For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരുത്തുറ്റ എല്ലുകള്‍ക്ക് കാല്‍സ്യം മാത്രം പോരാ

|

ആരോഗ്യമുള്ള ശരീരത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് ആരോഗ്യമുള്ള എല്ലുകള്‍. അസ്ഥി ആരോഗ്യം നിലനിര്‍ത്തുന്നത് നിങ്ങളുടെ ശരീരത്തിന് മൊത്തത്തില്‍ അത്യാവശ്യമാണ്. അതിനായി ചെറുപ്രായത്തില്‍ തന്നെ ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കാന്‍ ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. അസ്ഥികളുടെ രൂപവത്കരണത്തിലും പരിപാലനത്തിലും ഭക്ഷണത്തിന് ഒരു പ്രധാന പങ്കുണ്ട്. കൃത്യമായ വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും ഇതിലേക്ക് സംഭാവന ചെയ്യുന്നു.

Most read: കോവിഡ് മുക്തരായവര്‍ ആശ്വസിക്കാന്‍ വരട്ടെMost read: കോവിഡ് മുക്തരായവര്‍ ആശ്വസിക്കാന്‍ വരട്ടെ

അസ്ഥികള്‍ക്ക് ആവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് കാല്‍സ്യം. കാല്‍സ്യം നിങ്ങളുടെ എല്ലുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്നു എന്ന് പലര്‍ക്കും അറിവുള്ളതാകാം. എന്നാല്‍, അസ്ഥികളുടെ ആരോഗ്യത്തിന് ഇതു മാത്രം പോരാ. ശരീരത്തില്‍ അസ്ഥികളുടെ ആരോഗ്യത്തെ സഹായിക്കാന്‍ മറ്റു ചില പോഷകങ്ങള്‍ കൂടി ആവശ്യമാണ്. ഈ ലേഖനത്തില്‍, കാല്‍സ്യം അല്ലാതെ നിങ്ങളുടെ എല്ലുകളെ ബലപ്പെടുത്താന്‍ നിങ്ങള്‍ കഴിക്കേണ്ട അവശ്യ പോഷകങ്ങളെക്കുറിച്ച് വായിച്ചറിയാം.

പ്രോട്ടീന്‍

പ്രോട്ടീന്‍

ശരീരത്തിന് പ്രോട്ടീന്‍ നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ വളരെ പ്രസിദ്ധമാണ്. ശരീരഭാരം കുറയ്ക്കാന്‍ ഫിറ്റ്‌നസ്സ് പ്രേമികള്‍ പ്രോട്ടീനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ശരീരത്തിന്റെ ബില്‍ഡിംഗ് ബ്ലോക്ക് എന്നും പ്രോട്ടീന്‍ അറിയപ്പെടുന്നു. നിങ്ങളുടെ എല്ലുകളുടെ ബലത്തിനും പ്രോട്ടീന്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഗവേഷണ പ്രകാരം, ശരീരത്തിലുള്ള പ്രോട്ടീന്റെ കുറഞ്ഞ അളവ് അസ്ഥികളുടെ രൂപവത്കരണത്തെ ബാധിക്കുകയും തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യും. എന്നാല്‍ പ്രോട്ടീന്‍ ആവശ്യമുള്ള അളവില്‍ കഴിക്കണം, വളരെയധികമോ അല്ലെങ്കില്‍ കുറവോ ആകാന്‍ പാടില്ലെന്ന് അര്‍ത്ഥം.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പേരുകേട്ട വിറ്റാമിനാണ് വിറ്റാമിന്‍ സി. അതുമാത്രമല്ല, നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നതിലും വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. അസ്ഥി ധാതുവല്‍ക്കരണത്തിന് സഹായിക്കുന്ന കൊളാജന്‍ രൂപപ്പെടുന്നതിലും ശരീരത്തിന് ഏറെ ആവശ്യകമായ പോഷകമാണ് വിറ്റാമിന്‍ സി. സിട്രസ് പഴങ്ങളില്‍ സ്വാഭാവികമായും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.

Most read:43% ഇന്ത്യക്കാരും വിഷാദരോഗികള്‍; റിപ്പോര്‍ട്ട്Most read:43% ഇന്ത്യക്കാരും വിഷാദരോഗികള്‍; റിപ്പോര്‍ട്ട്

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

സൂര്യപ്രകാശം തട്ടുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ ഇതിനെ സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നും വിളിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കാല്‍സ്യം ആഗിരണം ചെയ്യാനും വിറ്റാമിന്‍ ഡി സഹായകമാണ്. പഠനമനുസരിച്ച്, വിറ്റാമിന്‍ ഡിയുടെ കുറവ് നിങ്ങളില്‍ ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഓസ്റ്റിയോപൊറോസിസ് ബാധിച്ചാല്‍ ശരീരത്തില്‍ എല്ലുകള്‍ക്ക് ബലക്ഷയവും പൊട്ടലും സംഭവിക്കുന്നു. സൂര്യപ്രകാശം കൂടാതെ മുട്ടയുടെ മഞ്ഞക്കരു, കൂണ്‍ തുടങ്ങിയ ഭക്ഷണങ്ങളിലും വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ കെ

വിറ്റാമിന്‍ കെ

അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ കെ 2. അസ്ഥികളുടെ രൂപവത്കരണത്തിനും അസ്ഥി ക്ഷതം തടയുന്നതിനും ശരീരത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്ന വിറ്റാമിനാണിത്. പച്ചിലക്കറികള്‍, ബ്രൊക്കോളി, ബ്രസെല്‍സ് നട്‌സ്, മുട്ടയുടെ മഞ്ഞക്കരു, പാലുല്‍പ്പന്നങ്ങള്‍ എന്നിവ വിറ്റാമിന്‍ കെ 2 ന്റെ മികച്ച ഉറവിടങ്ങളാണ്.

Most read:തണുപ്പടിച്ചാലും കണ്ണ് ഡ്രൈ ആകുമോ?Most read:തണുപ്പടിച്ചാലും കണ്ണ് ഡ്രൈ ആകുമോ?

മഗ്‌നീഷ്യം, സിങ്ക്

മഗ്‌നീഷ്യം, സിങ്ക്

വിറ്റാമിന്‍ ഡിയെ സജീവ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ മഗ്‌നീഷ്യം സഹായിക്കുന്നു. ഇതിലൂടെ കാല്‍സ്യം ആഗിരണം ചെയ്യാന്‍ കാരണമാവുകയും ചെയ്യുന്നു. എല്ലുകളുടെയും പല്ലിന്റെയും ശക്തി ഉറപ്പാക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിന് ചെറിയ അളവില്‍ മാത്രമാണ് സിങ്ക് ആവശ്യമായി വരുന്നതെങ്കിലും അസ്ഥി നിര്‍മാണ കോശങ്ങളുടെ രൂപീകരണത്തില്‍ ഇത് ഒരു പ്രധാന പങ്കു വഹിക്കുന്നു.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍

ഒമേഗ -3 ഫാറ്റി ആസിഡുകള്‍

നിങ്ങളുടെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യകരമായ കൊഴുപ്പാണ് ഇവ. പഠനങ്ങള്‍ അനുസരിച്ച്, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ മികച്ച തോതില്‍ കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രതയ്ക്കും അസ്ഥികളുടെ രൂപവത്കരണത്തെ സഹായിക്കുകയും ചെയ്യും. ഫ്‌ളാക്‌സ് സീഡ്, കൊഴുപ്പ് കൂടിയ മത്സ്യം, വാല്‍നട്ട്, ചിയ വിത്ത്, കനോല ഓയില്‍ എന്നിവയാണ് ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ചില ഉറവിടങ്ങള്‍.

Most read:എട്ടു മണിക്കൂറിലധികം ഉറങ്ങുന്നവരാണോ? അപകടംMost read:എട്ടു മണിക്കൂറിലധികം ഉറങ്ങുന്നവരാണോ? അപകടം

English summary

Essential Nutrients For Maintaining Bone Health

You should consume a healthy diet for strong bones. Not just calcium, other essential nutrients also play a role in maintaining bone health. Here's a list of these nutrients you should not mis.
X
Desktop Bottom Promotion