For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറയ്ക്കല്‍ ഇനി എളുപ്പം; ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് വഴി

|

പലര്‍ക്കും അമിതവണ്ണം ഒരു പ്രശ്‌നമായി തോന്നുന്നുണ്ടാവാം. അതിനാലാണ് പല ഡയറ്റ് പ്ലാനുകളും ഇന്നത്തെ കാലത്ത് പ്രശസ്തമായത്. തടി കുറയ്ക്കാനായി ഒരു നിശ്ചിത കാലത്തേക്ക് ഒരു കൃത്യമായ ഭക്ഷണക്രമം പിന്തുടരുന്ന രീതിയാണ് ഡയറ്റ്. നിശ്ചയദാര്‍ഢ്യത്തോടെ ഡയറ്റിംഗും വ്യായാമവും പിന്തുടര്‍ന്നാല്‍ ഏതൊരു തടിയും കുറയ്ക്കാനാവുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിങ്ങള്‍ക്കു മുന്നിലുണ്ട്. പല സെലബ്രിറ്റികളും അവരുടെ തടി കുറയ്ക്കാനായി ശീലിക്കുന്ന ഭക്ഷണക്രമങ്ങളില്‍ ഒന്നാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്.

Most read: കുട്ടികളുടെ ബുദ്ധിശക്തി വളര്‍ത്താന്‍ നല്‍കേണ്ടത്Most read: കുട്ടികളുടെ ബുദ്ധിശക്തി വളര്‍ത്താന്‍ നല്‍കേണ്ടത്

ഫാസ്റ്റിംഗ് എന്നതില്‍ നിന്നുതന്നെ നമുക്ക് മനസ്സിലാക്കാം ഇതൊരു വ്രതം ശൈലിയിലുള്ള ഡയറ്റ് പ്ലാന്‍ ആണെന്ന്. കുറച്ച് മണിക്കൂറുകള്‍ ഉപവസിച്ച ശേഷം പ്രത്യേക സമയത്തിനുള്ളില്‍ എല്ലാ കലോറിയും അകത്താക്കുന്ന രീതിയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. ഈ ലേഖനത്തില്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഡയറ്റ് പ്ലാനിനെക്കുറിച്ച് കൂടുതലറിയാം. ഈ ഡയറ്റ് പ്ലാന്‍ എങ്ങനെയെന്നും തടി കുറയ്ക്കാന്‍ ഇതെങ്ങനെ സഹായിക്കുന്നുവെന്നും വായിച്ചറിയാം.

എന്താണ് ഇന്‍ര്‍മിറ്റന്റ് ഫാസ്റ്റിങ്

എന്താണ് ഇന്‍ര്‍മിറ്റന്റ് ഫാസ്റ്റിങ്

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങില്‍ 12 മണിക്കൂര്‍ സമയം ഡയറ്റര്‍മാര്‍ക്ക് അവരുടെ എല്ലാ ഭക്ഷണവും കഴിക്കാന്‍ അനുവദിക്കുന്നു. ചില ആളുകള്‍ കൂടുതല്‍ നേരം ഉപവസിക്കുന്നു, അത് 14 അല്ലെങ്കില്‍ 18 മണിക്കൂര്‍ വരെ നീളാം. സമയ നിയന്ത്രിത ഡയറ്റ് എന്നും ഇത് അറിയപ്പെടുന്നു. ശരീരഭാരം കുറയ്ക്കാനും മികച്ച ഷേപ്പ് നേടാനും ആളുകള്‍ പിന്തുടരുന്ന ഒരു രീതിയാണിത്. ഭക്ഷണത്തോട് വളരെയധികം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുപകരം, ഈ ഡയറ്റ് പ്ലാനില്‍ നിയന്ത്രിത ഭക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് രണ്ട് വഴികളിലൊന്നില്‍ പിന്തുടരുന്നു. ഒരു ദിവസം 16 മണിക്കൂര്‍ ഉപവസിച്ച ശേഷം ബാക്കി 8 മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിക്കുന്നു. അല്ലെങ്കില്‍ ദിവസത്തില്‍ ഒരു നേരം മാത്രം ഭക്ഷണം കഴിച്ച് ശീലിക്കുന്നു.

എങ്ങനെ ഇത് ഫലപ്രദമാകുന്നു

എങ്ങനെ ഇത് ഫലപ്രദമാകുന്നു

ഉപവാസത്തിലൂടെ ശരീരം ആരോഗ്യകരമായ രീതിയിലേക്ക് കൊണ്ടുവരുന്ന രീതിയാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. വ്രതം എടുക്കുന്നതിലൂടെ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് പണ്ടുകാലത്തു തന്നെ കണ്ടെത്തിയതാണ്. പഠനങ്ങള്‍ അനുസരിച്ച് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് രീതി വളരെ ഫലപ്രദമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്.

Most read:കരുത്തുള്ള ശ്വാസകോശം സ്വന്തമാക്കാം; ശീലിക്കേണ്ട മാര്‍ഗ്ഗംMost read:കരുത്തുള്ള ശ്വാസകോശം സ്വന്തമാക്കാം; ശീലിക്കേണ്ട മാര്‍ഗ്ഗം

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മുഴുവന്‍ ദിവസം ഉപവസിക്കുന്നവരുണ്ട്. ഇടയ്ക്കിടെ ഉപവാസം അനുഷ്ഠിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കല്‍, മറ്റ് ചില ഉപാപചയ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഗുണങ്ങള്‍ ഈ ഡയറ്റിലൂടെ ലഭിക്കുന്നു എന്നാണ്. എന്നിരുന്നാലും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഭക്ഷണക്രമം ശ്രമിക്കുന്നതിന് മുമ്പ് ഒരു ഡയറ്റീഷ്യന്‍ അല്ലെങ്കില്‍ പോഷകാഹാര വിദഗ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്. ഈ ഡയറ്റ് പ്ലാന്‍ പിന്തുടരുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ

കോഫി കുടിക്കുക

കോഫി കുടിക്കുക

നിങ്ങള്‍ ഭക്ഷണം കഴിക്കാതിരിക്കുന്ന സമയത്ത് ബ്ലാക്ക് കോഫി കുടിക്കുന്നത് കൊഴുപ്പ് കത്തുന്നതും ശരീരഭാരം കുറയ്ക്കുന്നതും വേഗത്തിലാക്കുമെന്ന് പറയപ്പെടുന്നു. എന്നിരുന്നാലും, ഇതിന്റെ ശാസ്ത്രീയ കൃത്യതയെക്കുറിച്ച് ഉറപ്പില്ല. എന്നാല്‍, പാനീയം കുടിക്കുന്നത് ഉപവാസം നീട്ടാന്‍ സഹായിക്കുകയും വിശപ്പ് നിയന്ത്രിക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

Most read:ചെറുപ്രായത്തിലേ ആസ്ത്മ തടയണോ? ഇത് കഴിച്ചാല്‍ മതിMost read:ചെറുപ്രായത്തിലേ ആസ്ത്മ തടയണോ? ഇത് കഴിച്ചാല്‍ മതി

മിതമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

മിതമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

വ്രതം മുറിക്കുമ്പോള്‍ ധാരാളം ഭക്ഷണ കഴിക്കണമെന്ന ആസക്തി നിങ്ങളില്‍ വന്നേക്കാം. അനാരോഗ്യകരമായ ജങ്ക് ഫുഡുകള്‍ കഴിക്കണമെന്ന് തോന്നിയേക്കാം. എന്നാല്‍ ഇത് വിപരീത ഫലമാകും നല്‍കുക. 12 മുതല്‍ 14 മണിക്കൂര്‍ വരെ ഉപവസിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ ധാരാളം കഴിക്കണമെന്ന ആഗ്രഹം അടക്കിവയ്ക്കുക. പകരം മിതമായ അളവിലുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക

പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുമ്പോള്‍ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ബ്രൗണ്‍ റൈസ്, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്ന് ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും നിങ്ങള്‍ക്ക് ലഭിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകള്‍ നിങ്ങളുടെ ശരീരത്തിന് ശേഷിക്കുന്ന സമയത്തുണ്ടാവുന്ന കലോറി കുറവ് പരിഹരിക്കാനുള്ള ഊര്‍ജ്ജം നല്‍കും.

Most read:അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്Most read:അത്താഴശീലം ഇങ്ങനെയെങ്കില്‍ ആയുസ്സ് കുറയും ഉറപ്പ്

ചെറിയ അളവില്‍ കഴിക്കുക

ചെറിയ അളവില്‍ കഴിക്കുക

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് പിന്തുടരുമ്പോള്‍, നിങ്ങള്‍ ഒരു വലിയ ഭക്ഷണം കഴിക്കുന്നതിനുപകരം മൂന്നോ നാലോ ചെറിയ ഭക്ഷണങ്ങളായി വിഭജിക്കുന്നത് കൂടുതല്‍ നന്നായിരിക്കും. വ്രതം മുറിക്കുന്ന സമയത്ത് കൂടുതല്‍ ഭക്ഷണം കഴിക്കാതെ കുറച്ച് ഭക്ഷണം കൂടുതല്‍ തവണ കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ നിലനിര്‍ത്താന്‍ സഹായിക്കും. കൂടുതല്‍ കൊഴുപ്പ് കത്തിക്കാനും ഇത് സഹായിക്കും. തടി കുറയ്ക്കുന്ന ഡയറ്റ് എന്നതിനപ്പുറം ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങിന് മറ്റു ചില ഗുണങ്ങള്‍ കൂടിയുണ്ടെന്ന് കണക്കാക്കുന്നു.

ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കുന്നു

ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കുന്നു

ലോകമെമ്പാടുമുള്ള ജനങ്ങളെ ബാധിക്കുന്ന ഒരു സാധാരണമായ പ്രമേഹമാണ് ടൈപ്പ് -2 പ്രമേഹം. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങിലൂടെ ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കാന്‍ സാധിക്കുന്നുവെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തില്‍ പുരോഗതി കാണിക്കുകയും ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Most read:കാന്‍സര്‍ മുക്തി വേഗത്തിലാക്കും ഈ ഭക്ഷണങ്ങള്‍Most read:കാന്‍സര്‍ മുക്തി വേഗത്തിലാക്കും ഈ ഭക്ഷണങ്ങള്‍

വീക്കം നേരിടാന്‍ നിങ്ങളെ സഹായിക്കുന്നു

വീക്കം നേരിടാന്‍ നിങ്ങളെ സഹായിക്കുന്നു

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് സ്വാഭാവികമായും നിങ്ങളുടെ വീക്കം നേരിടാന്‍ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. പല ആരോഗ്യ അവസ്ഥകളുടെയും ഭാഗമാണ് വീക്കം. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പഠനങ്ങളനുസരിച്ച്, ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും. ആരോഗ്യകരമായ ഹൃദയത്തെ പ്രോത്സാഹിപ്പിക്കാന്‍ ഈ ഡയറ്റ് പ്ലാനിലൂടെ നിങ്ങള്‍ക്ക് സാധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മോശം കൊളസ്‌ട്രോള്‍, വീക്കം തുടങ്ങിയ ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്ന വിവിധ അപകട ഘടകങ്ങളെ ഇത് നിയന്ത്രിക്കുന്നു.

Most read:പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?Most read:പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

ഇടയ്ക്കിടെയുള്ള ഉപവാസം തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് അല്‍ഷിമേഴ്സ് സാധ്യതയും കുറയ്ക്കുന്നു.

ഉപവാസത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടവര്‍

ഉപവാസത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടവര്‍

ഉപവാസം എല്ലാവര്‍ക്കുമുള്ളതല്ല. ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഉപവസിക്കരുതെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതുപോലെ തന്നെ ചെറിയ കുട്ടികളും പ്രായമായ മുതിര്‍ന്നവരും ഉപവാസത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതുണ്ട്. വിട്ടുമാറാത്ത രോഗങ്ങള്‍ ഉള്ളവര്‍ പ്രത്യേകിച്ച് പ്രമേഹം, രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൃദ്രോഗം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശത്തിലും മേല്‍നോട്ടത്തിലും അല്ലാതെ ഉപവസിക്കരുത്.

Most read:ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടംMost read:ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടം

English summary

How Intermittent Fasting Can Help You Lose Weight

Intermittent fasting is a diet plan that allows dieters to eat all their meals in a 12-hour window. Read on how intermittent fasting can help you lose weight.
Story first published: Thursday, February 18, 2021, 11:40 [IST]
X
Desktop Bottom Promotion