For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം ചവച്ചരച്ച് കഴിക്കണം: ഗുണങ്ങള്‍ ഒന്നല്ല അനവധിയാണ്

|

ആരോഗ്യത്തിന് ഭക്ഷണം കൂടിയേ തീരൂ എന്ന് നമുക്കറിയാം. എന്നാല്‍ എങ്ങനെ ഭക്ഷണം കഴിക്കണം എന്ന് അറിയാമോ? പലരും ധൃതിയില്‍ ഭക്ഷണം വിഴുങ്ങി വിടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ശരീരത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ് അതെന്നത് നിങ്ങള്‍ മനസ്സിലാക്കണം. കാരണം ഭക്ഷണം കഴിക്കുമ്പോള്‍ എപ്പോഴും നല്ലതുപോലെ ചവച്ചരച്ച് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് ഉള്ളില്‍ ചെന്ന് നമ്മുടെ ശരീരത്തിന് ചില പണികള്‍ വരുത്തി വെക്കുന്നു. ഭക്ഷണം ശരിയായി ചവക്കുക എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു പ്രക്രിയ തന്നെയാണ്. അല്ലാത്ത പക്ഷം അത് വളരെ ഹാനീകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.

food

ഭക്ഷണം ചവക്കുമ്പോള്‍ അത് കഴിക്കുന്നതിലൂടെ മാത്രമല്ല ആരോഗ്യം ലഭിക്കുന്നത് മറ്റ് ചില ഗുണങ്ങള്‍ കൂടി ശരീരത്തിന് ലഭിക്കുന്നുണ്ട്. ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നമ്മളെ മനസ്സിലാക്കിപ്പിക്കുന്ന ഒരു ലേഖനമാണ് ഇത്. മികച്ച ദഹനത്തിനും ശരീരത്തിന്റെ മറ്റ് പ്രക്രിയകള്‍ ശരിയായ രീതിയില്‍ നടക്കുന്നതിനും എല്ലാം ഭക്ഷണം ചവച്ചരച്ച് കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് പറയുന്നത്. എന്തൊക്കയാണ് ഇതിലൂടെ ലഭിക്കുന്ന ഗുണങ്ങളെന്ന് നോക്കാം.

ദഹനം

ദഹനം

മികച്ച ദഹനത്തിന്റെ കാര്യത്തില്‍ ഭക്ഷണം വഹിക്കുന്ന പങ്കിനേക്കാള്‍ അത് നാം കഴിക്കുന്ന രീതിക്കാണ് പ്രാധാന്യം. വലിയ ഭക്ഷണം ചെറു കഷ്ണങ്ങളാക്കി ചവച്ചരച്ച് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം കൃത്യമായ രീതിയില്‍ നടക്കുന്നു. വായില്‍ ധാരാളം ഉമിനീര്‍ ഉത്പ്പാദിപ്പിക്കപ്പെടുകയും അന്നനാളത്തിന് അധികം ബുദ്ധിമുട്ടില്ലാതെ ഇത് കഴിക്കുന്നതിനും സാധിക്കുന്നു. എന്നാല്‍ ശരിയായി ഭക്ഷണം ചവച്ചരക്കാത്ത പക്ഷം ഇത്തരത്തിലുള്ള വലിയ കണികകള്‍ നമ്മുടെ ദഹന നാളത്തിലേക്ക് കയറുകയും ഇത് ഗ്യാസ്, ദഹന പ്രശ്‌നങ്ങള്‍, മലബന്ധം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നമ്മളെ എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കൃത്യമായി ചവച്ചരച്ച് കഴിക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്.

ഭക്ഷണം ചവക്കുക എന്നത്

ഭക്ഷണം ചവക്കുക എന്നത്

ഭക്ഷണം ചവക്കുക എന്നത് നമ്മുടെ ദഹനത്തിന്റെ ആദ്യത്തെ പടിയാണ്. അതുകൊണ്ട് തന്നെ ഈ സമയം ശരീരം നമ്മുടെ മെറ്റബോളിസത്തിന് വേണ്ടി തയ്യാറെടുത്തിട്ടുണ്ടാവും. നിങ്ങള്‍ ഭക്ഷണം ചവച്ചരച്ച് കഴിക്കുമ്പോള്‍ ദഹനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ എന്‍സൈമുകള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഭക്ഷണത്തെ പെട്ടെന്ന് വിഘടിക്കുന്നതിന് സഹായിക്കുന്നു. ഇത് വഴി ആമാശയത്തില്‍ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉല്‍പാദനത്തിനും കാരണമാകുന്നു. ഇതാണ് ദഹനത്തെ കൂടുതല്‍ ഉഷാറാക്കുന്നത്. ഇത് വഴി അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ കുറക്കുന്നതിനുള്ള വഴി ശരീരം ഉണ്ടാക്കിയെടുക്കുന്നു. അതുകൊണ്ട് എന്ത് സംഭവിച്ചാലും എത്ര സമയമില്ലെങ്കിലും ഭക്ഷണം ചവച്ചരച്ച് കഴിക്കാന്‍ ശ്രദ്ധിക്കണം.

പോഷകാഹാരം

പോഷകാഹാരം

നിങ്ങള്‍ ഭക്ഷംണം കഴിക്കുമ്പോള്‍ അത് ചെറു കഷ്ണങ്ങളാക്കി വിഭജിക്കപ്പെടുമ്പോള്‍ ഭക്ഷണത്തില്‍ നിന്ന് കൂടുതല്‍ വിറ്റാമിനുകളും പ്രോട്ടീനുകളും ശരീരത്തിന് ലഭിക്കുകയാണ് ചെയ്യുന്നത്. ഇത് വഴി ആരോഗ്യം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല തലവേദന, തളര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പതുക്കെ ചവച്ചരച്ച് കഴിക്കുകയാണെങ്കില്‍ അമിതവണ്ണത്തേയും അമിത വിശപ്പിനേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. അമിതമായി കഴിക്കുന്നതിനുള്ള പ്രവണതയെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. മാത്രമല്ല കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ് എന്തുകൊണ്ടും ഇത്തരത്തില്‍ കഴിക്കുന്നത്.

ബാക്ടീരിയ സാധ്യത കുറക്കുന്നു

ബാക്ടീരിയ സാധ്യത കുറക്കുന്നു

ശരീരത്തില്‍ പലപ്പോഴും വിഘടിക്കപ്പെടാതെ കിടക്കുന്ന ഭക്ഷണ സാധനങ്ങളില്‍ ബാക്ടീരിയ വളര്‍ച്ചക്ക് കാരണമാകുന്നു. അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇത് ദഹനക്കേട്, വയറു വീക്കം, ഗ്യാസ്, മലലബന്ധം എന്നിവയിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാധാരണ ഗതിയില്‍ പറഞ്ഞാല്‍ 32 തവണ ഒരു ഭക്ഷണം ചവച്ചരച്ച് കഴിക്കണം എന്നാണ് പറയുന്നത്. ഇതിലൂടെ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു.

പാദങ്ങള്‍ വിനാഗിരിയില്‍ 10 മിനിറ്റ് മുക്കി വെക്കൂ: സര്‍വ്വാംഗം ഗുണം ലഭിക്കുന്നുപാദങ്ങള്‍പാദങ്ങള്‍ വിനാഗിരിയില്‍ 10 മിനിറ്റ് മുക്കി വെക്കൂ: സര്‍വ്വാംഗം ഗുണം ലഭിക്കുന്നുപാദങ്ങള്‍

ആര്‍ത്തവം ക്രമംതെറ്റി കൂടെ സ്‌പോട്ടിംങും എങ്കില്‍ ഭയക്കണംആര്‍ത്തവം ക്രമംതെറ്റി കൂടെ സ്‌പോട്ടിംങും എങ്കില്‍ ഭയക്കണം

English summary

Important Benefits of Chewing Your Food Properly In Malayalam

Here in this article we are sharing some of the benefits of chewing your food properly in malayalam. Take a look.
Story first published: Friday, January 20, 2023, 20:13 [IST]
X
Desktop Bottom Promotion