For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോമുഖാസനം ചെയ്യണം: ശരീരത്തിന് വഴക്കവും ഒതുക്കവും കൈക്കുള്ളില്‍

|

യോഗ എന്നത് മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്‍കുന്നതാണ്. ഇത് പലപ്പോഴും നിങ്ങളില്‍ നല്‍കുന്ന ഗുണങ്ങള്‍ക്ക് അതിരുകളില്ല എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് യോഗ സഹായിക്കുന്നുണ്ട്. നിങ്ങള്‍ ദിനവും യോഗ ചെയ്യുന്നതിലൂടെ ഉണ്ടാവുന്ന മാറ്റം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നു. യോഗ ചെയ്യുന്നതില്‍ ശ്രദ്ധേയമായ ഒരു പോസാണ് ഗോമുഖാസനം. ഈ ആസനം ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു.

Health Benefits Of Gomukhasana

ശരീരത്തിന് വഴക്കവും ആരോഗ്യവും നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെയും മനസ്സിന്റേയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ഗോമുഖാസനം സഹായിക്കുന്നു. ഇതെങ്ങനെ ചെയ്യണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെയാണ് എടുക്കേണ്ട മുന്‍കരുതലുകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ആരോഗ്യത്തിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

ആദ്യം നിങ്ങള്‍ ദണ്ഡാസനത്തില്‍ കാലുകള്‍ നീട്ടി നിലത്ത് നിവര്‍ന്നു ഇരിക്കുക. ശേഷം നിങ്ങളുടെ ഇടത് കാല്‍ വളച്ച് വലത് നിതംബത്തിന് കീഴില്‍ വയ്ക്കുക. ഇത് നിങ്ങളുടെ കാലുകള്‍ കൂടുതല്‍ വഴക്കമുള്ളതാക്കുന്നതിന് സഹായിക്കുന്നു. പിന്നീട് വലത് കാല്‍ ഇടത് തുടയുടെ മുകളിലേക്കും വെക്കുക. അതിന് ശേഷം ഒന്നിന് മുകളില്‍ ഒന്നായി വെച്ചിരിക്കുന്നത് പോലെ രണ്ട് കാല്‍മുട്ടുകളും ഒരുമിച്ച് ചേര്‍ത്ത് വെക്കുക. വലത് ഉപ്പൂറ്റി ഇടത് ഇടുപ്പിനോട് അടുപ്പിച്ച് ഇടുപ്പില്‍ നിന്ന് തുല്യ അകലത്തില്‍ ഉപ്പൂറ്റി കൊണ്ട് വരുക. പിന്നീട് ദീര്‍ഘമായി ശ്വാസം എടുത്ത് ഇടതു കൈമുട്ട് വളയ്ക്കുക. ശേഷം ഇടത് കൈ കഴുത്തിന്റെ പിന്നിലേക്ക് കൊണ്ടുവരിക. അതിന് ശേഷം കൈ മുകളിലേക്ക് മടക്കി കൈപ്പത്തി പുറത്തേക്ക് അഭിമുഖീകരിക്കത്തക്കരീതിയില്‍ വെക്കുന്നതിന് ശ്രദ്ധിക്കണം.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

വലത് കൈ വലതുവശത്തേക്ക് നീട്ടി, കൈമുട്ട് വളച്ച്, നിങ്ങളുടെ കൈ പുറകിലേക്ക് കൊണ്ടുവരിക. പിന്നീട് നിങ്ങളുടെ വലതു കൈ നിങ്ങളുടെ ഇടത് കൈയിലെത്തുന്നത് വരെ നീട്ടുന്നതിന് ശ്രദ്ധിക്കുക. ഇത് പക്ഷേ ആദ്യഘട്ടത്തില്‍ സാധിക്കണം എന്നില്ല. പതുക്കെ പതുക്കേ മാത്രമേ ഇത് നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ കൃത്യമായി ശ്വാസം എടുക്കുന്നതിനും വഴങ്ങുന്ന രീതിയില്‍ ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ശ്വസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പിന്നീട് നിങ്ങളുടെ കൈകള്‍ പതുക്കെ വിടുക. ശേഷം കാലുകള്‍ വീണ്ടും പഴയതു പോലെയുള്ള പൊസിഷനിലേക്ക് കൊണ്ട് വരുക. പിന്നീട് ഇത് ഇടത് ഭാഗത്തും ആവര്‍ത്തിക്കുക.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍ എന്തുകൊണ്ടും ഏത് യോഗ പോസ് ചെയ്യുമ്പോള്‍ എടുക്കുന്നതും നല്ലതാണ്. നിങ്ങള്‍ക്ക് അതികഠിനമായ തോള്‍വേദന, ഉപ്പൂറ്റിക്ക് പരിക്ക്, കഴുത്തിന് പ്രശ്‌നങ്ങള്‍, നടുവേദന എന്നിവയുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഗോമുഖാസനം ചെയ്യുന്നവര്‍ ഇത്തരം പ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ അവര്‍ അത് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇനി നിങ്ങള്‍ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ നല്ലൊരു ഡോക്ടറെ കണ്ടതിന് ശേഷം ഈ യോഗാസനം ചെയ്യുന്നതിന് മുന്‍കൈയ്യെടുക്കുക. ഗോമുഖാസനം രാവിലെ ആദ്യം ചെയ്യുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ പരിശീലനത്തിന് 10 മുതല്‍ 12 മണിക്കൂര്‍ മുമ്പെങ്കിലും നിങ്ങള്‍ ഭക്ഷണം കഴിച്ചിരിക്കണം എന്നതാണ് ഇതിലെ പ്രധാന കാര്യം. മാത്രമല്ല നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ അധികം ശരീരത്തെ പ്രയാസപ്പെടുത്താന്‍ പാടുള്ളതല്ല. എന്നാല്‍ ഗോമുഖാസനം ചെയ്യുന്നതിലൂടെ ചില ഗുണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശരീര ഭാവം മെച്ചപ്പെടുത്തുന്നു

ശരീര ഭാവം മെച്ചപ്പെടുത്തുന്നു

നിങ്ങളുടെ ശരീരത്തിന്റെ ഭാവം മെച്ചപ്പെടുത്തുന്നതിന് ഗോമുഖാസനം സഹായിക്കുന്നു. ഇത് കണങ്കാല്‍, കാല്‍മുട്ടുകള്‍, നെഞ്ച്, തോളുകള്‍ എന്നിവയിലെ പേശികളെ സ്‌ട്രെച്ച് ചെയ്യുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. ഗോമുഖാസനം ചെയ്യുമ്പോള്‍ അത് ശരീരത്തിലെ എല്ലാ സന്ധികളേയും ബാധിക്കുന്നുണ്ട്. അതിന്റെ ഫലമായി ശരീരത്തില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൂടാതെ കണങ്കാല്‍, നെഞ്ച്, പുറം എന്നീ ഭാഗങ്ങളിലെ വേദന ലഘൂകരിക്കുന്നതിനും സഹായിക്കുന്നു.

സയാറ്റിക്കക്ക് പരിഹാരം

സയാറ്റിക്കക്ക് പരിഹാരം

സയാറ്റിക്ക പോലുള്ള അവസ്ഥകള്‍ നിങ്ങളുടെ കാലില്‍ അതികഠിനമായ വേദനയുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും നിങ്ങളുട ദൈനംദിന ജീവിതത്തെ വരെ പ്രശ്‌നത്തിലാക്കുന്നു. കാലിലെ നാഡി വേദനയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ഗോമുഖാസനം. സയാറ്റിക്ക എന്നത് പലപ്പോഴും താഴത്തെ പുറകില്‍ നിന്ന് ആരംഭിക്കുകയും നിതംബത്തിലൂടെ കടന്നു കാലിലൂടെ താഴേക്ക് സഞ്ചരിക്കുകയും ചെയ്യുന്ന സയാറ്റിക് നാഡിയുടെ ഞെരുക്കവും പ്രകോപനവുമാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് നട്ടെല്ല് നീട്ടിയുള്ള ഗോമുഖാസനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

കിഡ്നിയുടെ ആരോഗ്യം

കിഡ്നിയുടെ ആരോഗ്യം

കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് ഗോമുഖാസനം സഹായിക്കുന്നു. കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നതാണ് ഗോമുഖാസനം. ഇത് കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതാണ്. എല്ലാ വിഷവസ്തുക്കളും ആസിഡുകളും മറ്റ് അനാവശ്യ വസ്തുക്കളും പുറന്തള്ളുന്നതിനും മൂത്രമൊഴിക്കുന്നതിന്റെ ആവൃത്തിയും വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് കിഡ്‌നിയുടെ ആരോഗ്യം യോഗയിലൂടെ തിരിച്ച് പിടിക്കാവുന്നതാണ്.

പിരിമുറുക്കവും ഉത്കണ്ഠയും കളയുന്നു

പിരിമുറുക്കവും ഉത്കണ്ഠയും കളയുന്നു

പിരിമുറുക്കവും ഉത്കണ്ഠയും കുറക്കുന്നതിന് സഹായിക്കുന്നതാണ് ഗോമുഖാസനം. ഇത് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും പ്രതിരോധിക്കുന്നതിനും പിരിമുറുക്കവും ഉത്കണ്ഠയും കുറക്കുന്നതിനും സഹായിക്കുന്നു. പിരിമുറുക്കത്തില്‍ നിന്ന് ആശ്വാസം ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഗോമുഖാസനം. ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് ഗോമുഖാസനം സഹായിക്കുന്നു. സമ്മര്‍ദ്ദം നേരിടുന്നവര്‍ നിര്‍ബന്ധമായും ഈ ആസനം പരിശീലിക്കേണ്ടതാണ്.

ശരീരബലം വര്‍ദ്ധിപ്പിക്കും ബാലാസനം: ഏത് തളര്‍ച്ചയും മാറ്റുംശരീരബലം വര്‍ദ്ധിപ്പിക്കും ബാലാസനം: ഏത് തളര്‍ച്ചയും മാറ്റും

most read:മകരാസനം ചെയ്യുന്നവര്‍ ഭയപ്പെടേണ്ട നടുവേദനയും പുറംവേദനയും

English summary

Health Benefits Of Gomukhasana And How To Do It In Malayalam

Here in this article we are discussing about the health benefits of Gomukhasana and how to do it in malayalam. Take a look.
Story first published: Saturday, October 8, 2022, 18:33 [IST]
X
Desktop Bottom Promotion