For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പ് നീക്കി ശരീരഭാരം കുറയ്ക്കാന്‍ ഉത്തമ ഭക്ഷണം; യോഗര്‍ട്ട് ഇങ്ങനെ കഴിക്കൂ

|

യോഗര്‍ട്ടിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? തൈര് ആണെന്ന് പലരും കരുതുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് തൈരല്ല. കാണാന്‍ തൈര് പോലെയാണെങ്കിലും യോഗര്‍ട്ടിന് അല്‍പം വ്യത്യാസങ്ങളുണ്ട്. കുറച്ച് മധുരമോടെ അല്‍പം കട്ടിയുള്ള പദാര്‍ത്ഥമാണ് യോഗര്‍ട്ട്. തൈരും യോഗര്‍ട്ടും ഒരേ പ്രക്രിയയിലൂടെയാണ് തയാറാക്കുന്നത്. പാല്‍ പുളിപ്പിച്ച് ഉറയൊഴിച്ച് ഇത് തയാറാക്കുന്നു. തൈരില്‍ നിങ്ങളുടെ കുടലിനെ സഹായിക്കുന്ന ഒരു ബാക്ടീരിയ മാത്രമേയുണ്ടാകൂ. യോഗര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഇതിലേയ്ക്ക് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന രണ്ടിനം ബാക്ടീരിയകളുണ്ടാകുന്നു.

Most read: ചിക്കനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്; ശരീരത്തിന് ദോഷഫലംMost read: ചിക്കനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്; ശരീരത്തിന് ദോഷഫലം

ഇത്രയും പ്രത്യേകതയുള്ള യോഗര്‍ട്ട് നിങ്ങളുടെ തടി കുറയ്ക്കുന്ന ഭക്ഷണമായി ഉപയോഗിക്കാം. നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ് യോഗര്‍ട്ട്. പാലിനേക്കാള്‍ എളുപ്പം ദഹിക്കുന്നതിനാല്‍ ഇത് വയറിന് നല്ലതാണ്. കൂടാതെ, പവര്‍ ബൂസ്റ്റിംഗ് പ്രോട്ടീനും അസ്ഥി മെച്ചപ്പെടുത്തുന്ന കാല്‍സ്യവും ഇതില്‍ ധാരാളമുണ്ട്. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനായി നിങ്ങള്‍ കഴിക്കേണ്ട സൂപ്പര്‍ ഫുഡുകളില്‍ ഒന്നാണ്. തടി കുറയ്ക്കാനായി യോഗര്‍ട്ട് എങ്ങനെ നിങ്ങളെ സഹായിക്കുന്നുവെന്ന് ഇവിടെ വായിച്ചറിയാം.

ശാസ്ത്രീയ ഗവേഷണം പറയുന്നത്

ശാസ്ത്രീയ ഗവേഷണം പറയുന്നത്

നിങ്ങളുടെ കൊഴുപ്പ് ദഹിപ്പിക്കാനും നിങ്ങളുടെ അരക്കെട്ട് ട്രിം ചെയ്യാനും കഴിവുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഭക്ഷണമാണ് യോഗര്‍ട്ട് എന്ന് വിവിധ ഗവേഷണ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പരിമിതമായ കലോറി ഭക്ഷണത്തിന്റെ ഭാഗമായി ദിവസവും മൂന്ന് സെര്‍വിംഗ് യോഗര്‍ട്ട് കഴിക്കുന്ന അമിതവണ്ണമുള്ളവര്‍ക്ക് യോഗര്‍ട്ട് കഴിക്കാത്തവരേക്കാള്‍ 60% കൂടുതല്‍ കൊഴുപ്പും 22% കൂടുതല്‍ ഭാരവും നഷ്ടപ്പെട്ടതായി പഠനം കണ്ടെത്തിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങളിലൂടെ ഒരാള്‍ക്ക് ലഭിക്കുന്ന പ്രോട്ടീനും കാല്‍സ്യവും അവരുടെ കൊഴുപ്പ് കത്തിക്കുന്നതിലും ശരീരഭാരം കുറയ്ക്കുന്നതിലും സഹായിക്കുന്നു. കാല്‍സ്യവും പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍, യോഗര്‍ട്ട് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്.

യോഗര്‍ട്ടിലെ പ്രോട്ടീന്‍

യോഗര്‍ട്ടിലെ പ്രോട്ടീന്‍

200 ഗ്രാം യോഗര്‍ട്ട് കഴിക്കുന്നത് നിങ്ങള്‍ക്ക് 12 ഗ്രാം പ്രോട്ടീന്‍ നല്‍കും. ഈ ഉയര്‍ന്ന പ്രോട്ടീന്‍ ഘടകം നിങ്ങളുടെ വ്യായാമ സമയത്ത് ഊര്‍ജം പ്രദാനം ചെയ്യുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ യോഗര്‍ട്ട് നിങ്ങളുടെ മെറ്റബോളിസവും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, ദിവസം മുഴുവന്‍ കൂടുതല്‍ കലോറി കത്തിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. യോഗര്‍ട്ടിലെ പ്രോട്ടീന്‍ നിങ്ങളെ ദീര്‍ഘനേരം വിശപ്പില്ലാതെ നിലനിര്‍ത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

Most read:രാത്രി അമിതമായി ഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ മാറ്റം ഭയാനകം

യോഗര്‍ട്ടിലെ കാല്‍സ്യം

യോഗര്‍ട്ടിലെ കാല്‍സ്യം

അസ്ഥികളുടെ ആരോഗ്യത്തിന് കാല്‍സ്യം നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ മെറ്റബോളിസത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന തെര്‍മോജെനിസിസ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിനായി കാല്‍സ്യം ആവശ്യമാണ്. ഒരു കപ്പ് യോഗര്‍ട്ടില്‍ നിങ്ങളുടെ ദൈനംദിന കാല്‍സ്യം ആവശ്യത്തിന്റെ ഏതാണ്ട് 50% നല്‍കാന്‍ കഴിയും. അതിനാല്‍, യോഗര്‍ട്ടിലെ ഈ കാല്‍സ്യം ഘടകം ആരോഗ്യമുള്ള എല്ലുകളും പല്ലുകളും പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ ഭാരം നിയന്ത്രിക്കുകയും ചെയ്യും.

ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

പാസ്ചറൈസ് ചെയ്യാത്ത യോഗര്‍ട്ടില്‍ നല്ല ബാക്ടീരിയകളുടെയും പ്രോബയോട്ടിക്കുകളുടെയും വലിയ സാന്ദ്രതയുണ്ട്, അവ നിങ്ങളുടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. മോശം ദഹനാരോഗ്യം ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. യോഗര്‍ട്ടിന്റെ ചില ഗുണങ്ങള്‍ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.

Most read:വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്ന അപകടം ഇത്‌Most read:വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്ന അപകടം ഇത്‌

യോഗര്‍ട്ടിനൊപ്പം ഇവ ചേര്‍ത്തു കഴിക്കൂ

യോഗര്‍ട്ടിനൊപ്പം ഇവ ചേര്‍ത്തു കഴിക്കൂ

വറുത്ത ജീരകവും അയമോദകവും

ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ വയറ് നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. നിങ്ങള്‍ ദിവസവും യോഗര്‍ട്ട് കഴിക്കുന്നുവെങ്കില്‍ തടി കുറയ്ക്കാനായി അതില്‍ കുറച്ച് വറുത്ത ജീരകവും അയമോദകവും ഇട്ട് കഴിക്കുക. ജീരകത്തില്‍ തൈമോള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹന എന്‍സൈമുകളുടെയും പിത്തരസം ആസിഡുകളുടെയും പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കുകയും ഗ്യാസ്, വയറിളക്കം എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്ന ആസിഡ് റിഫ്‌ളക്സ് തടയാനുള്ള മികച്ച മറുമരുന്നാണ് അയമോദകം.

ഡ്രൈ ഫ്രൂട്‌സും നട്‌സും

ഡ്രൈ ഫ്രൂട്‌സും നട്‌സും

തടി കൂടാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് അമിത ഭക്ഷണമാണ്. ബദാം, ഈന്തപ്പഴം, വാല്‍നട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ് യോഗര്‍ട്ടിനൊപ്പം ചേര്‍ക്കുന്നത് നിങ്ങളുടെ ഭക്ഷണ ആസക്തി നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ നിങ്ങള്‍ എല്ലാ ജങ്കുകളു ഒഴിവാക്കും.

Most read:ആയുര്‍വേദം പറയുന്നു, ഈ സൂപ്പര്‍ഫുഡ് അധികം കഴിച്ചാല്‍ ഗുണത്തിനുപകരം ദോഷംMost read:ആയുര്‍വേദം പറയുന്നു, ഈ സൂപ്പര്‍ഫുഡ് അധികം കഴിച്ചാല്‍ ഗുണത്തിനുപകരം ദോഷം

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

യോഗര്‍ട്ടിനൊപ്പം നിങ്ങള്‍ ഇഷ്ടപ്പെടുന്ന സിട്രസ് പഴങ്ങള്‍ ചേര്‍ത്ത് കഴിക്കൂ. കാരണം അവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ മെറ്റബോളിസം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ബെറികളില്‍ അടങ്ങിയിട്ടുണ്ട്. ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സിട്രസ് പഴങ്ങള്‍ പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നുവെന്നാണ്.

കുതിര്‍ത്ത ചിയ വിത്ത്

കുതിര്‍ത്ത ചിയ വിത്ത്

കുതിര്‍ത്ത ചിയ വിത്തുകള്‍ പ്രോട്ടീനിന്റെയും നാരുകളുടെയും സമ്പന്നമായ ഉറവിടമാണ്. ശരീരഭാരം കുറയ്ക്കാന്‍ ഈ രണ്ട് പോഷകങ്ങളും ആവശ്യമാണ്. യോഗര്‍ട്ടില്‍ ഇവ ചേര്‍ത്ത് കഴിക്കുന്നത് അതിന്റെ ആരോഗ്യകരമായ ഘടകം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.

Most read:തടി കുറയ്ക്കാന്‍ പൊട്ടാസ്യം നല്‍കുന്ന ഗുണം ചെറുതല്ല; ഇവ കഴിച്ചാല്‍ മതിMost read:തടി കുറയ്ക്കാന്‍ പൊട്ടാസ്യം നല്‍കുന്ന ഗുണം ചെറുതല്ല; ഇവ കഴിച്ചാല്‍ മതി

വറുത്ത ചണവിത്ത്

വറുത്ത ചണവിത്ത്

യോഗര്‍ട്ടില്‍ ചണവിത്ത് ഇട്ട് കഴിക്കുന്നത് നിങ്ങളുടെ തടി വേഗത്തില്‍ കുറയാന്‍ സഹായിക്കും. ചണവിത്തില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി ഒമേഗ-3 ഫാറ്റി ആസിഡുകളും ലിനോലെയിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഈ അവശ്യ ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ വീക്കം കുറയ്ക്കാനും നിങ്ങളുടെ മെറ്റബോളിസത്തെ സന്തുലിതമാക്കാനും സഹായിക്കും.

English summary

How Can Yogurt Help You Loss Weight in Malayalam

Different research studies have found out that yogurt is a wonderful supplement to your weight-loss diet. Read on how can yogurt help you loss weight.
Story first published: Tuesday, July 12, 2022, 14:18 [IST]
X
Desktop Bottom Promotion