For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എരുമപ്പാവലിൽ മാറ്റാൻ പറ്റാത്ത പ്രമേഹമില്ല ഉറപ്പ്

|

എരുമപ്പാവൽ ഒരു പച്ചക്കറിയാണ്. എന്നാൽ ഇത് എന്താണെന്ന് പലപ്പോഴും നിങ്ങളിൽ പലര്‍ക്കും അറിയുകയില്ല. നെയ്യപ്പാവൽ, വെണ്‍പാവൽ, കാട്ടുകയ്പ്പക്ക, മുള്ളൻപാവൽ എന്നെല്ലാം ഈ പാവൽ അറിയപ്പെടുന്നുണ്ട്. ഇത് ഓരോ നാട്ടിൻ പുറങ്ങളിലും ഓരോ പേരിലാണ് അറിയപ്പെടുന്നത്. കയ്പ്പക്ക പോലുള്ള വളരെ ചെറിയ ഒന്നാണ് എരുമപ്പാവൽ. ഇതിന് ചെറിയ കയ്പ്പ് ആണ് ഉണ്ടാവുന്നത്. കയ്പ്പക്ക പോലുള്ള പച്ചക്കറികൾ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. എന്നാൽ ഇതിനേക്കാൾ ഗുണം നല്‍കുന്ന ഒന്നാണ് എരുമപ്പാവൽ എന്ന് പറയുന്നത്.

Most read:ശരീരഭാരവും കൊഴുപ്പും രണ്ടാണ്; കുറക്കാൻ ഇതാ വഴിMost read:ശരീരഭാരവും കൊഴുപ്പും രണ്ടാണ്; കുറക്കാൻ ഇതാ വഴി

ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യ പ്രശ്നങ്ങൾക്ക് എന്തൊക്കെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇതിന്‍റെ കായ മാത്രമല്ല ചെടിയുടെ വേരും ആരോഗ്യ സംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്. എണ്ണ തയ്യാറാക്കുന്നതിന് വേണ്ടിയും ഇത് ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെയാണ് എരുമപ്പാവൽ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യം നൽകുന്ന ഗുണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. എന്നാൽ ഗർഭിണികൾ കഴിക്കുന്നതിലൂടെ അത് പലപ്പോഴും അബോർഷന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ എരുമപ്പാവൽ നല്‍കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

കരളിന്‍റെ ആരോഗ്യം

കരളിന്‍റെ ആരോഗ്യം

കരളിന്‍റെ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് എരുമപ്പാവൽ. ഇതിൽ ധാരാളം ആന്‍റി ഓക്സിഡന്‍റുകൾ അടങ്ങിയിട്ടുള്ള ഒന്നാണ്. ഫാറ്റി ലിവർ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് ഫാറ്റി ലിവർ, അല്ലെങ്കിൽ കരളിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉള്ളവർ ഒക്കെ എരുമപ്പാവല്‍ ധാരാളം കഴിച്ചോളൂ. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ്.

 പ്രമേഹത്തെ മാറ്റി നിർത്താം

പ്രമേഹത്തെ മാറ്റി നിർത്താം

പ്രമേഹം പലപ്പോഴും ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി മരുന്നും മന്ത്രവുമായി നടക്കുന്നവർ അൽപം ശ്രദ്ധിക്കണം. കാരണം അതൊക്കെ ഏതൊക്കെ തരത്തിലുള്ള പാർശ്വഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്നുള്ളത് വളരെയധികം വെല്ലുവിളി ഉ‌യർത്തുന്ന ഒന്നാണ്. പ്രമേഹത്തിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും നമുക്ക് ഒരാഴ്ചയെങ്കിലും സ്ഥിരമായി എരുമപ്പാവൽ കഴിച്ചാൽ മതി. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല.

മികച്ച ദഹനത്തിന്

മികച്ച ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് എരുമപ്പാവൽ സഹായിക്കുന്നുണ്ട്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് പെട്ടെന്നാണ് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളിയാവുന്ന ദഹന പ്രശ്നത്തെ ഇല്ലാതാക്കുന്നത്. മാത്രമല്ല മലബന്ധം പോലുള്ള അസ്വസ്ഥതകൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് നമുക്ക് എരുമപ്പാവൽ ഉപയോഗിക്കാവുന്നതാണ്. അൾസർ, നെഞ്ചെരിച്ചിൽ എന്നീ പ്രശ്നത്തേയും നമുക്ക് ഇല്ലാതാക്കാം.

 മൂലക്കുരു പ്രതിരോധിക്കാം

മൂലക്കുരു പ്രതിരോധിക്കാം

മൂലക്കുരു പോലുള്ള അസ്വസ്ഥതകൾ സ്ത്രീകളേയും പുരുഷൻമാരേയും ഒരുപോലെ ബാധിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എരുമപ്പാവൽ ഉപയോഗിക്കാവുന്നതാണ്. ഇത് മൂലക്കുരുവിനേയും അത് മൂലം ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഇത് കഴിക്കുന്നതിലൂടെ അ‍ത് മൂലക്കുരുവിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. ഈ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് എരുമപ്പാവൽ സ്ഥിരമാക്കാവുന്നതാണ്. ഓരോ ദിവസവും നിങ്ങളിൽ വെല്ലുവിളിയാവുന്ന ഹൃദയ പ്രശ്നങ്ങളെ പരിഹരിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്നതാണ് ഈ പച്ചക്കറി.

 രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മര്‍ദ്ദം കുറക്കുന്നു

രക്തസമ്മർദ്ദം ഏറിയും കുറഞ്ഞും ഇരിക്കുന്നത് ഒരു തരത്തിൽ അപകടം തന്നെയാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും എരുമപ്പാവല്‍ സ്ഥിരമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതമാക്കുന്ന കൂടിയ രക്തസമ്മർദ്ദത്തെ ലെവലാക്കുന്നു. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന ഇത്തരം അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്ന കാര്യത്തിൽ മികച്ചത് തന്നെയാണ് എരുമപ്പാവല്‍.

വൃഷ്ണ വീക്കം

വൃഷ്ണ വീക്കം

പുരുഷ ലൈംഗികാവയവമായ വൃഷണ വീക്കത്തിന് ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ഇതിന്‍റെ ഫലമായി ഇത്തരം രോഗങ്ങൾ പൂർണമായും ഭേദമാവുന്നുമുണ്ട്. ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇത് ഉണ്ടാക്കുന്നുമില്ല. അതിലൂടെ ആരോഗ്യ സംരക്ഷ‌ണം വളരെയധികം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവുന്നുണ്ട്. ഇത് കൂടാതെ മറ്റ്ചില ആരോഗ്യഗുണങ്ങളും ഇതിന്‍റെ ഫലമായി ഉണ്ടായി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയിൽ ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഏറ്റവും മികച്ച് നിൽക്കുന്ന നാടൻ വിഭവം തന്നെയാണ് എരുമപ്പാവൽ.

English summary

Health Benefits of Spine Gourd

We have listed some of the health benefits of spine gourd. Read on.
X
Desktop Bottom Promotion