Just In
- 1 hr ago
Shukra Rashi Parivartan 2022: മെയ് 23ന് ശുക്രന് മേടരാശിയില്; 12 രാശിക്കും ഫലങ്ങള് ഇത്
- 5 hrs ago
Daily Rashi Phalam: പ്രിയപ്പെട്ടവരുടെ സഹായം ലഭിക്കും; വലിയ പ്രശ്നങ്ങള് പരിഹരിക്കും; രാശിഫലം
- 15 hrs ago
ഈ നാല് രാശിക്കാരെ പറ്റിക്കാന് വളരെ എളുപ്പം: ഇവര് ശ്രദ്ധിച്ചിരിക്കുക
- 15 hrs ago
മുടിക്ക് കളര് ചെയ്യാന് ആഗ്രഹിക്കുന്നെങ്കില് നാരങ്ങ വെറുതേ വിടല്ലേ
Don't Miss
- Movies
അനുഷ്കയെ പോലെയല്ല എന്റെ മക്കള്, എന്റെ മുന്നില് ഇരുന്ന് പെണ്കുട്ടികളോട് മിണ്ടുക പോലുമില്ല: കെആര്കെ
- News
'ഈ കേസൊക്കെ സുധാകരന് ഓലപാമ്പ് മാത്രം,ഇതുകൊണ്ടൊന്നും വിരട്ടാമെന്ന് വിചാരിക്കേണ്ട'
- Sports
IPL 2022: ജിടിയെ എങ്ങനെ വീഴ്ത്താം? ആര്സിബിക്കു ഓജയുടെ സൂപ്പര് ഉപദേശം
- Automobiles
Ola S1 പ്രോ ഇലക്ട്രിക് സ്കൂട്ടര് സ്വന്തമാക്കാം; പര്ച്ചേസ് വിന്ഡോ തുറക്കുന്ന തീയതി വെളിപ്പെടുത്തി
- Travel
ഡല്ഹിയിലെ ഫോട്ടോജനിക് ഇടങ്ങള്... ഇന്സ്റ്റഗ്രാമിലും താരങ്ങള് ഇവര്തന്നെ!!
- Technology
ജിയോ, എയർടെൽ, വിഐ എന്നിവയുടെ ദീർഘകാല ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ
- Finance
'ട്രെയിലറാണ്' കഴിഞ്ഞത്, ക്ലൈമാക്സ് വരുന്നതേയുള്ളൂ! നിഫ്റ്റി 14,500-ലേക്ക് വീഴാമെന്ന് ജെഫറീസ്
കടല കുതിര്ത്ത് കഴിക്കൂ; കൊളസ്ട്രോള് പിടിച്ച് കെട്ടിയ പോലെ നില്ക്കും
കടല നമുക്കെല്ലാം ഇഷ്ടമുള്ള ഒന്നാണ്. എന്നാല് കടല കഴിക്കുമ്പോള് അല്പം ശ്രദ്ധിക്കേണ്ടതാണ്. സാധാരണ കഴിക്കുമ്പോള് അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങള് ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് കുതിര്ത്ത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള് നല്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ ഇവ കഴിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വ്യത്യസ്ത രീതികളില് ഗുണം ചെയ്യും.
ആവക്കാഡോ
ദിവസവും
കഴിക്കുന്നവര്
അറിഞ്ഞിരിക്കണം
ഈ
നേട്ടങ്ങള്
ഇതില് പൊട്ടാസ്യം, പ്രോട്ടീന്, റൈബോഫ്ളാബിന്, വിറ്റാമിന് സി, വിറ്റാമിന്, കാല്സ്യം എന്നിവ അറിഞ്ഞിരിക്കേണ്ടതാണ്. കറുത്ത കടലയും വെളുത്ത കടലയും ഉണ്ട്. ഇതില് രണ്ടും നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള് നല്കുന്നതാണ്. എന്നാല് ഈ അവസ്ഥയില് ഏത് ആരോഗ്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് നമുക്ക് കുതിര്ത്ത കടല കഴിക്കാവുന്നതാണ്. കുതിര്ത്ത കടല കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

പ്രോട്ടീന്റെയും ഇരുമ്പിന്റെയും ഉറവിടം
സസ്യാഹാരികള് സാധാരണയായി പ്രോട്ടീന് കഴിക്കുന്നതിനെക്കുറിച്ച് ആശങ്കാകുലരാണ്. എന്നാല് കുതിര്ത്ത കടല കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് പ്രോട്ടീന് നല്കാനുള്ള മികച്ച മാര്ഗമാണ്. കൂടാതെ, നിങ്ങള്ക്ക് വിളര്ച്ച പോലുള്ള പ്രശ്നങ്ങള് ഉണ്ടെങ്കില് അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കടല കുതിര്ത്ത് കഴിക്കാവുന്നതാണ്. ഇതില് അയേണ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താന് സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു
കുതിര്ത്ത കടലയില് ഫൈബര് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില് നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തില് നിന്ന് ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുകയും ദഹനനാളത്തെ ആരോഗ്യകരമായി നിലനിര്ത്തുകയും ചെയ്യുന്നു. കറുത്ത കടല പതിവായി കഴിക്കുന്നത് മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങളെ അകറ്റി നിര്ത്തുന്നു.

ഹൃദയത്തെ ആരോഗ്യകരമായി നിലനിര്ത്തുന്നു
കുതിര്ത്ത കടല ധാരാളം ആന്റിഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തക്കുഴലുകള് ആരോഗ്യകരമായി നിലനിര്ത്തുന്നു. രക്തം കട്ടപിടിക്കുന്നത് തടയുന്ന അവശ്യ ധാതുക്കളും ഇവയിലുണ്ട്. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില് നമുക്ക് കുതിര്ത്ത കടല കഴിക്കാവുന്നതാണ്. എല്ലാ ദിവസവും ഇത് കഴിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യതകളെ നമുക്ക് ഇല്ലാതാക്കാന് സാധിക്കുന്നുണ്ട്.

ശരീരഭാരം കുറയ്ക്കാന് സഹായിക്കുന്നു
ആന്റി ഓക്സിഡന്റുകളാല് നിറഞ്ഞിരിക്കുന്ന കറുത്ത കടലയില് ധാരാളം ഫൈബര് ഉണ്ട്, അത് നിങ്ങളിലെ വിശപ്പിനെ കുറക്കുകയും അമിത ഭക്ഷണം കഴിക്കുന്ന ശീലത്തെ തടയുകയും ചെയ്യുന്നു. ഇത് കൂടാതെ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളില് അമിതമായി ഭക്ഷണം കഴിക്കുന്നതില് നിന്നും തടയുകയും ചെയ്യുന്നു.

കൊളസ്ട്രോള് പരിഹാരം
കൊളസ്ട്രോള് എല്ലാവരേയും പെട്ടെന്ന് പ്രശ്നത്തിലാക്കുന്ന ഒന്നാണ്. എന്നാല് കൊളസ്ട്രോളിനെ പരിഹരിക്കുന്നതിനും നല്ല കൊളസ്ട്രോളിനെ വര്ദ്ധിപ്പിക്കുന്നതിനും നമുക്ക് കുതിര്ത്ത കടല ശീലമാക്കാവുന്നതാണ്. ഇതിലൂടെശരീരത്തിലെ മോശം കൊളസ്ട്രോള് കുറയ്ക്കുകയും ചെയ്യുന്നു. കറുത്ത കടലയില് അടങ്ങിയിരിക്കുന്ന ഫൈബര് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്.

മുടിക്ക് മികച്ചത്
മുടിയുടെ ആരോഗ്യത്തിന് ഉത്തമമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് കറുത്ത കടല. കൂടാതെ, പ്രോട്ടീന് ധാരാളമായി അടങ്ങിയിരിക്കുന്ന ഇത് നിങ്ങളുടെ രോമകൂപങ്ങളെ ശക്തമായി നിലനിര്ത്തുകയും മുടി കൊഴിച്ചില് തടയുകയും ചെയ്യുന്നു. കുതിര്ത്ത കടല കഴിക്കുന്നത് മുടിയുടെ അകാല നരയെ തടയാന് സഹായിക്കുന്നു.

ഊര്ജ്ജത്തിന്റെ മികച്ച ഉറവിടം
രാവിലെ കുതിര്ത്ത കടല ഒരു പിടി കഴിക്കുന്നത് ദിവസം മുഴുവന് ഊര്ജ്ജം നിലനിര്ത്തുന്നതിന് സഹായിക്കുന്നുണ്ട്. പതിവ് ഉപഭോഗം നിങ്ങളെ ശക്തമാക്കുകയും ശരീര ബലഹീനത തടയുകയും ചെയ്യുന്നു. ദിവസവും ഇത് കഴിക്കുന്നതിലൂടെ അത് നിങ്ങളില് ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്ക്കും പരിഹാരം നല്കുകയും മനസ്സിനേയും ശരീരത്തേയും സ്മാര്ട്ടാക്കുകയും ചെയ്യുന്നുണ്ട്.

പ്രമേഹത്തിന് പരിഹാരം
കുതിര്ത്ത കടല പതിവായി കഴിക്കുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്ത്താന് സഹായിക്കുന്നു. ഇതിലുള്ള കാര്ബണുകള് ദഹനത്തെ മന്ദഗതിയിലാക്കുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണം നല്കുന്നുണ്ട്. ഇത് കൂടാതെ ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

കാന്സര് സാധ്യത കുറയ്ക്കുന്നു
കറുത്ത കടലയില് അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്തനാര്ബുദത്തിനും വന്കുടല് കാന്സറിനുമുള്ള സാധ്യത കുറയ്ക്കാന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ധൈര്യമായി ഇത് കഴിക്കാവുന്നതാണ്. എല്ലാ ദിവസവും ഇത്തരം ശീലങ്ങള് എന്തുകൊണ്ടും കൂടെക്കൂട്ടുന്നത് നല്ലതാണ്.