For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി 7ന് മുമ്പ് അത്താഴം കഴിക്കണം; കാരണമെന്തെന്നോ?

|

നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തോടെ സജീവമായി തുടരുന്നതിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. എന്നാല്‍ നിങ്ങള്‍ക്കറിയാമോ, ശരിയായ ഭക്ഷണം കഴിക്കുന്നത് മാത്രം നിങ്ങളെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കില്ല. അതിനായി ശരിയായ സമയത്ത് ഭക്ഷണം കഴിക്കേണ്ടതും പ്രധാനമാണ്. ഫിറ്റ്‌നസ്സ് കാത്തുസൂക്ഷിക്കുന്നവര്‍ പലരും അതിനാല്‍ രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് ശീലമാക്കിയവരാണ്. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ ? രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നത് നിങ്ങളുടെ ശരീരം മൊത്തത്തില്‍ ഒന്നു മാറാന്‍ സഹായിക്കും.

Most read: വെളുക്കാന്‍ മാത്രമല്ല കുങ്കുമപ്പൂവ്; പിന്നെയും ഗുണങ്ങളുണ്ട്Most read: വെളുക്കാന്‍ മാത്രമല്ല കുങ്കുമപ്പൂവ്; പിന്നെയും ഗുണങ്ങളുണ്ട്

ലോകമെമ്പാടുമുള്ള പോഷകാഹാര വിദഗ്ധരും രാത്രി വൈകിയുള്ള ഭക്ഷണത്തെ എതിര്‍ക്കുന്നു. ഇവരെല്ലാം ശരിവയ്ക്കുന്നതും നേരത്തെയുള്ള അത്താഴ ശീലമാണ്. നമ്മുടെ ശരീരത്തിന് ഒരു യഥാര്‍ത്ഥ ക്ലോക്ക് ഇല്ല, പക്ഷേ അതിന് ആന്തരിക താളമുണ്ട., അതനുസരിച്ച് ശരീരത്തിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നു. 'സിര്‍കാഡിയന്‍ റിഥം' എന്ന് വിളിക്കുന്ന ഈ ആന്തരിക ഘടികാരം ശരീരത്തെ പാരിസ്ഥിതിക മാറ്റങ്ങള്‍, ഉറക്കം, ദഹനം, ഭക്ഷണം എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങളുമായി ക്രമീകരിക്കാന്‍ സഹായിക്കുന്നു. അതിനാല്‍, നിങ്ങളുടെ ഭക്ഷണ സമയം നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കല്‍, ഉപാപചയ നിയന്ത്രണം, ഹൃദയമിടിപ്പ്, ഉറക്കചക്രം എന്നിവയെയും ബാധിക്കുമെന്ന് മനസ്സിലാക്കുക. ശരീരഭാരം കുറയ്ക്കാനും മികച്ച ദഹനത്തിനും ഹൃദയാരോഗ്യത്തിനുമായി ആരോഗ്യ വിദഗ്ധര്‍ രാത്രി നേരത്തെ ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. രാത്രി 7 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതിന്റെ അത്ഭുതകരമായ നേട്ടങ്ങള്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

നന്നായി ഉറങ്ങാന്‍

നന്നായി ഉറങ്ങാന്‍

നിങ്ങള്‍ വൈകി ഭക്ഷണം കഴിക്കുമ്പോള്‍, കഴിച്ചതെല്ലാം ദഹിപ്പിക്കാന്‍ നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് ആവശ്യമായ സമയം ലഭിക്കുന്നില്ല. ഇത് ദഹനക്കേട് അല്ലെങ്കില്‍ നെഞ്ചെരിച്ചിലിന് കാരണമാകാം. നിങ്ങളുടെ അവസാന ഭക്ഷണത്തിനും ഉറക്കത്തിനും ഇടയില്‍ നല്ല അളവിലുള്ള ഗ്യാപ്പ് ഉണ്ടായിരിക്കണം. രാത്രി വൈകി ഭക്ഷണം കഴിക്കുമ്പോള്‍, ദഹനം ശരിയായി നടക്കാത്തതു കാരണം നിങ്ങള്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിയില്ല. എന്നാല്‍, നേരത്തെ ഭക്ഷണം കഴിക്കുകയാണെങ്കില്‍ നിങ്ങളുടെ ഭക്ഷണം ശരീരത്തില്‍ നന്നായി ആഗിരണം ചെയ്യപ്പെടുകയും സുഖമായ ഉറക്കം നേടാനാവുകയും ചെയ്യും. നല്ല ഉറക്കം നിങ്ങളില്‍ അടുത്ത ദിവസത്തേക്കുള്ള ഊര്‍ജ്ജവും നിറയ്ക്കും.

മികച്ച ദഹനം

മികച്ച ദഹനം

നേരത്തെ അത്താഴം കഴിക്കുന്നത് നിങ്ങളുടെ ദഹന ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. നിങ്ങളുടെ ശരീരത്തില്‍ ഭക്ഷണം നന്നായി ദഹിപ്പിക്കാന്‍ ഇതുവഴി സഹായിക്കും. രാത്രി നേരത്തേ ഭക്ഷണം കഴിക്കുന്നതിലൂടെ ഗ്യാസ്, അസിഡിറ്റി അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ പോലുള്ള എല്ലാ പ്രശ്‌നങ്ങളും ഒഴിവാക്കാനാകും.

Most read:ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറുംMost read:ദിവസത്തിന്റെ ആരംഭം നാരങ്ങ വെള്ളത്തിലെങ്കില്‍ ശരീരം മാറും

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എപ്പോഴും അവരുടെ ഭക്ഷണത്തിന്റെ സമയം കൂടി ശ്രദ്ധിക്കണം. അത്താഴം നേരത്തേ കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ്. വൈകിട്ട് 7 മണിക്ക് മുമ്പ് നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍, അടുത്ത ദിവസം രാവിലെ നിങ്ങളുടെ അടുത്ത ഭക്ഷണത്തിനായി ധാരാളം ഗ്യാപ്പ് നല്‍കുന്നു. ഇക്കാരണത്താല്‍, നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഊര്‍ജ്ജത്തിനായി ശരീരത്തിലെ കൊഴുപ്പ് ഉപയോഗിക്കുകയും ഇതുവഴി കൊഴുപ്പ് കുറയുകയും ചെയ്യുന്നു. കൂടാതെ, മികച്ച ദഹനവും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നിങ്ങള്‍ രാത്രി വൈകി ഭക്ഷണം കഴിക്കുകയാണെങ്കില്‍, ഭക്ഷണം ശരിയായി ദഹിപ്പിക്കാതിരിക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ഭാരം വര്‍ദ്ധിക്കാനിടയാവുകയും ചെയ്യും.

ഹൃദയാരോഗ്യത്തിന് നല്ലത്

ഹൃദയാരോഗ്യത്തിന് നല്ലത്

സാധാരണ നമ്മുടെ ഇന്ത്യന്‍ ഭക്ഷണരീതിയില്‍ നല്ല അളവില്‍ ഉപ്പ് അടങ്ങിയിട്ടുണ്ട്, രാത്രിയില്‍ ഉയര്‍ന്ന സോഡിയം ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകും. ഇവിടെയാണ് രാത്രി നേരത്തേ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യം. ഇതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യവും സംരക്ഷിക്കപ്പെടുന്നു. രാത്രിയില്‍ നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും പ്രശ്‌നമാണ്. നിങ്ങളുടെ കലോറി കത്തിക്കാന്‍ സാധിക്കാതെ വരികയും നിങ്ങളുടെ ഹൃദയം അപകടത്തിലാവുകയും ചെയ്യുന്നു.

Most read:അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍Most read:അപകടം കോവിഡിന്റെ ഈ അസാധാരണ ലക്ഷണങ്ങള്‍

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

ഉറക്കസമയം, അത്താഴം എന്നിവ തമ്മില്‍ രണ്ട് മണിക്കൂര്‍ ഇടവേള നിലനിര്‍ത്തണമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ദ്ധര്‍ ഊന്നിപ്പറയുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് 'നോണ്‍ഡിപ്പര്‍ ഹൈപ്പര്‍ടെന്‍ഷന്‍' ബാധിക്കാന്‍ സാധ്യതയുണ്ട്, ഇത് രാത്രിയില്‍ സമ്മര്‍ദ്ദം ശരിയായി കുറയുന്നതില്‍ പരാജയപ്പെടുന്ന അവസ്ഥയാണ്. രാത്രിയില്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും രക്തസമ്മര്‍ദ്ദം കുറയുമെന്ന് കരുതപ്പെടുന്നു. മര്‍ദ്ദം ഉയര്‍ന്നുവരുന്നുവെങ്കില്‍, അത് ഹൃദ്രോഗത്തിനുള്ള സാധ്യതയും ഹൃദയാഘാതവും ഉണ്ടാക്കുന്നു.

രാത്രി വിശന്നാല്‍

രാത്രി വിശന്നാല്‍

നിങ്ങളുടെ അത്താഴവും ഉറക്കസമയവും തമ്മിലുള്ള ഇടവേള നിലനിര്‍ത്തുന്നതിലൂടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാകും. രാത്രിയില്‍ നേരത്തെ അത്താഴം കഴിച്ചശേഷം അഥവാ നിങ്ങള്‍ക്ക് വിശപ്പ് തോന്നുകയാണെങ്കില്‍, പട്ടിണി കിടക്കുന്നതും നല്ലതല്ല. അത്തരം സമയങ്ങളില്‍ നിങ്ങള്‍ക്ക് കുറഞ്ഞ കലോറി, പ്രോട്ടീന്‍ അടങ്ങിയ, കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ എന്നിവ ഉപയോഗിക്കാം.

Most read:പുതിയ വൈറസ്: അപകടസാധ്യത കൂടുതല്‍ കുട്ടികളിലെന്ന്Most read:പുതിയ വൈറസ്: അപകടസാധ്യത കൂടുതല്‍ കുട്ടികളിലെന്ന്

English summary

Benefits Of Having Dinner Before 7 pm

A lot of dieticians suggests having food early because it is helpful in weight loss, better digestion and good heart health. Read on for the benefits of having dinner before 7 pm.
Story first published: Saturday, January 2, 2021, 11:31 [IST]
X
Desktop Bottom Promotion