For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം 40 എത്തിയോ? സ്ത്രീകള്‍ക്ക് വേണ്ടത് ഈ ഡയറ്റ്

|

സ്ത്രീ ശരീരം ഓരോ പ്രായത്തിലും ഓരോ മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നു. അതിനാല്‍, ആരോഗ്യത്തോടെ ജീവിക്കാന്‍ നിങ്ങളുടെ പ്രായത്തിനനുസരിച്ച് ഭക്ഷണ കഴിക്കേണ്ടതായുണ്ട്. പലവിധ മാറ്റങ്ങളിലൂടെയും നീങ്ങുന്ന ഒരു പ്രായമാണ് നാല്‍പതുകള്‍. നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാകുക, പേശികള്‍ ശോഷിക്കാന്‍ തുടങ്ങുക, ആര്‍ത്തവ വിരാമം തുടങ്ങി ഈ കാലഘട്ടങ്ങളില്‍ നിങ്ങളുടെ ശരീരം വളരെയധികം മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു.

Most read: കോവിഡില്‍ നിന്ന് ശ്വാസകോശം കാക്കാം; ഈ ശീലങ്ങള്‍Most read: കോവിഡില്‍ നിന്ന് ശ്വാസകോശം കാക്കാം; ഈ ശീലങ്ങള്‍

പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളിലും ഈ പ്രായം കഴിഞ്ഞാല്‍ ശരീരഭാരം, രക്തസമ്മര്‍ദ്ദം, ഹൃദയ പ്രശ്‌നങ്ങള്‍, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ലക്ഷണങ്ങള്‍ ഉയര്‍ന്ന തോതില്‍ കണ്ടുവരുന്നു. അതിനാല്‍ 40 വയസ്സ് എത്തിയവര്‍ അവരുടെ ആരോഗ്യത്തിന് കൂടുതല്‍ കരുതല്‍ നല്‍കേണ്ടതാണ്. അതിനായി സമീകൃതമായൊരു ഡയറ്റും നിങ്ങള്‍ പിന്തുടരുക. പോഷകം നിറഞ്ഞതും സമതുലിതമായതുമായ ഭക്ഷണക്രമം, പതിവ് വ്യായാമം, നല്ല ഉറക്കം, കുറഞ്ഞ സമ്മര്‍ദ്ദം എന്നിവ പിന്തുടരുന്നത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തെ ആനന്ദകരവും ആരോഗ്യകരവുമാക്കുന്നു. നല്ല ഭക്ഷണ ശീലം നിങ്ങളില്‍ ശരീരഭാരം നിലനിര്‍ത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ 40 കഴിഞ്ഞ സ്ത്രീകള്‍ ഭക്ഷണശീലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും പോഷകങ്ങള്‍ നേടാനുള്ള വഴികള്‍ ഏതൊക്കെയെന്നും ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

40കളിലെ മാറ്റം

40കളിലെ മാറ്റം

ആര്‍ത്തവവിരാമം സംഭവിക്കുന്ന സ്ത്രീകള്‍ക്ക് പിഎംഎസ്, ക്ഷീണം, ഉത്കണ്ഠ, വിഷാദം അല്ലെങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് എന്നിങ്ങനെ പലതരം വികാരങ്ങള്‍ അനുഭവിക്കുന്നത് തികച്ചും സ്വാഭാവികമാണ്. പക്ഷേ, ശരിയായ ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ മറ്റ് ജീവിതശൈലികള്‍ തിരഞ്ഞെടുക്കുന്നതും ഈ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. എന്നിരുന്നാലും, എന്ത് കഴിക്കണം അല്ലെങ്കില്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് നിങ്ങള്‍ക്കും നിങ്ങളുടെ ആവശ്യങ്ങള്‍ക്കും ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്നുംഅറിഞ്ഞിരിക്കേണ്ടതുണ്ട്.

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ഫൈബര്‍ അടങ്ങിയ ഭക്ഷണം

ധാന്യങ്ങളില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, ഇത്തരം ഭക്ഷണം കഴിക്കുന്നത് ഉപാപചയം മെച്ചപ്പെടുത്തുന്നതിനും മലബന്ധം തടയുന്നതിനും സഹായിക്കുന്നു. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഉയര്‍ന്ന ഫൈബര്‍ ഉള്ള ഭക്ഷണം രക്തത്തിലെ പഞ്ചസാര ക്രമീകരിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ചില അര്‍ബുദ സാധ്യത കുറയ്ക്കാനും മലബന്ധം തടയാനും സഹായകമാണ്. നാരുകളുടെ നല്ല ഉറവിടമാണ് സലാഡുകള്‍. ആരോഗ്യത്തോടെയിരിക്കാന്‍ ചീര, കാരറ്റ്, കക്കിരി, തക്കാളി, ഓറഞ്ച്, സ്‌ട്രോബെറി എന്നിവ സലാഡുകള്‍ ആക്കി കഴിക്കുക. ഈ ഘടകങ്ങളില്‍ ഫൈബര്‍, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കാനും ഫൈബര്‍ സഹായിക്കുന്നു.

Most read:ഔഷധ തുല്യം നാരങ്ങ ചേര്‍ത്ത് ഒരു കപ്പ് ഗ്രീന്‍ ടീMost read:ഔഷധ തുല്യം നാരങ്ങ ചേര്‍ത്ത് ഒരു കപ്പ് ഗ്രീന്‍ ടീ

ഉപ്പും മധുരവും കുറയ്ക്കുക

ഉപ്പും മധുരവും കുറയ്ക്കുക

പഞ്ചസാരയും ഉപ്പും അധികമായി കഴിക്കുന്നത് അമിതരക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. 40 വയസ്സ് കഴിഞ്ഞാല്‍ ഇവ രണ്ടിനോടും അല്‍പം അകലം പാലിക്കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലെ അമിതമായ ഉപ്പ് രക്തസമ്മര്‍ദ്ദത്തെ പ്രതികൂലമായി ബാധിക്കുന്നു, കാരണം ഇത് ശരീരത്തില്‍ വെള്ളം നിലനിര്‍ത്താന്‍ കാരണമാവുകയും, ഈ അധിക വെള്ളം രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ചെയ്യുന്നു. ഇത് ഹൃദയത്തെയും വൃക്കകളെയും ധമനികളെയും തലച്ചോറിനെയും ബുദ്ധിമുട്ടിക്കിലാക്കുന്നു. വറുത്ത ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും മസാലകള്‍ നിറഞ്ഞ ഭക്ഷണങ്ങളും കുറയ്ക്കുക. വളരെയധികം മധുരപലഹാരങ്ങള്‍ കഴിക്കുന്നതും ദോഷകരമാണ്, കാരണം പ്രായമാകുമ്പോള്‍ വേഗത്തില്‍ പ്രമേഹത്തിലേക്ക് നയിക്കുന്നു. മാത്രമല്ല, ഹൃദ്രോഗം, വൃക്ക അല്ലെങ്കില്‍ നാഡി ക്ഷതം തുടങ്ങിയ മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകാം.

Most read:തലച്ചോറ് ഉണരും, മാനസികാരോഗ്യം വളരും; ഈ പോഷകങ്ങള്‍Most read:തലച്ചോറ് ഉണരും, മാനസികാരോഗ്യം വളരും; ഈ പോഷകങ്ങള്‍

ല്യൂട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

ല്യൂട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക

പ്രായമാകുന്തോറും വൈജ്ഞാനിക പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. ഓര്‍മ്മ തകരാറുകള്‍, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ ആശയക്കുഴപ്പം എന്നിവയാണ് സാധാരണ പ്രശ്‌നങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പച്ച ഇലക്കറികളും കാരറ്റ് തുടങ്ങിയവയിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന പിഗ്മെന്റായ ല്യൂട്ടിന്‍ നിങ്ങളെ സഹായിക്കും. അതിനായി ല്യൂട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. സൂര്യകാന്തി വിത്തുകള്‍, ചീര, ശതാവരി, സീഫുഡ് എന്നിവ ഈ പോഷകം നിറഞ്ഞ ഭക്ഷണങ്ങളാണ്.

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

നിങ്ങളുടെ ചര്‍മ്മമാണ് പ്രായത്തിന്റെ അടയാളങ്ങള്‍ കാണിക്കുന്ന ആദ്യ അവയവം. 40കളിലും അതിനുശേഷവും പ്രസന്നമായ ചര്‍മ്മം നിലനിര്‍ത്താന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ആന്റിഓക്‌സിഡന്റുകള്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. നിങ്ങളുടെ ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതിനാല്‍ പ്രായമാകുമ്പോള്‍ ചുളിവുകള്‍, കളങ്കങ്ങള്‍, കറുത്ത പാടുകള്‍ എന്നിവ കണ്ടുവരുന്നു. ഈ പ്രശ്‌നങ്ങള്‍ കുറച്ച് ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഭക്ഷണത്തില്‍ ചേര്‍ക്കുക. ഇതിനായി നിങ്ങള്‍ക്ക് സാല്‍മണ്‍, മത്തി, അയല എന്നിവ കഴിക്കാം.

Most read:നിസ്സാരനല്ല; ഡ്രാഗണ്‍ ഫ്രൂട്ട് ഒരു അത്ഭുത പഴംMost read:നിസ്സാരനല്ല; ഡ്രാഗണ്‍ ഫ്രൂട്ട് ഒരു അത്ഭുത പഴം

പ്രോട്ടീനും കാല്‍സ്യവും

പ്രോട്ടീനും കാല്‍സ്യവും

ആര്‍ത്തവവിരാമ സമയത്ത് ശരീരത്തിന്റെ സ്വാഭാവിക ഈസ്ട്രജന്‍ നഷ്ടപ്പെടുന്നു. ഇതുകാരണം ശരീരത്തില്‍ കാല്‍സ്യവും കുറയുന്നു. കാല്‍സ്യം കുറയുന്നതിലൂടെ അസ്ഥികളും ശോഷിക്കാന്‍ തുടങ്ങുന്നു. അതിനാല്‍ എല്ലുകളെ ബലപ്പെടുത്താന്‍ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. നിങ്ങളുടെ എല്ലുകള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ആവശ്യമായ കാല്‍സ്യം ലഭിക്കാന്‍ വിത്തുകള്‍, തൈര്, ബദാം, അത്തിപ്പഴം, പയറ് മുതലായവ കഴിക്കുക. ലീന്‍ മീറ്റ്, മത്സ്യം, മുട്ട, ബീന്‍സ്, നട്‌സ, ധാന്യങ്ങള്‍ എന്നിവ പോലുള്ളവയും നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ, വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഇത് രോഗത്തിനെതിരെ പോരാടാന്‍ നിങ്ങളെ സഹായിക്കും

English summary

Diet Tips For Women After 40 to Stay Healthy

Good nutrition is even more important as you enter your 40s. Here are some diet tips that women can follow to stay healthy and fit as they age.
X