For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭ്രമരി പ്രാണായാമത്തില്‍ കൂര്‍ക്കം വലി നിര്‍ത്താം വളരെ പെട്ടെന്ന്

|

ഭ്രമരി പ്രാണായാമം എന്ന യോഗ ശ്വസനവ്യായാമം നിസ്സാരമല്ല. യോഗ എന്നത് ആരോഗ്യകരമായ ശീലങ്ങളുടെ ഒരു കൂട്ടമാണ്. പലപ്പോഴും യോഗ ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഏത് പ്രായത്തിലും നിങ്ങള്‍ക്ക് യോഗ ചെയ്യാവുന്നതാണ്. പ്രാണായാമം ഇത്തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. ശ്വസന പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വളര്‍ത്തിയെടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് പ്രാണായാമം.

Bhramari Pranayama

പ്രാണായാമം ചെയ്യുന്നത് ശ്വസനാരോഗ്യത്തിനും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ഉത്കണ്ഠയേയും പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിനും സമ്മര്‍ദ്ദത്തെ ചെറുക്കുന്നതിനും സഹായിക്കുന്നു. മനസ്സിനെ കൂടുതല്‍ ശാന്തമാക്കുന്നതിനും കൂര്‍ക്കം വലി പോലുള്ള പ്രതിസന്ധികളെ ചെറുക്കുന്നതിനും ഭ്രാമരി പ്രാണായാമം സഹായിക്കുന്നു. ഇതെങ്ങനെ ചെയ്യണം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്തൊക്കെയാണ് പ്രത്യേകത ഗുണങ്ങള്‍ എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

എന്താണ് ഭ്രമരി പ്രാണായാമം?

Bhramari Pranayama

പ്രാണായാമം എന്നത് ഒരു ശ്വസന വ്യായാമമാണ്. ഇത് യോഗയുടെ ഒരു പ്രധാന വശമാണ്. ഇതിലൂടെ നിങ്ങളുടെ ശ്വസന പ്രശ്‌നങ്ങളേയും ശ്വാസകോശത്തിന്റേ ആരോഗ്യത്തേയും നമുക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. ഉത്കണ്ഠ, കോപം, പ്രക്ഷോഭം, നിരാശ, ഭയം മുതലായവ പോലുള്ള നെഗറ്റീവ് വൈകാരികാവസ്ഥകള്‍ ഇല്ലാതാക്കുന്നതിനും പ്രാണായാമം സഹായിക്കുന്നു. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന ശ്വസന വ്യായാമമാണ് ഭ്രമരി പ്രാണായാമം. ഭ്രമരി യോഗ ചെയ്യുമ്പോള്‍, ശ്വാസോച്ഛ്വാസ സമയത്ത് ഒരു മുഴങ്ങുന്ന ശബ്ദം പുറത്തേക്ക് വിടുന്നു. ഇത് അത് തേനീച്ചയുടെ മുഴക്കത്തോട് സാമ്യമുള്ളതായത് കൊണ്ടാണ് ഇതിനെ ഭ്രമരി പ്രാണായാമം എന്ന് പറയുന്നത്.

ചെയ്യേണ്ട വിധം

Bhramari Pranayama

പ്രത്യേക മുദ്രയിലാണ് ഭ്രമരി പ്രാണായാമം ചെയ്യുന്നത്. ഇത് ചെയ്യുന്നതിന് വേണ്ടി ഷണ്‍മുഖി മുദ്രയാണ് ഉപയോഗിക്കുന്നത്. അതിന് വേണ്ടി തള്ളവിരല്‍ കൊണ്ട് ചെവികളും ചൂണ്ടു വിരല്‍ കൊണ്ട് പുരികവും നടു വിരല്‍ കൊണ്ട് കണ്ണുകളും മോതിര വിരല്‍ കൊണ്ട് മൂക്കും ചെറുവിരല്‍ കൊണ്ട് ചുണ്ടുകളുടെ ഇരുവശവും ചേര്‍ത്ത് പിടിക്കണം. ഇതോടൊപ്പം ശ്വാസം ഉള്ളിലേക്കെടുത്ത് ഹമ്മിംഗ് ശബ്ദത്തോടെ പുറത്തേക്ക് വിടണം. ഇത് ആറ് പ്രാവശ്യം ചെയ്ത് കഴിഞ്ഞ് കണ്ണടച്ച് അല്‍പ സമയം ഇരിക്കണം. നിങ്ങളുടെ ശ്വസനാരോഗ്യത്തിനും ശ്വാസകോശ പ്രശ്‌നങ്ങളും മാനസിക ആരോഗ്യത്തിനും എല്ലാം ഭ്രമരി പ്രാണായാമം സഹായിക്കുന്നു.

ഭ്രമരി പ്രാണായാമം കൊണ്ടുള്ള ഗുണങ്ങള്‍

Bhramari Pranayama

നിങ്ങള്‍ക്ക് ഭ്രമരി പ്രാണായാമം എവിടെ വേണമെങ്കിലും ഇരുന്ന് ചെയ്യാവുന്നതാണ്. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നുണ്ട് എന്ന് തോന്നിയാല്‍ അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് ഭ്രമരി പ്രാണായാമം. ഇതിന് വിവിധ തരത്തിലുള്ള ഗുണങ്ങള്‍ ഉണ്ട്. നിങ്ങളുടെ അമിത ഉത്കണ്ഠയെ പ്രതിരോധിക്കുകയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും ഭ്രമരി പ്രാണായാമം ചെയ്യാവുന്നതാണ്. മാത്രമല്ല, സന്തോഷവും സമാധാനവും നല്‍കി മനസ്സിനെ ശാന്തമാക്കുന്നതിനും ഭ്രമരി പ്രാണായാമം സഹായിക്കുന്നു.

കൂര്‍ക്കം വലി നിര്‍ത്തുന്നു

Bhramari Pranayama

കൂര്‍ക്കം വലി പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നുള്ളതിനെക്കുറിച്ചാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്. ഇത്തരം അവസ്ഥയില്‍ ഭ്രമരി പ്രാണായാമം കൂര്‍ക്കം വലിയെ ഇല്ലാതാക്കുന്നു. കൂര്‍ക്കം വലി എന്നത് ഒരു നിദ്രാ വൈകല്യമാണ്. നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങളോ അല്ലെങ്കില്‍ ശ്വാസമെടുക്കുന്നതിനുള്ള തടസ്സങ്ങളോ ആയിരിക്കാം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ചിലരില്‍ സൈനസൈറ്റിസ്, അമിതവണ്ണം എന്നിവയെല്ലാം കൂര്‍ക്കം വലിയുടെ കാരണങ്ങളായേക്കാം. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള്‍ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് ഭ്രമരി പ്രാണായാമം.

രക്തചംക്രമണത്തിന് സഹായിക്കുന്നു

Bhramari Pranayama

രക്തചംക്രമണ സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതില്‍ ഭ്രമരി പ്രാണായാമം ഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തില്‍ നിന്ന് നൈട്രൈകി ഓക്‌സൈഡ് ഉത്പാദിപ്പിക്കുന്നു എന്നാണ ്പറയപ്പെടുന്നത്. ഇത് സൈനസുകളില്‍ നിന്നും മൂക്കിലെ മ്യൂക്കോസല്‍ കോശങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നതാണ്. ഇതിലൂടെ പലപ്പോഴും രക്തത്തിലെ ഓക്‌സിജന്റെ അളവില്‍ മാറ്റം വരുകയും ഇത് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ശ്വാസം പുറത്തേക്ക് വിടുമ്പോള്‍ ഉണ്ടാവുന്ന പ്രകമ്പനങ്ങള്‍ നിങ്ങളുടെ രക്തക്കുഴലുകള്‍ തുറക്കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മറ്റ് ഗുണങ്ങള്‍

Bhramari Pranayama

നിങ്ങള്‍ അമിത ദേഷ്യമോ അല്ലെങ്കില്‍ നിരാശയോ ഭയമോ ഉള്ള വ്യക്തിയാണെങ്കില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഭ്രമരി പ്രാണായാമം. ഇത് നിങ്ങളുടെ ഇത്തരം വികാരങ്ങളെ ഇല്ലാതാക്കുന്നു. അത് മാത്രമല്ല ഉറക്കമില്ലായ്മ സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് നിങ്ങള്‍ പ്രശ്‌നത്തിലാവുന്നുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ആരോഗ്യത്തോടെ ചിന്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്നതിനും മൈഗ്രേയ്ന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഭ്രമരി പ്രാണായാമം സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കൂടുതലെങ്കില്‍ കാലിലുള്ള നീര് അവഗണിക്കരുത്രക്തസമ്മര്‍ദ്ദം കൂടുതലെങ്കില്‍ കാലിലുള്ള നീര് അവഗണിക്കരുത്

യഷ്ടികാസനം: അരക്ക് താഴേയും മുകളിലുമുള്ള നടുവേദന സ്വിച്ചിട്ടപോലെ നിര്‍ത്തുംയഷ്ടികാസനം: അരക്ക് താഴേയും മുകളിലുമുള്ള നടുവേദന സ്വിച്ചിട്ടപോലെ നിര്‍ത്തും

English summary

Benefits of Bhramari Pranayama and How to Do It In Malayalam

Here in this article we are sharing the benefits of Bhramari Pranayama and how to do it in malayalam. Take a look
Story first published: Tuesday, November 29, 2022, 20:17 [IST]
X
Desktop Bottom Promotion