Just In
Don't Miss
- Automobiles
പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ
- Movies
കെജിഎഫ് വില്ലന് മോഹന്ലാല് ചിത്രത്തില്, മോളിവുഡില് അരങ്ങേറി ഗരുഡ റാം
- News
സുധാകരനെ വെട്ടാന് കോണ്ഗ്രസില് നീക്കം, വഴിമുടക്കി ഗ്രൂപ്പ് കളി, കെപിസിസി മുല്ലപ്പള്ളി കൈവിടില്ല!!
- Sports
IPL 2021: ഫിഞ്ച് 'യാത്ര തുടരുന്നു', എട്ടിലും നിര്ത്തിയില്ല!- കളിക്കാത്ത ടീമുകള് രണ്ടെണ്ണം മാത്രം!
- Finance
കേന്ദ്ര ബജറ്റ് 2021: വ്യക്തിഗത ആദായനികുതി മാറ്റത്തിന് സാധ്യതയില്ല
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രതിരോധം പ്രധാനം; ഈ പാനീയങ്ങള് മികച്ചത്
കാലാവസ്ഥയിലെ വ്യതിയാനങ്ങള് കാരണം നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറഞ്ഞ് അണുബാധയ്ക്ക് ഏറെ സാധ്യതയുള്ള സമയമാണിത്. ആന്റിബോഡികള്, വെളുത്ത രക്താണുക്കള്, കോംപ്ലിമെന്റ് സിസ്റ്റം എന്നിവയാല് നിങ്ങളുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം നിരന്തരം പ്രവര്ത്തിക്കുന്നു. നിങ്ങളുടെ ആരോഗ്യം ഇതിന്റെയൊക്കെ ഉന്നതിയില് മാത്രമാണ് നിലനില്ക്കുന്നത്.
Most read: ഭയക്കണോ പക്ഷിപ്പനിയെ? ഈ കാര്യങ്ങള് ശ്രദ്ധിക്കാം
സീസണല് പകര്ച്ചപ്പപനി, ജലദോഷം, ചുമ എന്നിവ നിങ്ങളെ തളര്ത്തുന്നുണ്ടെങ്കില് ഹെല്ത്ത് ഷോട്ടുകള് എന്ന രൂപത്തില് നിങ്ങള്ക്കായി പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്ന ചില പാനീയങ്ങള് വീട്ടിലുണ്ടാക്കി കഴിക്കാവുന്നതാണ്. നിങ്ങളുടെ ആരോഗ്യം പരമാവധി നിലനിര്ത്തുന്നതിന് കാര്ബണുകള്, പ്രോട്ടീന്, കൊഴുപ്പുകള്, വിറ്റാമിനുകള്, ധാതുക്കള്, സമീകൃതാഹാരം എന്നിവ അനിവാര്യമാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തെ സഹായിക്കാനും നിങ്ങളുടെ പ്രതിരോധശേഷി വര്ദ്ധിപ്പിക്കാനും സഹായിക്കുന്ന ചില മികച്ച പാനീയങ്ങള് നോക്കാം.

മഞ്ഞള് ടോണിക്ക്
ആന്റിഓക്സിഡന്റുകളാല് നിറഞ്ഞിരിക്കു മഞ്ഞള് അതിന്റെ ഔഷധ ഗുണങ്ങള്ക്ക് പണ്ടേ പേരു കേട്ടതാണ്. അതിലെ പ്രധാന ആന്റിഓക്സിഡന്റ് 'കുര്ക്കുമിന്' ആണ്. ഇത് ശക്തമായ ഒരു കോശജ്വലന വിരുദ്ധ സംയുക്തമാണ്. അതായത് കോശങ്ങളിലെ ദോഷകരമായ രാസവസ്തുക്കളെ അവ ശക്തമായി നേരിടുകയും അവയെ പൂര്ണ്ണമായി പ്രവര്ത്തനരഹിതമാക്കുകയും ചെയ്യുന്നു.

മഞ്ഞള് ടോണിക്ക്
ചില അര്ബുദ വിരുദ്ധ സ്വഭാവങ്ങളും കുര്ക്കുമിനുണ്ട്, മാത്രമല്ല ഇത് ധാരാളം രോഗങ്ങള്ക്കെതിരേയും ഫലപ്രദി ഉപയോഗിക്കുന്നു. 3/4 ടീസ്പൂണ് മഞ്ഞള്പൊടി എടുത്ത് കുറച്ച് വെള്ളത്തില് കലര്ത്തി 1-2 ചതച്ച കുരുമുളക് ചേര്ത്ത് കഴിക്കുക. ഇത് നിങ്ങളെ ദീര്ഘകാല രോഗങ്ങളില് നിന്ന് അകറ്റുക മാത്രമല്ല, ഹൃദ്രോഗങ്ങള്, അല്ഷിമേഴ്സ്, ആര്ത്രൈറ്റിസ് എന്നിവ ഉണ്ടാകാനുള്ള സാധ്യത തടയുകയും ചെയ്യുന്നു.
Most read: തലയുടെ മുകളിലും പിന്ഭാഗത്തും വേദനയുണ്ടോ?

നെല്ലിക്ക ടോണിക്ക്
മിക്ക വീടുകളിലും പ്രധാന ചികിത്സാ ഘടകമായി നെല്ലിക്ക ഉപയോഗിക്കുന്നു. ഇതില് ധാരാളം വിറ്റാമിന് സി അടങ്ങിയിട്ടുണ്ട്, അതായത് ഓറഞ്ചില് കാണുന്നതിനേക്കാള് 10 മുതല് 30 മടങ്ങ് കൂടുതലായി. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതിനും അണുബാധകളെ ചെറുക്കുന്നതിനും വിറ്റാമിന് സി ഒരു പ്രധാന ഘടകമാണ്.

നെല്ലിക്ക ടോണിക്ക്
ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും പ്രവര്ത്തനത്തിന് അത്യന്താപേക്ഷിതമായ ചെമ്പ് ധാതുക്കളും നെല്ലിക്കയില് അടങ്ങിയിട്ടുണ്ട്. ഫ്ളേവനോളുകള്, ആന്തോസയാനിനുകള് ആരോമാറ്റിക് ആസിഡുകള് എന്നിവ പോലുള്ള നിരവധി ആന്റിഓക്സിഡന്റുകളും നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിര്ത്തുന്നു. ഒരു നെല്ലിക്ക ജ്യൂസ് ദിനവും പതിവാക്കുന്നത് മിക്ക അസുഖങ്ങളെയും ചെറുക്കുന്നു.
Most read: ഇങ്ങനെയാണോ നിങ്ങള് കൈ കഴുകാറ്?

ഇഞ്ചി ടോണിക്ക്
നിങ്ങളുടെ രോഗപ്രതിരോധ ശേഷി നിലനിര്ത്തുന്നതില് നിങ്ങളുടെ കുടലില് അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകള് ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് നിങ്ങള്ക്കറിയാമോ? ദഹനാരോഗ്യത്തെ സഹായിക്കുന്നതിന് നൂറ്റാണ്ടുകളായി ഇഞ്ചി അറിയപ്പെട്ടിരുന്നു, മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങള്ക്ക് വീക്കം, ദഹനക്കേട്, ഗ്യാസ് ട്രബിള് എന്നിവ ചികിത്സിക്കാന് ഇത് ഉപയോഗിക്കുന്നു.

ഇഞ്ചി ടോണിക്ക്
കാരണം ഇതില് ശക്തമായ ആന്റിഓക്സിഡന്റും ബാക്ടീരിയ വിരുദ്ധ സംയുക്തവും അടങ്ങിയിട്ടുണ്ട്. ഇഞ്ചി ടോണിക്കിനായി, ഒരു ഇഞ്ചി കുറച്ച് വെള്ളത്തില് അരച്ച് തിളപ്പിക്കുക, ഒരു ടീസ്പൂണ് നാരങ്ങ നീര് ചേര്ത്ത് തണുപ്പിച്ച ശേഷം ഇളം ചൂടോടെ കുടിക്കുക.

പച്ചില ഷോട്ട്
എക്കാലത്തും പച്ച ഇലകള് നിങ്ങളുടെ മികച്ച കൂട്ടുകാരാണ്. നിങ്ങളുടെ ഭക്ഷണത്തില് പച്ചിലകള്ക്ക് ഉള്പ്പെടുത്തുന്നത് വിറ്റാമിനുകള്, ധാതുക്കള്, ഫൈറ്റോ ന്യൂട്രിയന്റുകള് എന്നിവ പ്രദാനം ചെയ്യുന്നു. നിങ്ങളുടേതായ പച്ചില ഷോട്ട് നിര്മ്മിക്കാന്, ഒരു കിവി 5-6 ചീര ഇലകളുമായി സംയോജിപ്പിക്കുക, അല്പം നാരങ്ങ നീര് ചേര്ത്ത് മിനുസമാര്ന്നതുവരെ മിശ്രിതമാക്കുക. ഇതു തയ്യാറാക്കിയ ഉടന് കഴിക്കുക. വിറ്റാമിന് സി, ഇരുമ്പ്, വിറ്റാമിന് എ, വിറ്റാമിന് ഇ, വിറ്റാമിന് കെ എന്നിവ ഉപയോഗിച്ച് ഈ മിക്സ് പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നു.
Most read: പ്രതിരോധത്തിനായി ധരിക്കാം N95 മാസ്കുകള്

ചുവന്ന മുളക്
ദഹനാരോഗ്യത്തെ സഹായിക്കുന്നതിനും വേദന ഒഴിവാക്കുന്നതിനും രക്തസമ്മര്ദ്ദം കുറയ്ക്കുന്നതിനും ഉപാപചയ പ്രവര്ത്തനങ്ങള് വര്ദ്ധിപ്പിക്കുന്നതിനും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച ചുവന്ന മുളക് ഉപയോഗിച്ചാണ് ഈ ഷോട്ട് നിര്മ്മിക്കുന്നത്.

ചുവന്ന മുളക്
വിറ്റാമിന് സി, വിറ്റാമിന് ഇ, കോളിന്, ല്യൂട്ടിന്, സിയാക്സാന്തിന്, ബീറ്റാ കരോട്ടിന് തുടങ്ങിയ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്ന ആന്റിഓക്സിഡന്റുകള് ഇതില് അടങ്ങിയിട്ടുണ്ട്. ഇത് ഉണ്ടാക്കാന്, 3/4 ടീസ്പൂണ് മുളക് പൊടി കുറച്ച് ഇളം ചൂടു വെള്ളത്തില് ചേര്ക്കുക, ഗ്രാമ്പൂ, കറുവപ്പട്ട പൊടി എന്നിവ ചേര്ക്കുക. നന്നായി ഇളക്കി ഉടനടി കഴിക്കുക.