For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ

|

നല്ല പരന്ന വയറ് വേണമെന്ന് സ്വപ്‌നം കാണാത്ത സ്ത്രീകളില്ല. എന്നാല്‍ ഇത് എല്ലാവര്‍ക്കും നേടാന്‍ സാധിക്കുന്നില്ല. നിങ്ങളുടെ ഭക്ഷണശീലവും ജീവിതരീതിയുമെല്ലാം ഇതിന് തടയിടുന്നു. നല്ല സീറോ സൈസ് വയറ് നേടാനായി മിക്ക സ്ത്രീകളും ജിമ്മില്‍ പോകുന്നു. എന്നാല്‍ ഇതുമാത്രം പോരാ, മികച്ച ഫലങ്ങള്‍ കൊയ്യാന്‍ സഹായിക്കുന്ന നല്ല ഭക്ഷണക്രമവും വേണമെന്ന് ഓര്‍ക്കുക. സ്ത്രീകള്‍ക്ക് അനുയോജ്യമായ സീറോ സൈസ് ആബ്‌സ് നേടാനായി നിങ്ങളുടെ ഡയറ്റില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്ന് അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

Most read: കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്‌Most read: കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്‌

വയറ് ചുരുക്കാന്‍ സ്ത്രീകള്‍ക്കുള്ള ഡയറ്റ് പ്ലാന്‍

വയറ് ചുരുക്കാന്‍ സ്ത്രീകള്‍ക്കുള്ള ഡയറ്റ് പ്ലാന്‍

സ്ത്രീകള്‍ക്കുള്ള ആബ്‌സ് ഡയറ്റ് എന്നത് ലീന്‍ പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, വിവിധതരം പച്ചക്കറികള്‍, പഴങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുടെ ആരോഗ്യകരമായ സംയോജനമായിരിക്കണം. കൂടാതെ, കൊഴുപ്പ് കത്തുന്നത് വേഗത്തിലാക്കാനും ശരീരഭാരം കുറയ്ക്കാനും, ഭക്ഷണത്തില്‍ മൈക്രോ ന്യൂട്രിയന്റുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണം. പക്ഷേ ഇവയില്‍ കലോറി കുറവായിരിക്കണം. സ്ത്രീകള്‍ക്കുള്ള ആബ്‌സ് ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ ഇതാ.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും

സ്ത്രീകളുടെ ആബ്‌സ് ഡയറ്റ് പ്ലാനിന് പഴങ്ങളും പച്ചക്കറികളും തികച്ചും അനുയോജ്യമാണ്. അവയില്‍ കലോറി കുറവാണ്, എന്നാല്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നാരുകളും കൂടുതലാണ്. പ്രതിദിനം കുറഞ്ഞത് 4 പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇത് സീറോ സൈസ് വയറും അരക്കെട്ടും നേടാന്‍ ഉപകരിക്കും. വാഴപ്പഴം, ആപ്പിള്‍, ഓറഞ്ച്, ബ്ലൂബെറി, ബ്രോക്കോളി, കോളിഫ്ളവര്‍, ചീര, മധുരക്കിഴങ്ങ് എന്നിവ കഴിക്കുക.

Most read:പുകയില ആസക്തിയില്‍ നിന്ന് മുക്തി നേടാം; ഈ ആയുര്‍വേദ പരിഹാരംMost read:പുകയില ആസക്തിയില്‍ നിന്ന് മുക്തി നേടാം; ഈ ആയുര്‍വേദ പരിഹാരം

ധാന്യങ്ങള്‍

ധാന്യങ്ങള്‍

നിങ്ങള്‍ക്ക് നല്ല വടിവൊത്ത വയറ് വേണമെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തണം. ഈ ഭക്ഷണങ്ങള്‍ നാരുകള്‍ കൂടുതലുള്ളതാണ്. ധാതുക്കള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ മികച്ച ഉറവിടവുമാണ് ഇവ. ധാന്യങ്ങള്‍ വിശപ്പ് കുറയ്ക്കുകയും ഇത് ശരീരഭാരവും അരക്കെട്ടും കുറയ്ക്കുന്നതിനുള്ള ശക്തമായ മാര്‍ഗമാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് വയറിലെ കൊഴുപ്പ് അടിയുന്നത് തടയുന്നു. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഓട്‌സ്, ബാര്‍ലി, ഹോള്‍ ഗ്രെയ്ന്‍ ബ്രെഡ് എന്നിവ കഴിക്കുക.

നട്‌സ്, വിത്തുകള്‍

നട്‌സ്, വിത്തുകള്‍

നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ വലിയ അളവില്‍ പ്രദാനം ചെയ്യുന്നവയാണ് നട്‌സും വിത്തുകളും. ഒരു പിടി നട്‌സും വിത്തുകളും നിങ്ങളുടെ ആബ്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വാല്‍നട്ടില്‍ നാരുകള്‍, ആന്റിഓക്സിഡന്റുകള്‍, അപൂരിത ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദവും സ്‌ട്രെസ് ലെവലും കുറയ്ക്കുന്നതില്‍ എല്ലാം ഇതൊരു പ്രധാന പങ്ക് വഹിക്കുന്നു. തൊലികളഞ്ഞ ബദാം ആരോഗ്യകരമായ രീതിയില്‍ ഭാരം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. 1 ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ കഴിക്കുന്നത് ദഹനാരോഗ്യം വര്‍ദ്ധിപ്പിക്കും. ഇത് ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ 1/4 കപ്പ് മത്തങ്ങ വിത്തുകള്‍ ചേര്‍ക്കുക. ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണമാണ്, വ്യായാമത്തിന് ശേഷം പേശി വീണ്ടെടുക്കാന്‍ സഹായിക്കുന്നു.

Most read:വയറിലെ കൊഴുപ്പ് എളുപ്പം കത്തിച്ച് തടി കുറക്കാന്‍ ഈ പ്രകൃതിദത്ത ഔഷധങ്ങള്‍Most read:വയറിലെ കൊഴുപ്പ് എളുപ്പം കത്തിച്ച് തടി കുറക്കാന്‍ ഈ പ്രകൃതിദത്ത ഔഷധങ്ങള്‍

പയര്‍വര്‍ഗ്ഗങ്ങള്‍

പയര്‍വര്‍ഗ്ഗങ്ങള്‍

സ്ത്രീകള്‍ക്ക് വയറ് കുറക്കുന്ന ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊന്നാണ് പയര്‍വര്‍ഗ്ഗങ്ങള്‍. അവ ശരീരഘടന മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. പ്രോട്ടീനുകള്‍, നാരുകള്‍, ഇരുമ്പ്, ചെമ്പ്, ബി വിറ്റാമിനുകള്‍, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങളാല്‍ സമ്പന്നമാണ് പയര്‍വര്‍ഗ്ഗങ്ങള്‍. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താനും പയര്‍വര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു.

പാലുല്‍പ്പന്നങ്ങള്‍

പാലുല്‍പ്പന്നങ്ങള്‍

പാല്‍, ചീസ്, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ പ്രോട്ടീനുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, ഇത് പേശികളുടെ വളര്‍ച്ചയ്ക്ക് സഹായകമാണ്. സ്ത്രീകള്‍ക്ക് ആബ്‌സ് ഡയറ്റിന് ഇവ അനുയോജ്യമാണ്. വയറിലെ പേശികള്‍ക്ക് ആവശ്യമായ ആരോഗ്യകരമായ ഭാരം വര്‍ദ്ധിപ്പിക്കാന്‍ അവ സഹായിക്കുന്നു.

Most read:ഉറങ്ങുന്നതിന് മുമ്പ് ഇവ കഴിച്ചാല്‍ കൊഴുപ്പ് അകലും തടി കുറയുംMost read:ഉറങ്ങുന്നതിന് മുമ്പ് ഇവ കഴിച്ചാല്‍ കൊഴുപ്പ് അകലും തടി കുറയും

സീഫുഡ്

സീഫുഡ്

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളില്‍ പ്രോട്ടീനുകള്‍ വളരെ കൂടുതലാണ്. പേശികളുടെ വളര്‍ച്ചയ്ക്ക് ഇവ അനുയോജ്യമാണ്. ആരോഗ്യകരമായ കൊഴുപ്പുകളും ഗണ്യമായ അളവില്‍ അമിനോ ആസിഡുകളും പേശികളെ വീണ്ടെടുക്കാന്‍ സഹായിക്കുന്നു. സ്ത്രീകള്‍ക്കുള്ള ആബ്‌സ് ഭക്ഷണത്തില്‍ നിങ്ങള്‍ ഇവ ഉള്‍പ്പെടണം. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യം, വയറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. അവയില്‍ പ്രോട്ടീനുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് വയറിലെ ടോണിംഗ് പ്രോത്സാഹിപ്പിക്കുന്നു. മത്തി, ട്യൂണ, അയല, ഇന്ത്യന്‍ സാല്‍മണ്‍ തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. കരുത്തുറ്റ പേശികളും ആബ്‌സും ലഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ലീന്‍ മീറ്റ് കഴിക്കുക. ആരോഗ്യകരമായ ഭാരം വര്‍ദ്ധിപ്പിക്കുന്നതിനും പേശികളുടെ വളര്‍ച്ചയ്ക്കും ആവശ്യമായ പ്രോട്ടീനും അമിനോ ആസിഡും അടങ്ങിയ മുട്ടകളും കഴിക്കുക.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും സഹായിക്കും. ഗ്രീന്‍ ടീയില്‍ കാറ്റെച്ചിനുകള്‍ കൂടുതലായി കാണപ്പെടുന്നു. ഇത് ഒരു ദിവസം എരിയുന്ന കലോറിയുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ കാണിക്കുന്നു. അതിനാല്‍, സ്ത്രീകള്‍ അവരുടെ ആബ്‌സ് ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തിയാല്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

Most read:മണ്‍സൂണില്‍ പ്രതിരോധശേഷിക്കും ദഹനത്തിനും ഇവ കുടിച്ചാല്‍ അത്യുത്തമംMost read:മണ്‍സൂണില്‍ പ്രതിരോധശേഷിക്കും ദഹനത്തിനും ഇവ കുടിച്ചാല്‍ അത്യുത്തമം

 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

നിങ്ങള്‍ സ്വപ്‌നം കാണുന്ന തരത്തില്‍ ഫ്‌ളാറ്റ് ആയ ഒരു വയറ് നിങ്ങള്‍ക്ക് സ്വന്തമാക്കാം. വേണ്ടത് അല്‍പ്പം സംയമനം മാത്രമാണ്. ഭക്ഷണക്രമത്തിലെ മാറ്റം അത്ഭുതങ്ങള്‍ സൃഷ്ടിക്കും. കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍, മധുരമുള്ള ലഘുഭക്ഷണങ്ങള്‍, ഫ്രൈ ചെയ്ത ഭക്ഷണം തുടങ്ങിയ ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കുക. കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയ ഇവ ശരീരഭാരം വര്‍ദ്ധിപ്പിക്കുക മാത്രമല്ല നിങ്ങളുടെ അരക്കെട്ടിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ദോഷം ചെയ്യുകയും ചെയ്യും.

English summary

Foods To Eat And Avoid in Abs Diet For Women in Malayalam

Here are some foods an abs diet plan for female must include. Take a look.
Story first published: Friday, August 19, 2022, 12:18 [IST]
X
Desktop Bottom Promotion