For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തില്‍ ചതവുകള്‍ സ്ഥിരമോ: അറിയാം കാരണവും പരിഹാരവും

|

ചര്‍മ്മത്തില്‍ നിങ്ങള്‍ ഇടക്ക് ശ്രദ്ധിക്കുമ്പോള്‍ കരിനീലിച്ച പാടുകള്‍ അവിടവിടങ്ങളിലായി കാണപ്പെടുന്നോ? എന്നാല്‍ എന്താണ് ഇതിന് കാരണം, എങ്ങനെയാണ് ഇത് വരുന്നത്, എന്തൊക്കെയാണ് ഇതിന് പിന്നില്‍ എന്ന് പലപ്പോഴും ആശങ്കപ്പെടുന്നുണ്ടോ? എന്നാല്‍ ഇത്തരം നീലിച്ച പാടുകള്‍ക്ക് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇത് ചതവുകളായി മാറുമ്പോള്‍ അതികഠിനമായ വേദനയും പലര്‍ക്കും ഉണ്ടാവുന്നുണ്ട്. നീലനിറത്തിലുള്ള പാടുകള്‍ കാണപ്പെടുന്ന ഇടങ്ങളിലായി ചര്‍മ്മത്തിന് താഴെ രക്തം കട്ട പിടിച്ച പോലെ കാണപ്പെടുകയും ചെയ്യുന്നു. ചര്മ്മത്തിന് താഴെയുള്ള കോശങ്ങള്‍ക്ക് ചതവോ പരിക്കോ സംഭവിക്കുമ്പോഴാണ് ഇത്തരത്തില്‍ നീലിച്ച പാടുകള്‍ ഉണ്ടാവുന്നത്. ഇത് മൂലമാണ് ചര്‍മ്മത്തിന് താഴെയായി രക്തം അടിഞ്ഞ് കൂടുകയും അത് പിന്നീട് നീല, കറുപ്പ്, പച്ച എന്നീ നിറങ്ങളിലേക്ക് മാറുകയും ചെയ്യുന്നത്.

Bruises: Symptoms, Signs, Causes And Treatment In Malayalam

എന്നാല്‍ സാധാരണ അവസ്ഥയില്‍ ഇത് ഗുരുതരമായ പ്രശ്‌നമല്ല. എന്നാല്‍ ചില അവസ്ഥകളില്‍ അത് അല്‍പം ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. കാരണം ചതവോ മുറിവോ ഇല്ലാതെ ഇത്തരം അവസ്ഥകള്‍ ചര്‍മ്മത്തില്‍ കാണപ്പെട്ടാല്‍ അത് അല്‍പം ഗുതുരമായ അവസ്ഥയുണ്ടാക്കുന്നുണ്ട് എന്നത് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. എന്താണ് ഇതിന്റെ കാരണങ്ങള്‍, എന്തൊക്കെയാണ് പരിഹാരങ്ങള്‍, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നത് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

അപകടമോ ഈ പാടുകള്‍?

അപകടമോ ഈ പാടുകള്‍?

ഇത്തരത്തില്‍ ചര്‍മ്മത്തിലുണ്ടാവുന്ന നീലിച്ച പാടുകളെ പല വിധത്തില്‍ നമുക്ക് അനുമാനിക്കാം. ഇതിന് ജനിതക ഘടകവുമായി ബന്ധമില്ല എന്നതാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ എളുപ്പത്തില്‍ ചതവുകള്‍ കുടുംബത്തില്‍ തന്നെ പലരിലും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും മുറിവുകളിലേക്ക് നയിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. ജീന്‍ സംബന്ധമായും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ചിലരില്‍ പുറമേ ചര്‍മ്മം ആരോഗ്യമുള്ളതായിരിക്കും. എന്നാല്‍ ചര്‍മ്മത്തിന് താഴെയുള്ള രക്തക്കുഴലുകള്‍ പലപ്പോഴും ദുര്‍ബലമായതായിരിക്കാം. ഇത് നിങ്ങളില്‍ ചതവുകള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇവരില്‍ ചര്‍മ്മത്തില്‍ ചുവന്ന നീല നിറങ്ങള്‍ കാണപ്പെടുന്നു.

കാരണങ്ങള്‍ എന്തെല്ലാം?

കാരണങ്ങള്‍ എന്തെല്ലാം?

എന്തൊക്കെയാണ് ഇതിന് കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരത്തില്‍ നീല നിറം ചര്‍മ്മത്തില്‍ ഉണ്ടാവുന്നതിന് ചില മരുന്നുകള്‍, പോഷകങ്ങളുടെ കുറവ്, രോഗാവസ്ഥകള്‍ എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. ഇത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ നയിക്കുന്നത്. അശ്രദ്ധമായ പല കാര്യങ്ങളും നിങ്ങള്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

മരുന്നുകള്‍

മരുന്നുകള്‍

ചില മരുന്നുകള്‍ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നത് നമുക്ക് പറയാന്‍ സാധിക്കില്ല. പ്രത്യേകിച്ച് നമ്മള്‍ കഴിക്കുന്ന സ്വയം ചികിത്സാ മരുന്നുകള്‍ ഉണ്ട്. ഡോക്ടറെ കാണാതെ നാം നമ്മുടെ ഇഷ്ടത്തിന് ഇത്തരം മരുന്നുകള്‍ കഴിക്കുന്നു. അത് നിങ്ങളില്‍ കൂടുതല്‍ അപകടം കൊണ്ട് വരുന്നുണ്ട് എന്നത് പലരും അറിയുന്നില്ല. ഇത് കൂടാതെ ബ്ലീഡിംഗ് ഡിസോര്‍ഡേഴ്‌സ് ഉള്ളവര്‍ കഴിക്കുന്ന മരുന്നും വളരെ ശ്രദ്ധിച്ച് വേണം. കാരണം ഇവരില്‍ രക്തം കട്ട പിടിക്കാതിരിക്കുമ്പോളാണ് രക്തസ്രാവം വര്‍ദ്ധിക്കുന്നത്. ഇത് പലപ്പോഴും ഇത്തരം പാടുകള്‍ക്ക് കാരണമാകുന്നു. ചിലരില്‍ ഇത് അല്‍പം കൂടുതലായിരിക്കും. അത് അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

പോഷകങ്ങളുടെ കുറവ്

പോഷകങ്ങളുടെ കുറവ്

എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും പോഷകങ്ങള്‍ പ്രധാനമാണ് എന്ന് നമുക്കറിയാം. ഇവയുടെ കുറവ് ശരീരത്തിന് ബോധ്യപ്പെടുമ്പോളാണ് ഇത്തരം പ്രതിസന്ധികള്‍ തല പൊക്കുന്നത്. ശാരീരിക പ്രവര്‍ത്തനത്തിന് ആവശ്യത്തിന് വിറ്റാമിനുകളും ധാതുക്കളും ലഭിക്കാത്ത അവസ്ഥയില്‍ ഗുരുതരാവസ്ഥകള്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും ചതവിന്റെ രൂപത്തിലാണ് ശരീരത്തിന് പുറത്തേക്ക് വരുന്നത്. ഇവരില്‍ വിശദീകരിക്കാനാവാത്തതും ഇടക്കിടെയുണ്ടാവുന്നതുമായ ചതവ് ശരീരത്തില്‍ കാണപ്പെടുന്നു.

ഏതൊക്കെ പോഷകങ്ങള്‍

ഏതൊക്കെ പോഷകങ്ങള്‍

വിറ്റാമിന്‍ സി ശാരീരിക പ്രവര്‍ത്തനത്തിന് വളരെ അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ ഇത് ശരീരത്തിന് ലഭിക്കുന്നില്ല എന്നതാണ് സത്യം. ഇത് മുറിവ് ഉണക്കുന്നതിന് കാരണമാകുന്ന ഒന്നാണ്. എന്നാല്‍ ആവശ്യത്തിന് വിറ്റാമിന്‍ സി ശരീരത്തില്‍ ഇല്ലെങ്കില്‍ അത് പലപ്പോഴും ശരീരത്തില്‍ ചതവ് സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത് പോലെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അയേണ്‍ അത്യന്താപേക്ഷിതമാണ്. പലപ്പോഴും ശരീരത്തിന് ആരോഗ്യമുള്ള രക്തകോശങ്ങള്‍ ഉണ്ടാക്കുന്നതിന് അയേണിന്റെ പങ്ക് നിസ്സാരമല്ല. എന്നാല്‍ ഇതിന്റെ അഭാവം നേരിടുമ്പോള്‍ അത് നമ്മുടെ ചര്‍മ്മത്തില്‍ വെല്ലുവിളി ഉയര്‍ത്തുകയും ഇത്തരം നീലിച്ച പാടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

വൈറ്റമിന്‍ സിയുടെ അഭാവം കാലിലെ ചതവ്

വൈറ്റമിന്‍ സിയുടെ അഭാവം കാലിലെ ചതവ്

വിറ്റാമിന്‍ സിയുടെ കുറവ് ശരീരത്തിലുണ്ടെങ്കില്‍ അത് പ്രധാനമായും കാലിലെ ചതവിനാണ് കാരണമാകുന്നത്. ഇത് കാലിലെ ചതവുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് മുറിവ് ഉണക്കുന്നതിനെ ബാധിക്കുന്നതിനാല്‍ ഇവരില്‍ പ്രമേഹത്തിന്റെ അളവ് കൂടുതലാണ് എന്നും കണ്ടെത്താവുന്നതാണ്. പ്രമേഹ രോഗികളില്‍ ഇത്തരത്തിലുള്ള പാടുകള്‍ നിസ്സാരമല്ല. അതുകൊണ്ട് ഇവര്‍ ഇടക്ക് പ്രമേഹം പരിശോധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ബ്ലഡ് സ്‌പോട്ടുകള്‍

ബ്ലഡ് സ്‌പോട്ടുകള്‍

ചര്‍മ്മത്തിലെ ഇത്തരം പാടുകളെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കാരണം ഇവയെ ബ്ലഡ് സ്‌പോട്ടുകള്‍ എന്നാണ് വിളിക്കുന്നത്. പ്രമേഹം കൂടുതലുള്ളവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ കുറവ്, രക്തതക്കുഴലിലുണ്ടാവുന്ന വീക്കം, വിറ്റാമിന്‍ സിയുടെ കുറവ് എന്നിവയെല്ലാം ആണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. ഇത് കൂടാതെ രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറവുള്ളവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചില രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ഇത് ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നു. അത് പിന്നീട് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു.

ചികിത്സ എന്താണ്?

ചികിത്സ എന്താണ്?

എങ്ങനെയാണ് ഇത്തരം അവസ്ഥകളെ ചികിത്സിക്കുന്നത് എന്ന് നമുക്ക് നോക്കാം. സാധാരണ അവസ്ഥയില്‍ ഉണ്ടാവുന്ന ചതവുകള്‍ക്ക് ചികിത്സ ആവശ്യമില്ല. അത് വെറും ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ തന്നെ മാറുന്നു. എന്നാല്‍ ചതവ് നിങ്ങള്‍ക്ക് അസ്വസ്ഥതയോ വേദനയോ ഉണ്ടാക്കുകയാണെങ്കില്‍ അതിനെ നിര്‍ബന്ധമായും ശ്രദ്ധിക്കണം. ഇത് ഒരു പരിധി വരെ വീട്ടില്‍ ചികിത്സിക്കാം. ചതവ് പറ്റിയ സ്ഥലത്ത് തണുത്ത കംപ്രസ് വെക്കണം. ഇത് നിങ്ങളുടെ വേദന കുറക്കുന്നു. എന്നാല്‍ എന്തെങ്കിലും രോഗാവസ്ഥകളാണ് നിങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതെങ്കില്‍ അത് കൃത്യമായി ഡോക്ടറെ കണ്ട് പരിശോധിക്കുന്നതിന് ശ്രദ്ധിക്കണം. പരിക്ക് മൂലം ഉണ്ടാവുന്നവയെങ്കില്‍ അതിന മുന്‍കരുതല്‍ എടുക്കണം.

നീലിച്ച പാടുകള്‍ നിസ്സാരമല്ല; കൃത്യസമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ അപകടംനീലിച്ച പാടുകള്‍ നിസ്സാരമല്ല; കൃത്യസമയത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

ചതവുകള്‍ക്കും പരിക്കുകള്‍ക്കും വീട്ടുവൈദ്യം മികച്ചത്ചതവുകള്‍ക്കും പരിക്കുകള്‍ക്കും വീട്ടുവൈദ്യം മികച്ചത്

English summary

Bruises: Symptoms, Signs, Causes And Treatment In Malayalam

Here in this article we are sharing the causes, signs and symptoms of bruises on skin in malayalam. Take a look
Story first published: Saturday, April 30, 2022, 14:32 [IST]
X
Desktop Bottom Promotion