For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍

|

ശൈത്യകാലം മാറി ചൂട് കൂടിവരുന്ന സീസണാണ് ഇനി മുന്നിലുള്ളത്. മിക്കവര്‍ക്കും ചൂടേറുമ്പോള്‍ അവരുടെ ഊര്‍ജ്ജവും കുറയുന്നു. വേനല്‍കാലം ശരീരത്തിന് ഏറെ ക്ഷീണം ഉണ്ടാക്കും. അതിനാല്‍, ഈ സീസണില്‍ പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ഊര്‍ജ്ജം വളര്‍ത്താന്‍ സഹായിക്കും. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ഊര്‍ജ്ജ നിലകളിലും സ്വാധീനിക്കുന്നു.

Also read: അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടംAlso read: അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടം

ഊര്‍ജത്തിന്റെ ഏക ഉറവിടം ഭക്ഷണമാണ്. ശരീരത്തിന് ഇന്ധനം നല്‍കുന്നത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ്. ക്ഷീണം പിടിച്ച് ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്ന ചില ഭക്ഷണങ്ങളുണ്ട്. നിങ്ങളുടെ എനര്‍ജി ലെവല്‍ വര്‍ധിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുക. നിങ്ങളുടെ ഊര്‍ജ നില പെട്ടെന്ന് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 8 ഭക്ഷണങ്ങള്‍ ഇതാ.

ഓട്‌സ്

ഓട്‌സ്

ഓട്സില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി, മാംഗനീസ്, ഇരുമ്പ് എന്നിവയ്ക്കൊപ്പം ഉയര്‍ന്ന നാരുകളും കൂടി ചേരുമ്പോള്‍ ഓട്‌സ് നിങ്ങളുടെ ഊര്‍ജ്ജം തല്‍ക്ഷണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒരു ജനപ്രിയ പ്രഭാതഭക്ഷണമാണ് ഓട്സ്. ഇത് ഓട്സ് രൂപത്തില്‍ അസംസ്‌കൃതമായി കഴിക്കാം, അല്ലെങ്കില്‍ കഞ്ഞി രൂപത്തില്‍ പാകം ചെയ്ത് കഴിക്കാം. ഓട്സില്‍ ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ബോഡി ബില്‍ഡര്‍മാര്‍ക്കും ഇഷ്ട ഭക്ഷണമാണ് ഓട്‌സ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങില്‍ നാരുകളും കാര്‍ബോഹൈഡ്രേറ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് ഏറെനേരം നീണ്ടുനില്‍ക്കുന്ന ഊര്‍ജ്ജം നല്‍കുന്നു. ഇതിലെ മാംഗനീസ് കൂടുതല്‍ കാര്യക്ഷമമായ ഊര്‍ജ്ജ ഉല്‍പാദനത്തിന് പോഷകങ്ങളെ തകര്‍ക്കാന്‍ സഹായിക്കുന്നു. ഒരു വലിയ ഊര്‍ജ്ജ സ്രോതസ്സ് എന്നതിനുപുറമെ, മധുരക്കിഴങ്ങില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മധുരക്കിഴങ്ങ് നിങ്ങള്‍ക്ക് പ്രതിദിന വിറ്റാമിന്‍ എ അളവിന്റെ ഇരട്ടി നല്‍കും.

Also read:പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണം; ഈ പയര്‍വര്‍ഗ്ഗങ്ങളിലുണ്ട് ഷുഗര്‍ കുറയ്ക്കാന്‍ വഴിAlso read:പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടത് അവരുടെ ഭക്ഷണം; ഈ പയര്‍വര്‍ഗ്ഗങ്ങളിലുണ്ട് ഷുഗര്‍ കുറയ്ക്കാന്‍ വഴി

വാഴപ്പഴം

വാഴപ്പഴം

ബോഡി ബില്‍ഡര്‍മാരും കായികതാരങ്ങളും വാഴപ്പഴം ഇഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണം ഇതാണ്. ഒരു മികച്ച ഊര്‍ജ്ജ സ്രോതസ്സാണ് വാഴപ്പഴം. ഇത് നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്നു. വാഴപ്പഴത്തില്‍ പൊട്ടാസ്യം, ഫൈബര്‍, വിറ്റാമിന്‍ ബി-6 എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ഊര്‍ജ്ജവും പേശികളുടെ പ്രവര്‍ത്തനവും വളര്‍ത്തുന്നു. വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ പഞ്ചസാരയുടെ ദഹനത്തെ മന്ദഗതിയിലാക്കുന്നു, ഇത് നിങ്ങളുടെ ശരീരത്തെ പഞ്ചസാരയില്‍ നിന്നുള്ള ഊര്‍ജ്ജം കൂടുതല്‍ നേരം ഉപയോഗിക്കാന്‍ സഹായിക്കുന്നു.

ബദാം

ബദാം

മികച്ച പോഷകാഹാരം നല്‍കുന്ന ഒന്നാണ് ബദാം. ശരീരത്തിന് ഊര്‍ജം പകരാന്‍ സഹായിക്കുന്ന ആരോഗ്യകരമായ പോഷകങ്ങള്‍ ബദാമില്‍ അടങ്ങിയിട്ടുണ്ട്. ബദാമില്‍ ധാരാളമായി പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്നു. ഉയര്‍ന്ന അളവിലുള്ള ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളും ഊര്‍ജ്ജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ബദാമില്‍ അടങ്ങിയിരിക്കുന്ന മാംഗനീസും വിറ്റാമിന്‍ ബിയും ക്ഷീണത്തില്‍ നിന്ന് നിങ്ങളെ മുക്തമാക്കുന്നു.

Also read:കൊളസ്‌ട്രോളില്‍ വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണം ഇത്Also read:കൊളസ്‌ട്രോളില്‍ വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണം ഇത്

ആപ്പിള്‍

ആപ്പിള്‍

നിങ്ങള്‍ക്ക് ഊര്‍ജ്ജം കുറയുമ്പോഴെല്ലാം ഒരു ലഘുഭക്ഷണമായി ആപ്പിള്‍ കഴിക്കാം. ആപ്പിളില്‍ നാരുകളും പഞ്ചസാരയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജം നല്‍കുന്നു. ആപ്പിളില്‍ ധാരാളമായി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനത്തെ മന്ദഗതിയിലാക്കുകയും ഊര്‍ജം വളര്‍ത്താന്‍ കൂടുതല്‍ സഹായിക്കുകയും ചെയ്യുന്നു.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ഒരു മികച്ച ഊര്‍ജ്ജ സ്രോതസ്സാണ് ഡാര്‍ക് ചോക്ലേറ്റ്. ഇത് മില്‍ക് ചോക്ലേറ്റിനേക്കാള്‍ ആരോഗ്യകരമാണ്. ഡാര്‍ക്ക് ചോക്ലേറ്റില്‍ പഞ്ചസാര കുറവാണ്. എന്നിരുന്നാലും, കൊക്കോയുടെ ഉയര്‍ന്ന സാന്ദ്രത അതിന്റേതായ ഗുണങ്ങള്‍ നല്‍കുന്നു. ഊര്‍ജം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ആന്റിഓക്സിഡന്റായ ഫ്‌ളേവനോയ്ഡുകള്‍ കൊക്കോയില്‍ കൂടുതലാണ്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും തലച്ചോറിലേക്കും പേശികളിലേക്കും ഓക്‌സിജന്റെ വിതരണം മെച്ചപ്പെടുത്തുകയും അവയുടെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

Also read:മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍Also read:മാതാപിതാക്കളില്‍ നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്‍

മുട്ട

മുട്ട

ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സൂപ്പര്‍ഫുഡ് ആണ് മുട്ട. നിരവധി ഗുണങ്ങള്‍ നല്‍കുന്ന മുട്ട നിങ്ങള്‍ക്ക് തല്‍ക്ഷണ ഊര്‍ജ്ജവും നല്‍കുന്നു. മുട്ടയില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജ്ജത്തിന്റെ സ്ഥിരമായ ഉറവിടമാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളിലൊന്നാണ് ലൂസിന്‍. ഇത് കൊഴുപ്പ് വിഘടിപ്പിച്ച് ഊര്‍ജ്ജ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കുന്നു. മുട്ടയില്‍ വിറ്റാമിന്‍ ബി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഊര്‍ജത്തിനായി ഭക്ഷണം വിഘടിക്കാന്‍ സഹായിക്കുന്നു.

തൈര്

തൈര്

ലാക്ടോസ്, ഗാലക്ടോസ് തുടങ്ങിയ ലളിതമായ പഞ്ചസാരകള്‍ അടങ്ങിയ ഒന്നാണ് തൈര്. ഇത് നിങ്ങളുടെ ശരീരത്തിന് ഉടനടി ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നു. തൈരിലെ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇത് കൂടുതല്‍ നേരം നിങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നു. കോശങ്ങള്‍ ഇന്ധനത്തിനായി ഉപയോഗിക്കുന്ന അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റിന്റെ രൂപീകരണത്തിന് സഹായിക്കുന്ന വിറ്റാമിന്‍ ബി 2, ബി 12 എന്നിവ അടങ്ങിയ മികച്ച ഭക്ഷണം കൂടിയാണ് തൈര്.

Also read:ജീവിതം ദുസ്സഹമാക്കും മുട്ടുവേദന; ആശ്വാസമാണ് ആയുര്‍വേദത്തിലെ ഈ പരിഹാരങ്ങള്‍Also read:ജീവിതം ദുസ്സഹമാക്കും മുട്ടുവേദന; ആശ്വാസമാണ് ആയുര്‍വേദത്തിലെ ഈ പരിഹാരങ്ങള്‍

English summary

Eat These Superfoods That Gives Instant Energy To Your Body, Details In Malayalam

Food is the only source of energy for your body. Here are some superfoods that gives instant energy to your body. Take a look.
Story first published: Saturday, January 28, 2023, 12:32 [IST]
X
Desktop Bottom Promotion