിന്റെ ഭൂരിഭാഗവും ജോലിക്കായി ചെലവഴിക്കുന്നു. ചിലപ്പോള്‍ നമ്മള്‍ ആസ്വദിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമ്മള്‍ മറക്കുന്നു. നിങ്ങളുടെ ചെറുപ്പകാലത്തെ കഴിവുകളെയെല്ലാം നിങ്ങള്‍ മറക്കുന്നു. മാനസികമായി സന്തോഷത്തോടെയിരിക്കാന്‍, നിങ്ങള്‍ക്കായി കുറച്ച് സമയം ചെലവഴിക്കുക. സമ്മര്‍ദ്ദത്തെ നേരിടാനും നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും ഇത് സഹായിക്കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഹോബികള്‍ വളര്‍ത്തിയെടുക്കുകയും അതിനായി ദിവസത്തില്‍ നിന്ന് കുറച്ച് സമയം നീക്കിവയ്ക്കുകയും ചെയ്യുക.

Also read :നെഞ്ചെരിച്ചില്‍, അസിഡിറ്റി, പുളിച്ചുതികട്ടല്‍.. എന്തിനും പരിഹാരമാണ് ഈ ജ്യൂസ്Also read :നെഞ്ചെരിച്ചില്‍, അസിഡിറ്റി, പുളിച്ചുതികട്ടല്‍.. എന്തിനും പരിഹാരമാണ് ഈ ജ്യൂസ്

താരതമ്യം ഒഴിവാക്കുക

താരതമ്യം ഒഴിവാക്കുക

മനുഷ്യരുടെ പ്രധാന പ്രശ്‌നമാണ് അവര്‍ തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു എന്നത്. പല ആളുകളും അവരുടെ രൂപത്തെക്കുറിച്ചോ സംസാരിക്കുന്ന രീതിയെക്കുറിച്ചോ അവരുടെ പശ്ചാത്തലത്തെക്കുറിച്ചോ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു. ഈ പ്രവൃത്തി നിങ്ങളുടെ മനസില്‍ ഒരു നെഗറ്റീവ് വികാരം നിറയ്ക്കും. മനസില്‍ സന്തോഷം നിറയ്ക്കാനായി, നിങ്ങളുടെ കഴിവിലും ഗുണത്തിലും നിങ്ങള്‍ വിശ്വസിക്കുക. നിങ്ങള്‍ നിങ്ങളാണെന്ന് അംഗീകരിക്കാന്‍ ശ്രമിക്കുക.

മറ്റുള്ളവരെ സഹായിക്കുക

മറ്റുള്ളവരെ സഹായിക്കുക

മറ്റുള്ളവരെ പരിപാലിക്കുന്നതും സഹായിക്കുന്നതും നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. നിങ്ങളെക്കാള്‍ ഭാഗ്യം കുറഞ്ഞ, സമൂഹത്തിലെ മറ്റുള്ളവരെ സഹായിക്കാന്‍ സ്വമേധയാ സന്നദ്ധത പുലര്‍ത്തുക. നിങ്ങളുടെ കഴിവിന് അനുസരിച്ച് പാവപ്പെട്ടവരെ സഹായിക്കുക.

English summary

Lifestyle Tips You Should Practice For A Healthy Mind And Metal Wellbeing

Here are some lifestyle tips you should follow to get a healthy mind. Take a look.
Story first published: Wednesday, January 18, 2023, 13:52 [IST]
X
Desktop Bottom Promotion