For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരഭാരം കുറക്കാന്‍ വര്‍ക്കൗട്ടിന് ശേഷം ഈ സമയം ഭക്ഷണം കഴിക്കണം

|

അമിതഭാരം എന്നത് പലര്‍ക്കും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇത് കുറക്കാന്‍ നാം എടുക്കുന്ന എഫേര്‍ട്ട് എന്ന് പറയുന്നതും നിസ്സാരമല്ല. ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്ത്തുന്ന പല പ്രശ്‌നങ്ങളും ശരീരഭാരം കൂടുമ്പോള്‍ ഉണ്ടാവുന്നുണ്ട്. ഒരു പരിധി വരെ നമുക്ക് ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ അമിതഭാരം കുറക്കാന്‍ സ്ഥിരമായി വര്‍ക്കൗട്ടും യോഗയും ജിമ്മും എല്ലാം ചെയ്യുന്നവരെങ്കില്‍ ഇവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം വര്‍ക്കൗട്ടിന് ശേഷം കഴിക്കുന്ന ഭക്ഷണം തന്നെയാണ് വില്ലന്‍. എത്രയൊക്കെ വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ല എന്നൊരു പരാതി നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിന് പിന്നിലെ കാരണവും മനസ്സിലാക്കണം. അമിതവണ്ണത്തെ കുറക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ സമയം വളരെ പ്രധാനപ്പെട്ടതാണ്. അമിതവണ്ണത്തെ എന്നന്നേക്കും പ്രതിരോധിക്കാനും വണ്ണം കൂട്ടുന്നതിന് പ്രതിരോധം തീര്‍ക്കുന്നതിനും വര്‍ക്കൗട്ട് ചെയ്യുന്നവര്‍ ഇനി മുതല്‍ ശ്രദ്ധിക്കണം. എപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കണം.

Best Time To Eat After Workout

വ്യായാമത്തിന് ശേഷം എന്ത് കഴിക്കണം, എപ്പോള്‍ കഴിക്കണം എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഇത്തരം ചില കാര്യങ്ങള്‍ തടി വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ അറിഞ്ഞിരിക്കേണ്ടതാണ്. വ്യായാമത്തിന് ശേഷം ഏത് സമയത്താണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് നാം ഓരോരുത്തരും ശ്രദ്ധിക്കണം. അല്ലാത്ത അവസ്ഥയില്‍ അത്ത അമിതവണ്ണത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. എത്രയൊക്കെ വര്‍ക്കൗട്ട് ചെയ്തിട്ടും നിങ്ങള്‍ക്ക് അമിതവണ്ണം എന്ന പ്രശ്‌നം വിടാതെ പിന്തുടരുന്നുവെങ്കില്‍ അതിന് അര്‍ത്ഥം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ സമയം തന്നെയാണ്.

 വ്യായാമത്തിന് ശേഷം എന്ത് കഴിക്കണം?

വ്യായാമത്തിന് ശേഷം എന്ത് കഴിക്കണം?

എന്ത് തന്നെയായാലും കാര്‍ബോഹൈഡ്രേറ്റ് എന്നത് വ്യായാമത്തിന് ശേഷം നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. കാരണം വ്യായാമം എപ്പോഴും നമ്മുടെ ശരീരത്തിലെ ഗ്ലൈക്കോജന്റെ അളവ് കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇത് വര്‍ദ്ധിപ്പിക്കുന്നതിന് പ്രോട്ടീന്‍ മാത്രം കഴിച്ചാല്‍ പോരാ. കാരണം ശരീരത്തിലെ പേശികളുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ഗ്ലൈക്കോജന്‍ പ്രധാനമാണ്. അതുകൊണ്ടാണ് കാര്‍ബോഹൈഡ്രേറ്റ് കഴിക്കണം എന്ന് പറയുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എന്നാല്‍ എത്ര മാത്രം കഴിക്കണം എന്നുള്ളതും ശ്രദ്ധേയമാണ്. നിര്‍ദ്ദേശിച്ച അളവില്‍ മാത്രമാണ് കാര്‍ബോഹൈഡ്രേറ്റ് കഴിക്കാന്‍ പാടുകയുള്ളൂ.

ഏത് സമയത്ത് കഴിക്കണം?

ഏത് സമയത്ത് കഴിക്കണം?

വ്യായാമത്തിന് ശേഷം ഏത് സമയത്ത് ഭക്ഷണം കഴിക്കണം എന്നുള്ളതും ശ്രദ്ധിക്കേണ്ട കാര്യമാണ്. വ്യായാമം കഴിഞ്ഞ് അര മണിക്കൂറിനുള്ളില്‍ തന്നെ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു. എന്നാല്‍ കഴിക്കുന്ന കലോറി അല്‍പം ശ്രദ്ധിച്ച് വേണം എന്നതാണ് സത്യം. സമയം നോക്കാതെ ഒരാള്‍ കലോറി കൂടുതലുള്ള ഭക്ഷണം കഴിച്ചാല്‍ അത് ശരീരഭാരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി വിടരുത്. കാരണം ശരീരഭാരം കുറക്കാന്‍ ഒരാള്‍ ശ്രമിക്കുമ്പോള്‍ അത് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് പലപ്പോഴും കാര്യങ്ങള്‍ എത്തിക്കുന്നത് കഴിക്കുന്ന ഭക്ഷണത്തിന്റെ സമയം തന്നെയാണ്.

എത്ര കലോറി ആവശ്യം?

എത്ര കലോറി ആവശ്യം?

വ്യായാമത്തിന് ശേഷം എത്ര കലോറി ഭക്ഷണം കഴിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യമാണ്. നിങ്ങള്‍ കഠിനമായി വ്യായാമം ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഇവര്‍ വ്യായാമം ചെയ്യുന്നതിന് മുന്‍പ് കാര്‍ബോഹൈഡ്രേറ്റ് കഴിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കാരണം എന്നാല്‍ മാത്രമേ നമുക്ക് ഊര്‍ജ്ജത്തോടെ വ്യായാമം ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ വ്യായാമത്തിന് ശേഷം കാര്‍ബോഹൈഡ്രേറ്റിനോടൊപ്പം തന്നെ പ്രോട്ടീനുകളും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. കലോറി ഉപഭോഗം കുറക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ ഒരു പരിധി വരെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നുണ്ട്. ഓരോ വ്യായാമത്തിലും ചുരുങ്ങിയത് 200-300 കലോറി വരെ എരിച്ച് കളയാന്‍ ശ്രദ്ധിക്കുക. ഇത് കുറക്കുന്നതിന് വേണ്ടി കലോറി ഉപഭോഗം പരമാവധി കുറക്കുന്നതിനും ശ്രദ്ധിക്കുക.

ഓരോ വ്യായാമത്തിലും ഭക്ഷണം ശ്രദ്ധിക്കണം

ഓരോ വ്യായാമത്തിലും ഭക്ഷണം ശ്രദ്ധിക്കണം

വ്യായാമത്തിന് മുന്‍പ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോഴും ചിലപ്പോള്‍ വ്യായാമത്തിനന് ശേഷമുള്ള ഭക്ഷണമാണ് ശ്രദ്ധിക്കേണ്ട കാര്യം. പേശികള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിന് അത്യാവശ്യമാണ് പ്രോട്ടീന്‍. അതുകൊണ്ട് തന്ന പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം വ്യായാമത്തിന് ശേഷം ഒരു കാരണവശാലും ഒഴിവാക്കരുത്. മാക്‌സിമം ഒരു മണിക്കൂറിനുള്ളില്‍ വ്യായമത്തിന് ശേഷം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. വാഴപ്പഴവും പ്ലെയിന്‍ തൈരും നല്ലതും എളുപ്പമുള്ളതുമായ ഓപ്ഷനുകളായി കണക്കാക്കി നിങ്ങള്‍ക്ക് ശീലമാക്കാം. ഭാരം കുറക്കുക എന്നതാണ് ലക്ഷ്യമെങ്കില്‍ വളരെയധികം മികച്ച ഒരു ഭക്ഷണ തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. എന്നാല്‍ വലിച്ച് വാരി കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.

വെറും വയറ്റില്‍ വ്യായാമം വേണ്ട

വെറും വയറ്റില്‍ വ്യായാമം വേണ്ട

എന്ത് തന്നെയായാലും വെറും വയറ്റില്‍ വ്യായാമം വേണ്ട എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇതില്‍ തന്നെ ഭക്ഷണത്തിന്റെ ഉറവിടം ഊര്‍ജ്ജമായിരിക്കണം എന്നത് ഓര്‍ക്കേണ്ടതാണ്. നമ്മുടെ വയറ് കാലിയാണെങ്കില്‍ വ്യായാമം ചെയ്യുന്നതിനുള്ള ഊര്‍ജ്ജം ഉണ്ടായിരിക്കണം എന്നില്ല. അതുകൊണ്ട് വ്യായാമത്തിന് മുന്‍പ് ഒരു കാപ്പിയോ അല്ലെങ്കില്‍ ഒരു ഏത്തപ്പഴമോ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. ആരോഗ്യ സംരക്ഷണത്തിനും അമിതവണ്ണത്തെ ചെറുക്കുന്നതിനും ഇത് നമുക്ക് ശീലമാക്കാവുന്നതാണ്. എല്ലാ ദിവസവും ഈ ഭക്ഷണം ശീലമാക്കുന്നത് മികച്ച ഗുണങ്ങള്‍ നല്‍കുന്നു.

ഹൃദയത്തെ സ്മാര്‍ട്ടാക്കാനും ആയുസ്സിനും ശീലമാക്കേണ്ട ഭക്ഷണങ്ങള്‍ഹൃദയത്തെ സ്മാര്‍ട്ടാക്കാനും ആയുസ്സിനും ശീലമാക്കേണ്ട ഭക്ഷണങ്ങള്‍

ഓവുലേഷന്‍ ദിനം കൃത്യമായി മനസ്സിലാക്കാം: പെട്ടെന്ന് ഗര്‍ഭധാരണവും നടക്കുംഓവുലേഷന്‍ ദിനം കൃത്യമായി മനസ്സിലാക്കാം: പെട്ടെന്ന് ഗര്‍ഭധാരണവും നടക്കും

English summary

Best Time To Eat After Workout To Lose Weight In Malayalam

Here in this article we are discussing about the best time to eat after workout to lose weight in malayalam. Take a look.
X
Desktop Bottom Promotion