Just In
Don't Miss
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള്‍ വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്‍ഥികള്‍
- Sports
രാജസ്ഥാന് വന്‍ തിരിച്ചടി; ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്ന് പുറത്ത്
- Automobiles
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില്‍ പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഏതു തടിയും കുറയും; മുളപ്പിച്ച പയര്‍ ദിനവും
ശരീരഭാരം കുറയ്ക്കുന്നത് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാന്‍ കൃത്യമായ വ്യായാമം മതിയെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ അതുമാത്രം പോരാ, ശരിയായ ഭക്ഷണരീതിയില്ലാതെ പ്രവര്‍ത്തിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഒരിക്കലും സഹായിക്കില്ല. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമീകൃതവും പോഷകപ്രദവുമായ ഒരു ഭക്ഷണക്രമം നിങ്ങള്‍ക്ക് ആവശ്യമാണ്. അത്തരം നിരവധി പോഷക ഗുണങ്ങള്‍ വാഗ്ദാനം ചെയ്ത് ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് മുളപ്പിച്ച ഭക്ഷണങ്ങള്‍. പോഷകമൂല്യത്തിന് പേരുകേട്ടതാണ് മുളപ്പിച്ച പയറുകളും ധാന്യങ്ങളും.
Most read: കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ
വലിയ അളവില്‍ പ്രോട്ടീനുകളും കാല്‍സ്യം, ഫൈബര്‍, വിറ്റാമിനുകള്‍, എന്‍സൈമുകള്‍, ധാതുക്കള്‍ എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. രക്ത ശുദ്ധീകരണത്തിനായും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഇവ സഹായിക്കുന്നു. മുളപ്പിച്ച ഭക്ഷണങ്ങള്‍ ശരീരത്തിലെ സങ്കീര്‍ണ്ണമായ കൊഴുപ്പുകളെ വിഘടിപ്പിക്കുകയും, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാന്‍ ഉത്തമ വഴിയാണ് മുളപ്പിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത്. ബദാം പോലുള്ളവ മുളപ്പിക്കുക വഴി അവയില്‍ ഒളിഞ്ഞിരിക്കുന്ന പോഷകങ്ങളെ പുറത്തെടുക്കാനാവും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ലൈപേസ് എന്ന ഘടകവും മുളപ്പിച്ച ബദാമില്‍ അടങ്ങിയിരിക്കുന്നു. മുളപ്പിച്ച പയര്‍ വര്‍ഗങ്ങളും ധാന്യങ്ങളും എങ്ങനെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് വായിക്കാം.

ധാരാളം ഫൈബര്‍
അമിതവണ്ണവും പ്രമേഹവും ഉള്ളവര്‍ നാരുകള്‍ കൂടുതലുള്ള ഒരു ഭക്ഷണക്രമം പാലിക്കണം. മുളപ്പിച്ച പയര്‍ വര്‍ഗങ്ങളില്‍ ഏകദേശം 7.6 ഗ്രാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് ഫൈബര്‍ വളരെ പ്രധാനപ്പെട്ടൊരു ഘടകമാണ്. മാത്രമല്ല, മലബന്ധം അനുഭവിക്കുന്നവര്‍ക്കും തീര്‍ച്ചയായും ഇത് പ്രധാനമാണ്.

വിശപ്പ് നിയന്ത്രിക്കുന്നു
മുകളില്‍ പറഞ്ഞതുപോലെ മുളപ്പിച്ച ഭക്ഷണത്തില്‍ നല്ല അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളെ വിശപ്പുരഹിതമായി ഏറെ നേരം നിലനിര്‍ത്തുന്നു. മുളപ്പിച്ച പയറുകള്‍ കഴിക്കുന്നത് നിങ്ങളുടെ വയറ്റില്‍ എളുപ്പത്തില്‍ നിറയുകയും പൂര്‍ണ്ണത അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് ഒരു കാരണമാണെന്ന് പറയേണ്ടതില്ലല്ലോ?
Most read: ഹൈ ബി.പി താനേ കുറയും; ഡാഷ് ഡയറ്റ് മേന്മ

കലോറി കുറവ്
100 ഗ്രാം മുളപ്പിച്ച ഭക്ഷണം 100 കലോറി മാത്രമേ നിങ്ങള്‍ക്ക് നല്‍കുന്നുള്ളൂ. അതിനാല്‍, ഒരു പാത്രം മുളപ്പിച്ച പയര്‍ നിങ്ങള്‍ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ശരീരത്തില്‍ കലോറി അധികമാകാതെ തന്നെ. ശരീരഭാരം കുറയ്ക്കാന്‍ ഒരു ഉറപ്പായ വഴിയാണിത്.

വിറ്റാമിനുകളും ധാതുക്കളും
മുളപ്പിച്ച പയര്‍ ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടമാണ്. 100 ഗ്രാം മുളപ്പിച്ച ഭക്ഷണം പ്രതിദിന വിറ്റാമിന്‍ ബി 9 ന്റെ 40% ശരീരത്തിന് നല്കുന്നു. വിറ്റാമിന്‍ ബി 5, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 1 എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നതിനും ആരോഗ്യകരമായ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് വളരെ പ്രധാനമാണ്.
Most read: മെലിഞ്ഞവരും തടിക്കും; ഭക്ഷണ ശീലം ഇങ്ങനെയെങ്കില്‍

കൊഴുപ്പ് കുറവ്
അമിത കൊഴുപ്പാണ് ബെല്ലി ഫാറ്റായി മാറി നിങ്ങളുടെ തടി വര്‍ദ്ധിപ്പിക്കുന്നത് എന്ന് അറിയാമല്ലോ? എന്നാല്‍ മുളപ്പിച്ച ഭക്ഷണങ്ങളില്‍ കൊഴുപ്പും കുറവാണ്. 100 ഗ്രാം മുളപ്പിച്ച പയറുകളില്‍ 0.38 ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ.

ഉയര്‍ന്ന പ്രോട്ടീന്‍
പ്രോട്ടീന്‍ കൂടുതലായി കഴിക്കുന്നത് കൊഴുപ്പ് വേഗത്തില്‍ നഷ്ടപ്പെടുത്തുമെന്ന് പല ഗവേഷകരും അഭിപ്രായപ്പെടുന്നു. കോശങ്ങള്‍ നന്നാക്കുന്നതിലും മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിലും മറ്റ് പല ഗുണങ്ങള്‍ക്കും പ്രോട്ടീനുകള്‍ പങ്കുവഹിക്കുന്നു. മുളപ്പിച്ച ഭക്ഷണങ്ങളില്‍ വലിയ അളവില്‍ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് മുളപ്പിച്ച ഭക്ഷണത്തില്‍ 14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
Most read: ഭക്ഷണശീലം ഇങ്ങനെയോ? അള്‍സര്‍ അപകടം അടുത്ത്

കൊളസ്ട്രോള്‍ കുറയ്ക്കുന്നു
രക്തത്തിലെ കൊളസ്ട്രോള്‍ നില ഗണ്യമായി കുറയ്ക്കാന്‍ മുളപ്പിച്ച ഭക്ഷണം സഹായിക്കുന്നു. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രിക്കാനും ഇത് പങ്കുവഹിക്കുന്നു.

ശരീരത്തെ ശുദ്ധീകരിക്കുന്നു
മുളപ്പിച്ച ഭക്ഷണങ്ങളില്‍ നിങ്ങളുടെ ശരീരത്തെ ശുദ്ധീകരിക്കുകയും ഓക്സിജന്‍ നല്‍കുകയും ചെയ്യുന്ന ക്ലോറോഫില്‍ അടങ്ങിയിരിക്കുന്നു. ഇവയിലെ എന്‍സൈമുകള്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു, അതേസമയം ഫൈബര്‍ ഉള്ളടക്കം രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കുന്നു. ഈ ഗുണങ്ങളെല്ലാം ശരീരത്തെ നല്ല അളവില്‍ വിഷാംശം നീക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
Most read: ഔഷധമാണ് രാവിലെ ഒരു ഗ്ലാസ് പുതിന വെള്ളം

എങ്ങനെ നിങ്ങള്‍ക്ക് പയറുകള്‍ മുളപ്പിക്കാം
വിത്തുകള്‍, ധാന്യങ്ങള്‍, നട്സ്, പയര്‍ തുടങ്ങിയവ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ മുളപ്പിച്ച് കഴിക്കാവുന്നതാണ്. ചെറുപയര്‍, കടല, ബാര്‍ലി തുടങ്ങിയ മിക്ക പയര്‍ വര്‍ഗങ്ങളും ധാന്യങ്ങളും മുളപ്പിച്ച് കഴിക്കാം. മുളപ്പിക്കാനായി നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പയര്‍വര്‍ഗങ്ങള്‍ യാതൊരു കേടും കൂടാത്തതായിരിക്കണം. ഇവ നന്നായി കഴുകിയ ശേഷം പയറിന്റെ ഇരട്ടി അളവില്‍ വെള്ളത്തിലിടുക. നന്നായി അടച്ചുവച്ച ശേഷം 12 മണിക്കൂര്‍ കഴിഞ്ഞ് ഇവയിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തില്‍ കഴുകി ഇതേ പ്രക്രിയ തുടരുക. ദിവസം രണ്ടു നേരം ഈ പ്രക്രിയ ആവര്‍ത്തിക്കുക. രണ്ടാം ദിവസം ഇവയില്‍ നിങ്ങള്‍ക്ക് ചെറിയ മുളകള്‍ കാണാവുന്നതാണ്. മിക്ക ധാന്യ പയര്‍വര്‍ഗങ്ങളും ഈ രീതിയില്‍ ചെയ്താല്‍ നാലഞ്ചു ദിവസം കൊണ്ട് മുളയ്ക്കും.