For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദേശീയ നേത്രദാനം 2019: ഇരുളിൽ നിന്ന് വെളിച്ചം വീശൂ

|

ദേശീയ നേത്രദാനം രണ്ടാഴ്ചകളിലായാണ് എല്ലാ വർഷവും അനുവർത്തിച്ച് വരുന്നത്. ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെയാണ് ദേശീയ നേത്രദാനം വാരാചരണം നടക്കുന്നത്. കണ്ണുകൾ ദാനം ചെയ്യേണ്ടതിന്റേയും കണ്ണുകൾ ദാനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ചുമാണ് ഈ ദിനങ്ങളിൽ നമ്മൾ അറിഞ്ഞിരിക്കേണ്ടത്. റിപ്പോര്‍ട്ടുകൾ പറയുന്നത് ഇന്ത്യയിലെ ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും മുന്നില്‍ നിൽക്കുന്ന ഒന്നാണ് അന്ധതയുമായി ബന്ധപ്പെട്ടുള്ളത്. മരണാനന്തരമാണ് നേത്രദാനം ചെയ്യുന്നത്. എന്നാൽ പലരും അതിന് പോലും തയ്യാറാവാതിരിക്കുന്ന അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. നേത്രദാനത്തെക്കുറിച്ച് പല വിധത്തിലുള്ള തെറ്റിദ്ധാരണകളും ഇന്നും നിലനിൽക്കുന്നുണ്ട്.

തെറ്റിദ്ധാരണകൾ തന്നെയാണ് പലപ്പോഴും പലരേയും നേത്രദാനത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നതും. കാഴ്ചയില്ലാത്തവർക്ക് നമ്മുടെ കണ്ണുകളിലൂടെ വെളിച്ചം പകരാനും അവർക്ക് ലോകം കാണുന്നതിനും ഉള്ള അവസരം നമ്മുടെ കണ്ണുകളിലൂടെ ലഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. എല്ലാവർഷവും ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ രാജ്യം ദേശീയ നേത്രദാനമായി ആചരിക്കുന്നുണ്ട്. നേത്രദാനത്തെക്കുറിച്ചും ഇതിന്റെ ആവശ്യകതയേയും പ്രാധാന്യത്തെക്കുറിച്ചും അറിയേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

eye donation

അന്ധത ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ

അടുത്തിടെയുള്ള റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിലെ കോർണിയ രോഗങ്ങൾ കാരണം കുറഞ്ഞത് ഒരു കണ്ണിൽ 6/60 ൽ താഴെയുള്ള കാഴ്ചയുള്ള 6.8 ദശലക്ഷം ആളുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ആഗോള തലത്തിൽ 37 മില്ല്യണ്‍ ആളുകളിൽ 15 മില്ല്യൺ ആളുകളും ഇന്ത്യയിലാണ് എന്നതാണ് യാഥാർത്ഥ്യം. ഇതിൽ ചൂണ്ടിക്കാണിക്കുന്നത് 75 ശതമാനം അളുകൾക്കും ഒഴിവാക്കാനും പരിഹരിക്കാനും പറ്റാത്ത തരത്തിലുള്ള അന്ധതയാണ് എന്നുള്ളതാണ്. ഇന്ത്യയിൽ ഓരോ 20 സെക്കന്റിലും ഒരാൾ അന്ധനായി മാറുന്നുണ്ട്.

ഇത് കൂടാതെ ഓരോ നാല് മിനിറ്റിലും ഒരു കുട്ടി അന്ധനായി ജനിക്കുന്നുണ്ട്. വിവിധ കാരണങ്ങൾ അപകടമരണങ്ങൾ, പ്രായാധിക്യം മൂലമുണ്ടാവുന്ന മരണങ്ങൾ എന്നിവയെല്ലാം ധാരാളം നമ്മുടെ രാജ്യത്ത് സംഭവിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ സംഭവിക്കുന്ന മരണത്തിലൂടെ ഉള്ള ആളുകളുടെ കണ്ണുകൾ ദാനം ചെയ്താൽ നമ്മുടെ രാജ്യത്ത് നിന്ന് അന്ധത കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

നമ്മുടെ രാജ്യത്തെ 2.5 ലക്ഷം കണ്ണുകളാണ് ദാനം ചെയ്യപ്പെടേണ്ടത്. എന്നാൽ ഇതിൽ സംഭവിക്കുന്നത് വെറും 25000 കണ്ണുകൾ മാത്രമാണ് ദാനം ചെയ്യപ്പെടുന്നത്. 10000 കോര്‍ണിയൽ ട്രാൻസ്പ്ലാന്റ്സ് ആണ് നടക്കുന്നതും. ഇതെല്ലാം വളരെ കുറഞ്ഞ നിരക്കാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

eye donation

153 മില്ല്യൺ ആളുകൾക്ക് കണ്ണട ആവശ്യമുള്ളിടത്ത് അതിന് കഴിയാത്ത നിരവധി പേരാണ് ഉള്ളത്. ഏറ്റവും കൂടുതൽ അന്ധതയും നേത്ര പ്രശ്നങ്ങളും ഉള്ള നമ്മുടെ രാജ്യത്ത് വെറും പരിമിതമായിട്ടുള്ള 20 ഒപ്‌റ്റോമെട്രി സ്കൂളുകളും അതിൽ പ്രതിവർഷം 1,000 ഒപ്‌റ്റോമെട്രിസ്റ്റുകളും മാത്രമാണ് പുറത്തേക്ക് വരുന്നത്. 15 മില്ല്യൺ ആളുകളിൽ 3 മില്ല്യണിൽ കൂടുതൽ കുട്ടികളാണ് അന്ധത കൊണ്ട് കഷ്ടപ്പെടുന്നത്. ഇവർക്ക് കോർണിയ സംബന്ധമായ പ്രശ്നങ്ങളാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതും.

നേത്രദാനം ഇന്ത്യയിൽ

നേത്രദാനത്തെക്കുറിച്ച് അറിവില്ലാത്തവരും അതിന് സമ്മതമുണ്ടായിട്ടും അത് നടപ്പിലാക്കാൻ വഴിയില്ലാത്തവർക്കും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ എളുപ്പത്തിൽ തന്നെ ഇതിനെ പരിഹരിക്കാൻ സാധിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് നിന്ന് അന്ധതയെ ഇല്ലാതാക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള ക്ലബ്ബുകൾ, ആശുപത്രികൾ, സന്നദ്ധ സംഘടനകൾ, മെഡിക്കൽ കോളജുകൾ, നേത്രബാങ്ക് എന്നിവിടങ്ങളിൽ നിന്ന് ഫോം ലഭിക്കുന്നു. ഇത് പൂരിപ്പിച്ച് നൽകിയാൽ നിങ്ങൾക്ക് കണ്ണുകൾ ദാനം ചെയ്യുന്നതിനുള്ള സമ്മതപത്രത്തോടൊപ്പം കാര്‍ഡ് ലഭിക്കുന്നു. നിങ്ങളുടെ മരണശേഷം കണ്ണുകൾ ദാനം ചെയ്യാൻ സമ്മതമാണ് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

പലപ്പോഴും കോര്‍ണിയക്കായിരിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാവുക. ഇത് മരണ ശേഷം തന്റെ കണ്ണുകൾ ദാനം ചെയ്ത വ്യക്തിയിൽ നിന്ന് മാറ്റിവെക്കുന്നു. ഇതിനെ കോർണിയ ട്രാൻസ്പ്ലാന്റേഷൻ എന്നാണ് പറയുന്നു. അവയവദാനത്തിന് വേണ്ടി 1994-ൽ നിയമം നമ്മുടെ ഗവൺമെന്റ് ഇറക്കിയിട്ടുണ്ട്. ഇതിന് ശേഷമാണ് അവയവദാനം എന്നത് വളരെയധികം ആളുകളിലേക്ക് എത്തിയതും. ആന്ധ്രപ്രദേശും തമിഴ്നാടുമാണ് ഇതിന് വേണ്ടി വളരെയധികം പരിശ്രമിക്കുന്നതും. തമിഴ്നാട്ടിൽ 302 അവയവ ദാനവും ആന്ധ്രപ്രദേശിൽ 150 അവയവ ദാനവും ആണ് നടന്നിട്ടുള്ളത്. കർണാടക, മഹാരാഷ്ട, ഗുജറാത്ത്, രാജസ്ഥാൻ, കേരളം എന്നിവയും തൊട്ടുപുറകിൽ തന്നെയുണ്ട്.

50 ശതമാനം കണ്ണുകളും ഉപയോഗശൂന്യം

കണ്ണുകൾ ദാനം ചെയ്യേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ് എന്നത് നമുക്കെല്ലാം അറിയാം. എന്നാൽ പലപ്പോഴും ദാനം ചെയ്യപ്പെടുന്ന കണ്ണുകളില്‍ പലതും ഉപയോഗ ശൂന്യമാകുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പലപ്പോഴും ഇത് ആശുപത്രികളിലാണ് ഏറ്റവും കൂടുതൽ പ്രകടമാവുന്നതും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏപ്രില്‍ 2018 മുതല്‍ മാര്‍ച്ച് 2019 വരെ 52000 കണ്ണുകളാണ് ദാനം ചെയ്യപ്പെട്ടത്. എന്നാൽ ആകെ ചികിത്സ നടന്നച് 28000 കണ്ണുകള്‍ക്ക് മാത്രമാണ്. ഇതില്‍ നല്ലൊരു ശതമാനം കോർണിയകളും ഉപയോഗശൂന്യമാവുകയായിരുന്നു. ദാനം ചെയ്യപ്പെട്ട കോർണിയ 6 മുതൽ 14 ദിവസത്തിനുള്ളിൽ മാറ്റി വെക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ പല കാരണങ്ങൾ കൊണ്ടും ഇത് നടക്കാതെ വരുമ്പോൾ അത് പലപ്പോഴും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്നു. കൂടുതൽ സജ്ജീകരണങ്ങൾ ഉള്ള നേത്രബാങ്ക് ഇല്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം.

കണ്ണിന്റെ ആരോഗ്യം കാക്കാൻ ചില നല്ല ശീലങ്ങൾകണ്ണിന്റെ ആരോഗ്യം കാക്കാൻ ചില നല്ല ശീലങ്ങൾ

എന്തുകൊണ്ട് ആളുകൾ തയ്യാറാവുന്നില്ല

എന്തുകൊണ്ട് ആളുകൾ നേത്രദാനത്തിന് ഇന്നും തയ്യാറാവുന്നില്ല എന്നത് ഒരു ചോദ്യമാണ്. പല വിധത്തിലുള്ള തെറ്റിദ്ധാരണകൾ, വിശ്വാസങ്ങൾ, മതപരമായ ചില കാര്യങ്ങള്‍ എന്നിവയെല്ലാം ഇതിൽ വലിയ പങ്കാണ് വഹിക്കുന്നത്. പലപ്പോഴും മരണശേഷം ഉണ്ടാവുന്ന ചില മതപരമായ ചടങ്ങുകൾ ഇത്തരം അവസ്ഥകള്‍ക്ക് ഒരു വില്ലനായി മാറുന്നുണ്ട്. മരണ ശേഷം എത്രയും പെട്ടെന്ന് കണ്ണുകൾ ദാനം ചെയ്യുന്നതിനാണ് ശ്രമിക്കേണ്ടത്. എന്നാൽ സംസ്കാര ചടങ്ങുകളും മറ്റും നീണ്ടു പോവുന്നത് ഈ സാധ്യതയെ ഇല്ലാതാക്കുന്നു.

ഇത് കൂടാതെ ധാരാളം അന്ധവിശ്വാസങ്ങളും ഇതിനെ പിൻപറ്റി ഉണ്ട് എന്നതാണ് സത്യം. ഇതെല്ലാം ഈ നല്ല കർമ്മത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇരുട്ട് നിറഞ്ഞ മറ്റൊരാളുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതിന് നമ്മുടെ കണ്ണുകൾക്ക് ആവുമെങ്കിൽ അതിലും വലിയ പുണ്യമില്ല എന്ന് നമ്മൾ മനസ്സിലാക്കണം. അതെന്ന് നമ്മുടെ ഉപബോധമനസ്സിനേയും ബോധമനസ്സിനേയും പറഞ്ഞ് മനസ്സിലാക്കാൻ സാധിക്കുമോ അന്ന് നമ്മുട രാജ്യത്ത് നിന്ന് അന്ധതയെന്ന ഇരുട്ടിനെ പൂർണമായും തുടച്ച് നീക്കാൻ സാധിക്കുന്നു.

English summary

National Eye Donation Fortnight 2019: Current Status Of Eye Donation In India

The National Eye Donation Fortnight is observed every year from 25 August to 8 September. The campaign intends to create public awareness about the importance of eye donation and to motivate people to pledge for organ donation.
X
Desktop Bottom Promotion