For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി ഉള്ളം കാലിലെ കടുകെണ്ണ പ്രയോഗം നിസ്സാരമല്ല: കാല്‍വഴി പോവും രോഗങ്ങള്‍

|

കടുകെണ്ണ നമ്മുടെ എല്ലാവരുടേയും വീട്ടില്‍ ഉണ്ടാവും. എന്നാല്‍ കടുകെണ്ണ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഗുണത്തെക്കുറിച്ച് പലരും ചിന്തിക്കുന്നു പോലും ഉണ്ടാവില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളിലും നാം കടുകെണ്ണ ഉപയോഗിച്ച് നോക്കൂ. ആ പ്രശ്‌നത്തെ നമുക്ക് നിസ്സാരമായി പരിഹരിക്കാന്‍ സാധിക്കും. പലരും വേദന വരുമ്പോഴും കുളിക്കുന്നതിന് മുന്‍പും എല്ലാം ശരീരം നല്ലതുപോലെ മസ്സാജ് ചെയ്യുന്നതിന് കടുകെണ്ണ ഉപയോഗിക്കുന്നു. കടുകെണ്ണ ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്നു.

Benefits of Mustard Oil Massage

എന്നാല്‍ ഇനി നിങ്ങള്‍ക്കാര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ കടുകെണ്ണയില്‍ ഒളിച്ചിരിക്കുന്നുണ്ട്. അതിനെക്കുറിച്ചാണ് പറയുന്നത്. കടുകെണ്ണ ഉള്ളം കാലില്‍ പുരട്ടി മസ്സാജ് ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ മസ്സാജ് ചെയ്യുന്നതിനേക്കാള്‍ ഇരട്ടി ഗുണമാണ് ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. കാലുകളില്‍ അതായത് ഉള്ളം കാലില്‍ കടുകെണ്ണ മസ്സാജ് ചെയ്യുന്നത് എന്തൊക്കെ ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു എന്ന് നമുക്ക് നോക്കാം.

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

കാലും കണ്ണും തമ്മില്‍ എന്താണ് ബന്ധം എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ രാത്രി ഉള്ളം കാലിലെ കടുകെണ്ണ പ്രയോഗം നിങ്ങളുടെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ശരീരത്തെ ആരോഗ്യമുള്ളതും ആക്കി മാറ്റുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാലിനടിയിലെ ചില അക്യുപ്രഷര്‍ പോയിന്റുകളാണ് ആരോഗ്യമുള്ള കാഴ്ച ശക്തി നല്‍കുന്നത്. കൂടാതെ ഇത് ശരീരത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നു.

രക്തചംക്രമണം മെച്ചപ്പെടുത്തുക

രക്തചംക്രമണം മെച്ചപ്പെടുത്തുക

ശരീരത്തിലെ രക്തചംക്രമണം കൃത്യമാക്കുന്നതിന് വേണ്ടി നമുക്ക് കാലില്‍ എള്ളെണ്ണ മസ്സാജ് ചെയ്യാം. പലരും ഇറുകിയ ചെരിപ്പും ഷൂസും ധരിക്കുന്നതിലൂടെ കാലിന്റെ പല ഭാഗത്തേക്കും ശരീരത്തിന്റെ മറ്റ് ഭാഗത്തേക്കും ഉള്ള രക്തചംക്രമണത്തില്‍ മാറ്റം വരുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഉറങ്ങുന്നതിന് 10-20 മിനിറ്റ് മുന്‍പ് നിങ്ങള്‍ കുറച്ച് സമയം കാലിന്റെ ഉള്ളം കാലില്‍ കടുകെണ്ണ കൊണ്ട് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തോടെ തുടരുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കുക

ശരീരഭാരം കുറയ്ക്കുക

ശരീരഭാരം കൂടുന്നത് നമ്മുടെ ശരീരത്തിന് വളരെ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ശരീരഭാരം കുറക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് ആരോഗ്യകരമായി ഇത് എങ്ങനെ കുറക്കാം എന്നതാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായി ശരീര ഭാരം കുറക്കുന്നതിന് വേണ്ടി നമുക്ക് ഉറങ്ങുന്നതിന് മുന്‍പ് അല്‍പം കടുകെണ്ണ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പുരുക്കുന്നതിനും നല്ല സുഖകരമായ അവസ്ഥ പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായി ഈ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കാം.

ഉറക്കത്തിന്

ഉറക്കത്തിന്

ഉറക്കമില്ലായ്മ പലരേയും ശാരീരികമായും മാനസികമായും പ്രശ്‌നത്തിലാക്കുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഉള്ളം കാലില്‍ നല്ല രീതിയില്‍ കടുകെണ്ണ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് പാദങ്ങളിലെ അസ്വസ്ഥതകള്‍ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കൃത്യമായി ഉറക്കമില്ലാത്തവരില്‍ ക്ഷീണം, അസ്വസ്ഥത, അലസത, ഊര്‍ജ്ജമില്ലായ്മ എന്നിവ അനുഭവപ്പെടുന്നു. ഇത്തരം അവസ്ഥയില്‍ അതിനെയെല്ലാം പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ നല്ല ഉറക്കത്തിനും കടുകെണ്ണ പ്രയോഗം മികച്ചതാണ്.

സമ്മര്‍ദ്ദം കുറക്കുന്നു

സമ്മര്‍ദ്ദം കുറക്കുന്നു

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി നമുക്ക് തരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിതമായുണ്ടാവുന്ന മാനസിക സമ്മര്‍ദ്ദം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കൃത്യമായ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അതിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് വേണ്ടി ഉള്ളം കാലില്‍ കടുകെണ്ണ മസ്സാജ് ചെയ്യുന്നത് ശീലമാക്കാം. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുകയും സമ്മര്‍ദ്ദം കുറയുകയും ചെയ്യുന്നു. കാരണം ഇത് നിങ്ങളുടെ നാഡിവ്യൂഹത്തെ ടെന്‍ഷന്‍ ഫ്രീ ആക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ദിനവും കിടക്കും മുന്‍പ് അല്‍പ സമയം എണ്ണ മസ്സാജ് ചെയ്യാവുന്നതാണ്.

കാല്‍ വേദനയ്ക്ക് ആശ്വാസം

കാല്‍ വേദനയ്ക്ക് ആശ്വാസം

കാല്‍ വേദനയെ പ്രതിരോധിക്കുന്നതിനും മികച്ചതാണ് കടുകെണ്ണ മസ്സാജ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിന് വേണ്ടി ഈ മസ്സാജ് ദിനവും ചെയ്യണം. പാദത്തിലെ വീക്കം, വേദന, കടച്ചില്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് കടുകെണ്ണ മസ്സാജ് മികച്ചതാണ്. രാവിലെ കാലുകള്‍ കഴുകുന്നതിന് മുന്‍പ് ഇളം ചൂടുവെള്ളത്തില്‍ കഴുകാന്‍ ശ്രമിക്കൂ. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ പറഞ്ഞ ഗുണങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് കാലില്‍ കടുകെണ്ണ മസ്സാജ് ചെയ്യുന്നതിലൂടെ ലഭിക്കുന്നു.

കാലിലെ വിള്ളല്‍ പരിഹരിക്കുന്നു

കാലിലെ വിള്ളല്‍ പരിഹരിക്കുന്നു

തണുപ്പ് കാലത്താണ് നമ്മുടെ കാലില്‍ വിള്ളലുണ്ടാവുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. കാലിലെ വിള്ളല്‍ പക്ഷേ പൂര്‍ണമായും മാറ്റുന്നതിന് വേണ്ടി നമുക്ക് കടുകെണ്ണ ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും ഇത് നിങ്ങളുടെ കാലിലെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ വിള്ളലുകളെ കുറക്കുന്നതിനും സഹായിക്കുന്നു. ദിവസവും അല്‍പ നേരം ഈ മസ്സാജ് ചെയ്യൂ, ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും

രാത്രിയില്‍ ഉള്ളംകാലില്‍ അല്‍പം എണ്ണ, ആയുസ്സിന്രാത്രിയില്‍ ഉള്ളംകാലില്‍ അല്‍പം എണ്ണ, ആയുസ്സിന്

ജനിച്ച മാസം പറയൂ; സമ്പന്നതയോ ദാരിദ്ര്യമോ ഭാവിഫലമെന്ന് അറിയാംജനിച്ച മാസം പറയൂ; സമ്പന്നതയോ ദാരിദ്ര്യമോ ഭാവിഫലമെന്ന് അറിയാം

English summary

Benefits of Mustard Oil Massage on Feet Soles In Malayalam

Here in this article we are discussing about some health benefits of mustard oil massage on feet sole in malayalam. Take a look.
Story first published: Tuesday, December 13, 2022, 14:37 [IST]
X
Desktop Bottom Promotion