For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി കുറവ്,ചെറുപ്പം ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്

തടി എളുപ്പം കുറയാന്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്

|

തടി കുറയ്ക്കാന്‍ പല രീതിയിലും കഷ്ടപ്പെടുന്നവരുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട വഴികളില്‍ ഒന്നാണ് ഡയറ്റിംഗ്. ഡയറ്റിംഗല്ലാതെ ഫാസ്റ്റിംഗ് വഴികളുമുണ്ട. ഉപവാസമെന്നു നാം പറയും. ഇതു പലപ്പോഴും മതാചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന വാക്കാണെങ്കിലും തടിയും വയറുമെല്ലാം കുറയ്ക്കാനും അസുഖങ്ങള്‍ കുറയ്ക്കാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഉപവാസം പല അസുഖങ്ങള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണെന്നു പറയാം. പ്രത്യേകിച്ചും ആഴ്ചയില്‍ ഒരിക്കലെങ്കിലും ഉപവാസമെടുക്കുന്നത്.

ആണ്‍ശേഷിയ്ക്ക് കരുത്താകും ഈ നക്ഷത്ര മസാലആണ്‍ശേഷിയ്ക്ക് കരുത്താകും ഈ നക്ഷത്ര മസാല

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്. ലോകമെമ്പാടുമുള്ളവര്‍ പരീക്ഷിയ്ക്കുന്ന, വളരെ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുള്ള ഒന്നാണിത്. സാധാരണ ഫാസ്റ്റിംഗ് അഥവാ ഉപവനം എന്നു പറഞ്ഞാല്‍ ഭക്ഷണം പൂര്‍ണമായും ഉപേക്ഷിയ്ക്കുന്ന രീതിയാണ്. ചിലര്‍ കഠിനമായ വ്രതം നോല്‍ക്കുമ്പോള്‍, ഉപവാസം നോല്‍ക്കുമ്പോള്‍ ഭക്ഷണം പോലും ഉപേക്ഷിയ്ക്കാറുണ്ട്.

ഇന്റര്‍മിററന്റ് ഫാസ്റ്റിംഗ് എന്ന രീതിയില്‍ ഒന്നു രണ്ടു ദിവസം ഭക്ഷണം കഴിച്ച് പിന്നീട് ഒരു ദിവസം ഒരു നേരം കഴിയ്ക്കുകയോ എല്ലാ നേരവും ഭക്ഷണം ഉപേക്ഷിയ്ക്കുകയോ ചെയ്യുന്ന വഴിയാണ്. ലിമിറ്റഡ് സമയത്തു മാത്രം ഭക്ഷണം, ബാക്കി സമയം വെള്ളമോ കുടിയ്ക്കുക. രണ്ടു ദിവസം കഴിയ്ക്കുക, ഒരു ദിവസം ഒരു നേരം ഭക്ഷണം.

അനാവശ്യ കൊഴുപ്പിനെ

അനാവശ്യ കൊഴുപ്പിനെ

ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്നു. തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്. തടിയും വയറും കുറയ്ക്കാന് ലോകത്തെമ്പാടുമുള്ളവര്‍ പരീക്ഷിയ്ക്കുന്ന ഒന്നാണിത്.ഏറ്റവും ഫലപ്രദമായി തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

മസില്‍

മസില്‍

മസില്‍ ടോണിംഗിനു സഹായിക്കുന്ന ഒന്നാണിത്. മസില്‍ ഡെന്‍സിറ്റി വര്‍ദ്ധിപ്പിയ്ക്കുന്നു. മസില്‍ വളര്‍ത്താന്‍ ശ്രമിയ്ക്കുന്നവര്‍ക്കു പരീക്ഷിയ്ക്കാവുന്ന വഴിയാണിത്.

ചെറുപ്പം

ചെറുപ്പം

നമ്മുടെ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്നു. ചെറുപ്പം നിലനിര്‍ത്തുവാന്‍ ശരീരത്തില്‍ നടക്കുന്ന ഒരു പ്രോസസുണ്ട്. ഓട്ടോഫാജി എന്നാണ് ഇത് അറിയപ്പെടുന്നത്. അതായത് പഴയ കോശങ്ങള്‍ നശിച്ചു പുതിയ കോശങ്ങളുണ്ടാകുന്ന ഒരു പ്രക്രിയയാണിത്. ഇതു വഴി ചര്‍മത്തിനും ശരീരത്തിമനുമെല്ലാം ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്നു. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗിലൂടെ ഓട്ടോഫാജി കൂടുതല്‍ ശക്തിപ്പെടുത്തുവാന്‍ സാധിയ്ക്കുന്നു.

ഏകാഗ്രത

ഏകാഗ്രത

ശരീരത്തില്‍ മാത്രമല്ല, മാനസികമായും ഏറെ ഗുണം നല്‍കുന്ന ഒന്നാണിത്. ഇന്നത്തെ തലമുറ പല രീതിയിലെ ജോലികള്‍ ഒരേ സമയം ചെയ്യുന്നവരാണ്. ഫോണ്‍ നോക്കി ജോലി ചെയ്യുന്നവര്‍, സംസാരിച്ചു ജോലി ചെയ്യുന്നവര്‍, പഠിയ്ക്കുന്നവരെങ്കിലും ഇതിനിടയില്‍ മറ്റു കാര്യങ്ങള്‍ ചെയ്യുന്നവര്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏകാഗ്രത പോകാനുള്ള സാധ്യതയുണ്ട്. ഇതിനുള്ള പ്രധാനപ്പെട്ട ഒരു വഴി കൂടിയാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്. ഇത് ബ്രെയിന്‍ ആരോഗ്യത്തിനു സഹായിക്കുന്നു. ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കുന്നു.

8 മണിക്കൂറില്‍

8 മണിക്കൂറില്‍

ഒരു ദിവസത്തെ നമ്മുടെ ഭക്ഷണ ക്രമം, നാലോ മൂന്നോ നേരമോ കഴിയ്ക്കുന്നതാണ്. ഭക്ഷണം കഴിയ്ക്കുന്നത് 8 മണിക്കൂറില്‍ ഒതുക്കി 16 മണിക്കൂര്‍ ഉപവാസം എന്നതാണ്. കുറച്ചു കൂടി മുന്നോട്ടു പോകുമ്പോള്‍ 4 മണിക്കൂറില്‍ ഭക്ഷണം അവസാനിപ്പിച്ച് ബാക്കി 20 മണിക്കൂര്‍ എടുക്കുന്ന ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗാണ് കൂടുതല്‍ ഗുണകരമെന്നു വേണം, പറയാന്‍. ഇത് ശരീരത്തിന് ഫാസ്റ്റിംഗിന്റെ ശരിയായ പ്രയോജനം നല്‍കുന്ന ഒന്നാണ്. ഇതു വഴി ആന്തരികാവയവങ്ങളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീങ്ങുന്നു. പാന്‍ക്രിയാസ് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുന്നു. ശരീരത്തിന് ഊര്‍ജവും ലഭിയ്ക്കുന്നു.

ഈ രീതി

ഈ രീതി

ഈ രീതി, അതായത് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് എപ്രകാരം നടപ്പാക്കാം എന്നു നോക്കൂ. അതായത് ഒരു ദിവസം രാത്രി 10 മണിയ്ക്കുള്ളില്‍ ഭക്ഷണം കഴിച്ചവസാനിപ്പിയ്ക്ുന്നു. പിന്നീട് പിറ്റേന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് മാത്രം ഭക്ഷണം കഴിയ്ക്കുക. ഈ സമയത്ത് ആവശ്യത്തിന് വെള്ളം കുടിയ്ക്കാം. അത്യാവശ്യം എനര്‍ജി പാനീയങ്ങള്‍. ഇതില്‍ എട്ടു മണിക്കൂര് ഉറങ്ങാന്‍ ഉപയോഗിയ്ക്കും.

ഈ വഴി

ഈ വഴി

പലര്‍ക്കും പ്രഭാത ഭക്ഷണം കഴിയ്ക്കാത്തവരുണ്ട്. എന്നാല്‍ പ്രഭാത ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് പ്രശ്‌നമാകും. മാത്രമല്ല, പ്രഭാത ഭക്ഷണം അത്യാവശ്യമാണെന്നും പറയും. ഇത്തരക്കാര്‍ക്ക് ഇനി പറയുന്ന ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് വഴി ഉപയോഗിയ്ക്കാം. ഈ വഴിയാണ് കൂടുതല്‍ പ്രയോജന പ്രദം. ഇവിടെ പ്രാതല്‍ ഉപേക്ഷിയ്‌ക്കേണ്ട ആവശ്യവും വരുന്നില്ല.

രാവിലെ എട്ടു മുതല്‍

രാവിലെ എട്ടു മുതല്‍

ഈ രീതിയില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ടു നാലു വരെ കഴിയ്ക്കാം. ഇതിനു ശേഷം വെള്ളമോ പാനീയമോ കുടിച്ചു പൂര്‍ണ ഉപവാസം എടുക്കുക. പിറ്റേന്ന് 8 മണിക്ക് ഫാസ്റ്റിംഗ് അവസാനിപ്പിയ്ക്കാം. ഈ രീതിയില്‍ ചെയ്യുമ്പോള്‍ മറ്റൊരു തത്വം കൂടി നടപ്പാകും. സാധാരണ നാം കൂടുതല്‍ ജോലി ചെയ്യുന്ന സമയത്താണ് കൂടുതല്‍ ഫാറ്റ് ശരീരത്തില്‍ അടിഞ്ഞു കൂടാതെ ഓരോരോ കാര്യങ്ങള്‍ക്കുള്ള എനര്‍ജിയായി ഉപയോഗിയ്ക്കപ്പെടുന്നത്.

ഈ സമയത്ത്

ഈ സമയത്ത്

ഈ സമയത്ത് ശരീരം കൂടുതല്‍ ജോലി ചെയ്യുന്ന സമയമാണ്. ഇതു വഴി കഴിയ്ക്കുന്ന ഭക്ഷണത്തിലെ ഊര്‍ജം കൂടുതല്‍ ഉപയോഗിയ്ക്കപ്പെടും. രാത്രിയില്‍ കഴിയ്ക്കാത്തതു കൊണ്ട് ബാക്കി വരുന്ന ഫാറ്റും ഉപയോഗിയ്ക്കപ്പെടും. രാത്രിയില്‍ ഭക്ഷണം കഴിയ്ക്കാതെ വരുമ്പോള്‍ ബാക്കിയുള്ള കൊഴുപ്പ് ഊര്‍ജത്തിനായി ഉപയോഗിയ്ക്കപ്പെടുന്നു. തടി കുറയാന്‍ ഏറെ നല്ല വഴിയാണ് ഇതെന്നര്‍ത്ഥം. ഇത് പഠനങ്ങള്‍ തെളിയിച്ച കാര്യവുമാണ്.

വേറെ ഡയറ്റ്

വേറെ ഡയറ്റ്

വേറെ ഡയറ്റ് രീതി പരീക്ഷിയ്ക്കുന്നവരെങ്കില്‍ രാത്രി 10 മുതല്‍ ഉച്ചയ്ക്കു 2 വരെ ഭക്ഷണം കഴിയ്ക്കരുത്. ഇതിനു കഴിയ്ക്കുന്ന ഭക്ഷണം കഴിവതും കാര്‍ബോഹൈഡ്രറ്റുകള്‍ കുറയ്ക്കുകയെന്നതാണ്.

തടി എളുപ്പം കുറയാന്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്

ഈ ഡയറ്റില്‍ കഴിയ്ക്കുന്ന സമയത്ത്, അതായത് ഉപവാസത്തിനു മുന്‍പ് കഴിയ്ക്കുന്ന ഭക്ഷണങ്ങളുടെ കാര്യം അറിയു. നല്ല പോലെ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഫാസ്റ്റിംഗ് അവസാനിപ്പിയ്ക്കുമ്പോള്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കരുത്. ലൈറ്റായ ജ്യൂസോ മറ്റോ കഴിയ്ക്കുക. പിന്നീട് സാധാരണ ഭക്ഷണത്തിലേയ്ക്കു പോകാം.

കാര്‍ബോഹൈഡ്രേറ്റിനൊപ്പം കൊഴുപ്പു

കാര്‍ബോഹൈഡ്രേറ്റിനൊപ്പം കൊഴുപ്പു

ഇതുപോലെ ഉപവാസ ശേഷം ഉടന്‍ കാര്‍ബോഹൈഡ്രേറ്റിനൊപ്പം കൊഴുപ്പു ചേര്‍ത്തും കഴിയ്ക്കരുത്. ഇത് ഫാസ്റ്റിംഗ് ഗുണം കുറയ്ക്കുകയാണ് ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോള്‍ പാന്‍ക്രിയാസ് കൂടുതല്‍ പ്രവര്‍ത്തിച്ച് ഇന്‍സുലിനും കൊഴുപ്പുമെല്ലാം ശരീരം പെട്ടെന്ന് വലിച്ചെടുക്കും. ഏത് ഉപവാസ ശേഷവും കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പും ഒരുമിച്ചു കഴിച്ചാല്‍ ഇതാണ് ദോഷം. ഒന്നുകില്‍ കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും കഴിയ്ക്കുക, അല്ലെങ്കില്‍ പ്രോട്ടീനും കൊഴുപ്പും കഴിയ്ക്കാം. അല്ലാത്ത പക്ഷം ഉപവാസ ഗുണം ഇല്ലാതാകും.

ധാരാളം വെള്ളം

ധാരാളം വെള്ളം

ധാരാളം വെള്ളം കുടിയ്ക്കാം. അധികം മധുരമില്ലാത്ത കാപ്പി ഉപയോഗിയ്ക്കാം. കാപ്പിയിലെ ഫിനോളുകള്‍ ഓട്ടോഫാജിയെന്ന പ്രക്രിയയെ ശക്തിപ്പെടുത്തുവാന്‍ ഇത് സഹായിക്കുന്നു. ഇത് ചര്‍മത്തിനും ശരീരത്തിനും നല്ലതാണ്. വെള്ളത്തില്‍ എനര്‍ജിയ്ക്കു വേണ്ടി നാരങ്ങാനീരും ഇതില്‍ സോഡിയം ക്ലോറൈഡിനു പകരം പൊട്ടാസ്യം ക്ലോറൈഡും ചേര്‍ത്തു കുടിയ്ക്കാം. ഇതാണ് ഇന്തുപ്പ്. ഇത് ക്ഷീണം മാറ്റാന്‍ നല്ലതാണ്. കൃത്യമായി ഭക്ഷണം കഴിച്ചു ശീലമെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം ഈ ഫാസ്റ്റിംഗ് എടുക്കാം. ഇതിനോട് ശരീരം ചേര്‍ന്നാല്‍ ആഴ്ചയില്‍ മൂന്നു ദിവസം വരെ ഇതു പാലിയ്ക്കാം. ആഴ്ചയില്‍ 20 മണിക്കൂര്‍ ഫാസ്റ്റിംഗ്, നാലു മണിക്കൂര്‍ ഭക്ഷണം എന്ന രീതിയിലേയ്ക്കു വരെ പോയാല്‍ തടി നല്ലപോലെ കുറയുകയും ഈ ഫാസ്റ്റിംഗിന്റെ പൂര്‍ണ ഗുണം ലഭിയ്ക്കുകയും ചെയ്യും.

Read more about: weight loss തടി
English summary

Intermittent Fasting For Easy Weight Loss And Health

Intermittent Fasting For Easy Weight Loss And Health, Read more to know about,
X
Desktop Bottom Promotion