For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദഹനത്തെ നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ ഇന്ന് തന്നെ ഒഴിവാക്കൂ

|

ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ തന്നെ ദഹനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നവയാണ്. പലപ്പോഴും നമ്മുടെ തന്നെ ചില ശീലങ്ങളാണ് ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇത് വളരെ ഗുരുതരമായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ് എന്നതില്‍ സംശയം വേണ്ട. കാരണം നാം കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിച്ചില്ലെങ്കില്‍ അത് അല്‍പം പ്രതിസന്ധി ഉണ്ടാക്കുന്നത് തന്നെയാണ്. ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇതില്‍ നമ്മുടെ ചില മോശം ശീലങ്ങള്‍ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. ദഹന വ്യവസ്ഥയെ നശിപ്പിക്കുന്ന ഇത്തരം ശീലങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

Daily Habits That Could Be Affect Your Digestive Health

വയറു വേദന പോലുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഇടക്കിടെയുണ്ടാവുന്ന വയറു വേദനക്ക് പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അതിന് പിന്നില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതില്‍ പലപ്പോഴും നമ്മുടെ തന്നെ തെറ്റ് കൊണ്ട് സംഭവിക്കുന്ന ദഹന സംബന്ധമായ പ്രശ്‌നങ്ങളാണ്. ഇവ ഏതൊക്കെയെന്നും എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നും നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ

 വെറും വയറ്റിലെ ജ്യൂസ്

വെറും വയറ്റിലെ ജ്യൂസ്

ജ്യൂസ് നമ്മുടെ ആരോഗ്യത്തിന് മികച്ചതാണ് എന്ന് നമുക്കെല്ലാം അറിയാം. അതില്‍ തന്നെ ചില ജ്യൂസുകള്‍ പക്ഷേ വെറും വയറ്റില്‍ കുടിക്കാന്‍ പാടില്ല. അത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതില്‍ ഒന്നാണ് ഓറഞ്ച് ജ്യൂസ്. ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് വെറും വയറ്റിലെങ്കില്‍ അതിന് രണ്ട് പ്രാവശ്യം ആലോചിക്കണം. കാരണം ഇത്തരത്തില്‍ ഓറഞ്ച് ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് വയറ്റില്‍ ആസിഡ് ഉത്പാദനം ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. ഇതോടൊപ്പം തന്നെ വയറുവേദന, ഓക്കാനം, നെഞ്ചെരിച്ചില്‍ തുടങ്ങിയവയും ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ പഴങ്ങളിലുണ്ടാവുന്ന ഫ്രക്ടോസ് പലപ്പോഴും വയറ്റിലെ നല്ല ബാക്ടടീരിയയെ നശിപ്പിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

സ്‌പോഞ്ച് ഉപയോഗിക്കുന്നത്

സ്‌പോഞ്ച് ഉപയോഗിക്കുന്നത്

നിങ്ങള്‍ പാത്രം കഴുകാന്‍ സ്‌പോഞ്ച് ഉപയോഗിക്കുന്നവരെങ്കില്‍ ഒന്ന് ശ്രദ്ധിക്കണം. കാരണം ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. കാരണം സ്‌പോഞ്ച് നനഞ്ഞിരിക്കുമ്പോള്‍ അത് കൂടുതല്‍ ബാക്ടീരിയ പാത്രത്തിലും സ്‌പോഞ്ചിലും പറ്റിപ്പിടിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് സിലിക്കണ്‍ ബ്രഷ് ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ ഇത്തരം ബാക്ടീരിയകള്‍ വളരുകയും അത് നിങ്ങളുടെ വയറ്റില്‍ അസ്വസ്ഥതയും ദഹന പ്രശ്‌നങ്ങളും വര്‍ദ്ധിപ്പിക്കുന്നു.

സാലഡ് നല്ലതാണ്, പക്ഷേ

സാലഡ് നല്ലതാണ്, പക്ഷേ

നിങ്ങള്‍ സാലഡിലേക്ക് മാറുന്നത് എന്തുകൊണ്ടും നല്ല ശീലമാണെങ്കിലും അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം പ്രശ്‌നമുണ്ടാക്കുന്നുണ്ടെന്ന് പെട്ടെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. കാരണം ഉച്ച ഭക്ഷണത്തിന് പകരം സാലഡ് കഴിക്കുന്നത് അത്ര നല്ല ഒരു ശീലമായി വരണം എന്നില്ല. ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഒരിക്കലും അത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് അത്ര നല്ലതായിരിക്കണം എന്നില്ല. ഇത് കൂടാതെ സാലഡ് തന്നെ മൂന്ന് നേരവും ശീലമാക്കുന്നവര്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. എന്നാല്‍ വൈകുന്നേരങ്ങളിലെ ഇടവേളകളില്‍ സാലഡ് ശീലമാക്കുന്നത് നല്ലതാണ്.

തണുത്ത ഭക്ഷണം കഴിക്കുന്നത്

തണുത്ത ഭക്ഷണം കഴിക്കുന്നത്

തണുത്ത ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതാണ്. എന്നാല്‍ പലരും അതിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇത് വയറിന് അനാരോഗ്യകരമാണ് എന്നതാണ് സത്യം. കാരണം തണുത്ത ഭക്ഷണം കഴിക്കുന്നത് വയറിന് പ്രശ്‌നങ്ങളും ദഹന പ്രശ്‌നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ഇവ ദഹിക്കാന്‍ വളരെയധികം പ്രയാസം നേരിടുന്നു എന്നതാണ് സത്യം. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് വയറു വീര്‍ക്കുന്ന അവസ്ഥ, നീര്‍വീക്കം, മലബന്ധം എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു.

രാത്രി തൈര് കഴിക്കുന്നത്

രാത്രി തൈര് കഴിക്കുന്നത്

ആരോഗ്യ സംരക്ഷണത്തിന് തൈര് മികച്ചതാണെങ്കിലും ഇത് സമയം നോക്കാതെ കഴിച്ചാല്‍ പണി കിട്ടുന്ന ഒരു വിഭവമാണ്. കാരണം തൈര് രാത്രിയില്‍ കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് അസിഡിറ്റിക്കും ആസിഡ് റിഫ്‌ളക്‌സ് ഉണ്ടാക്കുന്ന അവസ്ഥയിലേക്കും എത്തുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത് ഉറക്കമില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കണം.

മിക്‌സഡ് ഫ്രൂട്ട്

മിക്‌സഡ് ഫ്രൂട്ട്

മിക്‌സഡ് ഫ്രൂട്ട് കഴിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഫ്രൂട്ട് സലാഡും മറ്റും കഴിക്കുന്നവര്‍ ഇത് ശ്രദ്ധിക്കണം എന്നില്ല.. അതുകൊണ്ട് തന്നെ കലര്‍ത്തുന്ന പഴങ്ങളെക്കുറിച്ച് ധാരണയുണ്ടായിരിക്കണം എന്നില്ല. പുളിയുള്ള ഫലങ്ങള്‍ ഒരിക്കലും മധുരമുള്ളവയോടൊപ്പം ചേര്‍ക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ നെഞ്ചെരിച്ചില്‍ പുളിച്ച് തികട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. പുളികള്‍ ഒരുമിച്ച് ചേര്‍ക്കുന്നത് അതുകൊണ്ട് തന്നെ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

 ഭക്ഷണം കഴിക്കുന്ന വേഗം

ഭക്ഷണം കഴിക്കുന്ന വേഗം

നിങ്ങള്‍ വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്ന വ്യക്തിയാണെങ്കിലും അത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം കഴിക്കുന്ന ഭക്ഷണത്തിന് ആമാശയത്തിലേക്ക് എത്തിയാല്‍ അതിനെ വികസിക്കാന്‍ പാകത്തിലുള്ള സമയം ലഭിക്കുന്നില്ല എന്നതാണ് സത്യം. ഇത് വയറു വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകും. കൂടാതെ ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ വളരെധികം അലട്ടുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രതിസന്ധികള്‍ ഒരു കാരണവശാലുംനിസ്സാരമാക്കരുത്. ഇത് കൂടാതെ ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്താത്തതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മധുരക്കിഴങ്ങ്, ഓറഞ്ച്, ആപ്പിള്‍, ബ്രോക്കോളി, പരിപ്പ്, വാഴപ്പഴം, കാരറ്റ്, ചീര, ബീറ്റ്‌റൂട്ട്, ഗ്രീന്‍ ബീന്‍സ്, കോളിഫ്‌ലവര്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം.

ചര്‍മ്മത്തില്‍ എവിടെയെങ്കിലും ചുവന്ന പാടോ ചൊറിച്ചിലോ ഉണ്ടോ, ശ്രദ്ധിക്കണംചര്‍മ്മത്തില്‍ എവിടെയെങ്കിലും ചുവന്ന പാടോ ചൊറിച്ചിലോ ഉണ്ടോ, ശ്രദ്ധിക്കണം

most read:ചര്‍മ്മത്തില്‍ ചതവുകള്‍ സ്ഥിരമോ: അറിയാം കാരണവും പരിഹാരവും

English summary

Daily Habits That Could Be Affect Your Digestive Health In Malayalam

Here in this article we are discussing about some daily habits that could be affect your digestive health in malayalam. Take a look.
Story first published: Wednesday, May 4, 2022, 16:49 [IST]
X
Desktop Bottom Promotion