For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ക്ക് കൂടുതല്‍ ഉറക്കം വേണം; എന്നാല്‍ സംഭവിക്കുന്നതോ ?

|

ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ചുള്ള നിര്‍വചനം തന്നെ മാറ്റിമറിച്ചിരിക്കുകയാണ് ഈ മഹാമാരി. ഔദ്യോഗിക, സാമൂഹിക, വ്യക്തിഗത ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം മുതല്‍ ലോകജനതയുടെ ജീവിതം ഗണ്യമായി മാറി. വര്‍ക്ക് ഫ്രം ഹോം ജോലികള്‍, ഹോം-സ്‌കൂള്‍ വിദ്യാഭ്യാസം, സാമ്പത്തിക ഞെരുക്കങ്ങള്‍ എന്നിവ സമ്മര്‍ദ്ദത്തിന്റെ അളവ് ഉയര്‍ത്തുകയും ഉറക്കസമയം കുറയുകയും ചെയ്യുന്ന ഘടകങ്ങളായി.

Most read: തടി കുറയ്ക്കണോ? രാത്രി ഇതൊന്നും കഴിക്കരുത്Most read: തടി കുറയ്ക്കണോ? രാത്രി ഇതൊന്നും കഴിക്കരുത്

പോഷകാഹാരം, വ്യായാമം, ഉറക്കം എന്നിവയാണ് ആരോഗ്യത്തിന്റെ പ്രധാന അടിസ്ഥാനങ്ങല്‍. ഉറക്കക്കുറവ് നിങ്ങളില്‍ ഉത്കണ്ഠ, വിഷാദം, ഹൃദയാഘാതം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, സ്തനാര്‍ബുദം, ശാരീരിക അസ്വാസ്ഥ്യം എന്നിവയ്ക്ക് കാരണമാകും. എന്നാല്‍ ഒരു നല്ല രാത്രി ഉറക്കം നമ്മുടെ മെറ്റബോളിസത്തെ സഹായിക്കുകയും ദൈനംദിന ജോലികള്‍ ചെയ്യുന്നതിന് കൂടുതല്‍ ഊ ര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

സത്രീകളില്‍ ഉറക്കക്കുറവ് കൂടുതല്‍

സത്രീകളില്‍ ഉറക്കക്കുറവ് കൂടുതല്‍

തിരക്കേറിയ ജീവിതശൈലി പുരുഷന്മാരെയും സ്ത്രീകളെയും കാര്യമായിത്തന്നെ ബാധിക്കുന്നു. മാത്രമല്ല ആവശ്യമായ ഊര്‍ജ്ജം പുസ്ഥാപിക്കാനുള്ള ഉറക്കവും ലഭിക്കുന്നില്ല. ഉറക്കത്തെ സംബന്ധിച്ചിടത്തോളം അത് ഒരാളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ സ്ലീപ് അപ്നിയ പോലുള്ള ഉറക്ക തകരാറുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ ഇന്ന് കൂടുതലാണ്. അമിതവണ്ണമുള്ള അല്ലെങ്കില്‍ ആര്‍ത്തവവിരാമം നേരിടുന്ന സ്ത്രീകളിലാണ് സ്ലീപ് അപ്നിയ കൂടുതലായി കാണപ്പെടുന്നത്. ഗര്‍ഭിണികളായ സ്ത്രീകളെപ്പോലെ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും ഇതിന്റെ അപകടസാധ്യതയുണ്ട്.

ഇന്ത്യയിലെ കണക്കുകള്‍

ഇന്ത്യയിലെ കണക്കുകള്‍

കണക്കുകള്‍ കാണിക്കുന്നത് ഇന്ത്യയില്‍ ഏകദേശം 28 ദശലക്ഷം ആളുകള്‍ സ്ലീപ് അപ്നിയ ബാധിച്ചവരാണ്. ഇതില്‍ പുരുഷന്മാര്‍ 14 ശതമാനവും സ്ത്രീകള്‍ 12 ശതമാനവുമാണ്. എന്നാല്‍ രോഗലക്ഷണങ്ങളും അവയുടെ സ്വാധീനവും ഒരുപോലെയല്ല. അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ് മെഡിസിന്‍ നടത്തിയ ഒരു പഠനത്തില്‍ പുരുഷന്മാരും സ്ത്രീകളും ഉറക്ക തകരാറിന്റെ ലക്ഷണങ്ങളെ വ്യത്യസ്തമായി അനുഭവിക്കുന്നതായും അവരുടെ ലക്ഷണങ്ങളെ കൂടുതല്‍ സാരമായി ബാധിക്കുന്നതായും കണ്ടെത്തി.

Most read:വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷിMost read:വേനലില്‍ ശീലമിതെങ്കില്‍ നേടാം ഇരട്ടി പ്രതിരോധശേഷി

സ്ത്രീകളുടെ ഉറക്കക്കുറവിന് കാരണമാകുന്നത്

സ്ത്രീകളുടെ ഉറക്കക്കുറവിന് കാരണമാകുന്നത്

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉറക്കം ആവശ്യമാണ്. അതായത് ഏകദേശം ഓരോ രാത്രിയും 20 - 30 മിനിറ്റ്. എന്നാല്‍ അത് ലഭിക്കാന്‍ ഇപ്പോഴും ബുദ്ധിമുട്ടാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ പ്രകാരം മൂന്നില്‍ രണ്ട് സ്ത്രീകള്‍ക്ക് മാത്രമാണ് ആവശ്യമുള്ള ഉറക്കം ലഭിക്കുന്നത്. ഇത് സ്ത്രീകളെ വിഷാദരോഗത്തിനും മാനസികാരോഗ്യ അസ്ഥിരതയ്ക്കും ഇരയാക്കുന്നു, പ്രത്യേകിച്ച് ഈ മഹാമാരി സമയത്ത്.

കൂര്‍ക്കം വലി

കൂര്‍ക്കം വലി

രസകരമായി കാര്യമെന്തെന്നാല്‍, ചില സ്ത്രീകള്‍ക്ക് മതിയായ ഉറക്കം ലഭിക്കാത്തതിന്റെ രണ്ടാമത്തെ കാരണം അവരുടെ പുരുഷ പങ്കാളിയുടെ കൂര്‍ക്കം വലി അവര്‍ക്ക് തടസമാകുന്നു എന്നതാണ്. നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് മുതിര്‍ ആണുങ്ങളില്‍ 37% പേരും ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുന്നവരാണ്.

Most read:വേനലില്‍ ശരീരത്തിന് ഉണര്‍വേകാന്‍ കുടിക്കേണ്ടത്Most read:വേനലില്‍ ശരീരത്തിന് ഉണര്‍വേകാന്‍ കുടിക്കേണ്ടത്

ഹോര്‍മോണ്‍ മാറ്റം

ഹോര്‍മോണ്‍ മാറ്റം

കൂടാതെ, പ്രായപൂര്‍ത്തിയായതിന് ശേഷം സ്ത്രീകള്‍ അവരുടെ ആര്‍ത്തവചക്രം, ഗര്‍ഭം, മുലയൂട്ടല്‍, ആര്‍ത്തവവിരാമം എന്നിവയിലൂടെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അനുഭവിക്കുന്നു. ഇതും അവരുടെ ഉറക്കനിലയെ ബാധിക്കുന്നു. ആര്‍ത്തവവിരാമത്തോടടുപ്പിച്ച്, ഏകദേശം പകുതി സ്ത്രീകള്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെടും.

ഉറക്കക്കുറവ് പ്രശ്‌നങ്ങള്‍

ഉറക്കക്കുറവ് പ്രശ്‌നങ്ങള്‍

സ്ലീപ് അപ്നിയയുടെ ഈ വശങ്ങളെല്ലാം ഉറക്കത്തെ ഉത്തേജിപ്പിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഉറക്കമില്ലായ്മ, ക്ഷീണം, പകല്‍ സമയത്തെ പ്രവര്‍ത്തനക്കുറവ്, രാവിലെയുള്ള തലവേദന, വിഷാദം എന്നിവയ്ക്കും ഹൈപ്പോതൈറോയിഡിസം, കോഗ്‌നിറ്റീവ് വൈകല്യം, ഡിമെന്‍ഷ്യ എന്നിവയ്ക്കും കാരണമാകും.

Most read:വേനലെത്തി, ഡീ ഹൈഡ്രേഷന്‍ തടയാന്‍ ചെയ്യേണ്ടത്Most read:വേനലെത്തി, ഡീ ഹൈഡ്രേഷന്‍ തടയാന്‍ ചെയ്യേണ്ടത്

നല്ല ഉറക്കത്തിന് സ്ത്രീകള്‍ എന്തുചെയ്യണം?

നല്ല ഉറക്കത്തിന് സ്ത്രീകള്‍ എന്തുചെയ്യണം?

ഉറക്കം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നു. കൂടാതെ, നമ്മുടെ ശരീരം ഉറങ്ങുമ്പോള്‍ ചര്‍മ്മത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും, അതായത് ആരോഗ്യകരമായ ഒരു ഊര്‍ജ്ജത്തോടെ നിങ്ങള്‍ ഉണരും. കൂടാതെ, നന്നായി ഉറങ്ങുന്നത് ചുളിവുകളില്ലാത്ത ചര്‍മ്മം, തിളക്കമുള്ള കണ്ണുകള്‍, ആരോഗ്യമുള്ള മുടി, മൊത്തത്തിലുള്ള സന്തോഷം എന്നിവയും നിങ്ങള്‍ക്ക് നല്‍കുന്നു.

ഇവ ശീലിക്കൂ

ഇവ ശീലിക്കൂ

* ഉറക്ക ശുചിത്വം പാലിക്കുക. പകല്‍ ഉറക്കം ഒഴിവാക്കുക. കഫീന്‍, മദ്യം, പുകയില എന്നിവ പരിമിതപ്പെടുത്തുക.

* പതിവ് വ്യായാമത്തില്‍ ഏര്‍പ്പെടുകയും സ്ഥിരമായ ഉറക്ക ഷെഡ്യൂള്‍ പിന്തുടരുകയും ചെയ്യുക.

* നിങ്ങളുടെ കിടപ്പുമുറി കഴിയുന്നത്ര തണുത്തതും ഇരുണ്ടതും ശാന്തതയുള്ളതുമാക്കുക

ഡോക്ടറെ സമീപിക്കുക

ഡോക്ടറെ സമീപിക്കുക

അവസാനമായി, നിങ്ങള്‍ക്ക് വിട്ടുമാറാത്ത ഉറക്കക്കുറവ് പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക. രാവിലെയുള്ള തലവേദന, പകല്‍ ഉറക്കം, ഏകാഗ്രതക്കുറവ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

Most read:സ്തനാര്‍ബുദം വരാതെ തടയാന്‍ ഈ ജീവിതശൈലി മാറ്റങ്ങള്‍Most read:സ്തനാര്‍ബുദം വരാതെ തടയാന്‍ ഈ ജീവിതശൈലി മാറ്റങ്ങള്‍

English summary

Causes And Prevention Of Sleep Deprivation in Women

Here we are discussing the causes and prevention of sleep deprivation in women. Take a look.
X
Desktop Bottom Promotion