For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യവും ആയുസ്സും നേടാനുള്ള എളുപ്പമാര്‍ഗ്ഗം; ഈ 10 കാര്യങ്ങള്‍ ശീലിക്കൂ

|

ആരോഗ്യത്തോടെയിരിക്കുക എന്നത് ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ പലര്‍ക്കും അതിന് സാധിക്കുന്നില്ല. ഇന്നത്തെ തിരക്കിട്ട ജീവിതശൈലിയും രോഗങ്ങളും സമ്മര്‍ദ്ദവുമെല്ലാം ഒരു വ്യക്തിയെ ആരോഗ്യത്തോടെയിരിക്കുന്നതില്‍ നിന്ന് തടയുന്നു. ശാരീരികമായി ആരോഗ്യവാനായിരിക്കുക എന്നതിനര്‍ത്ഥം നിങ്ങള്‍ ആരോഗ്യവാനാണെന്നല്ല. നല്ല ആരോഗ്യം ഉണ്ടായിരിക്കുക എന്നതിനര്‍ത്ഥം മാനസികമായും വൈകാരികമായും നിങ്ങള്‍ ആരോഗ്യവാനായിരിക്കുക എന്നതാണ്.

Most read: ഹൃദയം ശക്തിപ്പെടുത്തും ആരോഗ്യം നേടിത്തരും; ശീലിക്കണം ഈ വ്യായാമങ്ങള്‍Most read: ഹൃദയം ശക്തിപ്പെടുത്തും ആരോഗ്യം നേടിത്തരും; ശീലിക്കണം ഈ വ്യായാമങ്ങള്‍

ആരോഗ്യകരമായ ഒരു ജീവിതശൈലി വളര്‍ത്തുന്നത് നിങ്ങള്‍ക്ക് സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നല്‍കുന്നു. നിങ്ങളുടെ ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. ആരോഗ്യവും ആയുസ്സും നേടാനായി നിങ്ങള്‍ പാലിക്കേണ്ട ചില നല്ല ശീലങ്ങള്‍ ഇതാ.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

നിങ്ങള്‍ എന്ത് കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ആരോഗ്യം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് നിങ്ങളെ രോഗങ്ങളില്ലാതെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങള്‍, ഇലക്കറികള്‍, മുളപ്പിച്ച ഭക്ഷണം, പയറുവര്‍ഗ്ഗങ്ങള്‍, മാംസം, സമുദ്രവിഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. കൂടാതെ, നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ചവയ്ക്കുന്നതും പ്രധാനമാണ്. ഭക്ഷണം ദഹിക്കുന്നതിന് 20-30 തവണയെങ്കിലും ഭക്ഷണം ചവച്ചരച്ച് കഴിക്കണം.

പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക

പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക

ദിവസവും പ്രഭാതഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ കൂടുതല്‍ ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, കുറഞ്ഞ കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ഉള്‍പ്പെടുത്തണം. പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് നിങ്ങളെ ദിവസം മുഴുവന്‍ ഉന്മേഷത്തോടെയും പുതുമയോടെയും നിലനിര്‍ത്തും.

Most read;60 കഴിഞ്ഞവര്‍ ആരോഗ്യത്തിനായി കഴിക്കണം ഈ സൂപ്പര്‍ഫുഡുകള്‍Most read;60 കഴിഞ്ഞവര്‍ ആരോഗ്യത്തിനായി കഴിക്കണം ഈ സൂപ്പര്‍ഫുഡുകള്‍

വ്യായാമശീലം വളര്‍ത്തുക

വ്യായാമശീലം വളര്‍ത്തുക

വ്യായാമം നിങ്ങളുടെ എല്ലുകളും പേശികളും ശക്തമാക്കും. നിങ്ങളുടെ ജീവിതശൈലി ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും മികച്ചതും എളുപ്പവുമായ മാര്‍ഗ്ഗമാണ് വ്യായാമം. വ്യായാമം നിങ്ങളുടെ ശരീരഭാരം ക്രമപ്പെടുത്താനും നിങ്ങളുടെ എല്ലുകളും പേശികളും ശക്തിപ്പെടുത്താനും പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, സ്‌ട്രോക്ക് എന്നിവ വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. ആഴ്ചയില്‍ 5-6 ദിവസം ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാണ്.

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

വെള്ളം നമ്മുടെ ശരീരത്തിന്റെ ആത്മാവാണ്, ആവശ്യമായ അളവില്‍ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ടിഷ്യൂകള്‍ക്കും അവയവങ്ങള്‍ക്കും അത്യന്താപേക്ഷിതമാണ്. മറ്റ് പാനീയങ്ങള്‍ കുടിക്കുന്നതിനേക്കാള്‍ എപ്പോഴും വെള്ളം കുടിക്കുന്നത് നല്ലതാണ്. ജലാംശം നിലനിര്‍ത്താന്‍ ഒരു ചെറിയ വാട്ടര്‍ ബോട്ടില്‍ കയ്യില്‍ കരുതുന്നതും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും നല്ലതാണ്.

Most read:കോവിഡിന് ശേഷം വിട്ടുമാറാത്ത ക്ഷീണം നിങ്ങളെ അലട്ടുന്നോ? പരിഹാരമാണ് ഈ വഴികള്‍Most read:കോവിഡിന് ശേഷം വിട്ടുമാറാത്ത ക്ഷീണം നിങ്ങളെ അലട്ടുന്നോ? പരിഹാരമാണ് ഈ വഴികള്‍

സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക

സമ്മര്‍ദ്ദത്തില്‍ നിന്ന് വിട്ടുനില്‍ക്കുക

ശാരീരികവും മാനസികവുമായ രോഗങ്ങള്‍ക്ക് സമ്മര്‍ദ്ദം ഒരു പ്രധാന കാരണമാണ്. സമ്മര്‍ദ്ദം കാരണം നിങ്ങള്‍ക്ക് ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ വന്നേക്കാം. അതിനാല്‍ മുന്നോട്ടുള്ള നല്ല ജീവിതത്തിനായി സമ്മര്‍ദ്ദമില്ലാതെ ജീവിക്കുക. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ലളിതമായ വ്യായാമങ്ങള്‍, യോഗ എന്നിവ ചെയ്യുക.

കഴിയുന്നത്ര ചിരിക്കുക

കഴിയുന്നത്ര ചിരിക്കുക

നിങ്ങളുടെ ഉള്ളില്‍ പോസിറ്റീവ് വൈബുകള്‍ നിറയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണിത്. ചിരിയില്ലാത്ത ജീവിതം ഒന്നുമല്ല. ചിരി എന്‍ഡോര്‍ഫിനുകളുടെ ഉത്പാദനത്തിന് കാരണമാകുന്നു. ഇത് നിങ്ങളുടെ മാനസികാവസ്ഥ ഉയര്‍ത്തുകയും സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ ആരോഗ്യമുള്ള ജീവിതത്തിന് ചിരി പ്രധാനമാണ്.

Most read:തണുപ്പുകാലത്ത് സന്ധിവേദന പ്രശ്‌നം നിങ്ങളെ അലട്ടുന്നോ? ഈ ശീലങ്ങളിലൂടെ പരിഹാരംMost read:തണുപ്പുകാലത്ത് സന്ധിവേദന പ്രശ്‌നം നിങ്ങളെ അലട്ടുന്നോ? ഈ ശീലങ്ങളിലൂടെ പരിഹാരം

നല്ല ഉറക്കം

നല്ല ഉറക്കം

നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും ശാന്തമാക്കുകയും പുതുക്കുകയും ചെയ്യാന്‍ സഹായിക്കുന്ന നിങ്ങളുടെ ശരീരത്തിന്റെ നിര്‍ണായകമായ പ്രവര്‍ത്തനമാണ് ഉറക്കം. ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനും നാഡീവ്യവസ്ഥയെ വീണ്ടെടുക്കാനും ഇത് സഹായിക്കുന്നു. ഉറക്കക്കുറവ് നിങ്ങളുടെ ജീവിതശൈലിയെ നേരിട്ട് ബാധിക്കം. ഇത് മയക്കം, ക്ഷീണം, ഏകാഗ്രത നഷ്ടപ്പെടല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. ഉറക്കമില്ലായ്മ നിങ്ങളുടെ തലച്ചോറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. നല്ല ആരോഗ്യത്തിനായി നിങ്ങള്‍ ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങണം.

മാനസികാരോഗ്യം വളര്‍ത്തുക

മാനസികാരോഗ്യം വളര്‍ത്തുക

നിങ്ങളുടെ ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ മാനസികാരോഗ്യവും. അതിനാല്‍ നിങ്ങളുടെ സ്‌ട്രെസ് ലെവലുകള്‍ നിയന്ത്രിക്കുക. മാനസികാരോഗ്യം നിങ്ങളുടെ ശരീരത്തെയും പ്രതികൂലമായി ബാധിക്കും. മാനസികമായി നിങ്ങള്‍ ശക്തരാകുന്നതിനുള്ള ഒരു സജീവമായ ജീവിതശൈലി പാലിക്കുക. സാമൂഹ്യ ഇടപെടലല്‍, ഗെയിമുകള്‍, പസിലുകള്‍ എന്നിവ കളിക്കുക, പുതിയ എന്തെങ്കിലും പഠിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ മനസ്സിനെ മൂര്‍ച്ചയുള്ളതാക്കാന്‍ സഹായിക്കും.

Most read;അസ്ഥികള്‍ക്ക് കരുത്തേകാം, ഓസ്റ്റിയോപൊറോസിസ് തടയാം; ഈ ആഹാരശീലം പിന്തുടരൂMost read;അസ്ഥികള്‍ക്ക് കരുത്തേകാം, ഓസ്റ്റിയോപൊറോസിസ് തടയാം; ഈ ആഹാരശീലം പിന്തുടരൂ

ശുചിത്വം പാലിക്കുക

ശുചിത്വം പാലിക്കുക

പല്ല് തേക്കുന്നതോ പതിവായി കുളിക്കുന്നതോ പോലുള്ള ചെറിയ ശീലങ്ങള്‍ നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ മാത്രമല്ല, നിങ്ങളുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്താനും സഹായിക്കും.

മദ്യപാനവും പുകവലിയും ഒഴിവാക്കുക

മദ്യപാനവും പുകവലിയും ഒഴിവാക്കുക

ആരോഗ്യ വിദഗ്ധര്‍ പറയുന്നത് പ്രകാരം, സ്ത്രീകള്‍ക്ക് പ്രതിദിനം 5-15 ഗ്രാമിനും പുരുഷന്മാര്‍ക്ക് പ്രതിദിനം 5-30 ഗ്രാമിനും ഇടയില്‍ മദ്യം കഴിക്കാം. എന്നിരുന്നാലും, മദ്യം ആരോഗ്യത്തിന് അപകടകരമാണ്. അതിനാല്‍ അത് ഒഴിവാക്കുന്നതാണ് നല്ലത്. നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാല്‍ പുകവലിയും നിര്‍ത്തുക.

Most read:ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നമാകും; സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളും ചികിത്സയുംMost read:ശ്രദ്ധിച്ചില്ലെങ്കില്‍ പ്രശ്‌നമാകും; സോറിയാറ്റിക് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളും ചികിത്സയും

English summary

Best Habits You Should Maintain For a Healthy Lifestyle in Malayalam

Here are some best habits you should maintain for a healthy lifestyle. Take a look.
Story first published: Wednesday, November 2, 2022, 12:08 [IST]
X
Desktop Bottom Promotion