For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19- രോഗം ബാധിച്ചാല്‍ ഭേദമാവാന്‍ ഈ സമയം

|

കൊറോണവൈറസ് ലോകമെങ്ങും ഭയത്തിന്റെ വിത്തുകള്‍ വിതറിക്കൊണ്ടിരിക്കുകയാണ്. രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടോ, രോഗബാധിതനായ വ്യക്തി എത്ര ദിവസം കൊണ്ട് രോഗമുക്തി നേടുന്നു ഇതെല്ലാം നിങ്ങളില്‍ പലര്‍ക്കും ഉണ്ടാവുന്ന സംശയമാണ്. ചില രോഗികള്‍ക്ക് രോഗം മാറുന്നതിന് വളരെയധികം കാലതാമസം എടുക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. ചില രോഗികള്‍ പ്രായമുള്ളവരാണെങ്കില്‍ വളരെയധികം സമയമെടുത്ത് മാത്രമേ രോഗമുക്തി നേടി ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കുകയുള്ളൂ.

Most read: കാറ്റഴിച്ച് വിട്ട പോലെ വയറു കുറക്കും പാനീയം

വൈറസ് എത്രത്തോളം തീവ്രതയിലാണ് നിങ്ങളെ ബാധിക്കുന്നത് എന്നുള്ള കാര്യം ആണ് ആദ്യം അറിയേണ്ടത്. അതിനനുസരിച്ചായിരിക്കും രോഗമുക്തി നേടുന്നതും. പക്ഷേ ചിലരില്‍ വൈറസിന്റെ ആക്രമണം വളരെയധികം കുറവായിരിക്കും. ചിലരുടെ പ്രായം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം കൊറോണവൈറസിന്റെ ആക്രമണം ഗുരുതരമാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങളില്‍ വൈറസ് മുക്തി നേടിയാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

രോഗ ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ചാണ് പല രോഗങ്ങളും മാറുന്നതിനുള്ള കാലാവധി. ലഘുവായ രോഗ ലക്ഷണങ്ങളെങ്കില്‍ പോലും പലരലും ചുമയും, പനിയും, ശരീരവേദനയും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനോടൊപ്പം പിന്നീട് കഫത്തോട് കൂടിയ ചുമയും ഉണ്ടാവുന്നുണ്ട്. വൈറസിന്റെ ആക്രമണം മൂലം ശ്വാസകോശത്തിലെ കോശങ്ങള്‍ നശിച്ച് പോവുന്നു. ഇതാണ് ചുമക്കുമ്പോള്‍ കഫത്തോടൊപ്പം പുറത്തേക്ക് പോവുന്നത്. ഇത്തരത്തില്‍ ആണ് നിങ്ങളുടെ ലക്ഷണങ്ങള്‍ എങ്കില്‍ ഇവര്‍ അല്‍പം കൂടുതല്‍ വിശ്രമിച്ചാല്‍ മതി. ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പാരസെറ്റമോള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

ഇവര്‍ രോഗ ലക്ഷണങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കണ്ട് ഉടനേ തന്നെ രോഗത്തിന് പ്രതിരോധം തീര്‍ക്കുന്നതിനുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. ശരീര വേദനയും പനിയും പെട്ടെന്ന് ഇവരില്‍ മാറുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ തന്നെ രോഗമുക്തി നേടുന്നുണ്ട് ഇവര്‍. എന്നാല്‍ ഇവരില്‍ ചുമ നീണ്ട് നില്‍ക്കുന്നുണ്ട്. ഇത്തരക്കാരില്‍ പൂര്‍ണമായും രോഗമുക്തിക്ക് വേണ്ടി രണ്ടാഴ്ച വരെയെങ്കിലും സമയം വിശ്രമ ജീവിതം നയിക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ അവഗണിച്ചാല്‍ രോഗം മൂര്‍ച്ഛിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഗുരുതര ലക്ഷണങ്ങളെങ്കില്‍

ഗുരുതര ലക്ഷണങ്ങളെങ്കില്‍

മുകളില്‍ പറഞ്ഞതിനേക്കാള്‍ ഗുരുതര ലക്ഷണങ്ങളാണ് ഇവരിലെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ.് ഇവരില്‍ വൈറസ് ബാധയുണ്ടായി ഏഴ് മുതല്‍ പത്തത് വരെയുള്ള ദിവസത്തിനുള്ളില്‍ തന്നെ രോഗം മൂര്‍ച്ഛിച്ച് ആരോഗ്യാവസ്ഥ വളരെയധികം പ്രതിസന്ധിയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇവരില്‍ ശ്വാസകോശത്തിന്റെ ആരോഗ്യം ഓരോ ദിവസം ചെല്ലുന്തോറും വഷളാവുകയും നിങ്ങളുടെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. എങ്കിലും വേണ്ട സമയത്ത് കൃത്യമായ ചികിത്സ എടുത്തില്ലെങ്കില്‍ മരണം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഓക്‌സിജന്‍ തെറാപ്പി നടത്തേണ്ടി വരുന്നുണ്ട് ഇവരില്‍

ഗുരുതര ലക്ഷണങ്ങളെങ്കില്‍

ഗുരുതര ലക്ഷണങ്ങളെങ്കില്‍

രണ്ടാഴ്ച മുതല്‍ എട്ടാഴ്ച വരെയുള്ള സമയത്ത് പൂര്‍ണ വിശ്രമം ആവശ്യം വേണ്ടി വരും. എന്നാല്‍ ഇവരില്‍ തളര്‍ച്ച മാറുന്നതിന് കൂടുതല്‍ സമയം വേണ്ടി വരും. ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടാണ് ഇവരില്‍ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന അവസ്ഥകൡലൂടെ ഒന്നും പോവാതെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് എന്നത് തന്നെയാണ് കാര്യം. രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയാല്‍ ഒരു കാരണവശാലും രോഗിയെ ചികിത്സക്ക് വിധേയമാക്കാന്‍ മടിക്കരുത്. അത് മാത്രമല്ല പ്രായമായവരാണെങ്കില്‍ വളരെയധികം ശ്രദ്ധ വേണ്ടതാണ്.

തീവ്രപരിചരണം അത്യാവശ്യം

തീവ്രപരിചരണം അത്യാവശ്യം

തീവ്രപരിചരണ വിഭാഗത്തില്‍ കൊവിഡ് 19 ബാധിച്ച് കഴിയുന്ന നിരവധി പേരുണ്ട്. ഇതില്‍ പ്രായമായവരാണ് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തുന്നവര്‍. ഇത്തരം ചികിത്സക്ക് വേണ്ടി വിധേയമാവുന്നവരില്‍ പൂര്‍ണ ആരോഗ്യം തിരിച്ച് കിട്ടുന്നതിന് വേണ്ടി 12-18 മാസം വരെ സമയം വേണ്ടി വരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ദീര്‍ഘകാലം ആശുപത്രിയില്‍ കിടക്കയില്‍ കിടക്കുന്നതിനാല്‍ തന്നെ ഇവരുടെ പേശികള്‍ക്ക് ബലം കുറയുന്നതിനുള്ള സാധ്യതയും ശരീരം ക്ഷീണിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ രോഗമുക്തിക്ക് ശേഷം നടക്കുന്നതിനുള്ള ബുദ്ധിമുട്ടും മറ്റും നേരിടേണ്ടി വന്നിട്ടുണ്ട്.

ദീര്‍ഘകാല ആരോഗ്യത്തിനെ ബാധിക്കുന്നത്

ദീര്‍ഘകാല ആരോഗ്യത്തിനെ ബാധിക്കുന്നത്

ഇത് വരെ കൊറോണവൈറസ് രോഗമുക്തിക്ക് ശേഷം രോഗം ബാധിച്ചവരുടെ ദീര്‍ഘകാല ആരോഗ്യത്തെ ബാധിക്കുമോ എന്നുള്ളത് പലര്‍ക്കും കൃത്യമായ ഉത്തരം പറയാന്‍ സാധിക്കാത്ത ഒന്നാണ്. എന്നാല്‍ ശ്വാസകോശത്തെ ബാധിക്കും എന്നുള്ളത് കൊണ്ട് തന്നെ ചിലരില്‍ ഇത് അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം എന്ന അവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഇത് പിന്നീടും ശ്വാസകോശത്തില്‍ ചെറിയ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. ചിലരില്‍ അഞ്ച് വര്‍ഷം വരെ അനാരോഗ്യകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

How Long Does It Take To Recover From Covid19

Here in this article we are discussing about how long does it take recover from covid19. Take a look.
X
Desktop Bottom Promotion