For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു കപ്പ് ജീരക ചായ, ഗുണങ്ങള്‍ നിരവധി

|

ചായകളില്‍ പലതും ഇന്ന് വെറുമൊരു പാനീയം മാത്രമായല്ല ആളുകള്‍ ഉപയോഗിക്കുന്നത്. അവ ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നു കൂടി നോക്കിയാണ്. വെറും പാല്‍ ചായയില്‍ നിന്നു മാറി മിക്കവരും ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ, ജിഞ്ചര്‍ ടീ എന്നിവ പോലുള്ളവയിലേക്ക് വഴിമാറിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് പെരുംജീരക ചായയും ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.

Most read: പ്രായം 40? സ്ത്രീകള്‍ തീര്‍ച്ചയായും ഇവ ചെയ്യണം

പുരാതന കാലം മുതലേ പലതരം ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. ഇത് പല രോഗങ്ങളെ തടയുന്നുവെന്നും മൊത്തത്തിലുള്ള ആരോഗ്യം വളരെയധികം മെച്ചപ്പെടുത്തുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയപ്പെടുന്നു. അവ അസംസ്‌കൃതമായോ ചായയുടെ രൂപത്തിലോ നിങ്ങള്‍ക്ക് കഴിക്കാം. വളരെ എളുപ്പത്തില്‍ ഇത് തയാറാക്കാവുന്നതുമാണ്. ഒപ്പം ലഭിക്കുന്നതോ, ഒട്ടേറെ ആരോഗ്യ ഗുണങ്ങളും.

എങ്ങനെ തയാറാക്കാം

എങ്ങനെ തയാറാക്കാം

ആദ്യം ഒരു നുള്ള് പെരുംജീരകമെടുത്ത് 10 സെക്കന്‍ഡ് ചൂടാക്കുക. പിന്നീട് കുറച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ചൂടാറിക്കഴിയുമ്പോള്‍ അല്‍പ്പം തേനും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഈ ജീരകച്ചായയ്ക്ക് ശരീരത്തിന്റെ ക്ഷീണം അകറ്റാന്‍ അസാധാരണമായ കഴിവുണ്ട്. ഉറക്കമില്ലായ്മയ്ക്ക് ഒന്നാന്തരം പരിഹാരമാണ് പെരുംജീരകച്ചായ.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

പെരുംജീരക ചായയെ ആരോഗ്യകരമായി വളരെയധികം പ്രയോജനപ്പെടുത്തുന്ന വിവിധ ഘടകങ്ങളുണ്ട്. എ, സി, ഡി തുടങ്ങിയ വിറ്റാമിനുകളില്‍ സമ്പുഷ്ടമായതിനു പുറമേ, പെരുംജീരക ചായയില്‍ ധാരാളം ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. ഇത് ദഹന പ്രവര്‍ത്തനവും കണ്ണിന്റെ ശക്തിയും വളരെയധികം മെച്ചപ്പെടുത്തുന്നു. ജീരക ചായയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്നു കൂടുതലായി വായിക്കാം.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

ശരീരത്തിന്റെ ദഹന പ്രക്രിയയെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പോഷകങ്ങളുടെ അളവ് മികച്ച രീതിയില്‍ ഉത്തേജിപ്പിക്കാന്‍ പെരുംജീരക ചായയ്ക്ക് കഴിയും. ഇതുവഴി, അനാവശ്യമായ തടിയില്‍ നിന്ന് നിങ്ങളെ അകറ്റിനിര്‍ത്താനാകും. ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിലനിര്‍ത്താനും ഇത് സഹായിക്കും. ഇത് വിശപ്പ് ശമിപ്പിക്കുകയും ശരീരത്തില്‍ നിന്ന് അധിക ദ്രാവകം നീക്കം ചെയ്യുകയും ചെയ്യുന്നു.

ഉറക്കം പ്രോത്സാഹിപ്പിക്കുന്നു

ഉറക്കം പ്രോത്സാഹിപ്പിക്കുന്നു

പെരുംജീരകം നിങ്ങളുടെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ദഹന പേശികള്‍ ഉള്‍പ്പെടെ ഇത് മെച്ചപ്പെടുത്തുന്നു. ഉറക്കമില്ലായ്മയെ ചികിത്സിക്കാന്‍ പെരുംജീരകം ഉപയോഗിക്കണമെന്ന് പുരാതന കാലം മുതലേ അവകാശപ്പെടുന്നതാണ്.

മുലപ്പാല്‍ ഉല്‍പാദനത്തെ സഹായിക്കുന്നു

മുലപ്പാല്‍ ഉല്‍പാദനത്തെ സഹായിക്കുന്നു

നൂറ്റാണ്ടുകളായി പെരുംജീരകം ഒരു ഗാലക്റ്റാഗോഗായി ഉപയോഗിക്കുന്നു. മുലയൂട്ടുന്ന അമ്മമാരില്‍ മുലപ്പാലിന്റെ ഗുണനിലവാരവും അളവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പദാര്‍ത്ഥമാണിത്. പെരുംജീരകം ഈ ഗുണം നല്‍കുമെന്ന് വിശ്വസനീയമായ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ദഹനത്തെ പിന്തുണയ്ക്കുന്നു

ദഹനത്തെ പിന്തുണയ്ക്കുന്നു

നിങ്ങള്‍ക്ക് വയറുവേദന, വായുവിന്റെ പ്രശ്‌നം അല്ലെങ്കില്‍ വയറിളക്കം ഉണ്ടെങ്കില്‍ പെരുംജീരകം ചായയിലേക്ക് അതില്‍ നിന്ന് നിങ്ങളെ മുക്തരാക്കാന്‍ സാധിക്കും. പെരുംജീരക ചായയിലെ ചെറുചൂടുള്ള വെള്ളം നിങ്ങളുടെ ദഹനത്തെ ശാന്തമാക്കിയേക്കാം. നിങ്ങളുടെ വയറ് ക്രമപ്പെടുത്തി നിര്‍ത്തുകയും ചെയ്യുന്നു.

ആന്റിഓക്‌സിഡന്റുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു

ആന്റിഓക്‌സിഡന്റുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു

പെരുംജീരകം ചായയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ദോഷകരമായ കാര്യങ്ങളുമായി പൊരുതാന്‍ ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമാണ്. പെരുംജീരകം ചായ കുടിക്കുമ്പോള്‍, ഓക്‌സിഡേറ്റീവ് നാശത്തിനെതിരെ പോരാടുന്ന നിങ്ങളുടെ രക്തത്തിലെ തന്മാത്രകളുമായി ആന്റിഓക്‌സിഡന്റുകള്‍ ബന്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ വൃക്കയിലെയും കരളിലെയും ഭാരം കുറയ്ക്കുകയും പുതിയ സെല്‍ ഉല്‍പാദനത്തെ സഹായിക്കുകയും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

വായനാറ്റം ഒഴിവാക്കുന്നു

വായനാറ്റം ഒഴിവാക്കുന്നു

വായ്‌നാറ്റം ഒഴിവാക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് പെരുംജീരകം ചായ. ഇതിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കാരണം ഇത് നിങ്ങളുടെ ശ്വസനത്തിലെ ദുര്‍ഗന്ധം വമിക്കുന്ന രോഗകാരികളെ ശുദ്ധീകരിക്കുന്നു. കിടക്കുന്നതിനു മുമ്പായി അല്ലെങ്കില്‍ നിങ്ങള്‍ ഉണരുമ്പോള്‍ ഒരു കപ്പ് പെരുംജീരകം ചായ കുടിക്കുന്നത് നിങ്ങളുടെ വായയിലെ ദുര്‍ഗന്ധത്തെ കുറയ്ക്കുന്നു.

മലബന്ധം ഒഴിവാക്കുന്നു

മലബന്ധം ഒഴിവാക്കുന്നു

പെരുംജീരകം നിങ്ങളുടെ ദഹന പേശികളെ വിശ്രമിക്കുന്നു. നിങ്ങള്‍ക്ക് പതിവായി മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ പെരുംജീരക ചായ നല്ലൊരു പരിഹാരമാണ്. കുറച്ച് പെരുംജീരകം ചായ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കാനും നിങ്ങളുടെ ശരീരത്തിലെ വിഷവസ്തുക്കളെ നീക്കാനും സഹായിക്കും.

ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു

കരളിനെ ശരിയായി പ്രവര്‍ത്തിക്കാനും ഹൃദയമിടിപ്പ് മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒരു ഭക്ഷണമാണ് പെരുംജീരകം. പെരുംജീരക ചായ കുടിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ മെച്ചപ്പെടുത്താനും നിങ്ങള്‍ക്ക് സാധിക്കുന്നു.

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു

രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു

പെരുംജീരകത്തില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ ആന്റിഓക്‌സിഡന്റാണ്. പെരുംജീരകത്തില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങളും കൂടുതലാണ്. അതിനാല്‍ ഈ ചായ കുടിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ സ്വപ്രേരിതമായി മെച്ചപ്പെടുത്തുന്നു.

നേത്രാരോഗ്യം മെച്ചപ്പെടുത്തുന്നു

നേത്രാരോഗ്യം മെച്ചപ്പെടുത്തുന്നു

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതില്‍ വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ പെരുംജീരകം കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും ഗുണം ചെയ്യും. പെരുംജീരക വെള്ളത്തില്‍ കണ്ണുകള്‍ കഴുകുന്നത് നിങ്ങളുടെ കണ്‍ജങ്ക്റ്റിവിറ്റിസ് ചികിത്സിക്കാനും സഹായിക്കുന്നു.

പ്രമേഹം തടയുന്നു

പ്രമേഹം തടയുന്നു

പെരുംജീരകം പ്രമേഹ സ്വഭാവത്തെ ലഘൂകരിക്കുന്നു. പെരുംജീരകം ചായ പ്രമേഹത്തിനെതിരെ പോരാടാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ ഉയര്‍ന്ന സ്രോതസ്സ് കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഇന്‍സുലിന്‍ പ്രതിപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിനും പഞ്ചസാരയെ സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍

പെരുംജീരകം വിത്തുകളില്‍ അടങ്ങിയിരിക്കുന്ന ഔഷധസസ്യങ്ങള്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ചികിത്സിക്കാന്‍ സഹായിക്കുന്നു. അവ ശ്വസനവ്യവസ്ഥയിലെ സങ്കോചത്തെ പരിഹരിക്കുകയും പാസേജ് മായ്ക്കുകയും ചെയ്യുന്നു. അതിനാല്‍ പെരുംജീരക ചായ കുടിക്കുന്നത് ശ്വാസകോശ രോഗികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നു.

English summary

Health Benefits of Fennel Tea and Side Effects

Fennel tea has many antioxidant properties which also improves the digestive functioning and eye power to a great extent. Read on the health benefits of fennel tea.
Story first published: Wednesday, February 26, 2020, 10:45 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X