Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
ചര്‍മ്മത്തില്‍ എവിടെയെങ്കിലും ചുവന്ന പാടോ ചൊറിച്ചിലോ ഉണ്ടോ, ശ്രദ്ധിക്കണം
ചര്‍മ്മ പ്രശ്നങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് കൃത്യമായ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ പലരും പലപ്പോഴും നാണക്കേടോ മടിയോ വിചാരിച്ച് പല ചര്‍മ്മപ്രശ്നങ്ങളേയും വേണ്ടത് പോലെ ചികിത്സിക്കുന്നില്ല. പിന്നീട് അത് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുമ്പോഴാണ് പലപ്പോഴും പലരും ശ്രദ്ധിക്കുന്നത്. കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് ഈ ചര്‍മ്മ പ്രശ്നം. അറ്റോപിക് ഡെര്‍മറ്റൈറ്റിസ് എന്ന പ്രശ്നത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്.

ഇത് ഒരു വിട്ടുമാറാത്ത ചര്‍മ്മ രോഗാവസ്ഥയാണ്, അത് വര്‍ഷങ്ങളോളം അല്ലെങ്കില്‍ ജീവിതത്തിലുടനീളം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് എത്തുന്നുണ്ട്. ഇത് പലപ്പോഴും മറ്റ് തരത്തിലുള്ള എക്സിമയുമായി ചേര്‍ന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കാവുന്നതാണ്. പല വിധത്തിലുള്ള കാരണങ്ങള്‍ ഇതിലുണ്ട് എന്നതാണ് സത്യം. എന്നാല്‍ എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പരിഹാരങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത് ചര്‍മ്മത്തില്‍ അതിസങ്കീര്‍ണമായ ചൊറിച്ചില്‍ ഉണ്ടാക്കുന്നു എന്നതാണ് ആദ്യത്തെ കാര്യം. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് അറ്റോപിക് ഡെര്‍മറ്റൈറ്റിസ്?
എന്താണ് അറ്റോപിക് ഡെര്‍മറ്റൈറ്റിസ് എന്ന് നമുക്ക് നോക്കാം. ചര്‍മ്മത്തെ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗാവസ്ഥയാണ് ഇത്. കുട്ടികളേയും മുതിര്‍ന്നവരേയും ഒരു പോലെ ഈ രോഗാവസ്ഥ ബാധിക്കുന്നുണ്ട്. എക്സിമയുടെ മറ്റൊരു വകഭേദമാണ് ഈ ചര്‍മ്മ രോഗം. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ അതികഠിനമായ ചൊറിച്ചിലും ഇത് കൂടാതെ തിണര്‍പ്പിനും ഉള്ള സാധ്യതയുണ്ട്. ഇരുണ്ട ചര്‍മ്മ നിറമുള്ളവര്‍ക്ക് ഇത് പലപ്പോഴും തവിട്ട് അല്ലെങ്കില്‍ ചാര നിറത്തിലുള്ള പാടുകള്‍ ചര്‍മ്മത്തില്‍ അവശേഷിപ്പിക്കുന്നു. എന്നാല്‍ ഇളം ചര്‍മ്മ നിറമുള്ളവരില്‍ ഇത് ചുവന്ന് നിറത്തിലും കാണപ്പെടാവുന്നതാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ അല്പം ഗൗരവമായി തന്നെ കാര്യങ്ങളെ കണക്കാക്കണം.

ജനിതക വ്യതിയാനം സംഭവിച്ചത്
ഇത്തരത്തിലുള്ള എക്സിമയുള്ള ചിലരില്‍ ഫിലാഗ്രിന് ഉണ്ടാക്കുന്നതിന് ഉത്തരവാദികളായ ജീനിന്റെ മ്യൂട്ടേഷന് ഉണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നുണ്ട്. എന്താണ് ഫിലാഗ്രിന് എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? ചര്‍മ്മത്തിന്റെ മുകളിലെ പാളിയില്‍ ആരോഗ്യകരവും സംരക്ഷിതവുമായ തടസ്സം നിലനിര്‍ത്താന്‍ നമ്മുടെ ശരീരത്തെ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഫിലാഗ്രിന്. ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരത്തിലുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിന് ആവശ്യത്തിന് ഫിലാഗ്രിന് ഇല്ലാത്ത അവസ്ഥയില്‍ ചര്‍മ്മത്തില്‍ ഈര്പ്പമില്ലാതിരിക്കുകയും പല ബാക്ടീരിയകളും വൈറസുകളും ചര്‍മ്മത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായാണ ഇത്തരം ചര്‍മ്മരോഗങ്ങള്‍ പലരേയും ബാധിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ആര്‍ക്കെല്ലാം രോഗത്തിന് സാധ്യത
ഇത് സാധാരണയായി കുട്ടികളിലാണ് എറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. അതായത് കുഞ്ഞിന് ആറ് മാസമുള്ളപ്പോള്‍ മുതല്‍ രോഗത്തിനുള്ള സാധ്യതയുണ്ട്. ഇത് എക്സിമ പോലെ തന്നെയാണ് ഉള്ളതെങ്കിലും പിന്നീട് മാറാതെ നില്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ചില കുട്ടികളില്‍ ഇത് പ്രായമാകുന്നതോടെ ലക്ഷണങ്ങള്‍ കുറഞ്ഞ് വരുന്നു. എന്നാല്‍ ചിലരിലാകട്ടെ വളരുന്തോറുമാണ് രോഗലക്ഷണങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഇവക്ക് പുറകേ മറ്റ് ചില അലര്‍ജികളും കുട്ടികളെ ബാധിക്കുന്നു. അതിന്റെ ഫലമായി ആസ്ത്മ, പനി എന്നിവയും ഉണ്ടാവുന്നുണ്ട്. ഇത് ചിലര്‍ക്ക് പാരമ്പര്യമായും ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍ എന്തൊക്കെ?
പ്രധാനമായും ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചിലാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതില്‍ തന്നെ 85%-ത്തിലധികം ആളുകളില്‍ ഇത് തന്നെയാണ് പ്രധാന ലക്ഷണം എന്നതാണ്. അമിതമായ ചൊറിച്ചില്‍ മൂലം പലപ്പോഴും ചര്‍മ്മത്തില്‍ കൂടുതല്‍ വെല്ലുവിളികളും വേദനയും ഉറക്കമില്ലായമയും ചര്‍മ്മത്തിലെ നിറം മാറ്റവും എല്ലാം ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ ചര്‍മ്മത്തില്‍ ഏത് ഭാഗത്തും തിണര്‍പ്പ് ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ചിലരില്‍ അമിതമായി ചൊറിയുന്നത് മൂലം പലപ്പോഴും രക്തസ്രാവമുണ്ടാവുകയും ചെയ്യാവുന്നതാണ്. ചര്‍മ്മത്തിലുണ്ടാവുന്ന നിറവ്യത്യാസമാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ആവര്‍ത്തിച്ച് ചര്‍മ്മത്തില്‍ ചൊറിച്ചിലുണ്ടാവുന്നത് ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യം
എന്നാല്‍ ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം അവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതില്‍ സ്ഥിരമായി കുളിക്കുന്നതും ചര്‍മ്മത്തിന്റെ തടസ്സം നിലനിര്‍ത്തുന്നതിന് വേണ്ടി മോയ്സ്ചുറൈസ് ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കുക. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കുക. അതൊടൊപ്പം തന്നെ മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും മെഡിറ്റേഷന്‍ പോലുള്ളവക്കും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം നിയന്ത്രണത്തില്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കുന്നതിലൂടെ ഒരു പരിധി വരെ നമുക്ക് രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.

ജീവിതത്തെ ബാധിക്കുന്നത്
പലപ്പോഴും ഇത്തരം മോശം രോഗാവസ്ഥകള്‍ നമ്മുടെ മാനസികമായും ശാരീരികമായും ഉള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. കാരണം ഇത് നമ്മുടെ ജീവിത നിലവാരത്തില്‍ വലിയ സ്വാധീനം ചെലുത്തും. പലപ്പോഴും പലരിലും ആത്മവിശ്വാസത്തെ വരെ ഇത്തരം ചര്‍മ്മ രോഗാവസ്ഥകള്‍ ബാധിക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണമായും ഇതിനെ ചികിത്സിച്ച് മാറ്റാന്‍ സാധിക്കുകയില്ല. ഇത്തരം അവസ്ഥകള്‍ക്ക് മുകളില്‍ പറഞ്ഞതു പോലെയുള്ള കൃത്യമായ പരിചരണമാണ് ആവശ്യം.

രോഗത്തിന് കാരണമാകുന്ന ഘടകങ്ങള്‍?
ഈ രോഗത്തിന് കാരണമാകുന്ന ചില ഘടകങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് കൂടി നമുക്ക് നോക്കാം. സീസണല്‍ അലര്‍ജികള്‍, ചില പ്രത്യേക സോപ്പുകളുടെയും ഡിറ്റര്‍ജന്റുകളുടെയും ഉപയോഗം, തണുത്ത കാലാവസ്ഥ എന്നിവ ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്ന ഘടകങ്ങളാവാം. ഇത് കൂടാതെ പരിസര മലിനീകരണം, വായുവിലെ ഈര്‍പ്പത്തിന്റെ അഭാവം എന്നിവയും ഇതിന് കാരണമാകുന്നുണ്ട്. ഇത് മൂലമാണ് പലരിലും ചൊറിച്ചിലും ചര്‍മ്മത്തിന്റെ നിറം മാറ്റവും ആരംഭിക്കുന്നത്. ഇത്തരം കാര്യങ്ങളെ നിസ്സാരവത്കരിക്കുകയും വേണ്ടത്ര ശ്രദ്ധിക്കാതെ വിടുകയും ചെയ്യുന്നത് പിന്നീട് രോഗാവസ്ഥ ഗുരുതരമാക്കുന്നു.



Click it and Unblock the Notifications