For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയും വയറും ഒതുക്കും ഏത്തപ്പഴം ഡയറ്റ്

തടിയും വയറും ഒതുക്കും ഏത്തപ്പഴം ഡയറ്റ്

|

തടിയും വയറുമെല്ലാം ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കുട്ടികളില്‍ മുതല്‍ ചെറുപ്പക്കാരിലും പ്രായമായവരിലും വരെ കാണുന്ന ഒന്നാണിത്.

പലരും തടിയും വയറുമെല്ലാം സൗന്ദര്യപ്രശ്‌നമായാണ് എടുക്കാറെങ്കിലും ഇത് ആരോഗ്യ പ്രശ്‌നമാണെന്നതാണ് വാസ്തവം. തടി കൂടിയാല്‍ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല അസുഖങ്ങളിലേയ്ക്കും ഇതു വഴിയൊരുക്കും.

ശരീരത്തിന്റെ ഏതു ഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പിനേക്കാളും അപകടകരമാണ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പെന്നു പറയാം. വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പെട്ടെന്നു വന്നു ചേരും. പോകാന്‍ അത് അത്ര തന്നെ പ്രയാസവുമാണെന്നു വേണം, പറയുവാന്‍. വയറ്റിലെ കൊഴുപ്പ് ഏറെ അപകടകരമായ കൊഴുപ്പുമാണ്.

തടിയും വയറുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന വഴികളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഡയറ്റിംഗ്. ഡയറ്റിംഗ് എന്നതു കൊണ്ടുദ്ദേശിയ്ക്കുന്നത് പട്ടിണി കിടക്കുക എന്നതല്ലെന്നോര്‍ക്കുക. ആരോഗ്യകരമായ ഡയറ്റിംഗിലൂടെ വേണം, മുകറില്‍ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുവാന്‍.

തടിയും വയറുമെല്ലാം മെരുക്കി ആരോഗ്യകരമായ രീതിയില്‍ ചെയ്യാവുന്ന ഒരു ഡയറ്റിംഗാണ് ബനാന ഡയറ്റിംഗ്. പഴം കൊണ്ടുള്ള ഡയറ്റിംഗ് തന്നെ. ഇതെക്കുറിച്ചു കൂടുതലറിയൂ.

നേന്ത്രപ്പഴം

നേന്ത്രപ്പഴം

ഈ ഡയറ്റിംഗിന് ഉപയോഗിയ്‌ക്കേണ്ടത് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴമാണ്. ആരോഗ്യകരമായി തൂക്കം കൂട്ടുന്ന ഒന്നാണിത്. തൂക്കം കൂടിയാലും തടി കൂടാതിരിയ്ക്കാന്‍ സഹായിക്കുന്ന ചുരുക്കം വഴികളിലൊന്നാണ് നേന്ത്രപ്പഴം. ശരീരത്തിന് അല്‍പം പുഷ്ടിയുണ്ടാകും. അതായത് വിളറി വെളുത്ത് ഒട്ടിപ്പോകില്ലെന്നര്‍ത്ഥം. ഏത്തപ്പഴം തന്നെയാണ് ഇതിനായി വേണ്ടത്. ഏത്തപ്പഴത്തിനു പകരം റോബസ്റ്റയോ അല്ലെങ്കില്‍ ചെറുപഴമോ ഒന്നും തന്നെ പകരം പറ്റില്ല.

രണ്ടു രീതിയില്‍

രണ്ടു രീതിയില്‍

രണ്ടു രീതിയില്‍ ഇതു പിന്‍തുടരാം. ആദ്യത്തേത് ദിവസവും മുഴുവന്‍ പഴം. പ്രാതല്‍ രണ്ട് ഏത്തപ്പഴം, ഒരു ഗ്ലാസ് വെള്ളം. അല്ലെങ്കില്‍ കരിക്കിന്‍ വെള്ളം. ഇതല്ലാതെ മറ്റൊരു വെള്ളമോ ചായ, കാപ്പി, പാല്‍ തുടങ്ങിയവയോ കഴിയ്ക്കരുത്. പ്രാതല്‍ എട്ടിനും എട്ടരയ്ക്കും ഇടയില്‍ തന്നെ പ്രാതല്‍ കഴിയ്ക്കുവാന്‍ ശ്രമിയ്ക്കുകയും വേണം. ചായ, കാപ്പി, ജ്യൂസ്, ഗ്രീന്‍ ടീ തുടങ്ങിയ യാതൊന്നും തന്നെ ഇതില്‍ പെടില്ല.

മിഡ്‌സ്‌നാക്‌സായി,

മിഡ്‌സ്‌നാക്‌സായി,

മിഡ്‌സ്‌നാക്‌സായി, അതായത് ഇടയില്‍ 10 മണിക്ക് അല്ലെങ്കില്‍ 11മണിയ്ക്ക് ഒരു പഴം, ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം, അല്ലെങ്കില്‍ വെള്ളം കുടിയ്ക്കാം. ഉച്ചയ്ക്ക് രണ്ട് ഏത്തപ്പഴം, വെള്ളമോ കരിക്കിന്‍ വെള്ളമോ ആകാം

4-5 മണിയായാല്‍ ഒരു ഏത്തപ്പഴം, ഒരു ഗ്ലാസ് വെള്ളം അല്ലെങ്കില്‍ കരിക്കിന്‍ വെള്ളമാകാം. രാത്രിയില്‍ ഒന്നോ രണ്ടോ ഏത്തപ്പഴം, വെള്ളമോ കരിക്കിന്‍ വെള്ളമോ. ഏഴരയ്ക്കു മുന്നായി ഇതു കഴിയ്ക്കണം. പിന്നീട് വെള്ളമല്ലാതെ യാതൊന്നും പാടില്ല.

രണ്ടാമത്തെ ഡയററില്‍

രണ്ടാമത്തെ ഡയററില്‍

രണ്ടാമത്തെ ഡയററില്‍ 15 ഏത്തപ്പഴം ഒരു ദിവസം എന്നതാണു കണക്ക്. എട്ടു മണിയ്ക്ക് 2 പഴം, ഒരു ഗ്ലാസ് വെള്ളം അല്ലെങ്കില്‍ കരിക്കിന്‍ വെള്ളം. . ഇവിടെ മിഡ്‌സ്‌നാക്‌സ് എന്നതില്ല. മൂന്നു നേരം മാത്രമേ കഴിയ്ക്കാവൂ. ഉച്ചയ്ക്ക് ഒരു ഗ്ലാസ് റാഗി സൂപ്പ് പാലില്ലാതെ, ഇല്ലെങ്കില്‍ അരക്കപ്പു ചോറ്, അല്ലെങ്കില്‍ രണ്ടു ചപ്പാത്തി ഒപ്പം ഒരു പുഴുങ്ങിയ മുട്ട. ഇതിനൊപ്പം ഇലത്തോരന്‍, ബീറ്റ്‌റൂട്ട്, രസം, സാമ്പാര്‍, മീന്‍ കറി എന്നിവയും കഴിയ്ക്കാം. ഇറച്ചി പോലുള്ളവ കഴിയ്ക്കരുത്. അത്ര നിര്‍ബന്ധമെങ്കില്‍ ഈ ഡയററില്‍ ആഴ്ചയില്‍് ഒരിക്കല്‍ മാത്രം ഇറച്ചി കഴിയ്ക്കുക. പ്രധാന ഭക്ഷണം, അതായത് ചോറ്, ചപ്പാത്തി തുടങ്ങിയവ പറഞ്ഞ അളവില്‍ കൂടരുത്. കുട്ടികള്‍ക്കു പോലും പിന്‍തുടരാവന്ന ഒരു ഡയറ്റാണിത്. 7 അല്ലെങ്കില്‍ 12 ദിവസം എന്ന കണക്കില്‍ കൂടരുതെന്നു മാത്രം.

പലര്‍ക്കും

പലര്‍ക്കും

പലര്‍ക്കും സംശയമുണ്ടാകും, ഏത്തപ്പഴം വണ്ണം വയ്പ്പിയ്ക്കുന്ന ഒന്നാണല്ലോയെന്ന്. എന്നാല്‍ ഏത്തപ്പഴം സീറോ കൊളസ്‌ട്രോള്‍ ഫലമാണ്. ധാരാളം നാരുകളുള്ള ഒന്നാണിത്. ഇത് വെള്ളത്തെ ആഗിരണം ചെയ്ത് വിശപ്പു കുറയ്ക്കും, ദഹനം മെല്ലെ നടക്കുന്നതാണ് കാരണം. ബിപിയുള്ളവര്‍ രാവിലെ ഒരു ഏത്തപ്പഴം കഴിയ്ക്കുന്നത് ബിപി കുറയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണിത്. ഫൈബര്‍ ശരീരത്തിലെ അപചയ പ്രക്രിയ വര്‍ദ്ധിപ്പിയ്ക്കും.

നമ്മുടെ ജീവിതത്തില്‍

നമ്മുടെ ജീവിതത്തില്‍

നമ്മുടെ ജീവിതത്തില്‍ ഒരു സ്ത്രീയ്ക്ക് 2000 കലോറിയും പുരുഷന് വേണ്ടത് 2500ഉം ആണ്. ഏത്തപ്പഴത്തില്‍ 90-110 കലോറി വരെ മാത്രമേയുള്ളൂ. അതായത് ഈ ഡയറ്റിംഗിലൂടെ ശരീരത്തിന് ആവശ്യമായ കലോറി മാത്രമേ ലഭിയ്ക്കൂ. കൂടുതല്‍ കൊഴുപ്പു സംഭരിച്ചു വയ്ക്കാന്‍ ശരീരത്തിന് സാധിയ്ക്കില്ലെന്നര്‍ത്ഥം. എന്നാല്‍ കനപ്പെട്ട ഭക്ഷണങ്ങള്‍ക്കൊപ്പം, അതായത് പുട്ടിനൊപ്പം പഴം, അല്ലെങ്കില്‍ ചോറു കുറേ കഴിച്ച് പിന്നീട് ഏത്തപ്പഴം എന്നിങ്ങനെ രീതിയില്‍ കഴിയ്ക്കുമ്പോഴാണ് ഏത്തപ്പഴം തടി കൂട്ടുവാന്‍ കാരണമാകുന്നത്. അല്ലാതെ ഏത്തപ്പഴം ഡയറ്റില്‍ ഏത്തപ്പഴം കഴിച്ചതു കൊണ്ട് തടി കൂടില്ല. വിശക്കുമ്പോള്‍ ഇടയില്‍ വെള്ളം കുടിച്ചാണ് വിശപ്പു നിയന്ത്രിയ്‌ക്കേണ്ടത്.

ഇത്തരം ഡയറ്റിലൂടെ

ഇത്തരം ഡയറ്റിലൂടെ

ഇത്തരം ഡയറ്റിലൂടെ തടി കൂട്ടിക്കഴിഞ്ഞാല്‍ പിന്നീട് ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാം ശീലമാക്കുക. ഇല്ലെങ്കില്‍ പോയ തടി തിരിച്ചു വരും. മിതമായ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക. ഇതുപോലെ അസുഖങ്ങളുള്ളവര്‍, മരുന്നു കഴിയ്ക്കുന്നവര്‍, സര്‍ജറി കഴിഞ്ഞവര്‍ എന്നിവരെല്ലാം ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇതു ചെയ്യരുത്.ഈ ഡയറ്റിംഗ് രീതി കൂടുതല്‍ ദിവസം തുടര്‍ന്നു കൊണ്ടു പോകരുത്. 7 ദിവസം അല്ലെങ്കില്‍ മാക്‌സിമം 12 ദിവസം എന്ന രീതിയിലാണ് ഈ ഡയറ്റിംഗ് രീതി തുടര്‍ന്നു പോകേണ്ടത്. ഇതെങ്ങനെ ചെയ്യാമെന്നു നോക്കൂ.

English summary

Kerala Banana Diet To Reduce Belly Fat And Weight

Kerala Banana Diet To Reduce Belly Fat And Weight, Read more to know about,
Story first published: Monday, November 4, 2019, 12:16 [IST]
X
Desktop Bottom Promotion