For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെരിക്കോസ് വെയിന്‍ നിസ്സാരമല്ല: ഈ കാരണങ്ങള്‍ അവഗണിക്കരുത്

|

വെരിക്കോസ് വെയിന്‍ എന്ന അവസ്ഥ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ്. വളരെയധികം പ്രശ്‌നങ്ങള്‍ ഉള്ള ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കാള്‍ ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ഞരമ്പുകള്‍ വലുതാകുകയും വികസിക്കുകയും ചെയ്യുമ്പോള്‍ ഇവയില്‍ അമിതമായി രക്തം നിറയുന്ന അവസ്ഥയുണ്ടാവുന്നു. ഇത് സിരകളെ ബാധിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ സംഭവിക്കുന്നത്.

ഇത്തരം അവസ്ഥ കൊണ്ട് ബുദ്ധിമുട്ടുന്നവരെങ്കില്‍ ഇവരില്‍ പലപ്പോഴും ശരീരത്തിന്റെ താഴ്ഭാഗത്ത് പ്രത്യേകിച്ച് കാലുകളില്‍, ഞരമ്പുകളില്‍ ചുവന്നത് അല്ലെങ്കില്‍ നീല അല്ലെങ്കില്‍ പര്‍പ്പിള്‍ നിറങ്ങള്‍ ഉണ്ടാവുന്നു. വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങളില്‍ പലപ്പോഴും വേദന കുറവാണ്. ഇത് കാലുകളില്‍ വേദന, കാലുകളില്‍ കനം, കത്തുന്ന സംവേദനം, വീക്കം, അതികഠിനമായ വേദന എന്നിവ ഉണ്ടാവുന്നു. പലപ്പോഴും ചിലന്തി വല പോലെയുള്ള അവസ്ഥകള്‍ ഇവരില്‍ കാണപ്പെടുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

 വെരിക്കോസ് വെയിന്‍ എന്നാല്‍ എന്ത്?

വെരിക്കോസ് വെയിന്‍ എന്നാല്‍ എന്ത്?

വെരിക്കോസ് വെയിന്‍ എന്നിവ പലപ്പോഴും നിങ്ങളുടെ ഞരമ്പുകളുടെ അല്ലെങ്കില്‍ സിരകളിലെ ദുര്‍ബലതയെയാണ് കാണിക്കുന്നത്. സിരകള്‍ക്ക് വാള്‍വുകള്‍ ഉണ്ട്. സിരകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ പലപ്പോഴും അത് ദുര്‍ബലമായി മാറുകയും ഇത് അടക്കുകയും തുറക്കുകയും ചെയ്യുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ സംഭവിക്കുന്നതാണ് വെരിക്കോസ് വെയിന്‍ എന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

വെരിക്കോസ് വെയിന്റെ കാരണങ്ങള്‍ എന്താണെന്ന് നോക്കാവുന്നതാണ്. ഇത് സിരകളെ ദുര്‍ബലപ്പെടുത്തുകയും വെരിക്കോസ് വെയിന്‍ എന്ന അവസ്ഥക്ക് കാരണമാകുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ അപകടകരമായി മാറുന്ന കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കാലിലെ പിന്‍ഭാഗത്തുണ്ടാവുന്ന വേദന പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്.

പ്രായം

പ്രായം

പ്രായം ഈ അവസ്ഥയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. കാരണം വാര്‍ദ്ധക്യത്തിലേക്ക് അടുക്കുമ്പോള്‍ സ്വാഭാവികമായി ഞരമ്പുകള്‍ തേയ്മാനത്തിന് കാരണമാകുന്നു. ഇതിലൂടെ പലപ്പോഴും ഞരമ്പുകള്‍ ബലമില്ലാത്തതായി മാറുന്നതിന് കാരണമാകുന്നു. ഇത് വെരിക്കോസ് വെയിന്‍ എന്ന അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു. ഇത് കൂടാതെ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് ഈ അവസ്ഥയുണ്ടാവുന്നത്. പ്രത്യേകിച്ച് ഇത്തരം അവസ്ഥകള്‍ ആര്‍ത്തവ സമയത്ത് കൂടുതലായി കാണപ്പെടുന്നു.

ഗര്‍ഭകാലം

ഗര്‍ഭകാലം

ഗര്‍ഭകാലം നിങ്ങളില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണ്. ഈ അവസ്ഥയില്‍ പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിരവധിയാണ്. ഗര്‍ഭാവസ്ഥയില്‍ രക്തയോട്ടം വര്‍ദ്ധിക്കുന്നു. ഈ സമയം സിരകള്‍ വലിയുകയും നീളുകയും ചെയ്യുന്നു. ഇത് വെരിക്കോസ് വെയിന്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു. ആര്‍ത്തവ വിരാമ സമയത്തും സ്ത്രീകളില്‍ ഇതേ അവസ്ഥയുണ്ടാവുന്നു.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യവും നിങ്ങളുടെ ആരോഗ്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. കാരണം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന് പാരമ്പര്യവും വളരെയധികം കാരണമാകുന്നു. വെരിക്കോസ് വെയിന്‍ ജീനുകള്‍ വഴി മറ്റൊരാളിലേക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കുടുംബത്തില്‍ ഒരാള്‍ക്ക് വെരിക്കോസ് വെയിന്‍ പോലുള്ള അവസ്ഥയുണ്ടെങ്കില്‍ അത് കുടുംബത്തില്‍ തന്നെ ഉള്ള മറ്റൊരാള്‍ക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്.

അമിതവണ്ണവും ശ്രദ്ധിക്കണം

അമിതവണ്ണവും ശ്രദ്ധിക്കണം

അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇവ പലപ്പോഴും മറ്റ് പല രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത് വെരിക്കോസ് വെയിന്‍ പോലുള്ള അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നു. കാരണം അമിത ഭാരം എന്നത് നിങ്ങളുടെ സിരകളില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ദുര്‍ബലമാവുകയോ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുകയോ ചെയ്യുന്നു.

വെരിക്കോസ് വെയിന്‍ ഗുരുതരമാവുന്നത്

വെരിക്കോസ് വെയിന്‍ ഗുരുതരമാവുന്നത്

വെരിക്കോസ് വെയിന്‍ ഗുരുതരമാവുന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്നത് നമുക്ക് നോക്കാവുന്നതാണ്. മിക്ക ആളുകളിലും ഇത് വേദനയില്ലാത്തതായിരിക്കും. എന്നാല്‍ ചിലരില്‍ അള്‍സര്‍, രക്തം കട്ടപ്പിടിക്കല്‍, സിരകള്‍ പൊട്ടുന്നത് മൂലം രക്തസ്രാവം ഉണ്ടാവുന്നത് എല്ലാം ഇത്തരത്തില്‍ വെരിക്കോസ് വെയിന്‍ ഗുരുതരമാവുന്നതിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. കൃത്യമായ ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക, രക്തചംക്രമണം മെച്ചപ്പെടുത്തുക, വ്യായാമം, കൃത്യമായ ഭാരം നിലനിര്‍ത്തുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

രാത്രിയിലെ ഫോണ്‍ ഉപയോഗം വിചാരിക്കുന്നതിനേക്കാള്‍ അപകടംരാത്രിയിലെ ഫോണ്‍ ഉപയോഗം വിചാരിക്കുന്നതിനേക്കാള്‍ അപകടം

അടിവയറ്റിലെ വേദന സ്ത്രീകള്‍ക്കുണ്ടാക്കുന്ന അപകടവും കാരണവുംഅടിവയറ്റിലെ വേദന സ്ത്രീകള്‍ക്കുണ്ടാക്കുന്ന അപകടവും കാരണവും

English summary

Factors That Cause Varicose Veins In Malayalam

Here in this article we are sharing some factors that can cause varicose veins in malayalam. Take a look.
Story first published: Friday, June 24, 2022, 21:27 [IST]
X
Desktop Bottom Promotion