Just In
Don't Miss
- Automobiles
സ്പീഡ് ട്രിപ്പിള് 1200 RS ഇന്ത്യയിലേക്കും; അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ട്രയംഫ്
- Movies
മമ്മൂട്ടി ഇന്നും സിനിമയില് തുടരാന് കാരണം അയാള് തന്നെ, പല ശീലങ്ങളും അദ്ദേഹം മാറ്റിവെച്ചു
- News
നിക്ഷ്പക്ഷനും സംശുദ്ധനുമല്ല; സ്വര്ണക്കടത്തില് സ്പീക്കറുടെ പേര് വന്നത് അപമാനമാണെന്ന് രമേശ് ചെന്നിത്തല
- Sports
IND vs ENG: ടീം ഇന്ത്യക്കു വന് തിരിച്ചടി, ജഡേജയുടെ മടങ്ങിവരവ് ഉടനില്ല
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കീറ്റോ ഡയറ്റില് പ്രമേഹം കുറയുമോ ?
കീറ്റോജെനിക് ഭക്ഷണത്തെക്കുറിച്ച് ഇപ്പോള് മിക്കവരു കേട്ടിട്ടുണ്ടാവും. ശരീരവണ്ണം കുറക്കാനായി പ്രധാനമായും സെലിബ്രിറ്റികളും മോഡലുകളും ഈ ഡയറ്റ് തിരഞ്ഞെടുത്ത് വാര്ത്തകളില് നിറഞ്ഞതോടെയാണ് കീറ്റോ ഡയറ്റ് എന്ന വാക്ക് ജനപ്രിയമായത്. തടി കുറക്കാന് കീറ്റോ ഡയറ്റ് മികച്ചതാണെന്ന് തെളിയിക്കപ്പെട്ടതാണ്. എന്നാല് ഇപ്പോള് പുതിയ പഠനങ്ങള് കാണിക്കുന്നത് കീറ്റോ ഡയറ്റ് ടൈപ്പ് 2 പ്രമേഹം ഉള്ളവര്ക്കും ഗുണം ചെയ്യുന്നു എന്നാണ്.
Most read: വേനലാണ്; കരുതിയിരിക്കൂ ഈ നേത്രരോഗങ്ങളെ
പ്രമേഹമുള്ളവരുടെ ഭക്ഷണക്രമത്തില് ധാന്യങ്ങളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു, കീറ്റോ ഡയറ്റില് നിയന്ത്രിതമായുള്ളതും അതാണ്. കീറ്റോ ഡയറ്റ് പ്രമേഹനിയന്ത്രണത്തിന് വളരെയധികം ഗുണങ്ങള് നല്കുമെങ്കിലും, ഇത് പിന്തുടരുന്നത് ഗൗരവമേറിയ പ്രതിബദ്ധത ആവശ്യമാണ്. അതിനാല്, ഇത് നിങ്ങള്ക്ക് അനുയോജ്യമാണോ എന്ന് നിങ്ങളുടെ ഡോക്ടറോട് സംസാരിച്ച് ഉറപ്പുവരുത്തുക.

കീറ്റോ ഡയറ്റും പ്രമേഹവും: പഠനം പറയുന്നത്
ടൈപ്പ് 2 പ്രമേഹവും അമിതവണ്ണവും ഉള്ളവരില് കുറഞ്ഞ കാര്ബോഹൈഡ്രേറ്റ് ഭക്ഷണത്തിന്റെ ഫലങ്ങള് നിര്ണ്ണയിക്കാന് ഗവേഷകര് 24 ആഴ്ച പഠനം നടത്തി. പഠനത്തിന്റെ അവസാനം, കീറ്റോജെനിക് ഡയറ്റ് പിന്തുടര്ന്നവരില് ഗ്ലൈസെമിക് നിയന്ത്രിക്കപ്പെടുകയും മരുന്നുകളുടെ ഉപയോഗം കുറയുകയും ചെയ്തു. രക്തത്തിലെ പഞ്ചസാര നിയന്ത്രണം, ശരീരഭാരം കുറയ്ക്കല്, ഇന്സുലിന് ഉപയോഗം കുറയ്ക്കല് എന്നിവയില് കീറ്റോജെനിക് ഡയറ്റ് സുപ്രധാനമായ മെച്ചപ്പെടുത്തലുകള്ക്ക് കാരണമാകുമെന്ന് മറ്റൊരു പഠനം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും പ്രമേഹരോഗികള് കീറ്റോ ഡയറ്റ് പിന്തുടരുന്നുണ്ടെങ്കില് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം കൂടി തേടുന്നത് ഉചിതമായിരിക്കും.

കീറ്റോജെനിക് ഡയറ്റ് പിന്തുടരുന്നതുകൊണ്ട്
* പ്രമേഹം ഇതുവരെ ഇല്ലാത്ത ആളുകളില് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുക
* പ്രമേഹമുള്ളവരില് ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്തുന്നു
* അമിത ഭാരം കുറയ്ക്കാന് ആളുകളെ സഹായിക്കുക
Most read: പ്രതിരോധത്തിനായി ധരിക്കാം N95 മാസ്കുകള്

കീറ്റോജെനിക് ഭക്ഷണവും പ്രമേഹവും
ടൈപ്പ് 2 പ്രമേഹമുള്ളവരെ കീറ്റോജെനിക് ഡയറ്റ് സഹായിക്കുന്നു. ഭക്ഷണത്തില് കാര്ബോഹൈഡ്രേറ്റ് കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വര്ദ്ധനവ് ഇല്ലാതാക്കാന് സഹായിക്കും, ഇന്സുലിന് ആവശ്യകത കുറയ്ക്കും. കാര്ബോഹൈഡ്രേറ്റുകളെ കര്ശനമായി നിയന്ത്രിക്കുന്നതിനാല് കീറ്റോജെനിക് ഡയറ്റ് ഊര്ജ്ജത്തിനായി കൊഴുപ്പ് കത്തിക്കാന് ശരീരത്തെ പ്രേരിപ്പിക്കുന്നു. കൊഴുപ്പിനെ ഊര്ജ്ജത്തിനായി ഉപയോഗിക്കുന്ന പ്രക്രിയയെ കെറ്റോസിസ് എന്ന് വിളിക്കുന്നു.

മരുന്നുകളുടെ സ്വാധീനം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന് കീറ്റോജെനിക് ഡയറ്റുകള് സഹായിക്കും. അതുപോലെ, ടൈപ്പ് 2 പ്രമേഹമുള്ളവര്ക്ക് കീറ്റോജെനിക് ഡയറ്റ് പിന്തുടരുന്നവര്ക്ക് മരുന്നുകളുടെ ആവശ്യകത കുറയ്ക്കാനും കഴിഞ്ഞേക്കും. എങ്കിലും ഇന്സുലിന് വ്യവസ്ഥയ്ക്കൊപ്പം കീറ്റോജെനിക് ഡയറ്റ് പിന്തുടരുന്നവര്ക്ക് ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ദ്ധര് മുന്നറിയിപ്പ് നല്കുന്നു. മരുന്ന് കഴിക്കുമ്പോള് ഭക്ഷണക്രമത്തില് എന്തെങ്കിലും മാറ്റം വരുത്തുന്നത് ഡോക്ടറുമായി ചര്ച്ച ചെയ്യുന്നതാണ് നല്ലത്. പ്രമേഹത്തിന് ചില മരുന്നുകള് കഴിക്കുമ്പോള് ആവശ്യത്തിന് കാര്ബോഹൈഡ്രേറ്റ് കഴിക്കാത്തത് അപകടകരമാണ്.

കൊഴുപ്പ് കത്തിക്കുന്നു
കൊഴുപ്പ് കത്തിക്കാന് കീറ്റോജെനിക് ഡയറ്റ് ശരീരത്തെ സഹായിക്കുന്നു. ഒരാള് അമിതവണ്ണം കുറയ്ക്കാന് ശ്രമിക്കുന്നത് ആരോഗ്യത്തിനു മികച്ചതാണ്. കൂടാതെ അമിത ഭാരം പ്രീ ഡയബറ്റിസ്, ടൈപ്പ് 2 പ്രമേഹം എന്നിവയുടെ വളര്ച്ചയെ സ്വാധീനിക്കുന്നതുമാണ്. ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ഭാരം കുറയ്ക്കുന്നതു പോലും ഗ്ലൈസെമിക് നിയന്ത്രണം, മൊത്തത്തിലുള്ള ആരോഗ്യം, പ്രമേഹമുള്ളവരില് ദിവസം മുഴുവന് ഊര്ജ്ജ വിതരണം എന്നിവയ്ക്ക് സഹായിക്കുന്നു.

ശരീരഭാരം കുറയുന്നു
കീറ്റോജെനിക് ഡയറ്റ് ഏറ്റെടുക്കുന്ന ആളുകളില് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തില് പുരോഗതി കാണിക്കുന്നുണ്ടെന്നും ചിലര്ക്ക് ശരീരഭാരം കുറയുന്നുണ്ടെന്നും ഗവേഷണങ്ങള് തെളിയിച്ചിട്ടുണ്ട്.
Most read: പ്രായം കാത്തുവച്ചത് ഈ കാന്സറുകള്

പ്രമേഹ രോഗികള്ക്ക് ആരോഗ്യ ഗുണങ്ങള്
കീറ്റോജെനിക് ഡയറ്റ് ഇനിപ്പറയുന്നവ ഉള്പ്പെടെ നിരവധി ആരോഗ്യ ഗുണങ്ങള്ക്ക് കാരണമാകുന്നു.
* രക്തസമ്മര്ദ്ദം കുറയ്ക്കുന്നു
* മെച്ചപ്പെട്ട ഇന്സുലിന് സംവേദനക്ഷമത
* മരുന്നുകളെ ആശ്രയിക്കുന്നത് കുറക്കുന്നു
* മോശം കൊളസ്ട്രോളിനെ നീക്കി നല്ല കൊളസ്ട്രോള് മെച്ചപ്പെടുത്തുന്നു
* ഇന്സുലിന് കുറയുന്നു

കീറ്റോജെനിക് ഭക്ഷണം എന്തൊക്കെ
* കുറഞ്ഞ കാര്ബ് പച്ചക്കറികള്: ഉരുളക്കിഴങ്ങ്, ധാന്യം തുടങ്ങിയ അന്നജം പച്ചക്കറികള്
* മുട്ട: മുട്ടയില് കാര്ബോഹൈഡ്രേറ്റ് കുറവാണ്, അതുപോലെ പ്രോട്ടീന്റെ മികച്ച ഉറവിടവുമാണ്.
* മാംസം: മാംസങ്ങള് സ്വീകാര്യമാണ്, പക്ഷേ ഹൃദയാരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാന് മിതമായി കഴിക്കണം. കൂടാതെ, വളരെയധികം * പ്രോട്ടീന് കഴിക്കുന്നത് ശ്രദ്ധിക്കുക. കുറഞ്ഞ അളവിലുള്ള കാര്ബോഹൈഡ്രേറ്റുകളുമായി ഉയര്ന്ന അളവിലുള്ള പ്രോട്ടീന് സംയോജിപ്പിക്കുന്നത് കരള് പ്രോട്ടീനെ ഗ്ലൂക്കോസാക്കി മാറ്റാന് കാരണമായേക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്ത്തും.
Most read: ഓരോ സ്ത്രീയും ബദാം കഴിക്കണം; കാരണം

കീറ്റോജെനിക് ഭക്ഷണം എന്തൊക്കെ
* ആരോഗ്യകരമായ കൊഴുപ്പ്: അവോക്കാഡോസ്, ഒലിവ് ഓയില്, പരിപ്പ്, വിത്ത് എന്നിവ ഉള്പ്പെടുന്നു. കൂടുതലായി ആരോഗ്യകരമായ കൊഴുപ്പുകള് ഉള്പ്പെടുത്തേണ്ടത് പ്രധാനമാണ്.
* മത്സ്യം: ഇത് പ്രോട്ടീന്റെ നല്ല ഉറവിടമാണ്.
* സരസഫലങ്ങള്: ഇവ ഫൈബര്, വിറ്റാമിനുകള്, ധാതുക്കള്, ആന്റിഓക്സിഡന്റുകള് എന്നിവയുടെ നല്ല ഉറവിടങ്ങളാണ്.
* ഈ ഭക്ഷണക്രമത്തിലെ ഒരു പ്രശ്നം ദീര്ഘകാലത്തേക്ക് പിന്തുടരാന് പ്രയാസമാണ് എന്നതാണ്.