For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹലാസനം നിസ്സാരമല്ല: ആയുസ്സിന്റെ താക്കോലാണ് ഈ യോഗാസനം

|

ആരോഗ്യ സംരക്ഷണത്തിന് യോഗ വഹിക്കുന്ന പങ്ക് നിസ്സാരമല്ല എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്‍മാരായവരെല്ലാം യോഗയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വ്യായാമമോ ചെയ്യുന്നു. ഹലാസനം ഇത്തരത്തില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്. ചെയ്യാന്‍ അല്‍പം പ്രയാസമുള്ളതാണെങ്കിലും ആരോഗ്യ ഗുണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മുന്നില്‍ തന്നെയാണ് ഈ യോഗ പോസ്. യോഗ ചെയ്യുന്ന ദിനത്തിന്റെ അവസാനമാണ് ഹലാസനം ചെയ്യുന്നത്. വിപരീത കരണി ആസനത്തിലും സര്‍വ്വാംഗാസനത്തിലും കഴിവ് തെളിയിച്ചവരാണ് ഹലാസനം ചെയ്യേണ്ടത്.

Health Benefits Of Halasana

അടിസ്ഥാന യോഗാസനങ്ങളിലൊന്നായ, ഹലാസനം ഒരു യോഗ സെഷന്റെ അവസാനത്തിലാണ് ചെയ്യുന്നത് എന്ന് പറഞ്ഞുവല്ലോ. ഈ ആസനം മലര്‍ന്ന് കിടന്നാണ് ചെയ്യുന്നത്. അതിന് വേണ്ടി പാദങ്ങള്‍ ഉയര്‍ത്തി അത് നിങ്ങളുടെ തലയ്ക്ക് പിന്നില്‍ തറയില്‍ സ്പര്‍ശിക്കണം. ഇന്‍വെര്‍ഷന്‍ സര്‍ക്കുലേഷന്‍ പോസ് എന്നും ഇത് അറിയപ്പെടുന്നു. എങ്ങനെ ഹലാസനം ചെയ്യണം എന്നും എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നും നമുക്ക് നോക്കാം.

എങ്ങനെ ചെയ്യണം?

എങ്ങനെ ചെയ്യണം?

ഹലാസനം എങ്ങനെ ചെയ്യണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ആദ്യം തറയില്‍ മലര്‍ന്ന് കിടന്ന് രണ്ട് കൈകളും ശരീരത്തോട് ചേര്‍ത്ത് വെക്കണം. പിന്നീട് പതുക്കെ ശ്വാസോച്ഛ്വാസം ചെയ്ത് കൊണ്ട് കൈകള്‍ നിതംബത്തില്‍ സപ്പോര്‍ട്ട് ചെയ്ത് കൊണ്ട് പതുക്കെ ഇരുകാലുകളും ഉയര്‍ത്തുക. പിന്നീട് പതുക്കെ കാലുകള്‍ തലക്ക് മുകളിലൂടെ പുറകിലേക്ക് കൊണ്ട് വരുക. ഇതി നിലത്ത് മുട്ടിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ നട്ടെല്ല് പരമാവധി വളച്ചിട്ടുണ്ടാവണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. പിന്നീട് കൈകള്‍ പതുക്കെ നിതംബത്തില്‍ നിന്ന് വിട്ട് കൈകള്‍ രണ്ടും തറയില്‍ വെക്കുക. പിന്നീട് പതുക്കെ പഴയ പൊസിഷനില്‍ വന്ന് ശവാസനത്തില്‍ കിടക്കുക. ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മികച്ച ദഹനത്തിന് സഹായിക്കുന്നു

മികച്ച ദഹനത്തിന് സഹായിക്കുന്നു

നിങ്ങള്‍ക്ക് മികച്ച ദഹനത്തിന് സഹായിക്കുന്നതാണ് ഹലാസനം. മലബന്ധം, ദഹനക്കേട് മറ്റ് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയിലേക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഹലാസനം. ഇത് വന്‍കുടലിനെ ശക്തിപ്പെടുത്തുകയും മൃദുവായ മസാജിലൂടെ ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ യോഗ ചെയ്യാന്‍ ശ്രമിക്കരുത്.

നടുവേദനയെ പ്രതിരോധിക്കുന്നു

നടുവേദനയെ പ്രതിരോധിക്കുന്നു

നടുവേദനയുള്ളവര്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഹലാസനം ചെയ്യാവുന്നതാണ്. പുറകിലെ പേശികളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും സുഷുംമ്‌നാ നാഡിക്ക് കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഹലാസനം. പുറകിലെ പേശികളുടെ വഴക്കം വര്‍ധിപ്പിക്കുന്നതിനും ഈ ആസനം സഹായകമാണ്. ഇത് ദിനവും ചെയ്യാവുന്നതാണ്.

മാനസിക സമ്മര്‍ദ്ദത്തെ കുറക്കുന്നു

മാനസിക സമ്മര്‍ദ്ദത്തെ കുറക്കുന്നു

മാനസിക സമ്മര്‍ദ്ദത്തെ കുറക്കുന്നതിന് സഹായിക്കുന്നതാണ് ഹലാസനം. ഇത്തരം വ്യായാമങ്ങള്‍ മനസ്സിനെ നിയന്ത്രിക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് ഏത് വിധത്തിലുള്ള മാനസിക സമ്മര്‍ദ്ദത്തേയും മാനസിക തടസ്സങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഹലാസനം. അതുവഴി ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം എന്നത് മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ ഭാഗമായി ഉണ്ടാവുന്നതാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ നമുക്ക് യോഗ ചെയ്യാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹത്തിന്റെ എല്ലാ പാര്‍ശ്വഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഹലാസനം.

തൈറോയ്ഡിന് പരിഹാരം കാണുന്നു

തൈറോയ്ഡിന് പരിഹാരം കാണുന്നു

തൈറോയ്ഡ് എന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി സഹായിക്കുന്നതാണ് ഹലാസനം. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ എന്‍ഡോക്രൈന്‍ സിസ്റ്റത്തെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. എന്തുകൊണ്ടും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഹലാസനം നിങ്ങളെ സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട.

കാലുകളുടെ വേദനക്ക് പരിഹാരം

കാലുകളുടെ വേദനക്ക് പരിഹാരം

പലപ്പോഴും കാലുകള്‍ വേദനിക്കുന്നത് പലരേയും അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഇതിനെ പ്രതിരോധിക്കുന്നതിനും സന്ധിവേദന പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഹലാസനം. കാലിലെ വേദനക്ക് കാരണമാകുന്ന പേശികളെ സ്‌ട്രെച്ച് ചെയ്യുന്നതിനും കണങ്കാലിലെ വേദനകള്‍ ഉള്‍പ്പടെയുള്ളതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട് ഹലാസനം.

യോഗ അതിരാവിലെ ചെയ്യണം, ആയുസ്സ് കൂട്ടാന്‍ ഉത്തമംയോഗ അതിരാവിലെ ചെയ്യണം, ആയുസ്സ് കൂട്ടാന്‍ ഉത്തമം

ശ്വാസകോശം ശക്തിയാക്കും ആറ്‌ യോഗാസനങ്ങള്‍ ഇവയാണ്ശ്വാസകോശം ശക്തിയാക്കും ആറ്‌ യോഗാസനങ്ങള്‍ ഇവയാണ്

 ആര്‍ത്തവ വേദനയെ പ്രതിരോധിക്കാം

ആര്‍ത്തവ വേദനയെ പ്രതിരോധിക്കാം

പല സ്ത്രീകളും ശാരീരികമായും മാനസികമായും തളര്‍ന്നു പോവുന്ന സമയമാണ് ആര്‍ത്തവ സമയം. അതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് പലരും.ആര്‍ത്തവ വേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരമാണ് ഹലാസനം ചെയ്യുന്നത്. ഇത് ദിനവും ചെയ്യുന്നതിലൂടെ അത് സ്ത്രീകളില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകളേയും പ്രതിരോധിക്കുന്നു. ആര്‍ത്തവ നാളുകളില്‍ പോലും ചെയ്യാവുന്ന യോഗാസനമാണ് ഹലാസനം

മുടി വളര്‍ച്ചക്ക്

മുടി വളര്‍ച്ചക്ക്

ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഫലമായി നിങ്ങള്‍ക്ക് മുടിയുടെ ആരോഗ്യത്തിനും ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. കാരണം തലയിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുകയും ഇത് നിങ്ങളുടെ മുടി കൊഴിച്ചില്‍ എന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. എല്ലാ വിധത്തിലും ചര്‍മ്മത്തിലും ഗുണം ചെയ്യുന്നതാണ് ഹലാസനം എന്ന യോഗ പോസ്.

English summary

Health Benefits Of Halasana And How To Do It In Malayalam

Here in this article we are discussing about the health benefits of halasana and its benefits in malayalam. Take a look
X
Desktop Bottom Promotion