For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊക്കിള്‍ക്കൊടി രക്തം കൊണ്ട് എച്ച് ഐ വി ചികിത്സ: വിശദീകരണവുമായി ഗവേഷകലോകം

|

ലോകത്തിലെ ഏറ്റവും മാരകവും ചികിത്സിക്കാന്‍ കഴിയാത്തതുമായ രോഗമായിരുന്നു എയ്ഡ്‌സ്. എന്നാല്‍ ഇപ്പോള്‍ എയ്ഡ്‌സിന് പ്രതിരോധം തീര്‍ക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നതാണ് ലോകം നമുക്ക് മുന്നില്‍ കാണിച്ച് തരുന്നത്. എയ്ഡ്സിന് കാരണമാകുന്ന മാരകമായ എച്ച്ഐവി വൈറസില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിച്ച മൂന്നാമത്തെ വ്യക്തിയും ലോകത്തിലെ ആദ്യത്തെ സ്ത്രീയുമായ ഒരു അമേരിക്കക്കാരിയായ സ്ത്രീയുടെ വാര്‍ത്ത നാം ഈ അടുത്ത കാലത്താണ് വായിച്ചത്. ഇവര്‍ക്ക് 2017-ലാണ് രക്താര്‍ബുദം കണ്ടെത്തിയത്. എന്നാല്‍ പിന്നീട് എച്ച്ഐവി ബാധിതനായ ഒരു ദാതാവ് പൊക്കിള്‍ക്കൊടിയില്‍ നിന്നും നല്‍കിയ സെല്‍ ട്രാന്‍സ്പ്ലാന്റിലൂടെ ഇവരുടെ രോഗം പൂര്‍ണമായും മാറിയതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

umbilical cord blood was used to cure an HIV

ഈ മാസം ആദ്യം ഡെന്‍വറില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍, പൊക്കിള്‍ക്കൊടി രക്തം കൊണ്ട് ചികിത്സിച്ച് എച്ച്‌ഐവി ഭേദമാക്കാമെന്ന തരത്തിലുള്ള ഒരു കേസ് ഗവേഷക സംഘം മുന്നോട്ട് വെച്ചിരുന്നു. ഈ എച്ച്‌ഐവി ചികിത്സ വ്യാപകമായി ലഭ്യമാണെന്ന് മെഡിക്കല്‍ വിദഗ്ധരും വിശ്വസിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും എന്തൊക്കെയാണ് ഇതിന്റെ സാധ്യതകള്‍ എന്ന് അറിയുന്നതിനും എച്ച് ഐ വിക്ക് ഇതിലൂടെ പരിഹാരം കാണാന്‍ സാധിക്കുമോ എന്നന്നേക്കുമായി എന്ന് അറിയുന്നതിനും ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

എന്താണ് എച്ച്‌ഐവി?

എന്താണ് എച്ച്‌ഐവി?

രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്ന മാരകമായ അണുബാധയാണ് എച്ച്‌ഐവി. ഇത് ശരീരത്തിലെ CD4 എന്ന രോഗപ്രതിരോധ കോശങ്ങളെ നശിപ്പിക്കുകയും അണുബാധയോട് പ്രതികരിക്കാത്ത അവസ്ഥയിലേക്ക് ശരീരത്തെ മാറ്റുകയും ചെയ്യുന്നു. എച്ച്‌ഐവി CD4 കോശങ്ങളെ ആക്രമിച്ചുകഴിഞ്ഞാല്‍, അത് കോശങ്ങളെ വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ ഇവയെ നശിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത് പിന്നീട് ശരീരത്തിന്റെ ദുര്‍ബലമായ. രോഗപ്രതിരോധ സംവിധാനത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമായിക്കഴിഞ്ഞാല്‍ പിന്നെ രോഗവും മറ്റ് അണുബാധകളും നമ്മളെ പെട്ടെന്ന് ബാധിക്കുന്നു. ഇത് ഗൂരുതരമായ ശാരീരിക അവശതകളിലേക്കും രോഗങ്ങളിലേക്കും നമ്മളെ എത്തിക്കുന്നു.

എങ്ങനെയാണ് എച്ച് ഐ വി പകരുന്നത്?

എങ്ങനെയാണ് എച്ച് ഐ വി പകരുന്നത്?

രക്തം, ശുക്ലം, യോനി സ്രവങ്ങള്‍, മലദ്വാരം, മുലപ്പാല്‍ എന്നിവ എച്ച്‌ഐവി വൈറസിന്റെ വാഹകരാകാം. കൂടാതെ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, വൃത്തിഹീനമായ അശ്രദ്ധമായ രീതിയിലുള്ള രക്തം നല്‍കുന്നതും സ്വീകരിക്കുന്നത്, പരസ്പരം സൂചി പങ്കിടല്‍, ഗര്‍ഭകാലത്ത് അമ്മയില്‍ നിന്ന് കുട്ടിയിലേക്കുള്ള പകരല്‍ എന്നിവയെല്ലാം ഗുരുതരമായ അവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നു. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെയെല്ലാം രോഗം മറ്റുള്ളവരിലേക്ക് പകരുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.

ന്യൂയോര്‍ക്കിലെ രോഗി

ന്യൂയോര്‍ക്കിലെ രോഗി

2013-ല്‍ ന്യൂയോര്‍ക്ക് രോഗി എന്നറിയപ്പെടുന്ന ഒരു സ്ത്രീക്ക് എച്ച്.ഐ.വി ബാധിച്ചിരുന്നു. ഈ സ്ത്രീയില്‍ രോഗകാരികളായ വൈറസിന്റെ അളവ് കുറയ്ക്കാന്‍ ആന്റി റിട്രോവൈറല്‍ മരുന്നുകള്‍ നല്‍കിയിരുന്നു. പിന്നീട് 4 വര്‍ഷത്തിനുശേഷം, ഇവര്‍ക്ക് രക്താര്‍ബുദം കണ്ടെത്തി. അവരുടെ കാന്‍സര്‍ ചികിത്സയുടെ ഭാഗമായി, എച്ച്‌ഐവിക്കെതിരെ സ്വാഭാവിക പ്രതിരോധശേഷിയുള്ള ഒരു സ്ത്രീയില്‍ നിന്ന് ഡോക്ടര്‍മാര്‍ പൊക്കിള്‍ക്കൊടി രക്തം ട്രാന്‍സ്പ്ലാന്റ് ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം, സ്ത്രീക്ക് ആന്റി റിട്രോവൈറല്‍ ചികിത്സ ആവശ്യമായി വന്നില്ല എന്നതാണ് സത്യം.

പൊക്കിള്‍ക്കൊടിയിലെ രക്തം കൊണ്ട് ചികിത്സ

പൊക്കിള്‍ക്കൊടിയിലെ രക്തം കൊണ്ട് ചികിത്സ

പൊക്കിള്‍ക്കൊടിയില്‍ നിന്ന് വരുന്ന രക്തത്തില്‍ എച്ച്‌ഐവിയെ തടയുന്ന തരത്തിലുള്ള ഒരു മ്യൂട്ടേഷന്‍ ഉണ്ടെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ചികിത്സയ്ക്കുള്ള രക്തം ഭാഗികമായി പൊരുത്തമുള്ള ഒരു ദാതാവില്‍ നിന്നാണ് ലഭിച്ചത്. കാരണം മജ്ജ ഉപയോഗിച്ചുള്‌ള ഈ ട്രാന്‍സ്പ്ലാന്റിന് ഈ ചേര്‍ച്ച വളരെ അത്യാവശ്യമുള്ള ഒന്ന് തന്നെയാണ്. കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് സര്‍വകലാശാലയിലെ (യുസിഎല്‍എ) ഡോ. ഇവോണ്‍ ബ്രൈസന്റെയും ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഡോ. ഡെബോറ ബര്‍സാറ്റിന്റെയും നേതൃത്വത്തില്‍ യുഎസ് ആസ്ഥാനമായുള്ള പഠനത്തിന്റെ ഭാഗമായി ആയിരുന്നു ഈ രോഗിയെ ചികിത്സിച്ചിരുന്നത്.

പൊക്കിള്‍ക്കൊടിയിലെ രക്തം കൊണ്ട് ചികിത്സ

പൊക്കിള്‍ക്കൊടിയിലെ രക്തം കൊണ്ട് ചികിത്സ

ക്യാന്‍സറിനും മറ്റ് മാരക രോഗങ്ങള്‍ക്കും ചികിത്സിക്കുന്നതിനായി രക്തപ്പകര്‍ച്ച ശസ്ത്രക്രിയയ്ക്ക് വിധേയരായ രാജ്യത്തുടനീളമുള്ള 25 എച്ച്‌ഐവി രോഗികളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഈ പഠനത്തിന്റെ ഭാഗമായി, സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയയ്ക്ക് മുമ്പ് തന്നെ കാന്‍സര്‍ പ്രതിരോധ കോശങ്ങളെ നശിപ്പിക്കുന്നതിന്റെ ഭാഗമായി രോഗികളെ ആദ്യം കീമോതെറാപ്പിക്ക് വിധേയമാക്കുന്നു. എന്നാല്‍ ചില വിദഗ്ധരുടെ അഭിപ്രായത്തില്‍, എച്ച്‌ഐവി ബാധിതരായ മിക്ക ആളുകള്‍ക്കും ഇപ്പോള്‍ കണ്ടെത്തിയ ഈ ചികിത്സാ രീതി അല്‍പം അപകടകരമാണ് എന്നാണ് പറയുന്നത്. ഇ്ത്തരത്തില്‍ ഒരു പ്രശസ്തമാധ്യമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്തുകൊണ്ടാണ് ഇത് പ്രാധാന്യമര്‍ഹിക്കുന്നത്?

എന്തുകൊണ്ടാണ് ഇത് പ്രാധാന്യമര്‍ഹിക്കുന്നത്?

ഈ പൊക്കിള്‍ക്കൊടി ചികിത്സ രണ്ട് കാരണങ്ങളാല്‍ പ്രധാനപ്പെട്ടതാണ്. ആദ്യത്തെ കാര്യം ആദ്യമായാണ് ഒരു എച്ച്‌ഐവി രോഗിക്ക് പൊക്കിള്‍ക്കൊടിയില്‍ നിന്നുള്ള രക്തം നല്‍കുന്നതിലൂടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. ഈ ചികിത്സ കൂടുതല്‍ വ്യാപകമായി ലഭ്യമായേക്കാമെന്ന് ഡോക്ടര്‍മാരും ഗവേഷകരും ചൂണ്ടിക്കാട്ടുന്നു. രണ്ടാമതായി, ഈ ചികിത്സയ്ക്ക് വിധേയയായ രോഗി മധ്യവയസ്‌കയായ ഒരു മിശ്രവംശത്തില്‍ നിന്നുള്ള സ്ത്രീയായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ മിക്ക ദാതാക്കളും കൊക്കേഷ്യന്‍ വംശജരാണെന്നത് ശ്രദ്ധേയമാണ്.

ആദ്യത്തെ രണ്ട് എച്ച്‌ഐവി രോഗികളുടെ രോഗം മാറിയത്

ആദ്യത്തെ രണ്ട് എച്ച്‌ഐവി രോഗികളുടെ രോഗം മാറിയത്

2007-ല്‍ സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറിക്ക് ശേഷം എച്ച്‌ഐവി ബാധിതനായ ലോകത്തിലെ ആദ്യത്തെ വ്യക്തിയാണ് ബെര്‍ലിനിലെ തിമോത്തി റേ ബ്രൗണ്‍ എന്ന വ്യക്തി. 2020-ല്‍ ലണ്ടനിലെ ആദം കാസ്റ്റില്‍ജോ എച്ച്‌ഐവി ബാധിതനായ രണ്ടാമത്തെ വ്യക്തി. എച്ച്ഐവിക്കെതിരെ സംരക്ഷണം നല്‍കുന്ന അസാധാരണ ജീനുകളുള്ള ദാതാക്കളില്‍ നിന്നാണ് ഇരുവരും ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയകള്‍ നടത്തിയത്. ഇതാണ് രോഗം മാറുന്നതിന് ഇവരെ സഹായിച്ചതും.

ആദ്യത്തെ രണ്ട് എച്ച്‌ഐവി രോഗികളുടെ രോഗം മാറിയത്

ആദ്യത്തെ രണ്ട് എച്ച്‌ഐവി രോഗികളുടെ രോഗം മാറിയത്

മജ്ജ ശസ്ത്രക്രിയയ്ക്ക് ശേഷം, ഈ രണ്ട് രോഗികള്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരുന്നു എന്നത് വാസ്തവം. അതില്‍ ക്രാഫ്റ്റ്-വേഴ്‌സസ് ഹോസ്റ്റ് രോഗം ഉള്‍പ്പെടെയുള്ളവ ഉണ്ടായിരുന്നു. സര്‍ജറി കഴിഞ്ഞ് ബ്രൗണ്‍ മരണത്തിന്റെ വക്കിലായിരുന്നു. എന്നാല്‍ അതേ സമയം പൊക്കിള്‍ക്കൊടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ന്യൂയോര്‍ക്കിലെ രോഗിയെ 17 ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കൂടാതെ ക്രാഫ്റ്റ്-വേഴ്‌സസ്-ഹോസ്റ്റ് രോഗങ്ങളൊന്നും അദ്ദേഹത്തില്‍ ഉണ്ടായിരുന്നില്ല.

എച്ച് ഐ വിയില്‍ നിന്ന് പൂര്‍ണ രോഗമുക്തി: 64-കാരിക്ക് എയ്ഡ്‌സ് ഭേദമായിഎച്ച് ഐ വിയില്‍ നിന്ന് പൂര്‍ണ രോഗമുക്തി: 64-കാരിക്ക് എയ്ഡ്‌സ് ഭേദമായി

most read:എച്ച് ഐ വി പോസിറ്റീവ് എങ്കിലും ഭക്ഷണം ആരോഗ്യകരമെങ്കില്‍ ഫലം

English summary

How umbilical cord blood was used to cure an HIV patient? Explained in Malayalam

Here we explained How umbilical cord blood was used to cure an HIV patient in Malayalam . Read on,
Story first published: Friday, February 25, 2022, 11:56 [IST]
X
Desktop Bottom Promotion