Just In
- 3 hrs ago
ബുദ്ധിസാമര്ത്ഥ്യത്താല് എവിടെയും വിജയിക്കും, ജീവിതത്തില് ഉയരങ്ങള് കീഴടക്കുന്ന നക്ഷത്രക്കാര്
- 5 hrs ago
ഒരു കാലില് മാത്രം കറുത്ത ചരട് കെട്ടുന്നത് എന്തിന്? ചരട് കെട്ടേണ്ട കാല് ഇത്, മാറിയാല് ദോഷം
- 8 hrs ago
വീട്ടില് അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര് ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- 10 hrs ago
ലക്ഷണങ്ങള് ഉണ്ടാകില്ല, തിരിച്ചറിയാന് പ്രയാസം; ഈ 5 തരം കാന്സര് കുട്ടികളില് വില്ലന്
Don't Miss
- News
സകാല് ഹിന്ദു സമാജിന്റെ പരിപാടിയുടെ ദൃശ്യങ്ങള് റെക്കോര്ഡ് ചെയ്യണം; നിര്ദേശവുമായി സുപ്രീം കോടതി
- Sports
ക്യാപ്റ്റന് ഹാര്ദിക് അത്ര സൂപ്പറല്ല! പോരായ്മകളുണ്ട്, തുടര്ന്നാല് ഇന്ത്യക്കു പണി കിട്ടും
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Technology
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
പുകയില ആസക്തിയില് നിന്ന് മുക്തി നേടാം; ഈ ആയുര്വേദ പരിഹാരം
ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളികളില് ഒന്നാണ് പുകയില ആസക്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 1 ബില്ല്യണിലധികം പുകവലിക്കാരുണ്ട്. ഈ ശീലം പ്രതിവര്ഷം 7 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു. പുകയിലയിലെ നിക്കോട്ടിനാണ് ആസക്തിക്ക് കാരണമാകുന്നത്. ഇത് ഉപേക്ഷിക്കാന് അത്ര എളുപ്പമല്ലെങ്കിലും ചില വഴികളിലൂടെ നിങ്ങള്ക്ക് ഈ ശീലം പതിയെപതിയെ കുറക്കാന് സാധിക്കും. ഇന്ത്യയില് 106 ദശലക്ഷം പുകവലിക്കാരുണ്ട്. ലോകത്ത് പുകവലിക്കുന്നവരില് 12 ശതമാനവും ഇന്ത്യയിലാണ്. ഇത് ഇന്ത്യയില് പ്രതിവര്ഷം 1.35 ദശലക്ഷം പുകയില മരണത്തിലേക്ക് നയിക്കുന്നു. സിഗരറ്റ് പുകയില് 400 വിഷവസ്തുക്കള് അടങ്ങിയിട്ടുണ്ട്, ഇത് അറിയപ്പെടുന്ന 69 അര്ബുദങ്ങള്ക്കും കാരണമാകുന്നു.
Most
read:
വയറിലെ
കൊഴുപ്പ്
എളുപ്പം
കത്തിച്ച്
തടി
കുറക്കാന്
ഈ
പ്രകൃതിദത്ത
ഔഷധങ്ങള്
പുകയില ഉപയോഗം ഏറ്റവും കൂടുതല് ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. സമ്മര്ദ്ദം, ജീവിതശൈലി എന്നിവ കാരണം യുവതലമുറ അധിമായി പുകവലിക്ക് അടിമപ്പെടുന്നു. പുകവലി മൂലം ഉണ്ടാകാനിടയുള്ള രോഗങ്ങളുടെ അപകടസാധ്യത ഒഴിവാക്കാന് പ്രതിരോധ നടപടികളോടൊപ്പം സമയബന്ധിതമായ പതിവ് പരിശോധനകളും അത്യന്താപേക്ഷിതമാണ്. നിങ്ങള്ക്ക് പുകയില് ആസക്തി ഉണ്ടെങ്കില് ഈ ആയുര്വേദ നുറുങ്ങുകളും വീട്ടുവൈദ്യങ്ങളും പരീക്ഷിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് മടങ്ങൂ.

അയമോദകം
സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് അയമോദകം. പുകവലിക്കുള്ള ഏറ്റവും മികച്ച പ്രതിവിധിയായി ആയുര്വേദം ഇതിനെ വിശേഷിപ്പിക്കുന്നു. ഒരു ടീസ്പൂണ് അയമോദകം കഴിക്കുന്നത് പുകവലി ആസക്തി കുറയ്ക്കുകയും പുകയില കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യും.

കറുവപ്പട്ട
പുകവലിയില് കാര്യമായ സ്വാധീനം ചെലുത്തുന്ന മറ്റൊരു ഘടകമാണ് കറുവപ്പട്ട. പുകവലിക്കാനുള്ള ആഗ്രഹം പരിമിതപ്പെടുത്തുന്നതിലൂടെ പുകയില ആസക്തിയില് നിന്ന് മുക്തി നേടാന് ഇത് നിങ്ങളെ സഹായിക്കുന്നു. പുകയില ആസക്തി ഒഴിവാക്കാന് നിങ്ങള്ക്ക് കറുവപ്പട്ട ചവയ്ക്കാവുന്നതാണ്.
Most
read:ഉറങ്ങുന്നതിന്
മുമ്പ്
ഇവ
കഴിച്ചാല്
കൊഴുപ്പ്
അകലും
തടി
കുറയും

ചെമ്പ് പാത്രത്തില് വെള്ളം കുടിക്കുക
നിങ്ങള് പുകയില ആസക്തി ഉപേക്ഷിക്കാന് ശ്രമിക്കുകയാണെങ്കില് വെള്ളം സംഭരിക്കാന് ഉപയോഗിക്കുന്ന ചെമ്പ് പാത്രം അത്ഭുതങ്ങള് ചെയ്യുന്നു. ചെമ്പ് പാത്രത്തില് നിന്ന് വെള്ളം കുടിക്കുന്നത് പുകയില ആസക്തി കുറയ്ക്കാനും ശരീരത്തില് നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കും.

തുളസി ഇല
ആയുര്വേദ പ്രകൃതിദത്ത ചേരുവകള്ക്ക് പേരുകേട്ടതാണ് തുളസി ഇലകള്. ദിവസവും രാവിലെ 2-3 തുളസി ഇലകള് കഴിക്കുന്നത് പുകവലിയുടെ ദൂഷ്യഫലങ്ങള് കുറയ്ക്കുകയും നിങ്ങളുടെ പുകയില ആസക്തി കുറയ്ക്കുകയും ചെയ്യും.
Most
read:മണ്സൂണില്
പ്രതിരോധശേഷിക്കും
ദഹനത്തിനും
ഇവ
കുടിച്ചാല്
അത്യുത്തമം

ചുക്ക്
ഇഞ്ചി ഉണക്കിയാണ് ചുക്ക് ലഭിക്കുന്നത്. ഇഞ്ചിയില് സള്ഫര് സംയുക്തങ്ങളുണ്ട്, അതിനാല്, ഉണങ്ങിയ ഇഞ്ചി കഷണങ്ങള് ചവയ്ക്കുന്നത് പുകയില ആസക്തി തടയാന് സഹായിക്കും. ചെറുനാരങ്ങാനീരില് ചെറിയ ചുക്ക് കഷണങ്ങള് മുക്കിവയ്ക്കുക, എന്നിട്ട് കുരുമുളകും ചേര്ത്ത് ഒരു പാത്രത്തില് സൂക്ഷിക്കുക. നിങ്ങള്ക്ക് പുകവലിക്കാനോ പുകയില ചവയ്ക്കാനോ ഉള്ള ആഗ്രഹം ഉണ്ടാകുമ്പോഴെല്ലാം ഈ ഇഞ്ചി കഷണം കടിക്കുക.

ഔഷധ ചായ
ജടാസ്മി, ചാമോമൈല്, ബ്രഹ്മി എന്നിവ തുല്യ അനുപാതത്തില് കലര്ത്തി ഒരു പാത്രത്തില് സൂക്ഷിക്കുക. ഒരു കപ്പ് ചൂടുവെള്ളത്തില് ഒരു ടേബിള്സ്പൂണ് മിശ്രിതം ഒഴിച്ച് പതുക്കെ കുടിക്കുക. പുകവലിക്കാനുള്ള ആഗ്രഹം ഒഴിവാക്കാന് ഇത് സഹായിക്കും.
Most
read:മഴക്കാലത്ത്
ഈ
പച്ചക്കറികള്
കഴിക്കണം;
ആരോഗ്യവും
പ്രതിരോധശേഷിയും
ഒപ്പം
നില്ക്കും

ചിറ്റമൃത്
പുകയില ആസക്തി കുറയ്ക്കാന് സഹായിക്കുന്ന മറ്റൊരു ആയുര്വേദ പ്രതിവിധിയാണ് ചിറ്റമൃത്. മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശാരീരികവും വൈകാരികവുമായ സമ്മര്ദ്ദം നേരിടാനും ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ പുകയില അസക്തി നിയന്ത്രിക്കാനുള്ള കഴിവ് ചിറ്റമൃതിനുണ്ട്.

മറ്റ് ആയുര്വേദ പരിഹാരങ്ങള്
എല്ലാ ദിവസവും രാവിലെയും രാത്രിയും രണ്ടുതവണ ഭസ്ത്രിക പ്രാണായാമം ചെയ്യുക. നിങ്ങളുടെ ശരീരത്തില് നിക്ഷേപിച്ചിരിക്കുന്ന നിക്കോട്ടിന് ടാര് ഇല്ലാതാക്കാന് ഉറങ്ങാന് പോകുന്നതിനുമുമ്പ് ദിവസവും ഒരു ടീസ്പൂണ് ത്രിഫല കഴിക്കുക. അശ്വഗന്ധ, ബല, ശതാവരി, ചിറ്റമൃത് എന്നിവയുടെ മിശ്രിതം അല്ലെങ്കില് ഇവ അടങ്ങിയ ച്യവനപ്രാശം ദിവസവും കഴിക്കുന്നത് വിഷാംശം ഇല്ലാതാക്കാന് സഹായിക്കും. ശരിയായ രീതിയിലുള്ള ചികിത്സയിലൂടെയും ഒരു പോസിറ്റീവ് ഫ്രെയിമില് നിങ്ങളെത്തന്നെ നിയന്ത്രിക്കുന്നതിലൂടെയും പുകയില ആസക്തി ഉപേക്ഷിക്കാന് നിങ്ങള്ക്ക് സാധിക്കും.
Most
read:മെറ്റബോളിസം
കൂട്ടാനും
ശരീരഭാരം
കുറയ്ക്കാനും
വേണ്ട
മികച്ച
വിറ്റാമിനുകള്