For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടരാജാസനം നിസ്സാരമല്ല: ആകാരവടിവും ഏകാഗ്രതയും ഫലം നല്‍കും

|

യോഗ എന്ന് പറയുമ്പോള്‍ വളരെ പതുക്കെയുള്ള ഒരു വ്യായാമമുറയാണ് ആദ്യം ഓര്‍മ്മയില്‍ വരിക. എന്നാല്‍ യോഗ എന്നത് മറ്റേതൊരു വ്യായാമവും പോലെ തന്നെ ബുദ്ധിമുട്ടേറിയതും അതേ സമയം നൂറ് സതമാനം ഫലം നല്‍കുന്നതുമായ ഒരു വ്യായാമമുറയാണ്. ഈ വ്യായാമമുറയില്‍ നിരവധി പോസുകളുണ്ട്. ഇതില്‍ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണം ചെയ്യുന്ന നടരാജാസനമാണ് ഇന്നത്തെ ലേഖനത്തില്‍ പറയുന്നത്. വളരെയധികം ബുദ്ധിമുട്ടുള്ള ബാക്ക്ബെന്‍ഡും ബാലന്‍സും എല്ലാം ഒരുമിച്ച് വരുന്നതാണ് നടരാജാസനം. ഇത് നൃത്തത്തിന്റെ പോസുമായി ബന്ധമുള്ളത് കൊണ്ടാണ് നടരാജാസനം എന്ന് പറയുന്നത്.

നടരാജാസനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് എങ്ങനെ ചെയ്യണം, ആരെല്ലാം ചെയ്യാന്‍ പാടില്ല, ആരൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. നടരാജാസനം ചെയ്യുമ്പോള്‍ രണ്ട് തരത്തില്‍ ചെയ്യേണ്ടതുണ്ട്. അതില്‍ ആദ്യത്തേത് കാല്‍ ഉയര്‍ത്തി വെച്ച് ഒരു കൈ കൊണ്ട് പിടിക്കണം, അടുത്തതായി ഉയര്‍ത്തിയ കാല്‍ രണ്ട് കൈകള്‍ കൊണ്ടും പിടിക്കുന്നതിന് ശ്രദ്ധിക്കണം. ഇതാണ് നടരാജാസനത്തിന്റെ പ്രത്യേകത. നടരാജാസനം ചെയ്യുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

നടരാജാസനത്തിന്റെ ഗുണങ്ങള്‍

നടരാജാസനത്തിന്റെ ഗുണങ്ങള്‍

നടരാജാസനത്തിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് പരിശീലിക്കുന്നത് നിങ്ങളുടെ യോഗമാസ്റ്ററുടെ നിര്‍ദ്ദേശപ്രകാരം മാത്രമായിരിക്കണം. എല്ലാ ദിവസവും നടരാജാസനം ചെയ്യുന്നതിലൂടെ എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തില്‍ ഉണ്ടാവുന്നു എന്ന് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ കൈകളുടേയും കാലുകളുടേയും ബലം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നു. ശരീരം കൂടുതല്‍ വഴക്കമുള്ളതാക്കുകയും ശരീരത്തിന് നല്ല കരുത്ത് നല്‍കുകയും ചെയ്യുന്നു. ആകാരവടിവും ശരീരത്തിന് ബലവും നല്‍കുന്നതോടൊപ്പം കൊഴുപ്പ് കുറക്കുന്നതിനും സഹായിക്കുന്നു നടരാജാസനം.

നടരാജാസനത്തിന്റെ ഗുണങ്ങള്‍

നടരാജാസനത്തിന്റെ ഗുണങ്ങള്‍

കൂടാതെ പുറം ഭാഗവും തുടകളും ടോണ്‍ ചെയ്യുന്നു. അതോടൊപ്പം കൈകളുടേയും തോളുകളുടേയും പേശികളേയും ടോണ്‍ ചെയ്യുന്നു. നെഞ്ച് നല്ലതുപോലെ സ്‌ട്രെച്ച് ചെയ്യപ്പെടുന്നു. വയറിലെ പേശികള്‍ക്ക് ശക്തി നല്‍കുന്നു. നട്ടെല്ല് തോളെല്ല്, തോളുകള്‍ ഹാംസ്ട്രിംഗ്‌സ് എന്നിവ കൂടുതല്‍ വഴക്കമുള്ളതാക്കുന്നു. നിതംബം ഭാഗത്തെ പേശികള്‍ക്ക് കരുത്ത് നല്‍കുന്നു. നിങ്ങളുടെ പോസ്ച്ചര്‍ മെച്ചപ്പെടുത്തുന്നു. ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു നടരാജാസനം. ഇത് യോഗ പരിശീലിക്കുന്ന ഒരു വ്യക്തി സ്ഥിരമായി ചെയ്യുന്നത് നല്ലതാണ്. കൂടാതെ മാനസിക സമ്മര്‍ദ്ദത്തെ ചെറുക്കുകയും വിഷാദരോഗത്തെ പൂര്‍ണമായും അകറ്റുകയും ചെയ്യുന്നു.

നടരാജാസനത്തിന്റെ ഗുണങ്ങള്‍

നടരാജാസനത്തിന്റെ ഗുണങ്ങള്‍

ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നടരാജാസനം ഇത് കുറച്ച് കൂടി എളുപ്പമാക്കും. കൂടാതെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ദഹന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിനും നടരാജാസനം സഹായിക്കുന്നു. അസസിഡിറ്റി, മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്ന് ഇത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. ശരീര സൗന്ദര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ശരീരത്തിന് വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും നടരാജാസനം മികച്ചതാണ്. ശ്വാസകോശം തുറക്കുന്നതിനും ശ്വസനസംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും നടരാജാസനം മികച്ചതാണ്. നട്ടെല്ലിന്റെ ഭാഗത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് നടരാജാസനം മികച്ച ഓപ്ഷന്‍ തന്നെയാണ്.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

ആദ്യം യോഗ മാറ്റില്‍ നിവര്‍ന്ന് നില്‍ക്കുക. അതിന് ശേഷം നിങ്ങളുടെ വലതു കൈ സീലിംഗിലേക്ക് ഉയര്‍ത്തുക. പിന്നീട് ഇടത് കൈകൊണ്ട് ഇടത് കാലിന്റെ കണങ്കാലില്‍ പിടിച്ച് പതുക്കെ പൊക്കുക. നിങ്ങള്‍ ശ്വാസം വിടുന്നതിന് അനുസരിച്ച് ഇത് നല്ലതുപോലെ സ്‌ട്രെച്ച് ചെയ്യുക. പിന്നീട് വലത് കാല്‍ തറയില്‍ ഉറപ്പിച്ച് വെച്ച് ഇടത് കാല്‍ നല്ലതുപോലെ സ്‌ട്രെച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഈ സമയം നിങ്ങളുടെ വലത് തുടയും മുട്ടും പതുക്കെ മുന്നോട്ട് വളക്കുക. ശേഷം പതിയെ ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക. അതിന് ശേഷം പതുക്കെ കാലുകള്‍ തറയില്‍ ഉറപ്പിക്കുക. പിന്നീട് മറുവശത്തും ഇത് ചെയ്യാവുന്നതാണ്. ഇതേ രീതിയില്‍ എല്ലാ ദിവസവും ചെയ്യുന്നതിന് ശ്രദ്ധിക്കുക. മുകളില്‍ പറഞ്ഞ ആരോഗ്യ ഗുണങ്ങളെല്ലാം തന്നെ നടരാജാസനം നിങ്ങള്‍ക്ക് നല്‍കുന്നു.

എടുക്കേണ്ട മുന്‍കരുതലുകള്‍

എടുക്കേണ്ട മുന്‍കരുതലുകള്‍

നടരാജാസനം പതിവായി പരിശീലിക്കുന്നത് നല്ലതാണെങ്കിലും അതിന് ശരീരത്തിന് കൃത്യമായ ബാലന്‍സ് ഉണ്ടാക്കിയെടുക്കുന്നതിന് സാധിക്കണം. അല്ലാത്ത പക്ഷം ഇത് ചെയ്യുന്നത് വീഴ്ചക്കോ അല്ലെങ്കില്‍ ബാലന്‍സ് തെറ്റിപ്പോവുന്നതിനോ കാരണമാകാം. നിങ്ങള്‍ക്ക് കണങ്കാലിനോ മുട്ടുകാലിനോ വേദനയുണ്ടെങ്കില്‍ ഈ യോഗാസനം ചെയ്യരുത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കൂടാതെ കുറഞ്ഞ രക്തസമ്മര്‍ദ്ദം, തലകറക്കം, തലവേദന അല്ലെങ്കില്‍ ഉറക്കമില്ലായ്മ എന്നിവ ഉണ്ടെങ്കില്‍ ഈ യോഗ പോസ് ഒഴിവാക്കാന്‍ ശ്രമിക്കുക. കൂടാതെ, യോഗ പരിശീലിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്യുക. ഇല്ലെങ്കില്‍ അത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ഗര്‍ഭധാരണത്തിന് അനുയോജ്യമല്ലാത്ത ഗര്‍ഭപാത്രം: സെര്‍വ്വിക്കല്‍ മ്യൂക്കസ് ശ്രദ്ധിക്കണംഗര്‍ഭധാരണത്തിന് അനുയോജ്യമല്ലാത്ത ഗര്‍ഭപാത്രം: സെര്‍വ്വിക്കല്‍ മ്യൂക്കസ് ശ്രദ്ധിക്കണം

രക്തത്തില്‍ ഓക്‌സിജന്റെ അളവ് കൃത്യമാണോ, മൂന്ന് സ്‌റ്റെപ്പിലറിയാംരക്തത്തില്‍ ഓക്‌സിജന്റെ അളവ് കൃത്യമാണോ, മൂന്ന് സ്‌റ്റെപ്പിലറിയാം

English summary

Health Benefits of Natarajasana And How To Do It In Malayalam

Here in this article we are sharing the health benefits of Natarajasana and how to do it properly in malayalam. Take a look
X
Desktop Bottom Promotion