For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൂടേറുന്നു; ഡീഹൈഡ്രേഷന്‍ ചെറുക്കാം

|

വര്‍ഷാവര്‍ഷം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയ്ക്കനുസരിച്ച്‌ വേനല്‍ക്കാല താപനിയലയിലും ക്രമാതീതമായ ഉയര്‍ച്ചയുണ്ടാകുന്നുണ്ട്. ചിലയിടങ്ങളില്‍ സാധാരണ താപനിലയേക്കാള്‍ അധികമായി ചൂട് വര്‍ധിക്കുന്നു. ഇത്തരം വര്‍ധനവില്‍ ചൂടിനെ പ്രതിരോധിക്കാന്‍ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്. ചൂടില്‍ നിന്നു ശരീരത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ ഏറ്റവും നല്ല വഴി ആവശ്യത്തിനു വെള്ളം കുടിച്ച് ശരീരത്തെ ജലാംശത്തോടെ നിര്‍ത്തുക എന്നതാണ്.

Most read: പ്രമേഹ മരുന്ന് ഹൃദയം തളര്‍ത്തും; പഠനംMost read: പ്രമേഹ മരുന്ന് ഹൃദയം തളര്‍ത്തും; പഠനം

നിങ്ങളുടെ ദാഹം ശമിപ്പിക്കാന്‍ മാത്രമല്ല, ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ നിര്‍ത്താനും ശരീരത്തില്‍ സ്വയം ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. ശൈത്യകാലത്ത് നിന്ന് മാറി ഇപ്പോള്‍ വേനലിലെത്തി നില്‍ക്കുമ്പോള്‍ നിങ്ങളുടെ വെള്ളം കുടി ശീലത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. തണുത്ത കാലാവസ്ഥയില്‍ ജലാംശം നിലനിര്‍ത്തുന്നത് പോലെയല്ല വേനല്‍ക്കാലത്ത്. ഡീഹൈഡ്രേഷനില്‍ നിന്നു രക്ഷപ്പെടാന്‍ നിര്‍ണായകമായി ശ്രദ്ധിക്കേണ്ടത് വേനലിലാണ്. ശരീരത്തിന് ശുദ്ധദലത്തിനൊപ്പം തന്നെ ബദലായി പ്രവര്‍ത്തിക്കുന്ന ധാരാളം രുചികരവും ആരോഗ്യകരവുമായ പാനീയങ്ങളും ഉണ്ട്. ശരീരത്തിന് ജലാംശം നല്‍കുന്ന ഈ പാനീയങ്ങളിലാവട്ടെ ധാരാളം ഇലക്ട്രോലൈറ്റുകള്‍, സോഡിയം, വിറ്റാമിന്‍, പ്രോബയോട്ടിക്‌സ്, ധാതുക്കള്‍ എന്നിവയുമുണ്ട്.

നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍

നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍

ആവശ്യത്തിനു ജലം ലഭിക്കാതിരിക്കുന്ന അവസ്ഥയില്‍ ശരീരത്തിന് എന്തു സംഭവിക്കും. അതാണ് ഡീഹൈഡ്രേഷന്‍ എന്ന അവസ്ഥയിലേക്ക് മാറുന്നത്. വരണ്ട ചര്‍മ്മം, മുഖക്കുരു, മൂത്രത്തിന് മഞ്ഞ നിറം എന്നിവ ലഘുവായ സാധാരണ മാറ്റങ്ങളാണ്. എന്നാല്‍ വയറിളക്കം, വയറുവേദന, തലവേദന, രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍, പേശി വേദന തുടങ്ങിയ കാഠിന്യമേറിയ ലക്ഷണങ്ങളും കാണാം. ശരീരം അസന്തുലിതാവസ്ഥ വികസിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ ഡീഹൈഡ്രേഷന്റെ ലക്ഷണങ്ങള്‍ മനസിലാക്കി ശരീരത്തിന് വെള്ളം നല്‍കുക. വെള്ളത്തിനു പുറമേ വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരത്തെ ജലാംശത്തോടെ നിര്‍ത്താന്‍ സഹായിക്കുന്ന അത്തരം മികച്ച ചില പാനീയങ്ങള്‍ നമുക്കു നോക്കാം.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം ഒരുപക്ഷേ ഏറ്റവും ജലാംശം നല്‍കുന്ന പാനീയങ്ങളില്‍ ഒന്നാണ്. മധുരത്തേക്കാളും ഉപ്പിട്ട നാരങ്ങവെള്ളം കുടിക്കുന്നതാണ് വേനല്‍ക്കാലത്ത് ഉത്തമം. നാരങ്ങാ നീരില്‍ കുറച്ച് ഉപ്പും തേനും ചേര്‍ക്കുന്നത് നിങ്ങളുടെ രുചി മുകുളങ്ങളെ കൂടുതല്‍ ഉത്തേജിപ്പിക്കും. ഈ സിട്രിക് ജ്യൂസ് നിങ്ങളെ അലസമായ മാനസികാവസ്ഥയിലും ഊര്‍ജ്ജസ്വലമാക്കി മാറ്റുന്നു. ദഹനക്കേട് തടയുന്നതിനും നാരങ്ങാ വെള്ളം നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. കലോറിഫിക് ഉള്ളടക്കം വര്‍ദ്ധിപ്പിക്കാതെ ഇത് നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നു. വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന അവശ്യ ലവണങ്ങള്‍ ശരീരത്തിനു തിരിച്ചു നല്‍കാന്‍ ഇത് സഹായിക്കുന്നു. ഇത് നിങ്ങളില്‍ ജലാംശം നിലനിര്‍ത്തുകയും വിറ്റാമിന്‍ സി യുടെ ദൈനംദിന ഡോസ് നല്‍കുകയും ചെയ്യുന്നു.

മോരും വെള്ളം

മോരും വെള്ളം

വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരം തണുപ്പിക്കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് മോരും വെള്ളം. ഇന്ത്യക്കാരുടെ പ്രധാന പാനീയങ്ങളിലൊന്നാണിത്. പലതരത്തില്‍ നിങ്ങള്‍ക്ക് മോരും വെള്ളം തയാറാക്കി കുടിക്കാവുന്നതാണ്. സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തും നിങ്ങള്‍ക്ക് ഈ പാനീയം രുചികരമാക്കാം. നിങ്ങളുടെ ശരീരം ജലാംശത്തോടെ നിലനിര്‍ത്തുന്നതിനൊപ്പം നിങ്ങള്‍ക്ക് ഉണ്ടാകാവുന്ന ദഹനക്കേട് പരിഹരിക്കാനും ഇത് സഹായിക്കുന്നു. കാല്‍സ്യം, വിറ്റാമിന്‍ ബി 12, പൊട്ടാസ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടമാണിത്. തലവേദന, ഓക്കാനം എന്നിവ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.

ഇളനീര്‍ വെള്ളം

ഇളനീര്‍ വെള്ളം

ശുദ്ധജലം കഴിഞ്ഞാല്‍ അതിനു പകരം മുമ്പില്‍ നിര്‍ത്താവുന്ന പാനീയമാണ് ഇളനീര്‍. പഞ്ചസാര പാനീയങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇതിന്റെ മധുരമുള്ള രുചി നിങ്ങളെ ഊര്‍ജ്ജസ്വലവും ആരോഗ്യകരവുമാക്കി നിര്‍ത്തുന്നു. പൊട്ടാസ്യത്തിന്റെ സമൃദ്ധമായ ഉറവിടമാണ്ഇളനീര്‍, നിര്‍ജ്ജലീകരണം, ക്ഷീണം, സമ്മര്‍ദ്ദം എന്നിവ തടയാന്‍ ഇത് സഹായിക്കുന്നു. കൃത്രിമ രാസവസ്തുക്കള്‍ ചേര്‍ത്ത സ്‌പോര്‍ട്‌സ് അല്ലെങ്കില്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് പകരമായി നിങ്ങള്‍ക്ക് ഇളനീര്‍ ഉപയോഗിക്കാം.

കരിമ്പിന്‍ ജ്യൂസ്

കരിമ്പിന്‍ ജ്യൂസ്

സുലഭമായി ലഭിക്കുന്നൊരു പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഒരു തണുത്ത ഗ്ലാസ് കരിമ്പ് ജ്യൂസ് നിങ്ങളെ തല്‍ക്ഷണം ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. നാരങ്ങ, പുതിനയില, ഇഞ്ചി എന്നിവയും രുചി വര്‍ധിപ്പിക്കാനായി നിങ്ങള്‍ക്ക് കരിമ്പിന്‍ ജ്യൂസിലേക്ക് ചേര്‍ക്കാം. ഇത് വയറിലെ അസ്വസ്ഥതകളും മലബന്ധവും ഒഴിവാക്കാന്‍ സഹായിക്കുന്നു. വാതം, പിത്തം എന്നിവയെയും കരിമ്പ് സന്തുലിതമാക്കുന്നു.

കക്കിരി ജ്യൂസ്

കക്കിരി ജ്യൂസ്

90 ശതമാനവും വെള്ളത്താല്‍ സൃഷ്ടിച്ചതാണ് പ്രകൃതിദത്തമായ കക്കിരി. ഏറ്റവും മികച്ചതായി ജലാംശം നല്‍കുന്ന പച്ചക്കറികളില്‍ ഒന്നാണിത്. ശരീരത്തിന് ജലാംശം നല്‍കുന്നതില്‍ പഴച്ചാറുകളേക്കാള്‍ പച്ചക്കറി ജ്യൂസുകളാണ് നല്ലത്. കാരണം പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന സ്വാഭാവിക പഞ്ചസാര ശരീരത്തില്‍ ജലാംശം തടസ്സപ്പെടുത്താം. കക്കിരി ജ്യൂസിനെ രുചികരമാക്കുന്നതിന് നിങ്ങള്‍ക്ക് ഇതിലേക്ക് കുറച്ച് നാരങ്ങാ നീര് പിഴിഞ്ഞ് കഴിക്കാവുന്നതാണ്. വിറ്റാമിന്‍ കെ, സി എന്നിവയുടെ സമൃദ്ധമായ ഉറവിടമാണിത്. കൂടാതെ മറ്റ് മാക്രോ ധാതുക്കളായ ഇരുമ്പ്, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ പുറന്തള്ളുന്നതിലൂടെ ഇത് നിങ്ങളുടെ സിസ്റ്റത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ ജ്യൂസ്

കറ്റാര്‍ വാഴ ജ്യൂസ്

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ശക്തമായൊരു പാനീയമാണ് കറ്റാര്‍ വാഴ. ഇത് നിങ്ങളുടെ കുടലിലെ വിഷാംശം നീക്കാന്‍ സഹായിക്കുകയും തിളക്കമുള്ള ചര്‍മ്മം നല്‍കുകയും ചെയ്യുന്നു. മിക്ക ആളുകളും വീട്ടില്‍ കറ്റാര്‍ വാഴ വളര്‍ത്തുന്നതാവും. അതിനാല്‍ ഈ വേനല്‍ക്കാലത്ത് ഇവയുപയോഗിച്ച് നിങ്ങള്‍ക്ക് പാനീയങ്ങള്‍ തയാറാക്കാം. രണ്ട് ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, തേന്‍, ഉപ്പ്, ഇഞ്ചി, രണ്ട് ഗ്ലാസ് വെള്ളം എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇതില്‍ നാരങ്ങാ നീരും ചേര്‍ക്കാവുന്നതാണ്. ശരീരത്തിലെ അസിഡിറ്റി സന്തുലിതമാക്കാന്‍ കറ്റാര്‍ വാഴ സഹായിക്കുന്നു. ശരീരത്തില്‍ ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ കരള്‍, കുടല്‍ എന്നിവ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ ബി, സി, ഇ എന്നിവയുടെ സമ്പന്നമായ ഉറവിടവും കൂടിയാണ് കറ്റാര്‍ വാഴ.

കസ്‌കസ്

കസ്‌കസ്

കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, അയണ്‍ എന്നീ ധാതുക്കളാല്‍ സമ്പുഷ്ടമാണ് കസ്‌കസ്. സബ്ജ വിത്തുകള്‍ അല്ലെങ്കില്‍ തുളസി വിത്തുകള്‍ക്ക് സമാനമായ രീതിയില്‍ ഇവ പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുന്ന ജലാംശം നല്‍കുന്ന ഒരു പാനീയമായി ഉപയോഗിക്കാവുന്നതാണ്. വേനല്‍ക്കാലത്തെ ചൂടിനെ അതിജീവിക്കാനും മികച്ചതാണ്.

English summary

Best Drinks To Keep You Hydrated In Summer

Here are the list of most hydrating drinks besides water that you must have to keep yourself energized and active through the day.
Story first published: Friday, February 14, 2020, 14:07 [IST]
X
Desktop Bottom Promotion