For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്കും വേണം യോഗ; സമാര്‍ട്ടാക്കും യോഗ പോസുകള്‍

|

ആരോഗ്യ സംരക്ഷണം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഈ കൊവിഡ് കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതും കുട്ടികളെ തന്നെയാണ്. ഇത്തരം അവസ്ഥയില്‍ കുട്ടികളിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും നമ്മുടെ ദൈനം ദിന ശീലങ്ങളില്‍ മാറ്റം വരുത്തുന്നതിലൂടെ സാധിക്കുന്നുണ്ട്. അതിന് വേണ്ടി എന്തൊക്കെയാണ് കുട്ടികളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് എന്ന് നമുക്ക് നോക്കാം. പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത് ശാരീരിക ക്ഷമത വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഈ അവസ്ഥയില്‍ നമ്മളെപ്പോലെ തന്നെ കുഞ്ഞുങ്ങളുടെ ആരോഗ്യവും മികച്ചതാക്കി മാറ്റാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

International Yoga Day 2021 : Yoga Poses for constipation

പലരും പല കാരണങ്ങള്‍ കൊണ്ടും കുട്ടികളുടെ ശാരീരികക്ഷമതയെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുന്നില്ല. മിക്ക മാതാപിതാക്കളും മക്കളുടെ ഭക്ഷണപാനീയങ്ങളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുക്കളാണ്. എന്നാല്‍ അത് ഒരു പക്ഷേ അവരുടെ മാനസികവും ശാരീരികവുമായ നേട്ടങ്ങള്‍ക്ക് കാരണമാകാതെ പോവുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, കൊറോണയുടെ മൂന്നാമത്തെ തരംഗത്തില്‍, കുട്ടികള്‍ക്കും അപകടകരമാണെന്നാണ് ആരോഗ്യ. വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ കുട്ടികളില്‍ ശ്രദ്ധിക്കേണ്ടത് മാനസികവും ശാരീരികവുമായ ആരോഗ്യം വളര്‍ത്തിയെടുക്കുക എന്നുള്ളത് തന്നെയാണ്.

 സന്ധിവാതമോ, ഈ യോഗാമുറകള്‍ ചെയ്യൂ സന്ധിവാതമോ, ഈ യോഗാമുറകള്‍ ചെയ്യൂ

ഇത്തരമൊരു സാഹചര്യത്തില്‍, കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ പ്രത്യേക ശ്രദ്ധിക്കേണ്ടതുണ്ട്. കൊറോണയുടെ മൂന്നാമത്തെ തരംഗത്തില്‍, കുട്ടികളെ ആരോഗ്യത്തോടെയും ശാരീരികമായും സജീവമായി നിലനിര്‍ത്തുന്നതിന് യോഗ ചെയ്യാവുന്നതാണ്. പലപ്പോഴും ഈ അവസ്ഥയില്‍ കുട്ടികള്‍ വീട്ടില്‍ തന്നെ തുടരുന്നത് കൊണ്ട് അവരുടെ ആരോഗ്യപരമായ യാതൊരു വിധത്തിലുള്ള ആക്റ്റിവിറ്റികളും നടക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ അവരുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായിരിക്കുകയാണ്. യോഗ ചെയ്യുന്നതിലൂടെ കുട്ടികള്‍ ആരോഗ്യത്തോടെയിരിക്കുകയും സ്മാര്‍ട്ടായി തീരുകയും ചെയ്യുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് യോഗ വളരെ പ്രധാനമാണ്. അതിന് വേണ്ടി എന്തൊക്കെ പോസുകളാണ് ഉള്ളത് എന്ന് നമുക്ക് നോക്കാം.

മൗണ്ടൈന്‍ പോസ്- തടാസന

മൗണ്ടൈന്‍ പോസ്- തടാസന

ഇതിന് വേണ്ടി ആദ്യം കുട്ടിക്ക് സുഖപ്രദമായ സ്ഥലത്ത് ഒരു പായയില്‍ ഇരിക്കുക. അതിന് ശേഷം രണ്ട് കൈകളുടെയും വിരലുകള്‍ പരസ്പരം കലര്‍ത്തി ഇന്റര്‍ലോക്ക് ചെയ്യുക. ശേഷം കൈകള്‍ രണ്ടും വിട്ട് രണ്ട് വശത്തേക്കും സാധാരണ അവസ്ഥയില്‍ ഇടുക. തോളുകള്‍ ചെറുതായി പൊക്കുക. കൈകള്‍ പതുക്കെ മുകളിലേക്ക് നീക്കി ആഴത്തിലുള്ള ശ്വാസം എടുക്കുക. രണ്ട് മിനിറ്റ് ഈ സ്ഥാനത്ത് തുടരുക, തുടര്‍ന്ന് ശ്വാസമെടുക്കുമ്പോള്‍ കൈകള്‍ താഴേക്ക് കൊണ്ടുവരിക. ഇത് കുട്ടികള്‍ക്ക് സൗകര്യപ്രദമായ പോസ് ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

സൂര്യ നമസ്‌കാരം

സൂര്യ നമസ്‌കാരം

രാവിലെ വെറും വയറ്റില്‍ സൂര്യനമസ്‌കാരം ചെയ്യുന്നതാണ് നല്ലത്. നിലത്ത് പായ വിരിച്ച് പായയുടെ അറ്റത്ത് പാദങ്ങള്‍ കൂട്ടിവെച്ച് നില്‍ക്കുക. പിന്നീട് നെഞ്ച് നല്ലതുപോലെ വികസിപ്പിച്ച് തോളുകള്‍ ഫ്രീ ആക്കി ഇടുക. ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിനോടൊപ്പം തന്നെ രണ്ട് കൈകളും വശങ്ങളില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്തുക. എന്നിട്ട് ശ്വാസം പുറത്തേക്ക് വിടുന്നതിനൊപ്പം കൈകള്‍ നെഞ്ചിനി മുകളില്‍ പിടിക്കുക. ഇത് ദിനവും ചെയ്യുന്നത് കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സ്മാര്‍ടനസിനും സഹായിക്കുന്നു.

ഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങുംഈ അഞ്ച് യോഗാസനം സ്ഥിരമെങ്കില്‍ വയറൊതുങ്ങും

 ദണ്ഡാസനം

ദണ്ഡാസനം

നിലത്ത് ഇരുന്ന് കാലുകള്‍ രണ്ടും ചേര്‍ത്ത് നീട്ടി വെക്കുക. ശേഷം കൈകള്‍ രണ്ടും പുറക് വശത്തേക്ക് നീട്ടി വെച്ച് പതുക്കെ ശ്വാസം അകത്തേക്ക് എടുക്കുക. രണ്ട് കൈകളും പൂര്‍ണ്ണമായും നേരെയാകുന്നതുവരെ രണ്ട് കൈകളുടെയും സഹായത്തോടെ ശരീരം പതിയെ ഉയര്‍ത്തുക. ശ്വാസം എടുത്ത് ശരീരം താഴെ നിന്ന് പതിയേ മുകളിലേക്ക് ഉയര്‍ത്തുക. ഇത് ചെയ്യുന്നത് നിങ്ങളുടെ കുഞ്ഞിന്റെ എല്ലുകള്‍ക്കും ബലം നല്‍കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

വൃക്ഷാസനം

വൃക്ഷാസനം

ആദ്യം നിവര്‍ന്ന് കാലുകള്‍ രണ്ടും ചേര്‍ത്ത് വെക്കുക. ശേഷം തുടക്കക് അരികിലായി രണ്ട് കൈകളും കൊണ്ട് വരിക. ഇപ്പോള്‍ സാവധാനം നിങ്ങളുടെ വലത് കാല്‍മുട്ട് വളച്ച് ഇടത് തുടയില്‍ വയ്ക്കുക. ഒറ്റക്കാലില്‍ നില്‍ക്കുക. ഇപ്പോള്‍ ശ്വസിക്കുമ്പോള്‍ രണ്ട് കൈകളും മുകളിലേക്ക് കൂപ്പുകൈ ആയി ഉയര്‍ത്തുക. ഉള്ളിലേക്ക് ഒരു ദീര്‍ഘ ശ്വാസം എടുക്കുക. ശേഷം കൈകള്‍ താഴേക്ക് കൊണ്ട് വരുമ്പോള്‍ ശ്വാസം പതുക്കെ വിടുക.

English summary

International Yoga Day 2022 : Yoga Poses for Kids In Malayalam

Here in this article we are sharing some yog poses for kisd on this yoga day. Take a look.
X
Desktop Bottom Promotion