For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാറ്റഴിച്ച് വിട്ട പോലെ വയറു കുറക്കും പാനീയം

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ അമിതവണ്ണം തന്നെയാണ് ഏറ്റവും പ്രതിസന്ധി ഉണ്ടാക്കുന്നത്. ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുടവയറും അമിതവണ്ണവും ഈ ലോക്ക്ഡൗണ്‍ കാലത്ത് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യം പല വിധത്തിലാണ് നിങ്ങളുടെ ഉറക്കം കെടുത്തുന്നത്.

28ദിവസത്തെ പ്ലാന്‍;ഓരോ ഭാഗത്ത് നിന്നും കൊഴുപ്പകലും28ദിവസത്തെ പ്ലാന്‍;ഓരോ ഭാഗത്ത് നിന്നും കൊഴുപ്പകലും

എന്നാല്‍ ഇനി വീട്ടിലിരുന്ന് തന്നെ നമുക്ക് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി ആകെ ആവശ്യം എന്ന് പറയുന്നത് ഇഞ്ചിയും ജീരകവും മാത്രമാണ്. ഇത് നിങ്ങളുടെ വയറ്റിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുകയും ആരോഗ്യമുള്ള ഉറപ്പുള്ള ശരീരം നല്‍കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

പാനീയം തയ്യാറാക്കാന്‍

പാനീയം തയ്യാറാക്കാന്‍

ജീരകം - ഇഞ്ചി പാനീയം തയ്യാറാക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിന് വേണ്ടി ഒന്നോ രണ്ടോ കപ്പ് വെള്ളം തിളപ്പിക്കാനായി അടുപ്പില്‍ വെക്കുക. ഒരു ചെറിയ കഷ്ണം ഇഞ്ചി ഇതിലേക്ക് ഇട്ട് അതിലേക്ക് ഒരു ടീസ്പൂണ്‍ ജീരകവും തിളക്കുന്ന വെള്ളത്തിലേക്ക് ഇട്ട് കൊടുക്കാം. ഈ വെള്ളം 5 മിനിട്ട് നല്ലതുപോലെ തിളച്ച ശേഷം തണുക്കാന്‍ വെക്കുക. ഇതിലേക്ക് ചെറിയ അളവില്‍ തേന്‍ ചേര്‍ക്കാവുന്നതാണ്. ഇത് ഉപയോഗിക്കാവുന്ന പാകത്തിലേക്ക് ആയിക്കഴിഞ്ഞു. ഇതിലൂടെ നിങ്ങളുടെ അമിതവണ്ണത്തിനുള്ള പരിഹാരം തയ്യാറായി

കുടിക്കേണ്ട വിധം

കുടിക്കേണ്ട വിധം

ദിവസവും രാവിലെ ഇത് വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ ഒളിച്ചിരിക്കുന്ന അനാവശ്യ കൊഴുപ്പിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഇത് കുടിക്കാവുന്നതാണ്. അതിരാവിലെ വെറും വയറ്റില്‍ വേണം കുടിക്കാന്‍. കുടിച്ച ശേഷം എന്തെങ്കിലും തരത്തില്‍ വയറിന് അസ്വസ്ഥത തോന്നുന്നുവെങ്കില്‍ ഭക്ഷണ ശേഷം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇതിലൂടെ ധാരാളം ഗുണങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

ഇതിലടങ്ങിയിട്ടുള്ള രണ്ട് ചേരുവകള്‍ക്കും ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രക്കും ഗുണങ്ങള്‍ നിറക്കുന്നവയാണ്. ഭക്ഷണ വിഭവങ്ങളില്‍ സാധാരണയായി നാം ചേര്‍ക്കുന്ന ഒന്നാണ് ജീരകം. ജീരകം കൊണ്ട് പാനീയം തയ്യാറാക്കുന്നതിന്റെ ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ഉയര്‍ന്ന മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുകയും കലോറി പെട്ടെന്ന് കത്തിച്ച് കളയുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ദഹന സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരമാണ് ഈ മിശ്രിതം. വയറു വീക്കം, അസിഡിറ്റി, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ജീരകം.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

ഇഞ്ചിയും ഒട്ടും പുറകിലല്ല എന്നുള്ളതാണ് സത്യം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ജലദോഷത്തിനും പനിക്കും പെട്ടെന്നുണ്ടാവുന്ന ദഹന സംബന്ധമായ അസ്വസ്ഥതകള്‍ക്കും അവസാന വാക്ക് തന്നെയാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ജിഞ്ചറോള്‍ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. പല വേദനകളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിനും വേദന സംഹാരിയായി പ്രവര്‍ത്തിക്കുന്നതിനും മികച്ചതാണ് ഇഞ്ചി. ഇതില്‍ ആന്റി ബാക്ടീരിയല്‍, ആന്റിപെപ്റ്റിക് തുടങ്ങിയ ഗുണങ്ങളും ഉണ്ട്.

അമിതവണ്ണത്തെ കുറക്കുന്നു

അമിതവണ്ണത്തെ കുറക്കുന്നു

ദിവസവും ഈ പാനീയം ശീലമാക്കിയാല്‍ അത് അമിതവണ്ണത്തെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഇത് രാവിലെ തന്നെ കഴിക്കാന്‍ ശീലമാക്കുക. രാവിലെ കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് കൃത്യമായ ഒരു സമയം കണ്ടെത്താന്‍ ശ്രമിക്കുക. ഇത് ശീലമാക്കിയാല്‍ അത് എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും ആരോഗ്യത്തിന് വെല്ലുവിളിയാവുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അമിതവണ്ണത്തിന്റെ ഭാഗമായി ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഇഞ്ചി ജീരക വെള്ളം.

അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പല വിധത്തിലുള്ള പ്രതിരോധങ്ങള്‍ നിങ്ങളില്‍ തീര്‍ക്കുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിയെ ഇനി പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും അടിവയറ്റിലെ കൊഴുപ്പ് പെട്ടെന്ന് ഉരുക്കിക്കളയുന്നതിനും മികച്ചത് തന്നെയാണ് ഇഞ്ചി ജീരകം വെള്ളം. ഇത് ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള ദോഷവും ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് സത്യം. ഇതിലൂടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.

English summary

Ginger Jeera Water For Weight Loss

Here in this article we are discussing about the super ginger jeera water for weight loss. Read on.
Story first published: Friday, April 17, 2020, 19:21 [IST]
X
Desktop Bottom Promotion