For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കപാലഭാതി ചെയ്യുന്നതിലൂടെ വയറ് കുറക്കാം ടോക്‌സിന്‍ പുറന്തള്ളാം

|

കപാലഭാതി പ്രാണായാമം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? നമ്മളില്‍ പലര്‍ക്കും പ്രാണായാമത്തിന്റെ ഗുണങ്ങളെക്കുറിച്ചറിയാം. ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഗുണം നല്‍കുന്ന ശ്വസന വ്യായാമമാണ് പ്രാണായാമം. ഇത് നിങ്ങളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പല രോഗങ്ങളേയും പൂര്‍ണമായും തുടച്ച് നീക്കുകയാണ് ചെയ്യുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഈ അടുത്തായി അല്‍പം കൂടുതല്‍ ശ്രദ്ധാലുക്കളാണ്. കൊവിഡിന് ശേഷം എന്ന് പറയുന്നതാണ് അല്‍പം കൂടി ശരി. രോഗപ്രതിരോധ ശേഷി കുറഞ്ഞാല്‍ അത് പല വിധത്തിലുള്ള രോഗാവസ്ഥയിലേക്കും നമ്മളെ എത്തിക്കുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടതും. അതിന് ഉള്ള എളുപ്പവഴി തന്നെയാണ് യോഗയും ധ്യാനവും പ്രാണായാമവും എല്ലാം. അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ഇവ പ്രദാനം ചെയ്യുന്നുണ്ട്.

Kapalbhati Pranayama

എന്താണ് കപാലഭാതി പ്രാണായാമം?

ശരീരത്തിലെ മുഴുവന്‍ ടോക്‌സിനേയും പുറന്തള്ളുന്നതിന് നിങ്ങളെ സഹായിക്കുന്ന പ്രാണായാമങ്ങളില്‍ ഒന്നാണ് കപാലഭാതി പ്രാണായാമം. ഇത് അമിതവണ്ണമുള്ളവര്‍ക്ക് അവരുടെ ആരോഗ്യം കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നു. ചെയ്യുന്നതിന് വേണ്ടി എന്താണ് സ്‌റ്റെപ്പുകള്‍ എന്ന് നോക്കാം. ആദ്യം പത്മാസനത്തില്‍ ഇരിക്കണം. കണ്ണുകള്‍ അടച്ച് നട്ടെല്ല് നിവര്‍ത്തി വെച്ച് ദീര്‍ഘശ്വാസം എടുക്കുക. ഇത് പുറത്തേക്ക് വിടുക. ഇത്തരത്തില്‍ രണ്ട് തവണ ചെയ്യുക. പിന്നീട് ദീര്‍ഘശ്വാസം എടുത്ത് പുറത്തേക്ക് ശ്വാസം വിടുമ്പോള്‍ വയറ് ഉള്ളിലേക്ക് വലിക്കുക. ഇത് വയറിനെ സ്‌ട്രെച്ച് ആക്കുന്നതിന് സഹായിക്കുന്നു. ഇത് ഒരുസെറ്റില്‍ 20 സൈക്കിളുകള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരത്തില്‍ മൂന്ന് സെറ്റുകള്‍ ചെയ്യുന്നതിന് ശ്രമിക്കണം.

ഗുണങ്ങള്‍

Kapalbhati Pranayama

കപാലഭാതി പ്രാണായാമം ചെയ്യുന്നതിന് ശരീരത്തിന് ധാരാളം എനര്‍ജി ആവശ്യമുണ്ട്. ഈ വ്യായാമം ചെയ്യുന്നതിന് വേണ്ടി നാം തയ്യാറെടുക്കുമ്പോള്‍ ശരീരം ചൂടാവുന്നു. ഇത് വഴി ശരീരം അതിന്റെ എല്ലാ വിഷവസ്തുക്കളേയും പുറത്തേക്ക് തള്ളുകയും ചെയ്യുന്നു. ഇതിലൂടെ ശരീരത്തിലെ ടോക്‌സിന്‍ പുറത്തേക്ക് പോവുന്നു. മാത്രമല്ല രക്തചംക്രമണം കൃത്യമാക്കുകയും ഇത് കൂടാതെ ദഹനം, ശരീരത്തിന്റെ മെറ്റബോളിസം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതിനും കപാല്‍ഭാതി സഹായിക്കുന്നു. കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനും കപാല്‍ഭാതി സഹായിക്കുന്നു. കേശസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്കും കപാലഭാതി ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്നത് ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലായി കാണുമല്ലോ. ആസ്തമക്ക് പരിഹാരം കാണുന്നതിനും ശ്വാസകോശ ആരോഗ്യത്തിനും കപാലഭാതി സഹായിക്കുന്നു. എല്ലാ വിധത്തിലും ശ്വസനാരോഗ്യം നിലനിര്‍ത്തുന്നതിന് കപാലഭാതി മികച്ചതാണ്.

Kapalbhati Pranayama

കണ്ണുകള്‍ക്ക് ആരോഗ്യം നല്‍കുന്നതിനും കപാല്‍ ഭാതി സഹായിക്കുന്നു. ഇത് നിങ്ങളുടെ കണ്ണിന് വിശ്രമം നല്‍കുന്നു. അതോടൊപ്പം തന്നെ കണ്ണിന് താഴെയുള്ള കറുത്ത പാടുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അകാല വാര്‍ദ്ധക്യ സംബന്ധമായി ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് മികച്ചതാണ് കപാലഭാതി. മികച്ച ദഹനത്തിന് കപാലഭാതി ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ഉദരഭാഗത്തെ ശക്തിപ്പെടുത്തുന്നതിനും ഈ ഭാഗത്തെ മസിലുകള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ ഉപാപചയ നിരക്ക് അതിവേഗം വര്‍ദ്ധിപ്പിക്കുന്നതിനും കപാല്‍ ഭാതി സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്ക് എന്തുകൊണ്ടും മികച്ച ഒരു ഓപ്ഷനാണ് കപാലഭാതി. തലച്ചോറിന്റെ ആരോഗ്യത്തിനും നല്ല ഓര്‍മ്മശക്തിക്കും സഹായിക്കുന്നു കപാലഭാതി. മാനസികാരോഗ്യത്തിനും മികച്ചതാണ് എന്തുകൊണ്ടും കപാലഭാതി. ഇത് സമ്മര്‍ദ്ദത്തെ കുറക്കുന്നതിനും അത് വഴി ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

മുന്‍കരുതലുകള്‍

നിങ്ങള്‍ കപാലഭാതി ചെയ്യുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കണം. നിങ്ങള്‍ ഹൃദ്രോഗിയാണെങ്കില്‍, ശ്വാസം വിടുമ്പോള്‍ ശ്രദ്ധിക്കണം. കഴിവതും ഈ മെഡിറ്റേഷന്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇത് കൂടാതെ ഭക്ഷണം കഴിച്ച ഉടനെ കപാലഭാതി ചെയ്യരുത്. ഇത് നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കും. ഇത് കൂടാതെ കൂടിയ രക്തസമ്മര്‍ദ്ദം ഉള്ളവരെങ്കില്‍ ഇവര്‍ ഇത് ചെയ്യരുത്. കപാല്‍ഭാതി ചെയ്യുമ്പോള്‍ എപ്പോഴും നല്ലൊരു യോഗാചാര്യന്റെ നിര്‍ദ്ദേശപ്രകാരം മാത്രം ചെയ്യാന്‍ ശ്രദ്ധിക്കണം. ഡിസ്‌കിന് പ്രശ്‌നമുള്ളവരെങ്കില്‍ ഇത് ഒഴിവാക്കണം. ഗര്‍ഭിണികളും പരമാവധി ഇത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. പ്രാണായാമത്തിന്റെ അടിസ്ഥാന ഘട്ടം കടന്നവര്‍ മാത്രമേ കപാലഭാതി പരിശീലിക്കാവൂ. മാത്രമല്ല നിങ്ങള്‍ കപാലഭാതി പരിശീലിക്കുമ്പോള്‍, വളരെ ജാഗ്രത പാലിക്കുക, പ്രത്യേകിച്ച് നിങ്ങള്‍ ഒരു ആസ്ത്മ രോഗിയാണെങ്കില്‍. ഒരു യോഗാചാര്യന്റെ ശിക്ഷണത്തില്‍ മാത്രം ചെയ്യാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ നിന്ന് ഒരിക്കലും ഒറ്റക്ക് ഇത് ചെയ്യരുത്.

ഈ അഞ്ച് ആസനങ്ങള്‍ കൊളസ്‌ട്രോള്‍ പെട്ടെന്ന് കുറക്കുമെന്ന് ഉറപ്പ്ഈ അഞ്ച് ആസനങ്ങള്‍ കൊളസ്‌ട്രോള്‍ പെട്ടെന്ന് കുറക്കുമെന്ന് ഉറപ്പ്

ഉഷ്ട്രാസനം : അരക്കെട്ടിന് കരുത്തും ശരീരത്തിന് ഊര്‍ജ്ജവുംഉഷ്ട്രാസനം : അരക്കെട്ടിന് കരുത്തും ശരീരത്തിന് ഊര്‍ജ്ജവും

English summary

Kapalbhati Pranayama: Benefits, Precautions And How To Do

Here in this article we are discussing about the benefits , precautions and how to do Kapalbhati Pranayama in malayalam. Take a look.
Story first published: Friday, December 30, 2022, 19:39 [IST]
X
Desktop Bottom Promotion