For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിറ്റാമിന്‍ ഡി സ്ത്രീകളില്‍ ആവശ്യത്തിനില്ലെങ്കില്‍ അപകടം

|

വിറ്റാമിന്‍ ഡി നിങ്ങളുടെ ശരീരത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അസ്ഥികളുടെ ആരോഗ്യത്തിനും കരുത്തിനും നമുക്ക് മികച്ചതാണ് വിറ്റാമിന്‍ ഡി. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ വരെ സഹായിക്കുന്നതാണ്. എന്നാല്‍ ഇതിന്റെ അഭാവം പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട ഫോസ്ഫറസും കാല്‍സ്യവും എല്ലാം ആഗിരണം ചെയ്യുന്നതിന് മികച്ചതാണ് വിറ്റാമിന്‍ ഡി. നമ്മുടെ ശരീരത്തിലെ ആരോഗ്യകാരികളായ വൈറസിനേയും ബാക്ടീരിയയേയും വരെ നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ ഡി മികച്ചതാണ്. എന്നാല്‍ ഇതിന് നമ്മുടെ ഹോര്‍മോണായ ഈസ്ട്രജനുമായി ബന്ധമുണ്ട്. അതുകൊണ്ട് തന്നെ പിസിഓഎസ് പോലുള്ള രോഗങ്ങള്‍ ഉള്ളവരില്‍ വിറ്റാമിന്‍ ഡി വളരെയധികം കുറവായാണ് കണക്കാക്കുന്നത്.

സ്ത്രീകളില്‍ ഗര്‍ഭാവസ്ഥയില്‍ വൈറ്റമിന്‍ ഡിയുടെ അളവ് കുറയുന്നത് ഗര്‍ഭകാലത്തെ പ്രമേഹത്തിനും പ്രിഎക്ലാംസിയയ്ക്കും കാരണമാകുന്നുണ്ട്. ഇത് കൂടാതെ ഹൃദയാരോഗ്യം, മാനസികാരോഗ്യം, മസ്തിഷ്‌ക വികസനം, രോഗപ്രതിരോധ ശേഷി എന്നിവയ്ക്ക് വിറ്റാമിന്‍ ഡി പ്രധാനപ്പെട്ടതാണ്. ഇതിന്റെ കുറവ് സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷിയില്ലായ്മ, മാനസികാരോഗ്യം കുറയുന്നത്, ശാരീരികോര്‍ജം കുറയുന്നത്, മൂഡ് സ്വിങംസ് എന്നിവക്കെല്ലാം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ സ്ത്രികളില്‍ വിറ്റാമിന്‍ ഡി കുറവെങ്കില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് കൂടാതെ വെജിറ്റേറിയന്‍ ഭക്ഷണം ഏതൊക്കെ കഴിച്ചാലാണ് വിറ്റാമിന്‍ ഡി ഉണ്ടാവുന്നത് എന്നും നമുക്ക് നോക്കാം.

വിറ്റാമിന്‍ ഡി കുറവ് എങ്കില്‍ ലക്ഷണങ്ങള്‍

വിറ്റാമിന്‍ ഡി കുറവ് എങ്കില്‍ ലക്ഷണങ്ങള്‍

സ്ത്രീകളില്‍ വിറ്റാമിന്‍ ഡി കുറയുന്നത് വളരെ സ്വാഭാവികമാണ്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും കരുത്തിനും എന്ന പോലെ തന്നെ മാനസികാരോഗ്യത്തേയും സ്വാധീനിക്കുന്നുണ്ട്. വിറ്റാമിന്‍ ഡി കുറയുന്നത് പേശിവേദന, ക്ഷീണം, കുറഞ്ഞ പ്രതിരോധശേഷി, എല്ലുകളിലും സന്ധികളിലും വേദന, വിഷാദം, റെസ്റ്റ്‌ലെസ്സ് ലെഗ് സിന്‍ഡ്രോം തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ അമിതമായ കുറവ് പലപ്പോഴും ഉയര്ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവക്കും കാരണമാകുന്നുണ്ട്. എന്തൊക്കെ ഭക്ഷണങ്ങളാണ് ഇതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നത് എന്ന് നമുക്ക് നോക്കാം.

ഫോര്‍ട്ടിഫൈഡ് ഫുഡ്‌സ്

ഫോര്‍ട്ടിഫൈഡ് ഫുഡ്‌സ്

തൈര്, പശുവിന്‍ പാല്‍, മോര് തുടങ്ങിയ ഫോര്‍ട്ടിഫൈഡ് ഫുഡ് ഇനങ്ങളില്‍ നല്ല അളവില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. സസ്യാഹാരം മാത്രം ശീലിച്ചവര്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പാല്‍ തൈര്, പനീര്‍ എന്നിവയും ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ സോയപാലിലും നല്ലതുപോലെ വിറ്റാമിന്‍ ഡി ്അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് പശുവിന്‍ പാല്‍, ബദാം പാല്‍, ഓട്സ് പാല്‍ എന്നിവ 100 IU മുതല്‍ 120 IU വരെ വിറ്റാമിന്‍ ഡി ഉണ്ടെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് നമ്മള്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ടതുണ്ട്.

കൂണ്‍

കൂണ്‍

കൂണ്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം സൂര്യന്റെ അള്‍ട്രാവയലറ്റ് പ്രകാശവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഒന്നാണ് കൂണ്‍. അതുകൊണ്ട് തന്നെ കൂണില്‍ ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. അതിനാല് വെജിറ്റേറിയന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് വളരെയധികം ഗുണങ്ങള്‍ കൂണ്‍ നല്‍കുന്നുണ്ട്. എന്നാല്‍ എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല എന്നുള്ളതാണ് ആദ്യം മനസ്സിലാക്കേണ്ടത്. കാരണം ചില കൂണുകള്‍ ഇരുട്ടിലാണ് വളരുന്നത്. അതുകൊണ്ട് തന്നെ അവ ഭക്ഷ്യയോഗ്യമാവണം എന്നില്ല. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. അതുകൊണ്ട് ശ്രദ്ധിച്ച് വേണം കൂണ്‍ വാങ്ങുന്നതും കഴിക്കുന്നതും.

ചീസ്

ചീസ്

നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ പലരും ഉള്‍പ്പെടുത്തുന്ന ഒന്നാണ് ചീസ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. കാരണം വിറ്റാമിന്‍ ഡി ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് കാര്യം. പക്ഷേ കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ ചീസ് മിതമായ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു പാക്കറ്റ് ചീസ് വാങ്ങുന്നതിന് മുമ്പ്, അതില്‍ എത്രത്തോളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. ഇത് കൃത്യമായി മനസ്സിലാക്കി വേണം ഭക്ഷണത്തിന്റെ കാര്യത്തില്‍ ചേര്‍ക്കുന്നതിന്.

മറ്റ് മാര്‍ഗ്ഗങ്ങള്‍

മറ്റ് മാര്‍ഗ്ഗങ്ങള്‍

ശരീരത്തില്‍ വിറ്റാമിന്‍ ഡി ഭക്ഷണത്തിലൂടെ അല്ലാതേയും നമുക്ക് ലഭിക്കുന്നുണ്ട്. വിറ്റാമിന്‍ ഡിയുടെ ഏറ്റവും മികച്ച ഉറവിടമാണ് സൂര്യപ്രകാശം. ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ്. പലപ്പോഴും വീടിനുള്ളില്‍ തന്നെ ഇരിക്കുന്നത് നിങ്ങളുടെ വിറ്റാമിന്‍ ഡി അഭാവം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും പ്രായമായ സ്ത്രീകള്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും വിറ്റാമിന്‍ ഡിയുടെ കുറവ് പ്രശ്‌നമുണ്ടാക്കുന്നത്. ഇത് നിസ്സാരമായി കണക്കാക്കുമ്പോള്‍ പിന്നീട് ഗുരുതരമായി മാറുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

നിങ്ങളുടെ സന്ധികളിലും എല്ലുകളിലും വിറ്റാമിന്‍ ഡി കുറവെങ്കില്‍ പൊടുന്നനേ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ച് തുടങ്ങിക്കഴിഞ്ഞാല്‍ ഉടനെ തന്നെ നല്ലൊരു ഡോക്ടറെ കാണുന്നതിനും ഇത് വിറ്റാമിന്‍ ഡിയുടെ കുറവ് കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നമാണോ എന്ന് മനസ്സിലാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് അനുസരിച്ചുള്ള സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും നിസ്സാരമാക്കി കളയരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് സ്ത്രീകള്‍ അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

ദഹനത്തെ നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ ഇന്ന് തന്നെ ഒഴിവാക്കൂദഹനത്തെ നശിപ്പിക്കുന്ന ഈ ശീലങ്ങള്‍ ഇന്ന് തന്നെ ഒഴിവാക്കൂ

most read:ചര്‍മ്മത്തില്‍ എവിടെയെങ്കിലും ചുവന്ന പാടോ ചൊറിച്ചിലോ ഉണ്ടോ, ശ്രദ്ധിക്കണം

English summary

Best Vegetarian Food For Vitamin D Deficiency For Women In Malayalam

Here in this article we are sharing some vegetarian food for vitamin D deficiency for women in malayalam. Take a look.
Story first published: Thursday, May 5, 2022, 14:38 [IST]
X
Desktop Bottom Promotion