For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിയും കൊളസ്‌ട്രോളും കുറയും; രാവിലെ പപ്പായ കഴിച്ചാലുള്ള നേട്ടങ്ങള്‍ നിരവധി

|

പഴങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് എണ്ണമറ്റ ഗുണങ്ങള്‍ നല്‍കുന്നു. ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും പഴങ്ങളില്‍ കാണപ്പെടുന്നു. അത്തരത്തിലുള്ള ഒന്നാണ് പപ്പായ, ഇത് കഴിക്കുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട്. മൃദുവും മധുരമുള്ളതുമായ ഈ പഴത്തില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ നാരുകളുമുണ്ട്. രാവിലെയാണ് പപ്പായ കഴിക്കാന്‍ പറ്റിയ സമയം എന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതായത് ദിവസവും എഴുന്നേറ്റ് വെറുംവയറ്റില്‍ പപ്പായ കഴിച്ചാല്‍ എണ്ണമറ്റ ഗുണങ്ങള്‍ ലഭിക്കും. പതിവായി രാവിലെ പപ്പായ കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

Most read: ഹൃദയം സ്മാര്‍ട്ടാക്കും ഈ ചെറിയ ഭക്ഷണങ്ങള്‍

മലബന്ധം തടയുന്നു

മലബന്ധം തടയുന്നു

ഒഴിഞ്ഞ വയറ്റില്‍ ഒരു കപ്പ് പപ്പായ ജ്യൂസ് കഴിക്കുന്നത് ദഹനനാളത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹന എന്‍സൈമുകളുടെ സാന്നിധ്യം മൂലം മലവിസര്‍ജ്ജനം സുഗമമാക്കാനും സഹായിക്കുന്നു. വയറുവേദന, മലബന്ധം തുടങ്ങിയ ദഹന സംബന്ധമായ അസുഖങ്ങളെ അകറ്റി നിര്‍ത്താനും ഇത് അറിയപ്പെടുന്നു.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

വിറ്റാമിന്‍ എ, സി എന്നിവയുടെ സമ്പന്നമായ സ്രോതസ്സായ പപ്പായ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്ത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് രോഗങ്ങളും അണുബാധകളും അകറ്റാന്‍ സഹായിക്കുന്നു.

Most read:വേനലില്‍ കണ്ണ് വരളുന്നത് പെട്ടെന്ന്; ഡ്രൈ ഐ ചെറുക്കാനുള്ള വഴിയിത്

 തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതിയില്‍ നിങ്ങളെ സഹായിക്കുന്നതിന്, നിങ്ങളുടെ പ്രഭാത ദിനചര്യയില്‍ ഒരു കപ്പ് പപ്പായ ജ്യൂസ് ഉള്‍പ്പെടുത്തുക. ഫൈബറുമായി ചേര്‍ന്ന് കുറഞ്ഞ കലോറി ഉള്ളടക്കം, അനാവശ്യമായ വിശപ്പിനെ അകറ്റിനിര്‍ത്തി കൂടുതല്‍ നേരം വയറ് നിറച്ച് നിലനിര്‍ത്താന്‍ സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

പപ്പായയിലെ വിറ്റാമിന്‍ സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയുടെ സാന്നിധ്യം രക്തപ്രവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന ധമനികളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഈ വര്‍ദ്ധിച്ച രക്തചംക്രമണം ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയുടെ സാധ്യത തടയുന്നു.

Most read:ശ്വാസകോശ രോഗങ്ങള്‍ എങ്ങനെ പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്തമായി ബാധിക്കുന്നു

വേദനസംഹാരി

വേദനസംഹാരി

പാപ്പൈന്‍ എന്ന എന്‍സൈമിന്റെ സാന്നിധ്യം ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത വേദനസംഹാരിയായി പ്രവര്‍ത്തിക്കുമെന്ന് പറയപ്പെടുന്നു. വീക്കം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകളുടെ ഒരു ഗ്രൂപ്പാണ് സൈറ്റോകൈനുകള്‍. ശരീരത്തില്‍ ഇതിന്റെ ഉത്പാദനം പപ്പെയ്ന്‍ വര്‍ദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു.

കണ്ണിന്റെ ആരോഗ്യം

കണ്ണിന്റെ ആരോഗ്യം

പപ്പായയിലെ ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍, വിറ്റാമിന്‍ ഇ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങള്‍ കണ്ണുകള്‍ക്കും പ്രായവുമായി ബന്ധപ്പെട്ട മാക്യുലാര്‍ ഡീജനറേഷന്‍ തടയുന്നതിനും നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു.

മെച്ചപ്പെട്ട ചര്‍മ്മം

മെച്ചപ്പെട്ട ചര്‍മ്മം

പപ്പായയുടെ ഉപഭോഗത്തെക്കുറിച്ചും അത് ഒരാളുടെ ആരോഗ്യത്തെ എങ്ങനെ സഹായിക്കുന്നുവെന്നും നമ്മള്‍ സംസാരിച്ചു. എന്നാല്‍ അതുമാത്രമല്ല, ഒരാളുടെ ചര്‍മ്മത്തിനുംം ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. വൈറ്റമിന്‍ സിയുടെ പ്രാഥമിക സ്രോതസ്സുകളിലൊന്നായ ഇതില്‍ ബീറ്റാ കരോട്ടിന്‍, ലൈക്കോപീന്‍ തുടങ്ങിയ കരോട്ടിനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്, അവ ഒരുമിച്ച് ചേര്‍ക്കുമ്പോള്‍ ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു. ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ അവ സഹായിക്കുന്നു, ഇത് ചുളിവുകളും വാര്‍ദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങളും നീക്കുന്നു.

Most read:കാണാന്‍ ഓറഞ്ച് പോലെ, പക്ഷേ ഓറഞ്ചല്ല; ആള് വേറെയാണ്

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

പപ്പായയില്‍ നാരുകള്‍, പൊട്ടാസ്യം, വിറ്റാമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്തുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന്, പൊട്ടാസ്യം കഴിക്കുന്നത് വര്‍ദ്ധിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ചിലപ്പോള്‍, ഹൃദയത്തിലെ കൊളസ്ട്രോള്‍ ഓക്സിഡൈസ് ചെയ്യപ്പെടുകയും ധമനികളെ തടസ്സപ്പെടുത്തുകയും ചുരുക്കുകയും ചെയ്യും. എന്നിരുന്നാലും, പപ്പായ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇതിനുള്ള സാധ്യത കുറയ്ക്കാം.

പ്രമേഹം

പ്രമേഹം

പ്രമേഹരോഗികള്‍ വിവിധ ഭക്ഷണ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നതുമായി ബന്ധപ്പെട്ട്. ഭാഗ്യവശാല്‍, പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ഒരു ഭക്ഷണ ഓപ്ഷനാണ് പപ്പായ. ഇതിലെ ഉയര്‍ന്ന പ്രകൃതിദത്ത പഞ്ചസാരയും ആന്റിഓക്സിഡന്റുകളുടെ ഉള്ളടക്കവും ഇതിനെ നല്ലൊരു പ്രമേഹ രഹിത ഭക്ഷണമാക്കി മാറ്റുന്നു.

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

ഫ്രീ റാഡിക്കലുകളും ഓക്സിഡേറ്റീവ് സ്‌ട്രെസ്സുമാണ് വിവിധ തരത്തിലുള്ള ക്യാന്‍സറുകളുടെ പ്രധാന കാരണം. ആന്റിഓക്സിഡന്റുകള്‍ക്ക് പേരുകേട്ട പപ്പായ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും സഹായിക്കും. കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുള്ള പച്ചക്കറികളിലും പഴങ്ങളിലും കാണപ്പെടുന്ന ഒരു തരം കരോട്ടിനോയിഡും പ്രകൃതിദത്ത പിഗ്മെന്റുമാണ് ലൈക്കോപീന്‍. ഇതുകൂടാതെ ശ്വാസകോശ അര്‍ബുദത്തെ തടയാന്‍ കഴിയുന്ന ബീറ്റാ ക്രിപ്റ്റോക്സാന്തിനും പപ്പായയിലുണ്ട്. കൂടാതെ, പപ്പായ സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയുകയും ചെയ്യുന്നു.

Most read:ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറ; ക്വിനോവ കഴിച്ചാലുള്ള നേട്ടം നിരവധി

പപ്പായ എങ്ങനെ കഴിക്കാം

പപ്പായ എങ്ങനെ കഴിക്കാം

പാകമായ പഴങ്ങള്‍ അസംസ്‌കൃതമായി കഴിക്കുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. എന്നിരുന്നാലും, ഇത് മധുരപലഹാരങ്ങള്‍, സലാഡുകള്‍, സ്മൂത്തികള്‍ എന്നിവയില്‍ ചേര്‍ത്തും കഴിക്കാം.

ഇത്തരക്കാര്‍ പപ്പായ കഴിക്കരുത്

ഇത്തരക്കാര്‍ പപ്പായ കഴിക്കരുത്

പപ്പായയില്‍ ലാറ്റക്സ് അടങ്ങിയിട്ടുണ്ട്, ഇത് നേരത്തെയുള്ള പ്രസവത്തിനും ഗര്‍ഭാശയ സങ്കോചത്തിനും കാരണമാകും, ഗര്‍ഭിണികള്‍ പപ്പായ കഴിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അതുപോലെ, അസമമായ ഹൃദയമിടിപ്പ്, അലര്‍ജി, കിഡ്‌നി സ്റ്റോണ്‍, ഹൈപോഗ്ലൈസീമിയ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പപ്പായ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

English summary

Health Benefits of Eating Papaya on an empty stomach in Malayalam

Health Benefits of Eating Papaya: Papaya is one fruit that you must include in your diet, and consume it on an empty stomach, is papaya. Wonder why? Read on to know more.
X
Desktop Bottom Promotion