For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസം ചെല്ലുന്തോറും തടി കുറഞ്ഞ് വരും ഫൈബർ ഡയറ്റിൽ

|

ഡയറ്റ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാൽ പലപ്പോഴും ഡയറ്റ് എടുക്കുന്നത് എങ്ങനെ എന്തിന് വേണ്ടി എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായാൽ മതി. അല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം മറക്കേണ്ടതില്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്ന കാര്യം ആദ്യം ശ്രദ്ധിക്കേണ്ടതാണ്. അമിതവണ്ണം എന്ന് കേൾക്കുമ്പോൾ ഒരു കാരണവശാലും ആദ്യം തന്നെ ഡയറ്റിന് ചാടിപ്പുറപ്പെടരുത്.

Most read:പ്രമേഹത്തിന് അറ്റ കൈ പരിഹാരമാണ് ഈ ധാന്യംMost read:പ്രമേഹത്തിന് അറ്റ കൈ പരിഹാരമാണ് ഈ ധാന്യം

കൃത്യമായ പ്ലാൻ തയ്യാറാക്കി വേണം ഡയറ്റ് ചെയ്യുന്നതിന്. അല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്ന അവസ്ഥയാണ് പിന്നീട് ഉണ്ടാവുന്നത്. ഡയറ്റിനിടയില്‍ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന കാര്യം പ്രധാനപ്പെട്ടതാണ്. ഫൈബർ ഡയറ്റ് ഇത്തരത്തിൽ നിങ്ങളുടെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ഫൈബര്‍ ഡയറ്റിൽ ഉൾപ്പെടുത്തണം എന്നും ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണണം എന്നും നമുക്ക് നോക്കാവുന്നതാണ്.

എന്തുകൊണ്ട് ഫൈബർ ഡയറ്റ്

എന്തുകൊണ്ട് ഫൈബർ ഡയറ്റ്

എന്തുകൊണ്ട് ഫൈബർ ഡയറ്റ് എന്നുള്ളതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഫൈബർ അടങ്ങിയ ഭക്ഷണങ്ങള്‍ അൽപം കഴിച്ചാൽ തന്ന അത് നിങ്ങൾക്ക് വയറു നിറഞ്ഞ അവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഇത് നിങ്ങളിൽ തുടർന്ന് പോന്നാൽ ശരീരത്തിന് നല്ല എനർജിയും നൽകുന്നുണ്ട്. കലോറി കുറവുള്ള ഭക്ഷണങ്ങൾ ആയതു കൊണ്ട് തന്നെ അമിതവണ്ണം എന്ന പ്രശ്നം ഇല്ലാതിരിക്കുന്നതിനും സഹായിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ എല്ലാം ആഗിരണം ചെയ്ത് ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഫൈബർ അടങ്ങിയ ഭക്ഷണം സഹായിക്കുന്നുണ്ട്.

എങ്ങനെ ഫൈബർ തടി കുറക്കുന്നു?

എങ്ങനെ ഫൈബർ തടി കുറക്കുന്നു?

എങ്ങനെ ഫൈബർ തടി കുറക്കുന്നു എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. ഫൈബർ ഡയറ്റ് തുടങ്ങിയാൽ ഒരാഴ്ചക്കുള്ളിൽ തന്നെ ഒന്നരക്കിലോ കുറയും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ നിങ്ങൾക്ക് തോന്നുന്നു എന്നുണ്ടെങ്കിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഒരിക്കലും ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ വെച്ചിരിക്കരുത്. ഉടനേ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

എന്തൊക്കെ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് ഭക്ഷണം തന്നെയാണ്. ഭക്ഷണത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുമ്പോൾ അത് നിങ്ങളിൽ ഉണ്ടാക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ അവ ഏതൊക്കെയെന്ന് നോക്കാം.

ചോളം

ചോളം

ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചോളം. ചോളം കഴിക്കുമ്പോള്‍ അതിലുള്ള ഫൈബറിന്‍റെ അളവ് വളരെയധികം കൂടുതലാണ്. ഇതില്‍ ആന്‍റി ഓക്സിഡന്‍റും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ അയേൺ, സിങ്ക് എന്നിവയും ധാരാളം ഉണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഓരോ അവസ്ഥയിലും നിങ്ങൾക്കുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

 വെള്ള ബീന്‍സ്

വെള്ള ബീന്‍സ്

ആരോഗ്യ സംരക്ഷണത്തിന് വെള്ള ബീൻസ് വളരെയധികം ഗുണങ്ങൾ ന‌ൽകുന്നതാണ്. ഇതിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അയേൺ, മഗ്നീഷ്യം, മാംഗനീസ് എന്നിവയെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ ഡയറ്റിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് വെള്ള ബീൻസ്.

 റെഡ് ബീൻസ്

റെഡ് ബീൻസ്

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് റെഡ് ബീൻസ്. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. ഫോളിക് ആസിഡിൻറെ കലവറയാണ് റെഡ് ബീന്‍സ്.

ബ്രൗൺ റൈസ്

ബ്രൗൺ റൈസ്

ബ്രൗൺ റൈസിലും ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. വൈറ്റ് റൈസ് ഉപയോഗിക്കുന്നതിനേക്കാള്‍ ഗുണം എന്തുകൊണ്ടും ബ്രൗൺ റൈസ് ഉപയോഗിക്കുന്നത് തന്നെയാണ്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങൾ ചില്ലറയല്ല.

 പരിപ്പ്

പരിപ്പ്

പരിപ്പ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഫൈബർ ഡയറ്റില്‍ പരിപ്പ് ഉൾപ്പെടുത്തുമ്പോൾ അത് ആരോഗ്യ ഗുണങ്ങൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഡയറ്റിൻറെ ഭാഗമാക്കാവുന്നതാണ് പരിപ്പിനേയും.

ഡയറ്റ് പ്ലാൻ ഇങ്ങനെ

ഡയറ്റ് പ്ലാൻ ഇങ്ങനെ

ബ്രേക്ക്ഫാസ്റ്റ്

ബ്രൗൺ ബ്രെഡ് പകുതി

മുട്ട പുഴുങ്ങിയത്

ബീൻസ് പുഴുങ്ങിയത്

ഒരു കുക്കുമ്പർ

ഉച്ച ഭക്ഷണം

ഒലീവ് ഓയിൽ മിക്സ് സാലഡ്

ഗ്രില്‍ഡ് ഫിഷ്

വേവിച്ച ചിക്കൻ അൽപം

ബ്രൗൺ ബ്രെഡ്

പുഴുങ്ങിയ പച്ചക്കറികൾ ഒരു കപ്പ്

അത്താഴം

കൊഴുപ്പ് കുറഞ്ഞ ചീസ്

ആപ്പിൾ രണ്ടെണ്ണം

യോഗർട്ട്

ബ്രൗൺ ബ്രെഡ്

English summary

Fiber Foods For Weight Loss

Fiber foods is very common for weight loss and belly fat. Here we are discussing about the fiber foods for weight loss.
X
Desktop Bottom Promotion