For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഖാസനം: നടുവേദന ഗുരുതരമെങ്കിലും മാറ്റി നട്ടെല്ലിന് കരുത്ത് നല്‍കും

|

സുഖാസനം എന്ന യോഗാസനം അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഏറ്റവും എളുപ്പത്തില്‍ വളരെ പെട്ടെന്ന് ചെയ്യാവുന്ന ഒരു യോഗാസനമാണ് സുഖാസനം. ഇത് നിങ്ങള്‍ക്ക് മാനസിക സന്തോഷവും സമ്മര്‍ദ്ദത്തില്‍ നിന്ന് മോചനവും നല്‍കുന്നു. ഏത് പ്രായത്തിലുള്ളവര്‍ക്കും ചെയ്യാം എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത. ലളിതമായ യോഗാസനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചത് തന്നെയാണ് സുഖാസനം.

യോഗാസനം എത്രത്തോളം ആരോഗ്യത്തിന് ഗുണകരമാണെന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത് ശാരീരികമായും മാനസികമായും ആണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കുന്നതിന് യോഗ സഹായിക്കുന്നു. എല്ലാ ദിവസവും സുഖാസനം ചെയ്യുന്നതിലൂടെ ശരീരത്തിന് വരുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാന്‍ സാധിക്കും.

Health Benefits Of Sukhasana

ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും നമ്മള്‍ ശ്രദ്ധിക്കേണ്ടത് കൃത്യമായി ചെയ്യുക എന്നതാണ്. എന്നാല്‍ പലപ്പോഴും സ്വയം ചെയ്യുമ്പോള്‍ വളരെയധികം കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ചില പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. സുഖാസനമാണെങ്കില്‍ പോലും വളരെ കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം. സുഖാസനം എങ്ങനെ ചെയ്യാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

എങ്ങനെ ചെയ്യണം?

Sukhasana

സുഖാസനം എങ്ങനെ കൃത്യമായി ചെയ്യണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി യോഗമാറ്റില്‍ കാലുകള്‍ രണ്ടും നീട്ടി വെച്ച് ഇരിക്കുക. പിന്നിട് ഒരു പാദം മറ്റേ കാലിന്റെ തുടയുടെ അടിയിലായി വെക്കുക. വലതു കാല്‍ മടക്കി ഇടത് പാദത്തിന്റെ തുടയുടെ അടിയിലും ആയി വെക്കുക. രണ്ട് കൈകളും തുടയില്‍ നീട്ടി വെച്ച് ചിന്‍മുദ്രയില്‍ പിടിക്കുക. ശേഷം കഴുത്ത്, നട്ടെല്ല്, ഇടുപ്പ് എന്നിവ വളക്കാതെ നേരെ ഇരിക്കുക. പിന്നീട് നിങ്ങളുടെ മുഴുവന്‍ ശ്രദ്ധയും കണ്‍പുരികങ്ങള്‍ക്ക് മധ്യേയുള്ള സ്ഥലത്ത് കൊണ്ട് വന്ന് ഏകാഗ്രതയോടെ ഇരിക്കുക. ഇത് അല്‍പം കൂടുതല്‍ സമയം തുടരേണ്ടതാണ്. ഇത്തരത്തില്‍ ചെയ്യുന്നതില്‍ ചെറിയ ചില ബുദ്ധിമുട്ടുകള്‍ പ്രായമായവര്‍ക്കും ശരീരം വഴങ്ങാത്തവര്‍ക്കും ഉണ്ടായിരിക്കും.

ശ്രദ്ധിക്കേണ്ടത്

Sukhasana

മുകളില്‍ പറഞ്ഞതു പോലെ സുഖാസനത്തില്‍ ഇരിക്കാന്‍ സാധിക്കാത്തവര്‍ എളുപ്പത്തിന് വേണ്ടി കാല്‍മുട്ടുകള്‍ അല്‍പം ഉയര്‍ത്തി വെച്ച് തുണിയോ അല്ലെങ്കില്‍ ടവ്വലോ വെക്കുക. ഇത് നിങ്ങളുടെ കാലുകള്‍ക്ക് കൂടുതല്‍ വഴക്കം നല്‍കുന്നു. കാരണം ഇതേ രീതിയില്‍ കുറച്ച് സമയം ഇരിക്കുമ്പോള്‍ പലരിലം രക്തയോട്ടം കൃത്യമാവാത്തത് മൂലം പലപ്പോഴും രക്തയോട്ടം നടക്കാതെ വരികയും കാല്‍ തരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരത്തില്‍ പരിശീലിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് കൂടുതല്‍ നേരം ഇരിക്കുന്നതിന് സഹായിക്കുന്നു.

ഗുണങ്ങള്‍

Sukhasana

സുഖാസനം ചെയ്യുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. ഇതില്‍ ചിലതിനെക്കുറിച്ച് നമുക്ക് ഇവിടെ വായിക്കാം. എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു പോസ് ആണ് സുഖാസനം എന്ന് പറയുന്നത്. ഇത് നിങ്ങളുടെ നട്ടെല്ലിനെ സ്ട്രച്ച് ചെയ്യുന്നതിന് സഹായിക്കുകയും ഇത് കൂടാതെ നടുവേദന പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ കോളര്‍ബോണുകളും നെഞ്ചും വിശാലമാക്കുന്നു. ഇതോടൊപ്പം തന്നെ ശ്രദ്ധയും ഏകാഗ്രതയും വര്‍ദ്ധിക്കുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ വര്‍ദ്ധിക്കുന്നവരില്‍ എന്തുകൊണ്ടും ഉപയോഗപ്പെടുത്താവുന്നതാണ് സുഖാസനം. അതി നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു.

Sukhasana

ശരീരത്തിന്റെ പോസ്ച്ചര്‍ മെച്ചപ്പെടുത്താന്‍ സുഖാസനം സഹായിക്കുന്നു. കൂടാതെ നിങ്ങളുടെ ഇടുപ്പ് ഭാഗം തുറക്കുകയും ശരീരത്തിന്റെ ക്ഷീണം കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പുറംഭാഗം ശക്തിപ്പെടുത്തുകയും സ്‌ട്രെച്ച് ചെയ്യപ്പെടുകയും ചെയ്യുന്നു. മുട്ടുകളുടെ ആരോഗ്യം വര്‍ദ്ധിക്കുകയും കണങ്കാലുകളും കാല്‍മുട്ടുകളും ബലമുള്ളതാക്കുകയും ചെയ്യുന്നു. ഇത് മാത്രമല്ല കാലുകള്‍ക്ക് നല്ല മസ്സാജ് ചെയ്തതിന്റെ ഗുണമാണ് ഇതിലൂടെ ലഭിക്കുന്നത്. പേശികള്‍ക്ക് ബലവും കരുത്തും നല്‍കുന്നതിനും സുഖാസനം സഹായിക്കുന്നു. ഇത് സ്ഥിരമായി ചെയ്യുന്നത് നിങ്ങളുടെ ആയുരാരോഗ്യത്തിന് മികച്ച ഫലങ്ങള്‍ നല്‍കുന്നു.

ശ്രദ്ധിക്കേണ്ട കാര്യം

Sukhasana

നിങ്ങള്‍ സുഖാസനത്തില്‍ ചെയ്യുമ്പോള്‍ ഇത് വളരെ എളുപ്പത്തിലുള്ളതാണ് എന്ന് വിചാരിച്ച് ചെയ്യാന്‍ നില്‍ക്കരുത്. ഇതിന് അധികം വിപരീതഫലങ്ങള്‍ ഇല്ലെങ്കിലും ഡിസംക് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഇത് ചെയ്യരുത്. മാത്രമല്ല സുഖാസനത്തില്‍ ഇരിക്കുമ്പോള്‍ നടുവിന് വേദന കൂടുന്ന അവസ്ഥയാണെങ്കില്‍ അവര്‍ അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഇതിന് വേണ്ടി ചിലവവാക്കരുത്. മാത്രമല്ല കാല്‍മുട്ടിന് പരിക്കേറ്റവര്‍ അല്ലെങ്കില്‍ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒന്നും ഇത്തരം യോഗാസനം ശീലിക്കരുത്. ഇത് പലപ്പോഴും നിങ്ങളില്‍ വേദന വര്‍ദ്ധിപ്പിക്കുന്നു. ഇനി നിങ്ങള്‍ ചെയ്യുകയാണെങ്കില്‍ തന്നെ നല്ലൊരു യോഗവിദഗ്ധനെ സമീപിച്ചതിന് ശേഷം മാത്രം ചെയ്യുക.

 നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഒരു ഉരുള കഴിക്കൂ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഒരു ഉരുള കഴിക്കൂ

 ഭ്രമരി പ്രാണായാമത്തില്‍ കൂര്‍ക്കം വലി നിര്‍ത്താം വളരെ പെട്ടെന്ന് ഭ്രമരി പ്രാണായാമത്തില്‍ കൂര്‍ക്കം വലി നിര്‍ത്താം വളരെ പെട്ടെന്ന്

English summary

Health Benefits Of Sukhasana And How To Do It In Malayalam

Here in this article we have listed some of the health benefits of Sukhasana and how to do it in malayalam. Take a look.
X
Desktop Bottom Promotion