For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അഞ്ച് മിനിറ്റ് വ്യായാമം 30 ദിവസം ശീലമാക്കൂ; മാറ്റം അനുഭവിച്ചറിയാം

|

അമിതവണ്ണവും ചാടിയ വയറും എല്ലാം പലപ്പോഴും നമ്മുടെ ആരോഗ്യത്തേയും ശരീരത്തേയും എല്ലാം ഒരു പോലെ ആക്രമിക്കുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്ത അമിതവണ്ണം പ്രശ്‌നമല്ലെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളോടെ നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ചില തടിയും വയറും ഉണ്ട്. ഇതിനെ പ്രതിരോധിക്കാനാണ്ശ്രദ്ധിക്കേണ്ടത്. വര്‍ക്കൗട്ട്, ഡയറ്റ് എന്നിവ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഇതില്‍ അല്‍പം കൂടി ശ്രദ്ധിക്കാവുന്ന ഒന്നാണ് പലപ്പോഴും വര്‍ക്കൗട്ട്. വര്‍ക്കൗട്ട് ചെയ്യുന്നതിലൂടെ അത് എങ്ങനെ ചെയ്യണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയവും ഫലപ്രദവുമായ വ്യായാമങ്ങളില്‍ ഒന്നാണ് പ്ലാങ്ക് ചെയ്യുന്നത്. പ്ലാങ്ക് ഉള്‍പ്പെടുന്ന ഒരു വ്യായാമം നിങ്ങളുടെ വയറിലെ പേശികളെ മാത്രമല്ല, നിങ്ങളുടെ തോളിലെ പേശികളെയും ശരീരത്തിലെ എല്ലാ പേശികളെയും ഉറപ്പിക്കുന്നതിനും അമിതവണ്ണത്തിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

Five Minutes Workout That Will Transform your Body

 പ്ലാങ്ക് വെറുതേ ചെയ്താല്‍ പോരാ, ശ്രദ്ധിക്കണം ചെറിയ കാര്യം പോലും പ്ലാങ്ക് വെറുതേ ചെയ്താല്‍ പോരാ, ശ്രദ്ധിക്കണം ചെറിയ കാര്യം പോലും

എന്നാല്‍ ഇനി വെറും അഞ്ച് മിനിറ്റില്‍ പ്ലാങ്ക് ചെയ്ത് നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നു എന്നുള്ളത് അനുഭവിച്ച് അറിയണം. ശക്തമായ ഒരു ശരീരത്തിന്റെ അടിത്തറ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മികച്ച വ്യായാമങ്ങളില്‍ ഒന്നായ പ്ലാങ്ക് ചെയ്യുന്നതിലൂടെ അത് ശരീരത്തിന് ആരോഗ്യവും ഉറപ്പും നല്‍കുന്നുണ്ട്. ഇത് ചെയ്യുന്നത് എങ്ങനെയെന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

വ്യായാമത്തേക്കാള്‍ ഗുണം

വ്യായാമത്തേക്കാള്‍ ഗുണം

അഞ്ച് മിനിറ്റ് പ്ലാങ്ക് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മറ്റ് വ്യായാമങ്ങളേക്കാള്‍ ഗുണം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരിക്കും ആബ്‌സിനുള്ള വ്യായാമമാണ് പ്ലാങ്ക്. മിക്ക പരിശീലകരും ഫിസിക്കല്‍ തെറാപ്പിസ്റ്റുകളും പ്ലാങ്ക് വ്യായാമം നിര്‍ദ്ദേശിക്കുന്നത്. അത് നിങ്ങളുടെ തോളില്‍ നിന്ന് ഇടുപ്പിലേക്കും അതിനിടയിലുള്ള എല്ലാ പേശികളിലേക്കും ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ കരുത്തും നല്‍കുന്നുണ്ട്. പ്ലാങ്ക് ശരിയായി ചെയ്യുന്നതിലൂടെ അത് ശരീരത്തിലുടനീളം ആരോഗ്യം നല്‍കുകയം ശരീരത്തിലെ പിരിമുറുക്കം ഒഴിവാക്കുന്നതിനും സഹായിക്കുന്നുണ്ട്.

പ്ലാങ്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

പ്ലാങ്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

പ്ലാങ്ക് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഇതിനോടൊപ്പം സിറ്റപ്പുകളും ക്രഞ്ചസുകളും ചെയ്യുന്നത് പലപ്പോഴും വെല്ലുവിളികള്‍ ഉയര്ത്തുന്നുണ്ട്. ഇത് നട്ടെല്ലിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് 6 പായ്ക്കിന് നല്ലതാണെങ്കിലും പലപ്പോഴും അരക്കെട്ടിലെ കശേരുക്കള്‍ക്കും ആരോഗ്യത്തിനും മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കില്ല. എന്നാല്‍ പ്ലാങ്ക് ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിനെ ഷേപ്പ് ആക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

നിങ്ങളുടെ മോശം ശരീര രീതിക്ക്

നിങ്ങളുടെ മോശം ശരീര രീതിക്ക്

നിങ്ങളുടെ മോശം ശരീര ആകൃതിക്കും രീതിക്കും വേണ്ടി പ്ലാങ്ക് മികച്ചതാണ്. ഒരു സ്റ്റിയറിംഗ് വീലിനോ കമ്പ്യൂട്ടറിനോ ടിവിക്കോ മുന്നില്‍ ഇരിക്കുന്നതില്‍ നിന്ന് ഡെസ്‌ക് ജോക്കി പോസ്ചര്‍ എന്ന് വിളിക്കപ്പെടുന്നവ പലര്‍ക്കും ഉണ്ട്. വൃത്താകൃതിയിലുള്ള മുകള്‍ഭാഗം, മുന്നോട്ടുള്ള തോളുകള്‍, പിന്‍വശം പെല്‍വിക് ടില്‍റ്റ് എന്നിവയിലേക്ക് ഈ പോസ്ചര്‍ നയിക്കുന്നു. ഇത് വളരെയധികം അപകടം സൃഷ്ടിക്കുന്നതാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പ്ലാങ്ക് ചെയ്യാവുന്നതാണ്.

നടുവേദനക്ക് പരിഹാരം

നടുവേദനക്ക് പരിഹാരം

നടുവ് വേദന ചികിത്സിക്കുന്നതിനും അതിനെ തടയുന്നതിനും പ്ലാങ്ക് മികച്ചതാണ്. ഇത് നിങ്ങളുടെ നടുവേദനക്ക് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള അസ്ഥികള്‍ക്കും സഹായിക്കുന്നുണ്ട്. എങ്ങനെ പ്ലാങ്ക് ചെയ്യാം എന്നുള്ളത് പലര്‍ക്കും അറിയില്ല. ഇതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞതിന് ശേഷം മാത്രമേ ചെയ്യാന്‍ ശ്രമിക്കാവൂ. ശരീരത്തിലൂടെ പിരിമുറുക്കം സൃഷ്ടിക്കാതിരിക്കുകയും വേദനകളെ ചെറുക്കുകയുമാണ് പ്ലാങ്ക് ചെയ്യുന്നതിന്റെ പ്രധാന ലക്ഷ്യം. അതുകൊണ്ട് കൃത്യമായി അറിഞ്ഞതിന് ശേഷം മാത്രം പ്ലാങ്ക് ചെയ്യുന്നതിന് ശ്രമിക്കണം.

പ്ലാങ്ക് ചെയ്യേണ്ടത് എങ്ങനെ?

പ്ലാങ്ക് ചെയ്യേണ്ടത് എങ്ങനെ?

പ്ലാങ്ക് ചെയ്യേണ്ടത് എങ്ങനെ എന്നുള്ളതാണ് കൃത്യമായി അറിയേണ്ടത്. ഇത് കൈത്തണ്ടക്കും, കാലിനും വയറിലെ മസിലിനും എല്ലാം ബലവും കരുത്തും നല്‍കുന്നതാണ്. അമിതവണ്ണത്തോടൊപ്പം തന്നെ കുടവയറിനും എളുപ്പത്തില്‍ തടി കുറക്കുന്ന ഒരു വ്യായാമമാണ് പ്ലാങ്ക് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പ്ലാങ്ക് ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്.

സ്റ്റെപ് 1

സ്റ്റെപ് 1

നിങ്ങളുടെ പ്ലാങ്ക് ഒരു അങ്ങേയറ്റത്തെ കായിക വിനോദമാക്കി മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നല്ല വൃത്തിയുള്ള ഒരു ഉപരിതലം കണ്ടെത്തുക എന്നുള്ളതാണ്. നിങ്ങളുടെ മുഷ്ടി ചുരുട്ടിപ്പിടിച്ച് കൈമുട്ടുകള്‍ നിങ്ങളുടെ വാരിയെല്ലുകളാല്‍ വശങ്ങളിലേക്ക് വെക്കുക. തറയില്‍ കൈത്തണ്ടകള്‍, കാല്‍വിരലുകള്‍ എന്നിവ ചേര്‍ത്ത് പിടിക്കുക. അതിന് ശേഷം ചെയ്യേണ്ടത് എന്താണെന്ന് നോക്കാം.

സ്റ്റെപ് 2

സ്റ്റെപ് 2

നിങ്ങളുടെ ശരീരഭാരം സ്വന്തം പ്രയത്‌നത്താല്‍ തന്നെ മുകളിലേക്ക് ഉയര്‍ത്തുക, അങ്ങനെ അത് നിങ്ങളുടെ കൈത്തണ്ടയിലും കാലിലും തറയ്ക്ക് സമാന്തരമായി ഒരു നേര്‍രേഖയില്‍ എത്തുന്നു. ഇത്രയും ചെയ്ത ശേഷം നമ്മള്‍ ചെയ്യേണ്ട അടുത്ത സ്റ്റെപ് എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്.

സ്റ്റെപ് 3

സ്റ്റെപ് 3

നിങ്ങളുടെ പെല്‍വിക് ഭാഗം തറയില്‍ മുട്ടുന്ന തരത്തില്‍ ആയിരിക്കണം. നിങ്ങളുടെ വയറിന് അടിഭാഗത്തും തുടയിലും പേശികള്‍ പൊക്കി വെച്ച് ഉപ്പൂറ്റി ഒരുമിച്ച് പൊക്കി വെക്കുക. (ഇത് നിങ്ങളുടെ കാലുകളിലും താഴെയുമുള്ള പേശികളുടെ പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നു).

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

നിങ്ങളുടെ പുറകിലും താഴെയുമായി അനങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിങ്ങള്‍ ഉപ്പൂറ്റി മുതല്‍ തല വരെ ഒരു നേര്‍രേഖയില്‍ ആയിരിക്കണം നില്‍ക്കേണ്ടത്. അതിനാല്‍ നിങ്ങളുടെ കഴുത്ത് തറയ്ക്ക് സമാന്തരമാണെന്ന് ഉറപ്പ് വരുത്തണം. കമിഴ്ന്നു കിടന്ന് കൈമുട്ടുകള്‍ കുത്തി എത്ര സമയം നില്‍ക്കാന്‍ സാധിക്കുമോ അത്രയും സമയം നില്‍ക്കാന്‍ ശ്രദ്ധിക്കുക. ഇത്രയുമാണ് പ്ലാങ്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

English summary

Five Minutes Workout That Will Transform your Body

Here in this article we are discussing about five minutes workout that will transform your body. Take a look.
X
Desktop Bottom Promotion