For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടുചായ കുടിച്ചവരിൽ ക്യാൻസർസാധ്യത 2019-ലെ കണക്ക്

|

ഇന്നത്തെ കാലത്ത് ക്യാൻസർ വർദ്ധിക്കുന്ന അവസ്ഥ ചില്ലറയല്ല. പലപ്പോഴും നമ്മൾ തന്നെ ഉപയോഗിക്കുന്ന ചില നിത്യോപയോഗ സാധനങ്ങൾ വെല്ലുവിളികൾ ഉയർ‌ത്തുന്നുണ്ട്. ഇത് ക്യാൻസർ വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ വർഷം നമ്മൾ ഉപയോഗിച്ച് പല വസ്തുക്കളും നിങ്ങളിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതാണ്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് എന്തൊക്കെ വസ്തുക്കളാണ് നിങ്ങളിൽ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം.

Most read: ചുടൂചായ കുടിക്കുന്നതിലെ അപകടം ക്യാന്‍സറോ?Most read: ചുടൂചായ കുടിക്കുന്നതിലെ അപകടം ക്യാന്‍സറോ?

ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിൽ ആക്കുന്നവയാണ്. ചില നിത്യോപയോഗ സാധനങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വില്ലനായി മാറുന്നുണ്ട്. അത് എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് ഈ വർഷം ഉപയോഗിച്ചാൽ അത് നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ക്യാൻസർ പോലുള്ള അസ്വസ്ഥതകളിൽ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ക്യാൻസർ സാധ്യതയെന്ന് പറഞ്ഞ് ലിസ്റ്റ് ചെയ്യപ്പെട്ടവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

വേപ്പിങ്

വേപ്പിങ്

പുകയില ഉപയോഗിക്കുന്നത് പോലെ തന്നെ അനാരോഗ്യത്തിലേക്ക് നിങ്ങളെ നയിക്കുന്ന ഒന്നാണ് ഇതും. സിഗരറ്റ് പോലെയാണ് ഇവ കാണപ്പെടുന്നത് എന്നതാണ് സത്യം. കഴിഞ്ഞ പതിറ്റാണ്ടിലാണ് ഇവ വ്യാപകമായി എത്തിയത്. സ്ത്രീകളാണ് കൂടുതൽ ആവശ്യക്കാർ എന്നതാണ് സത്യം. എന്നാൽ ഇവയുടെ ഉപയോഗം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ശ്വാസകോശാർബുദത്തിനുള്ള സാധ്യത വളരെ കൂടുതലാണ് ഇത് ഉപയോഗിക്കുന്നതിലൂടെ. കഴിഞ്ഞ വർഷം സ്ത്രീകള്‍ ഉപയോഗിച്ചതിൽ ഏറ്റവും കൂടുതൽ അപകടകരമായ ഒരു ലഹരിയാണ് വേപ്പിംങ്.

ചൂടുചായയും കാപ്പിയും

ചൂടുചായയും കാപ്പിയും

ചൂടുചായയും കാപ്പിയും വളരെയധികം വെല്ലുവിളി ഉയർത്തുന്നതാണ്. ചൂടുള്ള ചായയും കാപ്പിയും കുടിക്കുന്നതിലൂടെ അത് പലപ്പോഴും അന്നനാള ക്യാൻസർ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ ഇത്തരം ക്യാൻസർ ഉണ്ടാവുന്നതിനുള്ള സാധ്യതയെ ഇല്ലാതാക്കാവുന്നതാണ്. ചൂടുചായയും കാപ്പിയും ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ഇത് പോലുള്ള മാരക രോഗത്തിന് കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്.

 ഷവർ കര്‍ട്ടന്‍

ഷവർ കര്‍ട്ടന്‍

പലരും വീട്ടിൽ ബാത്ത്റൂമിൽ നല്ല തണുത്ത ഷവർ കര്‍ട്ടനുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവ അലങ്കാരത്തിന് നല്ലതാണെങ്കിലും ഇവ പലപ്പോഴും ക്യാൻസറിനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട്. കാരണം പിവിസി, വിഓസി എന്നിവ കൊണ്ടാണ് ഈ കർട്ടൻ നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ക്യാൻസർ സാധ്യത വർദ്ധിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇത് ക്യാൻസര്‍ സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്.

അണ്ടർവയർ ബ്രാ

അണ്ടർവയർ ബ്രാ

അണ്ടർവയർ ബ്രാകൾ ഇപ്പോൾ ധാരാളം സ്ത്രീകൾ ഉപയോഗിക്കുന്നതാണ്. സ്റ്റൈലനുസരിച്ച് നടക്കുന്നതിനും സ്തനങ്ങൾ ഷേപ്പിൽ നിൽക്കുന്നതിനും പലരും ഇത്തരത്തിലുള്ള ബ്രാ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് പലപ്പോഴും പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്നതിലൂടെ അത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇത് കക്ഷത്തിലും സ്തനങ്ങളിലും ചെറിയ മുഴകൾ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞാൽ സ്തനാർബുദ സാധ്യതയെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

ഹെയർ ഡൈ

ഹെയർ ഡൈ

മുടിയിൽ ഒരു വെള്ളി വര കണ്ടാൽ ഉടനേ തന്നെ അത് മറക്കുന്നതിന് വേണ്ടി ഡൈ ചെയ്യുന്നവരാണ് പലരും. എന്നാൽ ഇത്തരത്തിൽ ചെയ്യുന്നതിലൂടെ അത് ക്യാൻസർ സാധ്യത നിങ്ങളിൽ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്ന കാര്യം മറക്കേണ്ടതില്ല. പെർമനന്‍റ് ഹെയര്‍ ഡൈയിൽ നിങ്ങളില്‍ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മുടി പല കെമിക്കലുകൾ ഉപയോഗിച്ച് സ്ട്രെയ്റ്റ് ചെയ്യുന്നതും പലപ്പോഴും ബ്രസ്റ്റ് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്.

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം

മാനസിക സമ്മർദ്ദം ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നത്തെ സാഹചര്യത്തിൽ ഉള്ളത്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും അത് പലപ്പോഴും നിങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം സ്ട്രെസ്സ് പലപ്പോഴും നിങ്ങളിൽ ക്യാന്‍സർ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കഴിഞ്ഞ വർഷം ക്യാൻസർ സാധ്യത വർദ്ധിപ്പിച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

 പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റ്

പ്രോസസ്ഡ് മീറ്റ് പലപ്പോഴും നിങ്ങളിൽ ഉണ്ടാക്കുന്ന അനാരോഗ്യത്തെക്കുറിച്ച് പലപ്പോഴും ആർക്കും അറിയുകയില്ല. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് പ്രോസസ്ഡ് മീറ്റ് ഉപയോഗിക്കുന്നവരിൽ ക്യാൻസർ സാധ്യത വളരെ കൂടുതലാണ്. ഇതിൽ കാർസിനോജിന്‍റെ സാന്നിധ്യം ഉണ്ടെന്നും ഇത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നുണ്ട് എന്നും ആണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളിൽ ക്യാൻസർ സാധ്യത കഴിഞ്ഞ വർഷം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

English summary

Day to Day Things That Were Linked To Cancer

We have listed some of the day to day things that were linked to cancer in the last decade. Read on.
Story first published: Wednesday, January 1, 2020, 11:40 [IST]
X
Desktop Bottom Promotion