Just In
- 24 min ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
- 1 hr ago
ചാണക്യനീതി: ജീവിതത്തില് വരാനിരിക്കുന്ന പ്രശ്നങ്ങളെ മുന്കൂട്ടി കണ്ട് തടയാം; ഈ 8 കാര്യങ്ങള് ശീലമാക്കൂ
- 2 hrs ago
ഉരുളക്കിഴങ്ങ് നല്ല പതം പോലെ വേവിച്ചെടുക്കണോ, സെക്കന്റുകള് മതി
- 3 hrs ago
കാഴ്ചശക്തി ഇരട്ടിയാക്കാനും സമ്മര്ദ്ദം കുറക്കാനും നേത്രയോഗ ശീലമാക്കാം
Don't Miss
- Sports
IND vs AUS: സെലക്ടര്മാര് കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Movies
ജൂഹി ചൗളയോട് അടങ്ങാത്ത പ്രണയം, അച്ഛനെ കണ്ട് പെണ്ണ് ചോദിച്ച സൽമാൻ ഖാൻ; പക്ഷേ സംഭവിച്ചത്!
- Automobiles
പ്രീമിയം എന്നല്ല, ലക്ഷ്വറി കാർ എന്നുവിളിക്കാം, i20 ശ്രേണിയിൽ വില വർധിപ്പിച്ച് ഹ്യുണ്ടായി
- News
സെക്രട്ടേറിയേറ്റ് സംഘര്ഷം; നഷ്ടപരിഹാരം കെട്ടിവച്ചു, 28 യൂത്ത് ലീഗ് പ്രവര്ത്തകര്ക്ക് ജാമ്യം
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
ചാടിയ വയറും കൂടിയ കൊഴുപ്പും പെട്ടെന്ന് കുറക്കും ഇലക്കറികള്
ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്നതാണ് എപ്പോഴും അമിതവണ്ണം. അമിതവണ്ണത്തോടൊപ്പം തന്നെ അടിവയറ്റിലെ കൊഴുപ്പും നിങ്ങളില് പ്രശ്നമുണ്ടാക്കുന്നതാണ്. ഇത് പല വിധത്തിലുള്ള രോഗങ്ങളെ നിങ്ങളിലേക്ക് എത്തിക്കുന്നു. ഇലക്കറികള് ശരീരഭാരം കുറക്കുന്നതിന് സഹായിക്കുന്നതാണ് എന്നതാണ് സത്യം. ഇത് വയറ് നിറഞ്ഞത് പോലെ തന്നെ നിലനിര്ത്തുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കലോറി കുറവായത് കൊണ്ട് തന്നെ അമിതവണ്ണത്തെ കുറക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. ഇലക്കറികളില് ധാരാളം വിറ്റാമിനുകള്, ധാതുക്കള്, ആന്റിഓക്സിഡന്റുകള്, പ്രോട്ടീന്, നാരുകള് എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.
കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഗുണം നല്കുന്നതാണ് ഇലക്കറികള്. ശരീരഭാരം കുറക്കുന്നതിനും മെറ്റബോളിസം വര്ദ്ധിപ്പിക്കുന്നതിനും ശരീരത്തിലെ കലോറി കുറക്കുന്നതിനും സഹായിക്കുന്നതാണ് ഇലക്കറികള്. തടി കുറക്കാന് ശ്രമിക്കുന്നവര്ക്ക് അതിന് കാണുന്നതിന് വേണ്ടി സ്ഥിരമായി ഇലക്കറികള് ശീലലമാക്കാവുന്നതാണ്. എല്ലാ ദിവസവും കഴിക്കുന്നവര്ക്ക് തടി കുറക്കുക മാത്രമല്ല മറ്റ് പല ഗുണങ്ങളും ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥയില് ഏതൊക്കെ പച്ചക്കറികള് കഴിക്കാം എന്ന് നമുക്ക് നോക്കാം. ഇലക്കറികള് ഇവയെല്ലാമാണ്.

ചീര
ഇലക്കറികളില് ഏറ്റവും മുന്നില് നില്ക്കുന്നതാണ് ചീര. ഇതിലുള്ള ആരോഗ്യഗുണങ്ങള് നിങ്ങളുടെ അമിതവണ്ണത്തേയും അടിവയറ്റിലെ കൊഴുപ്പിനേയും പാടേ നീക്കുന്നതാണ്. തൈലക്കോയിഡുകളുടെ സമ്പന്നമായ ഉറവിടമാണ് ചീര. ഇത് കൂടാതെ ഫോളിക് ആസിഡ് ധാരാളം ചീരയില് അടങ്ങിയിട്ടുണ്ട്. വിശപ്പിന്റെ ഹോര്മോണ് അളവ് കുറയ്ക്കാനും ചീര സഹായിക്കുന്നു. പ്രോട്ടീന്, നാരുകള്, ആന്റിഓക്സിഡന്റുകള്, വിറ്റാമിന് എ, സി, മറ്റ് ധാതുക്കള് എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ് ചീര. അമിതവണ്ണത്തെ ഭയപ്പെടുന്നവര്ക്ക് സ്ഥിരമായി ചീര കഴിക്കാവുന്നതാണ്. അത്രയധികം ആരോഗ്യ ഗുണങ്ങള് ചീരയിലുണ്ട് എന്നത് തന്നെ കാര്യം.

സെലറി
സെലറി സാലഡുകളിലും മറ്റും ചേര്ത്ത് കഴിക്കുന്നവര് നിരവധിയാണ്. ഇത് ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം തന്നെ അടിവയറ്റിലെ കൊഴുപ്പിനേയും ഇല്ലാതാക്കുന്നു. ഇത് കൂടാതെ ശരീരത്തിലെ ടോകിസ്നെ പുറന്തള്ളുന്നതിനും സെലറി സഹായിക്കുന്നു. ഇതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ചേരുവ നോക്കാം. സെലറി ജ്യൂസാണ് തയ്യാറാക്കാവുന്നത്. സെലറി ഉപയോഗിച്ച് ഡിറ്റോക്സ് ഡ്രിങ്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമായ ചേരുവകള്: 1 കുക്കുമ്പര്, 4 സെലറി തണ്ട്, 2 ആപ്പിള്, 1 ടീസ്പൂണ് നാരങ്ങ നീര്, പുതിയ ഇഞ്ചി എന്നിവയെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഇത് ദിനവും കുടിക്കാന് ശ്രദ്ധിക്കുക. എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളും അമിതവണ്ണത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വീറ്റ് ഗ്രാസ്
ഗോതമ്പ് ഗ്രാസ് പ്രകൃതിയുടെ ഏറ്റവും മികച്ച ഔഷധം എന്നാണ് അറിയപ്പെടുന്നത്. കാരണം ഇതിന് ധാരാളം ഗുണങ്ങളുണ്ട് എന്ന കാര്യം മനസ്സിലാക്കണം. 8 ഗ്രാം പ്രോട്ടീനും ഡയറ്ററി ഫൈബറും ഒരു സ്ട്രോണ്ടില് അടങ്ങിയിട്ടുണ്ട്. പോഷകങ്ങളുടെ കലവറയാണ് എന്ന വീറ്റ് ഗ്രാസ് എന്ന കാര്യത്തില് സംശയം വേണ്ട. വിറ്റാമിന് എ, സിയും, ഇരുമ്പ്, കാല്സ്യം തുടങ്ങിയ ധാതുക്കളും ഇതില് ധാരാളം അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാന് സഹായിക്കുകയും ചെയ്യുന്നു. ദിനവും ഇത് അമിതവണ്ണത്തെ പ്രതിരോധിക്കാന് സഹായിക്കുന്നു.

മുരിങ്ങ
ആരോഗ്യ സംരക്ഷണത്തിന് മുരിങ്ങ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. പ്രത്യുത്പാദന ശേഷിയെ വര്ദ്ധിപ്പിക്കുന്ന തരത്തില് വരെ മുരിങ്ങ ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും എല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മറ്റൊരു തരത്തിലേക്ക് എത്തിക്കുന്നു. ഉയര്ന്ന പ്രോട്ടീന്, ഇരുമ്പ്, സിങ്ക്, കോപ്പര് എന്നിവയെല്ലാം മെറ്റബോളിസം വര്ദ്ധിപ്പിക്കുന്നതിനും കൊഴുപ്പ് കുറക്കുന്നതിന് സഹായിക്കുന്നു. നാട്ടിന് പുറങ്ങളില് സമൃദ്ധമായി ലഭിക്കുന്ന ഒന്നാണ് മുരിങ്ങ. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് മുരിങ്ങ ഒരിക്കലും ഒഴിവാക്കരുത്.

മല്ലിയില
മല്ലിയില കറികളിലും സാലഡിലും മറ്റും ചേര്ക്കുന്നത് സ്ഥിരമാണ്. മല്ലിയല കൊണ്ട് ചട്നിയും മറ്റും പലരും തയ്യാറാക്കുന്നു. ഇതിലുള്ള ശക്തമായ ആന്റിഓക്സിഡന്റ് ക്വെര്സെറ്റിന്, മെറ്റബോളിസത്തെ വര്ധിപ്പിക്കുകയും കൊഴുപ്പിനെ ഊര്ജമായി ഉപയോഗിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ ദിനവും നിങ്ങള്ക്ക് മല്ലിയില ഭക്ഷണത്തില് ചേര്ക്കാവുന്നതാണ്. മല്ലിയില നമ്മുടെ വിഭവങ്ങളില് കൂടുതല് ചേര്ക്കുന്നതിന് ശ്രദ്ധിക്കൂ. അമിത ഭാരം കൊണ്ട് കഷ്ടപ്പെടുന്നവര്ക്ക് പരിഹാരം കാണുന്നതിന് മല്ലിയില എന്തായാലും സഹായിക്കും

ഉലുവ ഇലകള്
ഉലുവ ഇലകള് നിങ്ങള്ക്ക് കറിയുണ്ടാക്കാന് ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്, നാരുകള് എന്നിവ ദഹനം സുഗമമാക്കുകയും ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന അമിതവണ്ണത്തെ ചെറുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഇതിലുള്ള ഫൈബര് ശരീരത്തിന്റെ ഉപാപചയം വര്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വിഭവങ്ങള്ക്ക് രുചി കൂട്ടുന്നതിന് എന്തുകൊണ്ടും സഹായിക്കുന്നതാണ് ഉലുവ ഇല. ഇത് ചായ ഉണ്ടാക്കുന്നതിന് വരെ ഇത് ഉപയോഗിക്കാം. മലബന്ധം പോലുള്ള പ്രശ്നത്തേയും നമുക്ക് ഉലുവയിലൂടെ പ്രതിരോധിക്കാന് സാധിക്കും.
ഏത്
പഴകിയ
കഫക്കെട്ടും
മാറ്റി
ശ്വാസകോശത്തിലെ
അഴുക്കിനെ
തുരത്താം