Latest Updates
-
മെയ് ദിനം കരിയറിൽ വഴിത്തിരിവ്: ഈ രാശിക്കാർക്ക് ശമ്പള വർദ്ധനവും പുതിയ ജോലിയും തേടിയെത്തും -
മെയ് 1 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, നിങ്ങളുടെ നക്ഷത്രത്തിന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങളുടെ കാലം! -
കടുത്ത വേനലിൽ ചർമ്മം കരിവാളിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ 5 കാര്യങ്ങൾ മറക്കരുത് -
കത്തുന്ന വെയിലും പൊടിക്കാറ്റും; ഈ നാടൻ വിദ്യകൾ പരീക്ഷിച്ചാൽ വേനൽക്കാലം കൂളാക്കാം! -
കുട്ടികളുടെ അമിതവണ്ണം: അച്ഛന്മാർക്ക് വിചാരിച്ചാൽ മാറ്റാവുന്ന ഒരു നിശബ്ദ ആരോഗ്യ പ്രതിസന്ധി -
കത്തുന്ന വെയിലിൽ തളരരുത്; ഗർഭിണികളും സ്ത്രീകളും ഈ കാര്യങ്ങൾ മറക്കല്ലേ! -
പുറത്ത് കഠിനമായ ചൂട്; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇനി വീടിനുള്ളിൽ ഈ പരീക്ഷണങ്ങൾ മതി! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ മറക്കരുത്
മകരാസനം ചെയ്യുന്നവര്‍ ഭയപ്പെടേണ്ട നടുവേദനയും പുറംവേദനയും
യോഗ എന്നത് ആരോഗ്യത്തിനും ആയുസ്സിനും ഗുണം നല്കുന്ന ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ കുറച്ച് സമയത്തെ യോഗക്ക് സാധിക്കും എന്നതാണ് സത്യം. ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ മാനസികമായും നമ്മളെ ഉയര്‍ത്തുന്നതിന് യോഗ സഹായിക്കുന്നു. നമ്മുടെ ചിന്തയും ബുദ്ധിയും ഉയര്‍ത്തുന്ന തരത്തിലുള്ള ഗുണങ്ങളാണ് യോഗ നമുക്ക് ചെയ്യാവുന്നതാണ്.

പലരേയും എപ്പോഴും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് നടുവേദന, ഷോള്‍ഡര്‍ വേദന, പുറം വേദന, കഴുത്ത് വേദന തുടങ്ങിയവ. ഇവയെല്ലാം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഈ പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണുന്നതിനും മുകളില്‍ പറഞ്ഞ മൂന്ന് വേദനകളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഒന്നാണ് യോഗ ചെയ്യുക എന്നത്. യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം വളരെയധികം മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു. ഇതില്‍ ഒന്നാണ് മകരാസനം. എങ്ങനെ മകരാസനം ചെയ്യണം, എങ്ങനെ ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മകരാസനം ചെയ്യുന്നത് കൊണ്ട്
മകരാസനം ചെയ്യുന്നത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. നിങ്ങളുടെ തോളും പുറംഭാഗവും എല്ലാം ഉള്‍പ്പെടുന്ന ഭാഗത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ് മകരാസനം. ഇതിനെ ക്രോക്കഡൈല്‍ പോസ് എന്നും അറിയപ്പെടുന്നു. കഴുത്തും മുഖവും മുകളിലേക്ക് ഉയര്‍ത്തി വരുന്ന തരത്തിലാണ് ഈ പോസ് വരുന്നത്. മറ്റ് പോസുകള്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടിനെ ഇല്ലാതാക്കുന്നതിനാണ് മകരാസനം ശീലിക്കുന്നത്. എന്നാല്‍ മകരാസനം ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം, ചിലതെല്ലാം അറിഞ്ഞിരിക്കണം, ചില മുന്‍കരുതലുകള്‍ എല്ലാം എടുക്കേണ്ടതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

എപ്പോള്‍ മകരാസനം ചെയ്യുന്നു?
മകരാസനം ചെയ്യുന്നത് എപ്പോഴും ഒരു യോഗ പോസിന്റെ അവസാനമായിരിക്കും. അല്ലെങ്കില്‍ പുതിയ യോഗമുറകള്‍ അഭ്യസിക്കുന്നതിന് ഇടയിലായാണ് ഈ പോസ് ശീലിക്കേണ്ടത്. അതിരാവിലെ ചെയ്യുന്നതാണ് എന്തുകൊണ്ടും നല്ലത്. കാരണം ഇത് നിങ്ങളുടെ കുടല് ക്ലീന്‍ ചെയ്യുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നു. ഇനി രാവിലെ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഭക്ഷണം കഴിച്ച് മൂന്നോ നാലോ മണിക്കൂര്‍ ഇടവേളക്ക് ശേഷം നിങ്ങള്‍ക്ക് ഇത് ചെയ്യാവുന്നതാണ്. രണ്ട് മുതല്‍ അഞ്ച് മിനിറ്റ് വരെ ഈ യോഗ പോസ് തുടരാവുന്നതാണ്. നട്ടെല്ലിന്റെ ശക്തി, വഴക്കം, നടുവേദന, സ്ലിപ്പ് ഡിസ്ക്. നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഇതിലൂടെ ഇല്ലാതാക്കുന്നു.

എങ്ങനെ ചെയ്യണം?
മകരാസനം എങ്ങനെ ചെയ്യണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി യോഗ മാറ്റില്‍ കമിഴ്ന്ന് കിടക്കുക. അതിന് ശേഷം കൈകള്‍ മടക്കി കൈമുട്ടുകള്‍ നിലത്ത് കുത്തുക. ശേഷം നിങ്ങളുടെ തോളും തലയും ഉയര്‍ത്തുക. നിങ്ങളുടെ കഴുത്ത് നേരെ വയ്ക്കുക, മുന്നോട്ട് നോക്കുക. പിന്നീട് അവസാനഘട്ടമായി നിങ്ങളുടെ തല അല്പം മുന്നോട്ട് വളച്ച് നിങ്ങളുടെ കൈപ്പത്തിയില്‍ നിങ്ങളുടെ താടി വയ്ക്കുക. കാലുകള്‍ നല്ലതുപോലെ നീട്ടി വെക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് ശ്വാസോച്ഛ്വാസം സാവധാനത്തില്‍ ആവുന്നതിന് ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം. നിങ്ങള്‍ക്ക് ആശ്വാസം തോന്നുന്നത് വരെ ഈ ആസനത്തില്‍ കിടക്കാവുന്നതാണ്. പിന്നീട് എഴുന്നേല്ക്കുമ്പോള് പതിയേ കൈപ്പത്തികള്‍ താടിയില്‍ നിന്നും എടുത്തതിന് ശേഷം തോളും തലയും പതിയെ തല്‍സ്ഥാനത്തേക്ക് കൊണ്ട് വരുക.

മുന്‍കരുതലുകള്‍ എന്തെല്ലാം?
നിങ്ങള്‍ മകരാസനം ചെയ്യുമ്പോള്‍ ഒരിക്കലും ശരീരത്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കരുത്. നിങ്ങള്‍ സുഖകരമായ അവസ്ഥയിലാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നട്ടെല്ലിന് എന്തെങ്കിലും തരത്തിലുള്ള പരിക്കുകളോ മറ്റോ ഉണ്ടെങ്കില്‍ മകരാസനം ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് മാത്രമല്ല കഴുത്തിന് പരിക്ക് പറ്റിയവരും ഈ ആസനം ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് വേദനയും പരിക്കും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി കണക്കാക്കരുത്. നിങ്ങള്‍ക്ക് ഗുരുതരമായ പരിക്കുകളും ആഴത്തിലുള്ള മാനസിക പ്രശ്നങ്ങളും ഉണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച ശേഷം മാത്രം ഈ ആസനം ചെയ്യേണ്ടതാണ്.

മകരാസനത്തോട് തുടര്‍ന്ന് ചെയ്യാവുന്ന പോസുകള്‍
മകരാസനത്തോട് തുടര്‍ന്ന് ചെയ്യാവുന്ന ചില പോസുകള്‍ ഉണ്ട്. അതില്‍ വരുന്നതാണ് ശലഭാസനം. ഇത് ചെയ്യുന്നത് നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തിന് സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നട്ടെല്ലിന്റെ ആരോഗ്യം മാത്രമല്ല ഷോള്‍ഡര്‍ വേദന പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ശലഭാസനം സഹായിക്കുന്നു. എന്നാല്‍ ഇത് തുടര്‍ച്ചയായ പ്രാക്ടീസ് മൂലം മാത്രമാണ് കൃത്യമായി ചെയ്യാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യത്തെ പ്രാക്ടീസില്‍ കൃത്യമായി ചെയ്യാന്‍ സാധിക്കണം എന്നില്ല.

ഗുണങ്ങള്‍ ഇപ്രകാരം
മകരാസനം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. മകരാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശ്വാസ സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു. കൂടാതെ നട്ടെല്ലിനും തോളുകള്‍ക്കും ബലം നല്‍കുകയും ആഴത്തില്‍ വേദനയില്‍ നിന്ന് മോചനം നല്‍കുകയും ചെയ്യുന്നു. സ്ലിപ്പ് ഡിസ്ക്, സ്പോണ്ടിലൈറ്റിസ്, സയാറ്റിക്ക എന്നിവ ഭേദമാക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങളുടെ ഇടുപ്പിലെ പേശികളെ ശക്തിപ്പെടുത്തുകയും സ്ട്രെച്ച് ചെയ്യുകയും ചെയ്യുന്നു. ശരീരത്തെ പൂര്‍ണമായി വിശ്രമിക്കുന്നതിന് അനുവദിക്കുകയും മനസ്സിനെ പിരിമുറുക്കത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം, മാനസിക പ്രശ്നങ്ങള്‍ എന്നീ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications