For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു മാസം അടുപ്പിച്ചു ഗ്രീന്‍ ചട്‌നി കഴിച്ചാല്‍

ഗ്രീന്‍ ചട്‌നി കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്....

|

ദോശയ്ക്കും ഇഡ്ഢലിയ്ക്കും കപ്പയ്ക്കും, എന്തിന് ചോറിനും കഞ്ഞിയ്ക്കുമൊപ്പവും ചട്‌നി മലയാളികളുടെ ശീലമാണ്. ചമ്മന്തിയെന്നും ചട്‌നിയെന്നുമെല്ലാമുള്ള വിളിപ്പേരുകളില്‍ ഇത് അറിയപ്പെടുന്നു.

ചട്‌നിയ്ക്കും ചമ്മന്തിയ്ക്കും ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. പല തരത്തില്‍ ചട്‌നികള്‍ തയ്യാറാക്കുകയും ചെയ്യാം.

ചട്‌നികളില്‍ തന്നെ ആരോഗ്യകരമായ ഒരു ചട്‌നിയാണ് ഗ്രീന്‍ ചട്‌നി. മലയാളികള്‍ക്ക് അത്ര പരിചിതമല്ലെങ്കിലും പുറംനാട്ടില്‍ ഇത് ഏറെ പ്രശസ്തമായ ഒന്നാണ്.

പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ പച്ച നിറത്തിലെ ഈ ചട്‌നിയില്‍ ഉള്ള പ്രധാനപ്പെട്ട ചേരുവകള്‍ ഇലകള്‍ തന്നെയാണ്. മല്ലിയിലയും പുതിനയില അഥവാ മിന്റും ഇതിലെ പ്രധാനപ്പെട്ട ചേരുവകളാണ്. തേങ്ങാ നിര്‍ബന്ധമില്ലെങ്കിലും വേണമെങ്കില്‍ അല്‍പം ചേര്‍ക്കാം. കൂടാതെ പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, തൈര് എന്നിവയെല്ലാം ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. ഇതിലെ ഓരാരോ ചേരുവകള്‍ക്കും ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടുതാനും.

മല്ലിയില

മല്ലിയില

മല്ലിയില ആരോഗ്യപരമായ പല ഗുണങ്ങളാലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്. മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.വയറില്‍ എന്‍സൈമുകളും, ദഹനരസങ്ങളും ഉത്പാദിപ്പിച്ച് മികച്ച ദഹനം ലഭിക്കാന്‍ മല്ലിയില സഹായിക്കും. ദഹനപ്രക്രിയയെ സജീവമാക്കുന്നതിനൊപ്പം വിശപ്പില്ലായ്മക്ക് പ്രതിവിധിയായും മല്ലിയില ഉപയോഗിക്കാം. മല്ലിയിലയില്‍ ആന്റി ഓക്സിഡന്റുകളും, ആന്റി മൈക്രോബയലുകളും, ആസിഡും, അണുബാധയെ ചെറുക്കുന്ന ഘടകങ്ങളുമുണ്ട്.

പുതിന

പുതിന

പുതിന അഥവാ മിന്റും ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്ന്. പുതിനയില്‍ പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍, ധാതു ലവണങ്ങള്‍ , കാത്സ്യം , ഫോസ്ഫറസ് , ഇരുമ്പ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ' എന്നിവ അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളിയും ഇഞ്ചിയുമെല്ലാം

വെളുത്തുള്ളിയും ഇഞ്ചിയുമെല്ലാം

ഇതില്‍ ചേര്‍ക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയുമെല്ലാം ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. വയറിന്റെ ആരോഗ്യത്തിനും തടി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. പ്രതിരോധ ശേഷി നല്‍കുന്ന കൂട്ടുകള്‍ കൂടിയാണിവ.

തൈരും

തൈരും

തൈരും പ്രോട്ടീന്‍, കാല്‍സ്യം സമ്പുഷ്ടമാണ്. വയറിനും നല്ലതാണ്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്എല്ലുകളുടേയും പല്ലിന്റെയും ബലത്തിനും വളര്‍ച്ചക്കും പറ്റിയ നല്ലൊരു ഭക്ഷണപദാര്‍ത്ഥമാണിത്. ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ വരാതിരിക്കാന്‍ തൈര് കഴിയ്ക്കുന്നത് നല്ലതാണ്.

ചെറുനാരങ്ങ

ചെറുനാരങ്ങ

ആരോഗ്യം വളരെക്കുറഞ്ഞ ചിലവില്‍ നല്‍കുന്ന ഒരു ഭക്ഷ്യവസ്തുവാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിന്‍ സി, ആന്റി ഓക്‌സിജഡന്റുകള്‍ തുടങ്ങിയവയെല്ലാമാണ് ഈ ഗുണം നല്‍കുന്നതും.ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം

കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയ്ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ് ഗ്രീന്‍ ചട്‌നി. ഇതിലെ ചേരുവകളെല്ലാം തന്നെ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്. രക്തധമനികളില്‍ കൊഴുപ്പടിയുന്നു തടയാന്‍ സഹായിക്കുന്നവയുമാണ്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണിത്. ദഹന ശക്തി വര്‍ദ്ധിപ്പിയ്ക്കുവാനും ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ തടയുവാനുമെല്ലാം ഈ ഗ്രീന്‍ ചട്‌നി ഏറെ നല്ലതാണ്. ധാരാളം ഫൈബറുകള്‍ അടങ്ങിയ ഒന്നാണിവ.

തടിയും കൊഴുപ്പും

തടിയും കൊഴുപ്പും

തടിയും കൊഴുപ്പും കുറയ്ക്കാന്‍, ഒതുങ്ങിയ വയര്‍ നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ചട്‌നി. ഇതിലെ നാരുകളും പച്ചമുളക്, ഇഞ്ചി, വെളുത്തുളളി, നാരങ്ങ പോലുള്ളയവുമെല്ലാം കൊഴുപ്പു കത്തിച്ചു കളയുന്ന പ്രധാനപ്പെട്ട ചേരുവകളാണെന്നു വേണം. പറയാന്‍.

പ്രായം കുറയ്ക്കാന്‍

പ്രായം കുറയ്ക്കാന്‍

പ്രായം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ചട്‌നി. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഇവ ചര്‍മത്തിന് ഇറുക്കം നല്‍കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നവയാണ്.

അയേണ്‍

അയേണ്‍

ഗ്രീന്‍ ചട്‌നി അയേണ്‍ സമ്പുഷ്ടവുമാണ്. ഇതു കൊണ്ടു തന്നെ ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണിത്. ഇതു കാരണം തന്നെ വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ല പരിഹാരവുമാണ്. രക്തശുദ്ധി നല്‍കാനും ഇതു വഴി ചര്‍മ പ്രശ്‌നങ്ങള്‍ അകറ്റാനും ഇത് ഏറെ നല്ലതാണ്.

English summary

Health Benefits Of Green Chutney

Health Benefits Of Green Chutney, Read more to know about,
Story first published: Friday, May 17, 2019, 22:50 [IST]
X
Desktop Bottom Promotion