Just In
- 42 min ago
2023-ലെ നാല് രാജയോഗം: 20 വര്ഷത്തിന് ശേഷം ഈ 3 രാശിക്കാരില് ജ്യോതിഷം അച്ചട്ടാവും
- 1 hr ago
സമ്പത്തും പ്രൗഢിയും തേടിയെത്തും; ഈ 3 രാശിക്ക് രാജകീയ ജീവിതം; ലക്ഷ്മീ നാരായണ യോഗഫലം
- 6 hrs ago
തോല്വിയുടെ വക്കിലും ഭാഗ്യം കൈവിടില്ല; അപ്രതീക്ഷിത നേട്ടം; ഇന്നത്തെ രാശിഫലം
- 16 hrs ago
പതിയേ ഓര്മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്
Don't Miss
- Automobiles
കാത്തിരുന്ന്...കാത്തിരുന്ന്; ഗ്രാന്ഡ് വിറ്റാരയും ഹൈറൈഡറും കൈയ്യില് കിട്ടാന് മാസങ്ങളുടെ കാത്തിരിപ്പ്
- News
ഭാഗ്യമില്ലാത്ത കുവൈത്ത്; സര്ക്കാര് രാജിവച്ചു, രണ്ടു വര്ഷത്തിനിടെ അഞ്ചാം മന്ത്രിസഭ
- Sports
IND vs NZ: അവനല്ലേ കൈയടി വേണ്ടത്? പക്ഷെ ആരും മിണ്ടിയില്ല! തുറന്നടിച്ച് മുന് താരം
- Technology
ബിഎസ്എൻഎൽ അൺലിമിറ്റഡ് എന്ന് പറഞ്ഞാൽ ശരിക്കും അൺലിമിറ്റഡ് തന്നെ! ഏറ്റുമുട്ടാൻ ആരുണ്ട്!
- Movies
കീർത്തി സുരേഷ് 13 വർഷമായി പ്രണയത്തിൽ, കാമുകൻ റിസോർട്ട് ഉടമ; നാല് വർഷം കഴിഞ്ഞ് വിവാഹമെന്നും റിപ്പോർട്ട്!
- Travel
ഗുരുവായൂരപ്പന്റെ ഓരോ ദര്ശനത്തിന്റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന് അനുഗ്രഹിക്കും
- Finance
ട്രെന്ഡ് മാറി; താഴെത്തട്ടില് നിന്നും തിരിച്ചുകയറി ഈ ഓട്ടോ ഓഹരി, ഈ ആഴ്ച്ച 3 ശതമാനം നേട്ടം!
തുടയിലേയും വയറിലേയും കൊഴുപ്പുരുക്കും ത്രികോണാസനം
ത്രികോണാസനത്തെപ്പറ്റി പലരും കേട്ടിട്ടുണ്ടാവും. എന്നാല് യോഗ ചെയ്യുമ്പോള് എങ്ങനെ ഇത് ചെയ്യണം, എന്തൊക്കെ ഗുണങ്ങള് ത്രികോണാസനത്തിന് ഉണ്ട് എന്ന് പലര്ക്കും അറിയില്ല. ആരോഗ്യ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനും മാനസികാരോഗ്യം തിരിച്ച് പിടിക്കുന്നതിനും നമുക്ക് യോഗ ശീലമാക്കാവുന്നതാണ്. എന്നാല് യോഗചെയ്യുമ്പോള് ഇതിലെ ഓരോ ആസനത്തിനും എന്തൊക്കെ ഗുണങ്ങള് ഉണ്ട് എന്നതിനെക്കുറിച്ച് പലര്ക്കും അറിയില്ല. ത്രികോണാസനത്തിന്റെ ആരോഗ്യഗുണങ്ങള് എന്തൊക്കെയെന്നും എങ്ങനെ ചെയ്യണം എന്നും അറിഞ്ഞിരിക്കാം.
അതിലുപരി ഇത്തരം ആസനങ്ങള് ചെയ്യുമ്പോള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള് കൂടിയുണ്ട്. അതിനെക്കുറിച്ച് കൂടി കൃത്യമായി മനസ്സിലാക്കി വേണം ത്രികോണാസനം പോലുള്ള യോഗാസനങ്ങള് ചെയ്യുന്നതിന്. നിരവധി ആരോഗ്യ ഗുണങ്ങള്ക്ക് പേരുകേട്ട ഒരു യോഗ ആസനമാണ് ഇത്. ഇത് ചെയ്യുമ്പോള് നിങ്ങളുടെ ശരീരം ത്രികോണം പോലെയായി മാറുന്നു. എങ്ങനെ ചെയ്യാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്ന് നോക്കാം.

ത്രികോണാസനം ചെയ്യുമ്പോള് സംഭവിക്കുന്നത്
നിങ്ങള് ത്രികോണാസനം ചെയ്യുമ്പോള് ശരീരത്തില് എന്തൊക്കെ മാറ്റങ്ങള് സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാം. ഇതില് ആദ്യം വരുന്നത് കാല്മുട്ടുകള്ക്കുണ്ടാവുന്ന മാറ്റമാണ്, പിന്നീട് കണങ്കാലുകള് ശക്തിപ്പെടുന്നു, അതോടൊപ്പം തന്നെ കാലുകള്, നെഞ്ച്, കൈകള് എന്നിവയും ശക്തി പ്രാപിക്കുന്നു. ഇതിന് കൃത്യത ഉറപ്പ് വരുത്തുന്നതിനും പൂര്ണ ഫലം ലഭിക്കുന്നതിനും കണ്ണുകള് തുറന്നിരിക്കേണ്ടതുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ആരോഗ്യ ഗുണങ്ങള്
ത്രികോണാസനം ചെയ്യുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള് നിങ്ങള്ക്ക് ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ദഹന പ്രശ്നങ്ങള് കൊണ്ട് കഷ്ടപ്പെടുന്നവരാണെങ്കില് അവര്ക്ക് ത്രികോണാസനം ഈ പ്രശ്നത്തില് നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല് ഒരിക്കലും ഭക്ഷണം കഴിച്ച ഉടനേ ഈ യോഗാസനം ചെയ്യരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് നിങ്ങളില് പ്രശ്നങ്ങള് ഉണ്ടാക്കുന്നു. അതുകൊണ്ട് ദഹന പ്രശ്നം അനുഭവിക്കുന്നവര് ഭക്ഷണശേഷമോ അല്ലെങ്കില് ഭക്ഷണത്തിന് മുന്പോ രണ്ടര മണിക്കൂര് ഗ്യാപ്പ് യോഗക്ക് നല്കണം.

ആരോഗ്യ ഗുണങ്ങള്
സമ്മര്ദ്ദത്തെ പ്രതിരോധിക്കുന്നതിനും ത്രികോണാസനം സഹായിക്കുന്നു. ഇത് നിങ്ങളുടെ ശാരീരിക മാനസിക സമ്മര്ദ്ദത്തെ പൂര്ണമായും ഇല്ലാതാക്കുന്നു. കൂടാതെ കണങ്കാലുകള്, നെഞ്ച്, നട്ടെല്ല്, തോളുകള് എന്നിവ നല്ലതുപോലെ സ്ട്രെച്ചബിള് ആക്കുന്നു. നടുവേദന കൊണ്ട് കഷ്ടപ്പെടുന്നവരെങ്കില് നടുവേദനയെ പ്രതിരോധിക്കുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു. സയാറ്റിക്ക പോലുള്ള സന്ധിസംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും ത്രികോണാസനം മികച്ചതാണ്. ശാരീരിക സ്ഥിരതയും മാനസിക സ്ഥിരതയും വര്ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു.

ആരോഗ്യ ഗുണങ്ങള്
വയറിലെ പേശികളെ ശക്തിപ്പെടുത്തുന്നു. നിങ്ങള് അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്ന വ്യക്തിയാണെങ്കില് ശരീരത്തിലെ അമിത കൊഴുപ്പിനെ പ്രതിരോധിക്കുന്നതിന് ഇത് സഹായിക്കുന്നു. എപ്പോഴും കുറയാന് പ്രയാസം വയറ്റിലെ കൊഴുപ്പാണ്. സ്ഥിരമായി ത്രികോണാസനം ചെയ്യുന്നവരില് ഈ പ്രശ്നം നമുക്ക് പരിഹരിക്കാന് സാധിക്കുന്നു. ശരീരത്തിലെ പ്രധാന പേശികളെ എല്ലാം തന്നെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നുണ്ട് ത്രികോണാസനം. അരക്കെട്ടിലേയും തുടയിലേയും കൊഴുപ്പിനെ ഇല്ലാതാക്കുകയും ശരീരം ഫിറ്റ് ആയി സൂക്ഷിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ത്രികോണാസനം ചെയ്യുന്നത്
ത്രികോണാസനം എങ്ങനെ ചെയ്യാം എന്ന് നോക്കാം. അതിന് വേണ്ടി ആദ്യം യോഗ മാറ്റില് നിവര്ന്ന് നില്ക്കുക. പിന്നീട് നാല് അടി വീതിയില് കാലുകള് അകത്തി വെക്കുക. ശേഷം വലത് കാല് പാദം പുറത്തേക്ക് അഭിമുഖീകരിക്കുന്ന തരത്തില് വെക്കുക. കൈകള് രണ്ടും രണ്ട് ഭാഗത്തേക്കും വീതിയില് നീട്ടി പിടിക്കുക. പിന്നീട് ശ്വാസം ഉള്ളിലേക്കെടുത്ത് വലത് ഭാഗത്തേക്ക് ചരിയുക. കാലുകള് വളക്കാതെ വേണം ഇത് ചെയ്യുന്നതിന്. ഇടത് കൈ ഉയര്ത്തി ഭാഗത്തേക്ക് വേണം നോട്ടം. പിന്നീട് പതുക്കെ ശ്വാസം പുറത്തേക്ക് വിടുക. ശേഷം കുറച്ച് സെക്കന്റുകള് അതുപോലെ നിന്നിട്ട് ശ്വാസം ഉള്ളിലേക്കെടുത്ത് പഴയ സ്ഥാനത്തേക്ക് തിരിച്ച് വരുക. ഇത് തന്നെ ഇടത് ഭാഗത്തും ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്
നിങ്ങള് യോഗ ചെയ്യുമ്പോള് ത്രികോണാസനം പരിശീലിക്കുന്ന ഒരു വ്യക്തിയാണെങ്കില് ഇവര് ചില കാര്യങ്ങള് ശ്രദ്ധിക്കണം. നിങ്ങള്ക്ക് മൈഗ്രേന് ഉണ്ടെങ്കില് ത്രികോണാസനം പരിശീലിക്കുന്നത് ഒഴിവാക്കുക. ഇത കൂടാതെ രക്തസമ്മര്ദ്ദത്തില് ഇടക്കിടെ മാറ്റങ്ങള് വരുന്ന വ്യക്തിയാണെങ്കില് കൈകള് മുകളിലേക്ക് ഉയര്ത്തരുത്. ഡയറിയ പോലുള്ള അസ്വസ്ഥതകള് മനം പിരട്ടല് എന്നിവ ഉണ്ടെങ്കില് ഇത് ചെയ്യരുത്. ഇതോടൊപ്പം നിങ്ങള്ക്ക് കാല്മുട്ടിനോ പുറകിലോ കഴുത്തിലോ പരിക്കുണ്ടെങ്കില് ത്രികോണാസനം പരിശീലിക്കരുത്. ഇത് കൂടുതല് പ്രശ്നങ്ങള് ഉണ്ടാക്കുന്നു.
ഗര്ഭകാലത്ത്
കാല്
വേദനയും
നീരും:
പരിഹരിക്കാം
ഈ
യോഗയില്
most read:മുലപ്പാല് വര്ദ്ധിപ്പിക്കാനും പ്രസവശേഷം ആരോഗ്യത്തിനും ഈ യോഗ