Just In
- 6 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല് വര്ദ്ധിപ്പിക്കും
- 8 hrs ago
ആമസോണില് ഉഗ്രന് ഓഫറില് ഹെല്ത്ത് പ്രോഡക്റ്റ്സ്
- 9 hrs ago
ഓണസദ്യക്ക് രുചിയേകാന് ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം
- 10 hrs ago
കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്
Don't Miss
- News
പ്ലാന് അടിമുടിമാറ്റി ഗോതാബയ രാജപക്സെ; ഇനി സ്ഥിരതാമസം അമേരിക്കയില് ?
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
- Travel
പാണ്ഡവ ക്ഷേത്രങ്ങള് കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്ടിസി
- Sports
IND vs ZIM: ഇടിവെട്ട് മടങ്ങിവരവ്, മാന് ഓഫ് ദി മാച്ച്, ലോകകപ്പ് ടിക്കറ്റ് കാത്ത് ദീപക് ചഹാര്
- Movies
'പുറത്തെ ജീവിതം മറക്കും, സ്വപ്നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
മുലപ്പാല് വര്ദ്ധിപ്പിക്കാനും പ്രസവശേഷം ആരോഗ്യത്തിനും ഈ യോഗ
പ്രസവ ശേഷം കുഞ്ഞിന് മുലപ്പാല് നല്കുക എന്നത് ഏതൊരമ്മയുടേയും ധര്മ്മമാണ്. കുഞ്ഞിന്റെ ശരിയാ വളര്ച്ചക്കും ആരോഗ്യത്തിനും വേണ്ട പോഷകങ്ങള് എല്ലാം തന്നെ മുലപ്പാലില് ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില് നമ്മള് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. മുലപ്പാല് കുറയുന്നത് പല അമ്മമാരേയും ആശങ്കയിലാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കുന്നതിനും പ്രസവ ശേഷമുള്ള ആരോഗ്യത്തിനും ഈ മുലയൂട്ടല് വാരത്തില് നമുക്ക് അല്പം ശ്രദ്ധിക്കാം. ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള് ശ്രദ്ധിക്കാവുന്നതാണ്. യോഗ എന്തുകൊണ്ടും മികച്ച ഒരു ഓപ്ഷനാണ്. മുലയൂട്ടുന്ന സ്ത്രീകള്ക്ക് യോഗ വളരെയധികം ഫലപ്രദമാണ്. ഇവര് നവജാതശിശുക്കളെ വളരെയധികം സമയം മുലയൂട്ടേണ്ടതായി വരുന്നുണ്ട്.
ഇത് കൂടാതെ ശരീരത്തിന്റെ വഴക്കവും മെച്ചപ്പെടുത്തുന്നതിന് യോഗ എന്തുകൊണ്ടും മികച്ചതാണ്. വിവിധ യോഗാസനങ്ങള് നിങ്ങളുടെ മുതുകിലെയും കഴുത്തിലെയും പേശികളെ വലിച്ചുനീട്ടാനും ശക്തിപ്പെടുത്താനും സഹായിക്കും. എന്നാലും പ്രസവ ശേഷം യോഗ പോലുള്ള വ്യായാമങ്ങള് ആരംഭിക്കുന്നതിന് മുന്പ് ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഈ മുലയൂട്ടല് വാരത്തില് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. അതില് തന്നെ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്നും നമുക്ക് നോക്കാം. കൂടുതല് അറിയാന് വായിക്കൂ.

യോഗയുടെ ഗുണങ്ങള്
യോഗ ചെയ്യുന്നതിന് മുന്പ് അതിന്റെ ഗുണങ്ങളെക്കുറിച്ചാണ് നാം അറിഞ്ഞിരിക്കേണ്ടത്. അതിന് വേണ്ടി നാം അല്പം കാര്യങ്ങള് ശ്രദ്ധിക്കാം. യോഗ ചെയ്യുന്നത് നിങ്ങളുടെ ഫിറ്റ്നസ് മെച്ചപ്പെടുത്തുന്നു, ഇത് കൂടാതെ ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു, മാനസികാരോഗ്യം വര്ദ്ധിപ്പിക്കുന്നു, ശാരീരികോര്ജ്ജവും വഴക്കവും വര്ദ്ധിപ്പിക്കുന്നു, കൊഴുപ്പിനെ ഇല്ലാതാക്കുന്നു, സമ്മര്ദ്ദത്തെ ഇല്ലാതാക്കുന്നു, ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു, പോസ്റ്റ്പാര്ട്ടം ഡിപ്രഷന് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത്തരം ഗുണങ്ങള് നമ്മുടെ യോഗ നമുക്ക് നല്കുന്നു. ഇനി ഏതൊക്കെ പോസുകള് മുലയൂട്ടുന്ന അമ്മമാര് ചെയ്യണം എന്ന് നമുക്ക് നോക്കാം.

മാര്ജാരാസനം
മാര്ജാരാസനം എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള് നിസ്സാരമല്ല. മാജാരാസനം ചെയ്യുന്നതിന് വേണ്ടി കൈപ്പത്തികളിലും കാല്മുട്ടുകളിലും മുട്ടുകുത്തു യോഗ മാറ്റില് നില്ക്കുക.പിന്നീട് ശ്വാസം ഉള്ളിലേക്കെടുത്ത് നല്ലതുപോലെ ഉള്ളിലേക്ക് കുനിയുക. പിന്നീട് ശ്വാസം പതുക്കെ വിട്ട് മുതുക് മുകളിലേക്ക് വളക്കുക. തല താഴേക്ക് കുനിച്ച് വയറിലേക്ക് നോക്കുക. പിന്നീട് ആരംഭ സ്ഥാനത്തേക്ക് മടങ്ങുക, 8-10 തവണ ആവര്ത്തിക്കുക.

ഗുണങ്ങള്
ഈ യോഗാസനം ചെയ്യുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള് ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇത് നട്ടെല്ലിന് ആരോഗ്യം നല്കുന്നു. കൈത്തണ്ടയെ ബലപ്പെടുത്തുന്നു, വൃക്കകളും അഡ്രീനല് ഗ്രന്ഥികളുള്പ്പടെയുള്ള ശരീരഭാഗങ്ങളെ മസ്സാജ് ചെയ്യുന്നതിന്റെ ഗുണം നല്കുന്നു. ആര്ത്തവ വേദനയെ പ്രതിരോധിക്കുന്നു. മാനസികാരോഗ്യം വര്ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ഇത് ഒരു പത്ത് മിനിറ്റ് ചെയ്യാവുന്നതാണ്. ഇതിലൂടെ മുലപ്പാല് നല്കുന്ന സ്ത്രീകള്ക്കുണ്ടാവുന്ന അസ്വസ്ഥതയെ പ്രതിരോധിക്കാം.

അധോമുഖ ശ്വാനാസനം
അധോമുഖ ശ്വാനാസനവും നിങ്ങള്ക്ക് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മുലപ്പാല് വര്ദ്ധിപ്പിക്കുന്നതിനും വഴക്കം നല്കുന്നതിനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി നിങ്ങള് മുട്ടു കുത്തി കൈകളും തറയില് കുത്തി നില്ക്കണം. പിന്നീട് കാലുകള് പുറകിലേക്ക് ഉയര്ത്തി കുനിഞ്ഞ് നില്ക്കണം. പിന്നീട് ശ്വാസം ഉള്ളിലേക്ക് എടുത്ത് പതുക്കേ പുറത്തേക്ക് വിടുക. പിന്നീട് ഉയരുമ്പോള് ശ്വാസം പുറത്തേക്ക് എടുത്ത് കൈമുട്ടുകള് നിവര്ത്തി വെക്കുക. ശരീരം V ആകൃതിയില് ആക്കി കഴുത്ത് മുന്നോട്ട് നീക്ക് വെക്കുക. 10-15 സെക്കന്റ് വരെ ഇത് തുടരാവുന്നതാണ്.

ഗുണങ്ങള്
ഇത്തരത്തില് ഒരു പോസ് ചെയ്യുന്നത് പ്രസവ ശേഷം എന്തുകൊണ്ടും നല്ലതാണ്. കാരണം ഇത് നട്ടെല്ലിനുണ്ടാവുന്ന വേദനയെ ഇല്ലാതാക്കുന്നു, അതോടൊപ്പം തന്നെ നട്ടെല്ല് സ്ട്രെച്ച് ചെയ്യുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ മസിലുകളെ ടോണ് ചെയ്യുന്നതോടൊപ്പം ശക്തി നല്കുകയും ചെയ്യുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിനും പാദങ്ങള്ക്കും കൈകള്ക്കും ബലം നല്കുന്നതിനും ഈ പോസ് ചെയ്യുന്നത് നല്ലതാണ്. ആരോഗ്യ സംരക്ഷണത്തിനും നല്ല മെയ് വഴക്കത്തിനും ഈ പോസ് മികച്ചത് തന്നെയാണ്.

സേതുബന്ധാസനം
സേതുബന്ധാസനം അഥവാ ബ്രിഡ്ജ് പോസ് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന്റെ വഴക്കം വര്ദ്ധിക്കുന്നു. അതിന് വേണ്ടി ആദ്യം യോഗ മാറ്റില് മലര്ന്ന് കിടക്കുക. പതിയെ കൈകള് ഷോള്ഡറിന് പുറകിലായി വെക്കുക. കാലുകള് രണ്ടും ഒരടി അകലത്തില് വെക്കുക. പിന്നീട് പതിയേ തല പൊക്കുക. ശേഷം നെഞ്ച് പൊക്കുക. പിന്നീട് കൈകളില് ബാലന്സ് ചെയ്യുക. സാധാരണ രീതിയില് ശ്വാസോച്ഛ്വാസം ചെയ്യുന്നതിന് ശ്രദ്ധിക്കുക. പതുക്കെ കൈകള് റിലീസ് ചെയ്ത് നിലത്ത് വെക്കാന് ശ്രമിക്കുക. ഒരു മിനിറ്റ് നേരം ഇത്തരത്തില് ഈ പോസില് നില്ക്കുന്നതിന് ശ്രദ്ധിക്കുക.

ഗുണങ്ങള്
സേതുബന്ധാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു എന്ന് നിസംശയം പറയാവുന്നതാണ്. ഇത് പുറംഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുന്നു. പുറംവേദനക്ക് ആശ്വാസം നല്കുകയും ചെയ്യുന്നു. നെഞ്ച്, കഴുത്ത്, കൈകള് എന്നിവക്ക് ശക്തിയും വഴക്കവും നല്കുന്നു. മാനസികാരോഗ്യം വര്ദ്ധിപ്പിക്കുകയും സമ്മര്ദ്ദം, ഉത്കണ്ഠ എന്നിവയെ ഇല്ലാതാക്കുകയും ചെയ്യുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങള് കൊണ്ട് കഷ്ടപ്പെടുന്നവര്ക്ക് മികച്ചതാണ് എന്തുകൊണ്ടും ബ്രിഡ്ജ് പോസ്, ആര്ത്തവ വേദന ശമിപ്പിക്കാനും ആര്ത്തവവിരാമം കൊണ്ട് കഷ്ടപ്പെടുന്നവര്ക്ക് പരിഹാരം കാണുന്നതിനും ബ്രിഡ്ജ് പോസ് മികച്ചതാണ്. ്പ്രസവ ശേഷം മുലപ്പാല് നല്കുന്നവര്ക്ക് ചെയ്യാന് പറ്റിയ പോസുകളില് ഒന്നാണ് ഇത്.

ഗരുഡാസനം
ഗരുഡാസനം ചെയ്യുന്നവരെങ്കില് അവര്ക്ക് മറ്റൊരു പോസും ചെയ്യേണ്ടതില്ല. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഗരുഡാസനം ചെയ്യുന്നതിന് വേണ്ടി ഒറ്റക്കാലില് ബാലന്സ് ചെയ്ത് നില്ക്കുക. ശേഷം നിങ്ങളുടെ വലതു തുട ഇടത് തുടക്ക് കുറുകെ വെക്കുക. പിന്നീട് ഇടത് കാലിന്റെ വിരലുകള് സപ്പോര്ട്ട് ചെയ്യുന്നത് പോലെ വെക്കണം. വലത് കാലിന്റെ വിരലുകള് തറയിലേക്ക് അഭിമുഖമായി വെക്കണം. പിന്നീട് ഇടത് കൈ വലത് കൈക്ക് മുകളില് ചിത്രത്തില് കാണുന്നത് പോലെ പിരിച്ച് വെക്കുക. കൈപ്പത്തികളുടെ പിന്ഭാഗം പരസ്പരം അഭിമുഖീകരിച്ച് വരുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. പിന്നീട് ഇതേ പോസീല് കൈകള് മുകളിലേക്ക് ഉയര്ത്തുന്നതിന് ശ്രദ്ധിക്കുക. 15 മുതല് 30 സെക്കന്ഡ് വരെ ഇതോ പോസില് തുടരുന്നതിന് ശ്രദ്ധിക്കണം. ഇത് രണ്ട് കാലിലും ആവര്ത്തിക്കാവുന്നതാണ്.

ഗുണങ്ങള്
ഗരുഡാസനം ചെയ്യുന്നത് കൊണ്ട് നിരവധി ഗുണങ്ങള് ഉണ്ട്. ഇത് നിങ്ങളുടെ ഇടുപ്പ്, തുടകള്, തോളുകള് എന്നിവ നല്ലതുപോലെ സ്ട്രെച്ച്ച ആയി വരുന്നതിന് സഹായിക്കുന്നു. ശാരീരിക വഴക്കം നിങ്ങളില് വര്ദ്ധിപ്പിക്കുന്നു. ശരീരത്തിന് ബാലന്സ് വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സയാറ്റിക്ക പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സന്ധിവേദനക്കും പരിഹാരം നല്കുന്നു. പ്രസവ ശേഷം ഉണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും പോസ്റ്റ്പാര്ട്ടം ഡിപ്രഷനില് നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് ഈ ആസനം.
ഏത്
കൂടിയ
നടുവേദനക്കും
പരിഹാരം
കാണും
യോഗാസനമുറകള്
വയറുനിറയെ
കഴിച്ചും
വജ്രാസനത്തില്
ഇരുന്നാല്
ദഹനം
എളുപ്പത്തില്