For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിട്ടുമാറാത്ത ഇടുപ്പ് വേദനയുണ്ടോ? ഈ മോശം ശീലങ്ങള്‍ മാറ്റിയാല്‍ രക്ഷ

|

ഇന്നത്തെക്കാലത്ത് പലരും ഇടുപ്പ് വേദന അനുഭവിക്കുന്നു. നിരന്തരമായ ഇടുപ്പ് വേദനയോടെ ജീവിക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. ഇത് ദൈനംദിന ജോലികള്‍ ബുദ്ധിമുട്ടുള്ളതാക്കുകയും ജീവിതം പൂര്‍ണ്ണമായി ആസ്വദിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുകയും ചെയ്യും. ഇടുപ്പ് വേദനയ്ക്ക് കാരണമാകുന്ന നിരവധി അടിസ്ഥാന ഘടകങ്ങള്‍ ഉണ്ട്.

Most read: ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ഇപ്പോള്‍ മുമ്പത്തേതുപോലെയല്ല; ഈ ലക്ഷണം സൂക്ഷിക്കണം

ടെന്‍ഡോണൈറ്റിസ്, ആര്‍ത്രൈറ്റിസ്, ഒടിവുകള്‍, സ്‌നാപ്പിംഗ് ഹിപ് സിന്‍ഡ്രോം, ഓസ്റ്റിയോനെക്രോസിസ് എന്നിവയാണ് ഇവയില്‍ ഏറ്റവും സാധാരണമായത്. എന്നിരുന്നാലും, നിങ്ങളുടെ അനാരോഗ്യകരമായ ജീവിതശൈലിയും ഇടുപ്പ് വേദനക്ക് കാരണമായേക്കാം. നിങ്ങളുടെ ഇടുപ്പ് വേദനയില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഈ ജീവിതശൈലി തെറ്റുകള്‍ ഒന്നു ശ്രദ്ദിക്കൂ.

തെറ്റായ പാദരക്ഷകള്‍ ധരിക്കുന്നത്

തെറ്റായ പാദരക്ഷകള്‍ ധരിക്കുന്നത്

പാദരക്ഷകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ നിറവും ഡിസൈനും മാത്രം പരിഗണിച്ചാല്‍ പോര. അത് നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സുഖപ്രദമാണോ എന്നുകൂടി നോക്കണം. ഇക്കാലത്ത്, പലരും ചെരുപ്പുകള്‍ ഇട്ടുനോക്കാതെ തന്നെ ഓണ്‍ലൈനില്‍ വാങ്ങുന്നു. തെറ്റായ പാദരക്ഷകള്‍ നമ്മുടെ ശരീരത്തിന് മതിയായ പിന്തുണ നല്‍കാതെ ഇടുപ്പ് വേദനയ്ക്ക് കാരണമാകുമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഇത് പാദങ്ങളുടെ ഷോക്ക് ആഗിരണം ചെയ്യാനുള്ള കഴിവ് ലഘൂകരിച്ച് ഇടുപ്പ് വേദനയിലേക്ക് നയിക്കുന്നു. ഹീല്‍സ് ധരിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കുക. നിങ്ങള്‍ ഹീല്‍സ് ഉള്ള ചെരിപ്പ് ധരിക്കുമ്പോള്‍ അത് നിങ്ങളുടെ ഇടുപ്പ് കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. ഇത് വേദനയെ ഉത്തേജിപ്പിക്കുക മാത്രമല്ല, ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാവുകയും ചെയ്യും.

അമിത ഭാരം ഉയര്‍ത്തുന്നത്

അമിത ഭാരം ഉയര്‍ത്തുന്നത്

അമിത ഭാരം ഉയര്‍ത്തുന്നത് നിങ്ങള്‍ക്ക് ഇടുപ്പ് വേദനയിലേക്ക് നയിച്ചേക്കാം. യുവാക്കള്‍ ഇന്നത്തെക്കാലത്ത് വര്‍ക്ക് ഔട്ടുകളില്‍ ശ്രദ്ധിക്കുന്നുണ്ട്. ജിമ്മില്‍ പോയി സ്‌ട്രെങ്ത് ട്രെയിനിംഗ് ചെയ്യുന്നു. പലരും തങ്ങളുടെ ശക്തി തെളിയിക്കാന്‍ യഥാര്‍ത്ഥത്തില്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ഇത് സന്ധികള്‍ക്കും പരിക്കിന് വഴിയൊരുക്കുന്നു. ഇതിനര്‍ത്ഥം വെയിറ്റ് ലിഫ്റ്റിംഗ് മോശമാണെന്നല്ല. എന്നാല്‍, ശരിയായ സന്നാഹം കൂടാതെ നിങ്ങള്‍ ഭാരം ഉയര്‍ത്തിയാല്‍, നിങ്ങള്‍ക്ക് വിട്ടുമാറാത്ത നടുവേദനയും ഇടുപ്പുവേദനയും ഉണ്ടായേക്കാം. ഇത് ജിമ്മിലെ ലിഫ്റ്റിംഗ് മാത്രമല്ല, ഗ്യാസ് സിലിണ്ടറോ വീട്ടിലെ മറ്റ് ഭാരമുള്ള സാധനങ്ങളോ ശരിയായ വിധത്തില്‍ ഉര്‍ത്തിയില്ലെങ്കില്‍ ഇടുപ്പ് വേദന വന്നേക്കാം.

Most read;ഈ മോശം ജീവിതശൈലി തകര്‍ക്കും നിങ്ങളുടെ ചെവി; കേള്‍വിശക്തി മോശമാകുന്നത് ഇങ്ങനെ

നിഷ്‌ക്രിയമായ ജീവിതശൈലി

നിഷ്‌ക്രിയമായ ജീവിതശൈലി

നിങ്ങളുടെ ഇടുപ്പ് വേദനയ്ക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് നിഷ്‌ക്രിയമായ അല്ലെങ്കില്‍ ഉദാസീനമായ ജീവിതശൈലി. നിങ്ങള്‍ വ്യായാമം ചെയ്യാതിരുന്നാല്‍ അത് എല്ലുകളില്‍ കാഠിന്യത്തിലേക്ക് നയിച്ചേക്കാം, ഇത് വീക്കം വര്‍ദ്ധിപ്പിക്കും. അതിനാല്‍ സാധാരണ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. സാങ്കേതികവിദ്യയുടെ പുരോഗതി കാരണം എല്ലാ എളുപ്പമായതിനാല്‍, പലരും ഇന്നത്തെക്കാലത്ത് നിഷ്‌ക്രിയമായ ഒരു ജീവിതശൈലി നയിക്കുന്നു. നിങ്ങളുടെ സന്ധികളുടെ ചലനം കൃത്യമാക്കാന്‍ ദിവസവും അല്‍പനേരം വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. നിഷ്‌ക്രിയമായ ജീവിതശൈലി അമിതവണ്ണത്തെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ പുറംഭാഗത്ത് അനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തുകയും ഇത് വിട്ടുമാറാത്ത ഇടുപ്പ് വേദനയിലേക്ക് നയിക്കുന്നതിനും കാരണമാകുന്നു.

വളരെയധികം സമയം ഇരിക്കുന്നത്

വളരെയധികം സമയം ഇരിക്കുന്നത്

ദീര്‍ഘനേരം ഇരിക്കുന്നത് ഇടുപ്പ് വേദന വരുന്നതിന് ഒരു കാരണമാണ്. ദീര്‍ഘനേരം ഇരിക്കുന്നത് ഹിപ് ജോയിന്റ് പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. നീണ്ടനേരമുള്ള ഇരിപ്പ് ഇടുപ്പില്‍ മാത്രമല്ല, പുറകിലും കഴുത്തിലും പേശികളുടെ ശോഷണത്തിനും വേദനയ്ക്കും കാരണമാകും.

Most read:ശരീരം ആരോഗ്യത്തോടെ വയ്ക്കണോ? രാവിലെ ഈ പാനീയങ്ങള്‍ കഴിക്കൂ

സ്ഥിരമായി ഒരേവശം തിരിഞ്ഞ് ഉറങ്ങുന്നത്

സ്ഥിരമായി ഒരേവശം തിരിഞ്ഞ് ഉറങ്ങുന്നത്

ഒരു വശത്ത് മാത്രം തിരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് ഇടുപ്പ് വേദനക്ക് കാരണമാകും. എപ്പോഴും ഒരേ ദിശയില്‍ കിടക്കുന്നതിനാല്‍ നിങ്ങളുടെ ഇടുപ്പ് സന്ധികളില്‍ വീക്കം ഉണ്ടാക്കും. സ്ലീപ്പ് ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍, നിങ്ങള്‍ വശം ചരിഞ്ഞ് ഉറങ്ങുന്നത് ആരോഗ്യകരമായ മാര്‍ഗ്ഗങ്ങളിലൊന്നാണ്. നിങ്ങളുടെ നട്ടെല്ലിന്റെ ശരിയായ വിന്യാസം ഇത് സാധ്യമാക്കുന്നു.

മോശം ഭക്ഷണശീലം

മോശം ഭക്ഷണശീലം

വലിയ അളവില്‍ ധാന്യങ്ങള്‍, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ കഴിക്കുന്നത് ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ഇടുപ്പ് വേദനയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും. ഇത്തരമൊരു ഭക്ഷണക്രമം അനഭിലഷണീയമായ ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഇടയാക്കും, ഇത് നിങ്ങളുടെ ഇടുപ്പുകളിലും മറ്റ് സന്ധികളിലും അനാവശ്യ സമ്മര്‍ദ്ദം ചെലുത്തും. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, ഒമേഗ -3 കൊഴുപ്പുകള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ഒരു ഭക്ഷണക്രമം ശീലിക്കുക. ഇത് ആരോഗ്യകരമായ ഭാരം പ്രോത്സാഹിപ്പിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കാനും വേദന കുറയ്ക്കാനും സഹായിക്കുകയും ചെയ്യും.

Most read:കരുത്തുറ്റ അസ്ഥിയും മറ്റ് ഗുണങ്ങളും; എല്ല് സൂപ്പ് കഴിച്ചാലുള്ള നേട്ടങ്ങള്‍ ഇത്‌

English summary

Bad Habits That Causes Hip Pain in Malayalam

There can be multiple underlying factors responsible for your hip pain. Here are som bad habits that causes hip pain.
Story first published: Tuesday, August 30, 2022, 14:15 [IST]
X
Desktop Bottom Promotion