For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമം സ്ഥിരം എന്നിട്ടും കുടവയര്‍; കാരണം ഗുരുതരം

|

അമിതവണ്ണം, കുടവയര്‍ എന്നത് എപ്പോഴും ഒരു വെല്ലുവിളി തന്നെയാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലരും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുമെങ്കിലും അത് പക്ഷേ വയര്‍ കുറയുന്നതിന് സഹായിക്കുന്നില്ല. എത്രയൊക്കെ വ്യായാമം ചെയ്തിട്ടും കുടവയര്‍ കുറയുന്നില്ലേ? എന്നാല്‍ അതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ചിലത് അനാരോഗ്യം തന്നെയാണ്. അമിതവണ്ണം ഉണ്ടാക്കുന്ന പ്രതിസന്ധിയെ പരിഹരിക്കുന്നതിന് വേണ്ടി വ്യായാമം ചെയ്യുന്നുണ്ട്.

ആരോഗ്യത്തിന് വേണ്ടി നമുക്ക് വ്യായാമം ചെയ്യാമെങ്കിലും വ്യായാമം ചെയ്തിട്ടും പോവാത്ത ടില കുടവയറുകള്‍ ഉണ്ട്. ഇതിന് പിന്നില്‍ പലപ്പോഴും അനാരോഗ്യകരമായ കാരണങ്ങള്‍ ആയിരിക്കും. ഇത് തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.

അല്ലെങ്കില്‍ അത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഭാവിയില്‍ ഉണ്ടാക്കുന്നുണ്ട്. ഓരോ അവസ്ഥയിലും ആരോഗ്യത്തിന് വില്ലനാവുന്ന പ്രതിസന്ധികളെ തിരിച്ചറിഞ്ഞ് ചികിത്സിക്കണം. കുടവയറിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വ്യായാമം മികച്ച് നില്‍ക്കുന്നതെങ്കിലും അതിന് പിന്നിലെ മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്. ഏവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഉണ്ടെങ്കില്‍ അത് നിങ്ങളില്‍ കുടവയറും അമിതവണ്ണവും ഉണ്ടാവുന്നുണ്ട്. പെണ്‍കുട്ടികളില്‍ കൗമാര പ്രായത്തില്‍ തന്നെ ഇത്തരം രോഗങ്ങളുടെ ലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇതിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് ആര്‍ത്തവം മാസം മാസം ഇല്ലാതിരിക്കുക, ചിലപ്പോള്‍ നിലക്കാതെയുള്ള രക്തം പോക്ക്, മുടി കൊഴിച്ചില്‍, താടിയും മീശയും വളരുന്നത്, തുടര്‍ച്ചയായ ഗര്‍ഭമലസല്‍ എന്നിവയെല്ലാം ഇത്തരത്തില്‍ പിസിഓഎസിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം നിങ്ങളില്‍ കുടവയര്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. എത്രയൊക്കെ വ്യായാമം ചെയ്താലും ഈ കുടവയര്‍ കുറയുന്നില്ല എന്നതാണ് സത്യം. കൃത്യമായ ചികിത്സയാണ് ആദ്യം വേണ്ടത്.

 ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ആര്‍ത്തവ സമയത്തും മറ്റ് പ്രശ്‌നങ്ങള്‍ ഗര്‍ഭകാലം ഗര്‍ഭമലസല്‍ എന്നിവയുണ്ടെങ്കിലും ഇത്തരത്തില്‍ കുടവയറും അമിതവണ്ണവും ഉണ്ടാവുന്നു. മെറ്റബോളിസം കൃത്യമല്ലാത്തതിലൂടെ ഇത് ആരോഗ്യത്തിന് വില്ലനായി മാറുന്നു. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. ഇതാണ് അമിതവണ്ണത്തിലേക്ക് നയിക്കുന്നത്. കൂടാതെ മാനസിക സമ്മര്‍ദ്ദം ഇതിന്റെയെല്ലാം ഫലമായി ഉണ്ടാവുന്നുണ്ട്. ഇതെല്ലാം ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഹോര്‍മോണ്‍ മാറ്റങ്ങളില്‍ വളരെയധികം പ്രാധാന്യം കാണണം. അല്ലെങ്കില്‍ അത് അമിതവണ്ണം, കുടവയര്‍ എന്നീ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.

കൃത്യമല്ലാത്ത വ്യായാമം

കൃത്യമല്ലാത്ത വ്യായാമം

കൃത്യമല്ലാത്ത വ്യായാമം ചെയ്യുന്നതാണ് ഇത്തരം പ്രതിസന്ധികളെ വര്‍ദ്ധിപ്പിക്കുന്നത്. കാരണം വയറു കുറക്കേണ്ട വ്യായാമം അതിന് വേണ്ടി തന്നെ ചെയ്യേണ്ടതാണ്. അല്ലെങ്കില്‍ അത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വില്ലനായി മാറുന്നുണ്ട്. കൃത്യമല്ലാത്ത വ്യായാമത്തിന് പലപ്പോഴും കുറക്കേണ്ട വയര്‍ കൂട്ടുന്നതിന് ആണ് കഴിയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. കൃത്യമല്ലാത്ത വ്യായാമം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

 തൈറോയ്ഡ്

തൈറോയ്ഡ്

സ്ത്രീകളില്‍ തൈറോയ്ഡ് പോലുള്ള പ്രശ്‌നങ്ങളും അമിതവണ്ണത്തിലേക്ക് നയിക്കുന്നുണ്ട്. അമിതവണ്ണവും തടിയും കുടവയറും എല്ലാം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് കുടവയര്‍ വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണം ഇത്തരം രോഗങ്ങളാണ്. പല വിധത്തിലാണ് ആരോഗ്യത്തിന് ഇത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. കൊഴുപ്പ് അടിവയറ്റില്‍ തങ്ങിക്കിടക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഭക്ഷണമൊന്ന് ശ്രദ്ധിക്കാം

ഭക്ഷണമൊന്ന് ശ്രദ്ധിക്കാം

ഭക്ഷണമൊന്ന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കുടവയറും അമിതവണ്ണവും ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് വ്യായാമം എന്നും ചെയ്യുന്നുണ്ടെങ്കില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം വ്യായാമം ചെയ്യുന്നുണ്ട് എന്ന് കരുതി വലിച്ച് വാരി ഭക്ഷണം കഴിക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം തന്നെ അത് പല വിധത്തില്‍ നിങ്ങളുടെ വയറ്റില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധ കൂടുതലാണ് നല്‍കേണ്ടത്.

English summary

If you exercise regularly and still have belly fat, causes

If you have been exercising and still have belly fat, here are some causes.
Story first published: Tuesday, July 2, 2019, 18:00 [IST]
X
Desktop Bottom Promotion